അയർലണ്ടിലെ റോഡുകളിൽ രാജാവ് ടൊയോട്ട തന്നെ; കുതിപ്പ് നടത്തി ഓഡിയും ബിഎംഡബ്‌ള്യുവും

അയര്‍ലണ്ടില്‍ ഏറ്റവുമധികം കാറുകള്‍ വില്‍ക്കപ്പെടുന്ന കമ്പനി എന്ന സ്ഥാനം മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ ടൊയോട്ട. ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ 17,043 കാറുകളാണ് ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള ഒമ്പത് മാസങ്ങള്‍ക്കിടെ രാജ്യത്ത് വിറ്റുപോയിട്ടുള്ളത്. 13,226 കാറുകളുമായി ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ആണ് രണ്ടാം സ്ഥാനത്ത്. ചെക്ക് കമ്പനിയായ സ്‌കോഡയാണ് 11,917 കാറുകളോടെ മൂന്നാം സ്ഥാനത്ത്. അതേസമയം 11,220 കാറുകള്‍ വില്‍പ്പന നടത്തി സ്‌കോഡയ്ക്ക് തൊട്ടുപിന്നാലെ ഹ്യുണ്ടായ് ഉണ്ട്. അഞ്ചാം സ്ഥാനം കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ കിയയ്ക്ക് ആണ്. 8,900 … Read more

അയർലണ്ടുകാർക്ക് പ്രിയം പെട്രോൾ കാറുകൾ തന്നെ; രാജ്യത്ത് ഹൈബ്രിഡ് വിൽപ്പനയും ഏറുന്നു

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന കുറയുന്നത് തുടരുന്നു. ഒപ്പം സെപ്റ്റംബര്‍ മാസത്തിലെ ആകെ കാര്‍ വില്‍പ്പനയില്‍ 1.4% കുറവും സംഭവിച്ചിട്ടുണ്ട്. രാജ്യത്ത് ഈ വര്‍ഷം ഇതുവരെ ആകെ 118,926 പുതിയ കാറുകളാണ് വില്‍പ്പന നടന്നതെന്നാണ് The Society of the Irish Motor Industry (SIMI)-യുടെ കണക്ക്. ഇതില്‍ 16,133 എണ്ണം ഇലക്ട്രക് കാറുകളാണ്. അതായത് 13.8%. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആകെ വിറ്റ കാറുകളില്‍ 18% ആയിരുന്നു ഇലക്ട്രിക്. ഈ വര്‍ഷം സാധാരണ ഹൈബ്രിഡ് കാറുകളുടെ … Read more

നിങ്ങൾ ഓരോ 3 വർഷത്തിലും കാർ മാറ്റാറുണ്ടോ? അയർലണ്ടിലെ മൂന്നിലൊന്ന് പേരും അപ്രകാരം ചെയ്യുന്നതായി സർവേ

അയര്‍ലണ്ടിലെ മൂന്നിലൊന്ന് കാറുടമകളും ഓരോ 3-5 വര്‍ഷം കൂടുമ്പോഴും കാര്‍ മാറ്റുന്നതായി സര്‍വേ. അവൈവ ഇന്‍ഷുറന്‍സ് നടത്തിയ സര്‍വേയിലാണ് രാജ്യത്തെ 34% പേരും മേല്‍ പറഞ്ഞ കാലയളവില്‍ ഓരോ തവണയും വാഹനം മാറ്റി വാങ്ങിക്കുന്നതായി വ്യക്തമായത്. ചെറുപ്പക്കാരാണ് ഇത്തരത്തില്‍ കാര്‍ മാറ്റം പതിവാക്കിയിരിക്കുന്നത്. അതേസമയം 26% പേര്‍ മാത്രമാണ് വളരെ അത്യാവശ്യമായി വന്നാല്‍ മാത്രമേ നിലവില്‍ ഉപയോഗിക്കുന്ന കാര്‍ മാറ്റി വാങ്ങുകയുള്ളൂ എന്ന് പ്രതികരിച്ചത്. ഇക്കാര്യത്തോട് കൂടുതലും യോജിച്ചത് സ്ത്രീകളാണ്. കാര്‍ മാറ്റിവാങ്ങുന്നതില്‍ പൊതുവെ പുരുഷന്മാരാണ് രാജ്യത്ത് … Read more

