അയർലണ്ടിലും യുകെയിലുമായി 200 റസ്റ്ററന്റുകൾ തുറക്കാൻ McDonald’s; 24,000 പേർക്ക് ജോലി

അടുത്ത നാല് വര്‍ഷത്തിനിടെ യുകെയിലും അയര്‍ലണ്ടിലുമായി 200 പുതിയ റസ്റ്ററന്റുകള്‍ തുറക്കുമെന്ന് ഫാസ്റ്റ്ഫുഡ് ചെയിനായ McDonald’s. ഇതുവഴി 24,000 പേര്‍ക്ക് പുതുതായി ജോലി ലഭിക്കുമെന്നും കമ്പനി പറഞ്ഞു. ഇതിനായി 1 ബില്യണ്‍ പൗണ്ടാണ് മുടക്കുക. നിലവില്‍ 1,435 റസ്റ്ററന്റുകളാണ് McDonald’s-ന് യുകെയില്‍ ഉള്ളത്. ഇതില്‍ അഞ്ചില്‍ നാലും ഫ്രാഞ്ചൈസികളാണ്. പുതുതായി തുടങ്ങുന്ന റസ്റ്ററന്റുകളില്‍ ‘ഡ്രൈവ്-ഇന്‍’ സൗകര്യം ലഭ്യമാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. നിലവില്‍ 170,000-ലധികം പേരാണ് McDonald’s-ല്‍ ജോലി ചെയ്യുന്നത്. 2027-ഓടെ ലോകമെങ്ങുമായി 10,000-ലധികം … Read more

വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവ് ഇന്നു മുതല്‍ ലണ്ടനിൽ

ലണ്ടൻ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ബിസിനസ് കോണ്‍ക്ലേവിന് ഇന്ന് ലണ്ടനിൽ തിരി തെളിയും. ഓഗസ്റ്റ് 1- l-ന് സമാപിക്കുന്ന ബിസിനസ് കോണ്‍ക്ലേവിന് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ലണ്ടനിലെ ഡോക്ക്‌ലാന്‍സിലുള്ള ഹില്‍റ്റണ്‍ ഡബിള്‍ ട്രീയിലാണ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. കോണ്‍ക്ലേവിന്റെ ഭാഗമായി ഇന്‍വസ്‌റ്റേഴ്‌സ് മീറ്റ്, മികച്ച സംരംഭകര്‍ക്കുള്ള പുരസ്‌കാരവിതരണം, വിവിധ ചര്‍ച്ചകള്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കും. ബിസിനസ്സിലെ പുത്തന്‍ സാധ്യതകള്‍ വിശദമായി ചര്‍ച്ച ചെയ്യും. അതോടൊപ്പം ബിസിനസ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളോട് സംവദിക്കാനും അവരോട് … Read more

അടച്ചുപൂട്ടലിനൊരുങ്ങി കോർക്കിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി; 200 പേർക്ക് തൊഴിൽ നഷ്ടം

കോര്‍ക്കിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ Viatris അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. 2028-ഓടെ പ്രര്‍ത്തനം അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതോടെ 200-ഓളം പേര്‍ക്ക് ജോലി നഷ്ടമാകും. അതേസമയം ജോലിക്കാരെ ഉടനെ പിരിച്ചുവിടില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 2028 ജൂണ്‍ വരെ റിഡന്‍ഡന്‍സിയും ഉണ്ടാകില്ല. കഴിഞ്ഞ 40 വര്‍ഷമായി കോര്‍ക്കിലെ Leeside-ല്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് Viatris. ജെനറിക് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ Mylan-മായി മുമ്പ് Pfizer-മായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന Upjohn എന്ന കമ്പനി ലയിപ്പിച്ചാണ് ഈയിടെ Viatris രൂപംകൊണ്ടത്. വിപണിയിലെ വെല്ലുവിളികളും, Leeside പ്രദേശത്തെ പ്രവര്‍ത്തനവുമായി … Read more

വിക്ക്ലോയിലെ ആദ്യ സ്റ്റോർ തുറന്ന് Penneys

കൗണ്ടി വിക്ക്‌ലോയില്‍ തങ്ങളുടെ ആദ്യ സ്‌റ്റോര്‍ തുറന്ന് ഫാഷന്‍ റീട്ടെയില്‍ ചെയിനായ Penneys. 4 മില്യണ്‍ യൂറോയാണ് Penneys ഈ സ്‌റ്റോറിനായി ചെലവിട്ടത്. വ്യാഴാഴ്ച നടന്ന ചടങ്ങില്‍ വ്യവസായ, തൊഴില്‍ വകുപ്പ് സഹമന്ത്രിയായ എമര്‍ ഹിഗ്ഗിന്‍സ് സ്റ്റോറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. പ്രദേശത്താകമാനമുള്ള വികസനത്തിന് സ്റ്റോര്‍ കാരണമാകുമെന്ന് മന്ത്രി ഹിഗ്ഗിന്‍സ് പറഞ്ഞു. Bray Central-ല്‍ സ്ഥിതി ചെയ്യുന്ന സ്‌റ്റോറിന്റെ വിസ്താരം 19,600 ചതുരശ്ര അടിയാണ്. വിശാലമായ ഒറ്റ ഫ്‌ളോറില്‍ തന്നെ എല്ലാ കലക്ഷനും ഒരുക്കിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് പുതുതായി … Read more

