അയർലണ്ടിൽ പുത്തൻ ബാങ്കിങ് തട്ടിപ്പ്; തട്ടിപ്പ് മെസേജുകൾ എങ്ങനെ തിരിച്ചറിയാം?

അയര്‍ലണ്ടില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും പുത്തന്‍ ബാങ്കിങ് തട്ടിപ്പുമായി വിരുതന്മാര്‍ രംഗത്ത്. ബാങ്കില്‍ നിന്നെന്ന പേരില്‍ മെസേജുകള്‍ അയയ്ക്കുന്ന തട്ടിപ്പ് പെരുകുകയാണെന്നും, ഇതിനെതിരെ ഉപഭോക്താക്കള്‍ കരുതിയിരിക്കണമെന്നും AIB മുന്നറിയിപ്പ് നല്‍കി. ബാങ്കില്‍ നിന്നെന്ന പേരില്‍ വരുന്ന മെസേജുകള്‍ വ്യാജമാണോ എന്ന് തിരിച്ചറിയാനുള്ള വഴിയും AIB വിശദീകരിക്കുന്നുണ്ട്. ബാങ്ക് അയയ്ക്കുന്ന മെസേജുകളില്‍ ഏതെങ്കിലും വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യാനോ, ഏതെങ്കിലും നമ്പറിലേയ്ക്ക് വിളിക്കാനോ ഒരിക്കലും ആവശ്യപ്പെടില്ല. അത്തരത്തില്‍ പറയുന്ന മെസേജുകളെല്ലാം വ്യാജമാണ്. ബാങ്കിന്റെ മെസേജ് ത്രെഡ് വഴി തന്നെയാണ് തട്ടിപ്പുകാര്‍ … Read more

ഡബ്ലിനിൽ ഓഫിസ് ആരംഭിക്കാൻ ഡിജിറ്റൽ ബാങ്കായ Monzo; പ്രഖ്യാപനം ആദ്യ വാർഷിക ലാഭം നേടിയതിന് പിന്നാലെ

യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ബാങ്കായ Monzo, ഡബ്ലിനില്‍ ഓഫിസ് സ്ഥാപിക്കാനൊരുങ്ങുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായി വാര്‍ഷിക ലാഭം നേടിയതിന് പിന്നാലെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ഏകദേശം 9.7 മില്യണ്‍ ഉപഭോക്താക്കളുള്ള Monzo, മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തില്‍ നേടിയ ലാഭം 15.4 മില്യണ്‍ പൗണ്ട് (18 മില്യണ്‍ യൂറോ) ആണ്. ടാക്‌സ് കുറയ്ക്കാതെയുള്ള കണക്കാണിത്. അതേസമയം തൊട്ടുമുമ്പത്തെ വര്‍ഷം 116.3 മില്യണ്‍ പൗണ്ടിന്റെ നഷ്ടമായിരുന്നു ബാങ്ക് രേഖപ്പെടുത്തിയത്. ഡബ്ലിനില്‍ ഓഫിസ് തുറക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ … Read more

പണമിടപാടുകളും സേവനങ്ങളും മുടങ്ങി; ആപ്പ് പണിമുടക്കിയതിനെത്തുടർന്ന് ബുദ്ധിമുട്ടിലായി Revolut ഉപഭോക്താക്കൾ

അയര്‍ലണ്ടില്‍ പണമിടപാട് നടത്താന്‍ തടസ്സം നേരിട്ടതില്‍ വലഞ്ഞ് Revolut ഉപഭോക്താക്കള്‍. വെള്ളിയാഴ്ചയാണ് Revolut ആപ്പ് പണിമുടക്കിയത് കാരണം കാര്‍ഡ് പേയ്‌മെന്റുകള്‍, മണി ട്രാന്‍സ്ഫര്‍, റീചാര്‍ജ്ജ് മുതലായ സേവനങ്ങള്‍ ലഭ്യമാകാതെ ജനങ്ങള്‍ ബുദ്ധിമുട്ടിലായത്. അതേസമയം വൈകാതെ തന്നെ പ്രശ്‌നം പരിഹരിച്ചതായും, ഉപഭോക്താക്കളുടെ പണം സുരക്ഷിതമാണെന്നും Revolut വക്താവ് അറിയിച്ചു. ആപ്പ് പഴയത് പോലെ തന്നെ പ്രവര്‍ത്തിച്ച് തുടങ്ങിയതായും കമ്പനി വ്യക്തമാക്കി. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതായി ചിലര്‍ പരാതിപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. Revolut-ന്റെ മൊബൈല്‍ … Read more

സേവിങ്സ് അക്കൗണ്ടുകൾക്ക് 3.49 % വരെ പലിശ; അയർലണ്ടുകാർക്ക് വമ്പൻ ഓഫറുമായി Revolut

അയര്‍ലണ്ടുകാര്‍ക്ക് 3.49% വരെ പലിശ നല്‍കുന്ന ഇന്‍സ്റ്റന്റ് സേവിങ്‌സ് അക്കൗണ്ട് സൗകര്യവുമായി Revolut. നിലവില്‍ യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ പലിശനിരക്ക് ലഭിക്കുന്ന രാജ്യങ്ങളിലൊന്നാണ് അയര്‍ലണ്ട് എന്നും, എന്നാല്‍ പുതിയ ചുവടുവെപ്പിലൂടെ ഇതിന് പരിഹാരം കാണുകയാണ് തങ്ങള്‍ എന്നും Revolut-ന്റെ യൂറോപ്പ് മേധാവിയായ ജോ ഹെനഗന്‍ പറഞ്ഞു. 2 മുതല്‍ 3.49% വരെ പലിശനിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ സേവിങ്‌സ് അക്കൗണ്ടുകളാണ് Revolut ആരംഭിച്ചിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന അക്കൗണ്ടുകള്‍ക്കനുസരിച്ച് പലിശനിരക്കിലും വ്യത്യാസമുണ്ടാകും. ഇന്‍സ്റ്റന്റ് പേയ്‌മെന്റ് പോലുള്ള സേവനങ്ങള്‍ നല്‍കിവരുന്ന Revolut-ന് … Read more

