അയർലണ്ടിൽ ജനനനിരക്ക് കുറയുന്നു; രാജ്യത്തെ അമ്മമാരുടെ ശരാശരി പ്രായം 33-നു മുകളിൽ

അയര്‍ലണ്ടില്‍ ജനനനിരക്ക് കുറയുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2023-ല്‍ രാജ്യത്ത് രജിസ്റ്റര്‍ ചെയ്ത ജനനങ്ങളുടെ എണ്ണം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 5% ആണ് കുറഞ്ഞത്. ആകെ 54,678 കുട്ടികളുടെ ജനനമാണ് പോയ വര്‍ഷം അയര്‍ലണ്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2022-ല്‍ ഇത് 57,540 ആയിരുന്നു. 2023-ലെ കണക്കനുസരിച്ച് രാജ്യത്തെ അമ്മമാരുടെ ശരാശരി പ്രായം 33.2 ആണ്. 2022-ലും ഇത് തന്നെയായിരുന്നു ശരാശരി. 10 വര്‍ഷം മുമ്പത്തെ ശരാശരി പ്രായം 32.1 ആയിരുന്നു. അതേസമയം … Read more

അയർലണ്ടിൽ ജനിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്: ഇയുവിൽ ഒമ്പതാം സ്ഥാനത്ത്

അയര്‍ലണ്ടിലെ ജനനനിരക്ക് കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയില്‍. യൂറോപ്യന്‍ കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ഇയു ശരാശരിയെക്കാള്‍ തൊട്ട് മുകളില്‍ മാത്രമാണ് നിലവില്‍ രാജ്യത്തെ ജനനനിരക്ക്. അതേസമയം 1998-2011 കാലഘട്ടത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവുമധികം ജനനിരക്ക് രേഖപ്പെടുത്തിയ രാജ്യങ്ങളിലൊന്ന് അയര്‍ലണ്ടിലായിരുന്നു. എന്നാല്‍ 2010-ന് ശേഷം രാജ്യത്തെ ജനനനിരക്ക് വളരെയധികം കുറയുന്നതായാണ് കണ്ടുവരുന്നത്. 2021-22 കാലയളവിനിടെ ഉണ്ടായ കുറവ് 13.5% ആണ്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ജനനിരക്കിന്റെ കാര്യത്തില്‍ ഒമ്പതാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് അയര്‍ലണ്ട്. ഒരു … Read more