ഡബ്ലിൻ ബസുകളിൽ സുരക്ഷയൊരുക്കാൻ ഇനി Safer Journeys Team

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഡബ്ലിൻ ബസ് നടപ്പിലാക്കുന്ന Safer Journeys Team ഉടൻ പ്രവർത്തനം ആരംഭിക്കും. 20 ആഴ്ചത്തെ പരീക്ഷണ പദ്ധതി ആയി നടപ്പിലാക്കുന്ന ടീമിൽ രണ്ട് മൊബൈൽ യൂണിറ്റുകൾ ആണ് ഉണ്ടാകുക. ഇതിൽ ഒന്ന് ഡബ്ലിന്റെ നോർത്ത് സൈഡിലും, മറ്റൊന്ന് സൗത്ത് സൈഡിലും പ്രവർത്തിക്കും. സുരക്ഷാ പ്രശ്നം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സഹായം നൽകാൻ ഇനി മുതൽ ഈ സംഘങ്ങൾ എത്തും. ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ … Read more

ലിമറിക്കിൽ ബസ് ഡ്രൈവർക്ക് നേരെ എയർ ഗൺ ഉപയോഗിച്ച് വെടിവെപ്പ്

ലിമറിക്കില്‍ ബസ് ഡ്രൈവര്‍ക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെപ്പ്. വെള്ളിയാഴ്ച ലിമറിക്ക് സിറ്റിയിലെ അവസാന സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയിട്ടപ്പോഴായിരുന്നു സംഭവം. ബസില്‍ കയറിയ ഏതാനും ചെറുപ്പക്കാര്‍ സ്റ്റിയറിങ് സീറ്റിലിരിക്കുകയായിരുന്ന ഡ്രൈവര്‍ക്ക് നേരെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടി വയ്ക്കുകയായിരുന്നു. തുടര്‍ന്ന് Bus Eireann ഡ്രൈവറായ സ്ത്രീക്ക് കണ്ണിന് സമീപം പരിക്കേറ്റു. പരിക്കേറ്റ ഡ്രൈവര്‍ സംഭവം ഗാര്‍ഡയെ അറിയിക്കുകയും, ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. അന്വേഷണമാരംഭിച്ചതായി ഗാര്‍ഡ അറിയിച്ചിട്ടുണ്ട്. ബസുകളില്‍ പൊലീസ് യൂണിറ്റിന്റെ സാന്നിദ്ധ്യം ഏര്‍പ്പെടുത്തുക എന്നത് … Read more

അയർലണ്ടിലെ പൊതുഗതാത സംവിധാനങ്ങളിൽ ടിക്കറ്റ് നിരക്ക് വർദ്ധിക്കും

അയര്‍ലണ്ടിലെ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ നിരക്ക് ഈ വര്‍ഷം വര്‍ദ്ധിപ്പിക്കുമെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (NTA). അതേസമയം ഡബ്ലിനില്‍ ഉടനീളം 2 യൂറോയ്ക്ക് യാത്ര ചെയ്യാവുന്ന TFI- 90 minute പദ്ധതി അതുപോലെ നിലനിര്‍ത്തുമെന്നും അധികൃതര്‍ അറിയിച്ചു. കാവന്‍- ഡബ്ലിന്‍ ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 21% ആണ് വര്‍ദ്ധിക്കുക. ഇതോടെ ടിക്കറ്റ് വില 9.45 യൂറോയില്‍ നിന്നും 11.40 യൂറോ ആയി ഉയരും. Ratoath-Ashbourne ബസ് സര്‍വീസില്‍ ടിക്കറ്റ് നിരക്ക് 30% വര്‍ദ്ധിച്ച് 1.54 യൂറോയില്‍ … Read more