അയർലണ്ടുകാർക്ക് പ്രിയം പെട്രോൾ കാറുകൾ തന്നെ; ഈ വർഷം ഏറ്റവുമധികം വിറ്റത് ടൊയോട്ട

ഈ വര്‍ഷം പകുതിയെത്തുമ്പോള്‍ അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പന 1.7% വര്‍ദ്ധിച്ചു. ആകെ 78,942 കാറുകളാണ് ഈ വര്‍ഷം ഐറിഷ് റോഡുകളിലിറങ്ങിയത്. അതേസമയം ഇലക്ട്രിക് കാറുകളുടെ വില്‍പ്പന 25% കുറയുകയും ചെയ്തതായി Society of the Irish Motor Industry (SIMI) വ്യക്തമാക്കുന്നു. നിലവില്‍ രാജ്യത്ത് ഏറ്റവുമധികം പേര്‍ വാങ്ങുന്നത് പെട്രോള്‍ കാറുകള്‍ തന്നെയാണ്. ആകെ വില്‍പ്പനയില്‍ 33 ശതമാനവും പെട്രോള്‍ മോഡലുകള്‍ തന്നെയാണ്. 22.9% വില്‍പ്പനയുമായി ഡീസല്‍ മോഡലുകളാണ് പിന്നാലെ. പെട്രോള്‍-ഇലക്ട്രിക് ഹൈബ്രിഡുകള്‍ 20 ശതമാനത്തിലധികം, … Read more

അയർലണ്ടിൽ ഇലക്ട്രിക്ക് കാർ വിൽപ്പന വീണ്ടും കുറഞ്ഞു; വിൽപ്പനയിൽ മുമ്പിൽ ടൊയോട്ട

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാര്‍ വില്‍പ്പന വീണ്ടും ഇടിഞ്ഞു. ഈ വര്‍ഷം 21.85% ഇടിവാണ് പുതിയ ഇവികളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ആകെ വിപണിവിഹിതത്തില്‍ 13 ശതമാനത്തിലേയ്ക്കും വില്‍പ്പന താഴ്ന്നു. അതേസമയം രാജ്യത്തെ ആകെ കാര്‍ വില്‍പ്പന 3.8% വര്‍ദ്ധിച്ചിട്ടുണ്ട്. ഇതില്‍ 33.3 ശതമാനവും പെട്രോള്‍ കാറുകളാണ്. 23% ആണ് ഡീസല്‍ കാറുകള്‍. ഇവി വില്‍പ്പന കുറഞ്ഞെങ്കിലും ഹൈബ്രിഡ് കാറുകള്‍ക്ക് രാജ്യത്ത് പ്രിയമേറുകയാണ്. വില്‍പ്പനയില്‍ 22% വിഹിതമാണ് റെഗുലര്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഉള്ളത്. പ്ലഗ് ഇന്‍ ഹൈബ്രിഡുകള്‍ക്ക് 9 ശതമാനവും … Read more

ഐറിഷ് വിപണിയിൽ ഹൈബ്രിഡ് കാറുകൾക്ക് പ്രിയമേറുന്നു

അയര്‍ലണ്ടില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് പ്രിയമേറുന്നു. സാധാരണ ഹൈബ്രിഡ് കാറുകള്‍, പ്ലഗ്- ഇന്‍ ഹൈബ്രിഡ് കാറുകള്‍ എന്നിവയ്ക്ക് രാജ്യത്ത് ജനസ്വീകാര്യത വര്‍ദ്ധിച്ചുവരുന്നതാണ് പുതിയ ട്രെന്‍ഡ്. ഈ വര്‍ഷം കാര്‍ വിപണി പൊതുവില്‍ മെച്ചപ്പെട്ട നിലയിലാണ്. 2024-ല്‍ ഫെബ്രുവരി അവസാനം വരെ രാജ്യത്ത് 47,882 പുതിയ കാറുകളുടെ രജിസ്‌ട്രേഷനാണ് നടന്നത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 18.3% അധികമാണിത്. ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്ത കാറുകളില്‍ 33% പെട്രോള്‍ മോഡലുകളാണ്. 24% ആണ് ഡീസല്‍. 23% റെഗുലര്‍ ഹൈബ്രിഡുകളും, 9% … Read more

അയർലണ്ടിൽ സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിനെക്കുറിച്ചോർത്ത് ഇനി ടെൻഷൻ വേണ്ട; Carhoc സഹായിക്കും