അയർലണ്ടിൽ 150 പേർക്ക് ജോലി നൽകാൻ Ground Control

അയര്‍ലണ്ടില്‍ 150 പേര്‍ക്ക് പുതുതായി ജോലി നല്‍കുമെന്ന പ്രഖ്യാപനവുമായി Ground Control. അയര്‍ലണ്ടില്‍ 5 മില്യണ്‍ യൂറോ നിക്ഷേപിച്ച് ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് 150 പേര്‍ക്ക് കൂടി ജോലി പ്രഖ്യാപിച്ചിരിക്കുന്നത്. യു.കെ, അയര്‍ലണ്ട് എന്നിവിടങ്ങളിലായി നിലവില്‍ 1,100 പേര്‍ കമ്പനിക്കായി ജോലി ചെയ്യുന്നുണ്ട്. ഗ്രൗണ്ട് മെയിന്റനന്‍സ്, റോഡിലെ കുഴികള്‍ അടയ്ക്കല്‍, തണുപ്പുകാലത്ത് റോഡിലെയും മറ്റും മഞ്ഞ് നീക്കം ചെയ്യുക, സോളാര്‍, ഇവി ചാര്‍ജ്ജിങ് പോയിന്റുകള്‍ സ്ഥാപിക്കുക, ആര്‍ബറികള്‍ച്ചര്‍ മുതലായ സേവനങ്ങള്‍ നല്‍കിവരുന്ന കമ്പനിയാണ് Ground Control. ഡബ്ലിനില്‍ … Read more

വമ്പൻ ലാഭം കൊയ്യുന്നതിനൊപ്പം ജീവനക്കാർക്ക് മികച്ച താമസസ്ഥലമൊരുക്കി മാതൃകയായി ഒരു ഐറിഷ് കമ്പനി

ലാഭത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായത് ജീവനക്കാരുടെ താമസസൗകര്യം മെച്ചപ്പെടുത്താന്‍ ചെലവിട്ട് മാതൃക കാണിക്കുകയാണ് അയര്‍ലണ്ടിലെ പ്രമുഖ ഫാസ്റ്റ് ഫുഡ് റസ്റ്ററന്റ് ശൃംഖലയായ Supermacs. 2022-ല്‍ കമ്പനിയുടെ വിറ്റുവരവില്‍ 41% വര്‍ദ്ധനയാണ് ഉണ്ടായത്. വരുമാനം 195.69 മില്യണ്‍ യൂറോയില്‍ നിന്നും 276.2 മില്യണ്‍ ആയി ഉയരുകയും ചെയ്തു. 34.02 മില്യണ്‍ യൂറോ ആണ് ടാക്‌സ് കിഴിക്കാതെയുള്ള ലാഭം. 2023-ല്‍ വിറ്റുവരവ് വീണ്ടും 15% വര്‍ദ്ധിച്ചതായും Supermacs ഉടമയായ Pat McDonagh പറയുന്നു. അതേസമയം ലാഭം വര്‍ദ്ധിക്കുന്നതിനൊപ്പം കമ്പനിക്കായി ജോലി ചെയ്യുന്നവരുടെ … Read more

അയർലണ്ടിന്റെ സീൻ മാറുമോ? ഡബ്ലിനിൽ ലോകോത്തര നിലവാരത്തിലുള്ള ഫിലിം സ്റ്റുഡിയോ നിർമ്മിക്കാൻ പദ്ധതി

അയര്‍ലണ്ടില്‍ ലോകോത്തരനിലവാരത്തിലുള്ള ഫിലിം സ്റ്റുഡിയോ നിര്‍മ്മിക്കാന്‍ പദ്ധതി. സൗത്ത് ഡബ്ലിനിലെ Grange Castle Business Park-ല്‍ 56 ഏക്കര്‍ സ്ഥലത്ത് ‘ഡബ്ലിന്‍ ഫീല്‍ഡ്‌സ്’ എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോ നിര്‍മ്മിക്കാനുള്ള അനുമതി തേടി Lens Media Ltd സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന് അപേക്ഷ സമര്‍പ്പിച്ചു. പ്രവര്‍ത്തനമാരംഭിക്കുന്നതോടെ 2,000 പേര്‍ക്ക് ഇവിടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 74,000 സ്‌ക്വയര്‍ മീറ്ററിലായി ആകെ 20 കെട്ടിടങ്ങളാണ് സ്റ്റുഡിയോയ്ക്കായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്. ലോകമെമ്പാടുമുള്ള വമ്പന്‍ പ്രൊഡക്ഷന്‍ ഹൗസുകളെ ആകര്‍ഷിക്കാന്‍ തക്കവണ്ണം എല്ലാ … Read more