അയർലണ്ടിലേക്ക് പുതിയൊരു വിദേശബാങ്ക് കൂടി; ഡെപ്പോസിറ്റ് അടക്കമുള്ള സേവനങ്ങളുമായി സ്പാനിഷ് ഗ്രൂപ്പായ Bankinter

അയര്‍ലണ്ടിലെ ബാങ്കിങ് മേഖലയിലേയ്ക്ക് പ്രവേശനം പ്രഖ്യാപിച്ച് സ്പാനിഷ് ഗ്രൂപ്പായ Bankinter. ഐറിഷ് പെര്‍മിറ്റ് കിട്ടും വരെ സ്പാനിഷ് ലൈസന്‍സ് ഉപയോഗിച്ച് ഡെപ്പോസിറ്റ് അടക്കമുള്ള സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കുമെന്ന് Bankinter അധികൃതര്‍ അറിയിച്ചു. നിലവില്‍ Avant Money എന്ന പേരില്‍ Bankinter, അയര്‍ലണ്ടിലെ ജനങ്ങള്‍ക്ക് മോര്‍ട്ട്‌ഗേജുകള്‍ നല്‍കിവരുന്നുണ്ട്. അതേസമയം പ്രവര്‍ത്തനമാരംഭിച്ചാലും ബാങ്കിന് ബ്രാഞ്ചുകള്‍ ഉണ്ടാകില്ല. പകരം ഡിജിറ്റല്‍ ആയാകും എല്ലാ ഇടപാടുകളും. അയര്‍ലണ്ടില്‍ Avant എന്ന പേരിലാകും ബ്രാഞ്ച് അറിയപ്പെടുക. ഡെപ്പോസിറ്റ് അടക്കമുള്ള സര്‍വീസുകളിലാണ് തുടക്കമെങ്കിലും പിന്നീട് മറ്റ് … Read more

പണം പിൻവലിക്കാൻ ഇനി ചുറ്റിക്കറങ്ങേണ്ട; എല്ലാ ശാഖകളിലും എടിഎം സ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി ബാങ്ക് ഓഫ് അയർലണ്ട്

രാജ്യത്തെ എല്ലാ ശാഖകളിലും എടിഎം എന്ന പ്രഖ്യാപനവുമായി ബാങ്ക് ഓഫ് അയര്‍ലണ്ട്. രാജ്യത്തുടനീളമുള്ള തങ്ങളുടെ വിവിധ ശാഖകള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു തീരുമാനം ബാങ്ക് കൈക്കൊണ്ടിരിക്കുന്നത്. ഇതിനായി 60 മില്ല്യണ്‍ യൂറോയോളം നിക്ഷേപം നടത്താനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ഐറിഷ് ദ്വീപില്‍ 182 ശാഖകളാണ് ബാങ്കിനുള്ളത്. ഇതില്‍ 169-ഉം അയര്‍ലണ്ടിലും ബാക്കി 13 എണ്ണം വടക്കന്‍ അയര്‍ലണ്ടിലുമായാണ് സ്ഥിതി ചെയ്യുന്നത്. പുതുതായി കൊണ്ടുവരുന്ന എടിഎമ്മുകള്‍ക്ക് കൂടുതല്‍ പണം പ്രോസസ്സ് ചെയ്യാനുള്ള കഴിവുണ്ടാകുമെന്നും, ഉപയോഗിക്കേണ്ടി വരുന്ന ഊര്‍ജ്ജത്തില്‍ ഗണ്യമായ … Read more

കറന്റ് അക്കൗണ്ടുകളുടെ മെയിന്റനൻസ് ഫീസ് വർദ്ധിപ്പിക്കാൻ Permanent TSB

കറന്റ് അക്കൗണ്ടുകളുടെ മെയിന്റനന്‍സിനായി മാസത്തില്‍ ഈടാക്കുന്ന ഫീസ് വര്‍ദ്ധിപ്പിക്കുമെന്നറിയിച്ച് Permanent TSB. നിലവിലെ 6 യൂറോ 8 യൂറോ ആക്കിയാണ് വര്‍ദ്ധിപ്പിക്കുക. ഇത് സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഈയാഴ്ച മുതല്‍ ഉപഭോക്താക്കള്‍ക്ക് കത്തയച്ചു തുടങ്ങുമെന്നും ബാങ്ക് വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവിനിടെ ഓരോ തരം അക്കൗണ്ടുകളുടെയും പ്രത്യേകതയനുസരിച്ച് ഫീസ് വര്‍ദ്ധന നിലവില്‍ വരും. വര്‍ദ്ധന നിലവില്‍ വരുന്നതിന് രണ്ട് മാസം മുമ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന കത്തില്‍ ഇക്കാര്യം വിശദമായി പ്രതിപാദിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷമായി … Read more