നിങ്ങള്‍ അയര്‍ലണ്ടില്‍ ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുകയാണോ? അതുമായി ബന്ധപ്പെട്ട് ഏത് കാര്‍ വാങ്ങണം, വിശ്വാസയോഗ്യമാണോ, വാറന്റി ലഭിക്കുമോ, എഞ്ചിന്‍ തകരാറുകള്‍ ഉണ്ടാകുമോ എന്നിങ്ങനെയുള്ള നൂറുകൂട്ടം തലവേദനകള്‍ ഇനി വേണ്ട. നിങ്ങളെ സഹായിക്കാനായി Carhoc ഉണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ക്ക് ഒരു വര്‍ഷത്തെ വാറന്റി നല്‍കുന്നതിനൊപ്പം ഫിനാന്‍സ് സൗകര്യവും ലഭ്യമാക്കുന്നു എന്നതാണ് Carhoc-ന്റെ പ്രത്യേകത. നിങ്ങളുടെ നിലവിലെ കാര്‍ വില്‍ക്കാനും Carhoc സഹായം നല്‍കുന്നതാണ്. ഒപ്പം പുതിയ കാറുകളുടെ സോഴ്സിങ്ങും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്:089 … Read more

അയർലണ്ടിൽ സെക്കൻഡ് ഹാൻഡ് ബി ക്ലാസ് മെഴ്‌സിഡസ് ബെൻസ് വിൽപ്പനയ്ക്ക്

അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് ബി ക്ലാസ് ബെന്‍സ് വില്‍പ്പനയ്ക്ക്. 2013 മോഡല്‍ 1.6 ലിറ്റര്‍ പെട്രോള്‍ കാറിന് 122 എച്ച്പി പവറാണ് ഉള്ളത്. ഇതുവരെ 98,000 കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ട്രിം മോഡല്‍ വൈറ്റ് കളര്‍ കാറില്‍ അഞ്ച് പേര്‍ക്കുള്ള സീറ്റിങ് കപ്പാസിറ്റിയുണ്ട്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ 10.2 സെക്കന്റ് മാത്രം മതി. ട്രാന്‍സ്മിഷന്‍ ഓട്ടോമാറ്റിക് ആണ്. 2023 സെപ്റ്റംബറില്‍ NCT ഫിറ്റ്‌നസ് തീര്‍ന്നിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: https://www.donedeal.ie/cars-for-sale/mercedes-benz-b-180-automatic-low-mileage/36058349

യൂറോപ്യൻ കാർ ഓഫ് ദി ഇയർ 2024; ഫൈനൽ റൗണ്ടിൽ എത്തിയിരിക്കുന്ന കാറുകൾ ഏതൊക്കെ?

യൂറോപ്പിലെ 2024 കാർ ഓഫ് ദി ഇയർ ടൈറ്റിലിനായി ഫൈനലിൽ ഏറ്റുമുട്ടുന്നത് ഏഴ് കാറുകൾ. BMW 5-series BYD Seal, Kia EV9, Peugeot E-3008/3008, Renault Scenic, Toyota C-HR, Volvo EX30 എന്നിവയാണ് അഭിമാനകരമായ നേട്ടത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഏഴ് ഫൈനലിസ്റ്റുകൾ. 28 പുതിയ കാറുകളുടെ നീണ്ട ലിസ്റ്റിൽ നിന്നും 22 രാജ്യങ്ങളിൽ നിന്നുള്ള 59 ജൂറി അംഗങ്ങൾ നടത്തിയ ആദ്യഘട്ട വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ ഫൈനൽ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഒരു ചൈനീസ് ബ്രാന്റ് … Read more

ഇയുവിൽ കാർ വിൽപ്പന കുത്തനെ ഉയർന്നു; വിറ്റതിൽ 50 ശതമാനവും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ

യൂറോപ്യന്‍ യൂണിയനില്‍ പുതുതായി വില്‍ക്കപ്പെടുന്ന കാറുകളുടെ എണ്ണം 9.2% വര്‍ദ്ധിച്ചു. ഇതില്‍ തന്നെ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന ഒരു വര്‍ഷത്തിനിടെ 14.3 ശതമാനം വര്‍ദ്ധിച്ചതായും European Automobile Manufacturers’ Association (ACEA) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഫുള്‍ ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന മുന്‍ വര്‍ഷത്തെക്കാള്‍ 30% വര്‍ദ്ധിച്ചു. സെപ്റ്റംബര്‍ മാസം വരെയുള്ള റിപ്പോര്‍ട്ടാണിത്. സെപ്റ്റംബര്‍ മാസത്തില്‍ തുടര്‍ച്ചയായി 14-ആം മാസമാണ് ഇയുവിലെ കാര്‍ വില്‍പ്പന ഉയരുന്നത്. ഇലക്ട്രിക്, ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകളാണ് സെപ്റ്റംബര്‍ … Read more