യു.കെ യിൽ ഇദം പ്രഥമമായി സംഘടിപ്പിക്കപ്പെട്ട യു.കെ മലയാളി ബിസിനസ്സ്‌ ഷോ വൻ വിജയമായി

2023 ഒക്ടോബർ 20-ന് നോർത്താംപ്ടണിലെ, നോർത്താംപ്ടൻ ടൗൺ സെന്റർ ഹോട്ടലിൽ വെച്ച്‌ നടത്തപ്പെട്ട പ്രഥമ യു.കെ മലയാളി ബിസിനസ്സ്‌ ഷോ, ജന പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി. യു.കെ യിലെ പ്രമുഖ മലയാളി ബിസിനസ്സുകൾ, സ്റ്റാർട്ടപ്പുകൾ, കൺസൾട്ടൻസി സംരംഭങ്ങൾ, ഫ്രാഞ്ചൈസികൾ, ടെക്‌ കമ്പനികൾ തുടങ്ങി ഒട്ടേറെ ബിസിനസ്സ്‌ സ്ഥാപനങ്ങൾ ഈ ബിസിനസ്സ്‌ ഷോയിൽ പങ്കെടുത്തു. ബിസിനസ്സ്‌ സ്ഥാപനങ്ങൾക്ക്‌ അവരുടെ ആശയങ്ങളും സാദ്ധ്യതകളും മറ്റ്‌ ബിസിനസ്സ്‌ സ്ഥാപനങ്ങളുമായി പങ്ക്‌ വെക്കാനും, പുതിയ നിക്ഷേപസാദ്ധ്യതകളെ കുറിച്ചുള്ള അറിവുകൾ പങ്ക്‌ വെക്കുന്നതിനും, ഈ … Read more

Bluechip Tiles ഇനി ഗോൾവേയിലും; ഷോറൂം ഉദ്‌ഘാടനം ശനിയാഴ്ച

Bluechip Tiles-ന്റെ ഗോള്‍വേ ഷോറൂം ഒക്ടോബര്‍ 21 ശനിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തനമാരംഭിക്കുന്നു. ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന യൂറോപ്യന്‍ ക്വാളിറ്റിയിലുള്ള ടൈലുകളാണ് കൂടുതലായും വില്‍ക്കപ്പെടുന്നത് എന്നതാണ് ഇവിടുത്തെ പ്രത്യേകത. ഇതിന് പുറമെ യൂറോപ്പ് മേഡ് ലാമിനേറ്റഡ് ഫ്‌ളോര്‍, ടോയ്‌ലറ്റ് ആക്‌സസറീസ് എന്നിവയുടെയും വിപുലമായ ശേഖരം Bluechip ഒരുക്കിയിരിക്കുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 1 മുതല്‍ ഒരു മാസക്കാലത്തേയ്ക്ക് എല്ലാ ടൈല്‍സിനും 20% ഓഫര്‍ Bluechip പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മലയാളികളും ഉദ്ഘാടനദിവസം ഗോള്‍വേയിലെ സ്ഥാപനത്തില്‍ എത്തിച്ചേരണമെന്നും, തങ്ങളുടെ സംരംഭത്തിന് … Read more

Ikea-യുടെ plan-and-order ഔട്ട്ലെറ്റ് കോർക്കിൽ ഇന്ന് മുതൽ പ്രവർത്തനമാരംഭിക്കും

ഫര്‍ണിഷിങ്, ഹോം വെയര്‍ കമ്പനിയായ Ikea-യുടെ plan-and-order ഔട്ട്‌ലെറ്റ് ഇന്ന് മുതല്‍ കോര്‍ക്കിലെ ഡഗ്ലസ് വില്ലേജ് ഷോപ്പിങ് സെന്ററില്‍ പ്രവര്‍ത്തനമാരംഭിക്കും. ഈ ഔട്ട്‌ലെറ്റ് വഴി ജനങ്ങള്‍ക്ക് പ്ലാനിങ് വിദഗ്ദ്ധരെ കണ്ട് സംസാരിക്കാനും, വീട്ടിലെ റൂം അതിനനുസരിച്ച് ഡിസൈന്‍ ചെയ്യാനും സാധിക്കും. കോര്‍ക്കില്‍ ഇതാദ്യമായാണ് plan-and-order ഔട്ട്‌ലെറ്റ് Ikea ആരംഭിക്കുന്നത്. രാജ്യത്തെ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഔട്ട്‌ലെറ്റിന്റെ പ്രവര്‍ത്തനം Ikea ആരംഭിച്ചത്. ഇത്തരത്തില്‍ കമ്പനിയുടെ അയര്‍ലണ്ടിലെ നാലാമത്തെ ഔട്ട്‌ലെറ്റാണ് ഇത്. ഈ വര്‍ഷം തന്നെ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ … Read more