ഫിക്സഡ് മോർട്ട്ഗേജ് റേറ്റ് 0.5% കുറച്ച് ബാങ്ക് ഓഫ് അയർലണ്ട്

ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റുകളിന്മേല്‍ 0.5% കുറവ് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് അയര്‍ലണ്ട്. പുതുക്കിയ നിരക്കുകള്‍ ഇന്നുമുതല്‍ നിലവില്‍ വരും. നിലവിലെ ഉപഭോക്താക്കള്‍ക്കും, പുതിയ ഉപഭോക്താക്കള്‍ക്കും ഇളവ് ബാധകമായിരിക്കുമെന്നും, Building Energy Rating (BER) A മുതല്‍ G വരെയുള്ള എല്ലാ വീടുകള്‍ക്കും ഇളവ് ലഭിക്കുമെന്നും ബാങ്ക് അറിയിച്ചു. പുതുക്കിയ നിരക്കുകള്‍ പ്രകാരം നാല് വര്‍ഷത്തേയ്ക്കുള്ള ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് 3.1% (BER അനുസരിച്ച്) മുതല്‍ ലഭ്യമാകുമെന്നും, അതുവഴി 300,000 യൂറോയുള്ള മോര്‍ട്ട്‌ഗേജിന് വര്‍ഷം ശരാശരി 1,000 യൂറോ പഴയ … Read more

ബാങ്ക് അക്കൗണ്ടിലെ പ്രശ്നം പരിഹരിക്കാൻ ലൈവ് ചാറ്റ്; അയർലണ്ടിൽ പുത്തൻ തട്ടിപ്പ്

ബാങ്ക് ഉദ്യോഗസ്ഥരെന്ന പേരില്‍ ഉപഭോക്താക്കളെ വിളിച്ചുള്ള പുത്തന്‍ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി Bank of Ireland. ബാങ്കിലെ ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന വിളിക്കുന്ന തട്ടിപ്പുകാര്‍ അക്കൗണ്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും, പരിഹരിക്കാനായി ലൈവ് ചാറ്റ് സര്‍വീസുമായി ബന്ധപ്പെടണമെന്നും, അല്ലെങ്കില്‍ സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യണമെന്നുമാണ് ആവശ്യപ്പെടുന്നത്. ഒപ്പം കാര്‍ഡ് വിവരങ്ങള്‍, ഓണ്‍ലൈന്‍ ബാങ്ക് വിവരങ്ങള്‍, ആക്ടിവേഷന്‍ കോഡുകള്‍ മുതലായവയും ചോദിക്കുന്നുണ്ട്. ലൈവ് ചാറ്റ് വഴിയുള്ള തട്ടിപ്പുകള്‍ ഈയിടെയായി വര്‍ദ്ധിച്ചുവരുന്നതായും, ഉപഭോക്താക്കളുടെ കംപ്യൂട്ടർ റിമോട്ട് ആക്‌സസ് ചെയ്ത് വിവരങ്ങള്‍ ചോര്‍ത്താനാണ് തട്ടിപ്പുകാരുടെ ശ്രമമെന്നും … Read more

അയർലണ്ടിൽ ടാക്സി ഡ്രൈവർമാരുടെ പേരിൽ പുതിയ ബാങ്കിങ് തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശം നൽകി AIB

AIB-യുടെ പേരില്‍ ഉപഭോക്താക്കളെ സന്ദര്‍ശിച്ച് അവരുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മേടിച്ചെടുക്കുന്ന തട്ടിപ്പുകാര്‍ക്കെതിരെ കരുതിയിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി ബാങ്ക് അധികൃതര്‍. ടാക്‌സി ഡ്രൈവര്‍മാര്‍ അല്ലെങ്കില്‍ കൊറിയര്‍ ഏജന്റുമാര്‍ എന്നീ വ്യാജേന എത്തുന്ന ഇവര്‍, AIB അയച്ചതാണെന്നും, കാര്‍ഡ് മുന്‍വശത്തെ ഡോറിനടിയിലോ, ഡോര്‍ മാറ്റിനടിയിലോ വയ്ക്കണം എന്നുമാണ് ആവശ്യപ്പെടുന്നത്. നേരിട്ടും കാര്‍ഡ് വാങ്ങാനായി എത്താറുണ്ട്. ആദ്യ ഘട്ടമായി ഒരു മെസേജും, ലിങ്കുമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. AIB-ക്ക് പുറമെ മറ്റ് സ്ഥാപനങ്ങളുടെ പേരിലും ഇവര്‍ തട്ടിപ്പ് നടത്തുന്നുണ്ട്. ഇത് യഥാര്‍ത്ഥത്തില്‍ … Read more

അയർലണ്ടിൽ മോർട്ട്ഗേജ് ലഭിക്കുന്ന ഫസ്റ്റ് ടൈം ബയേഴ്‌സിന്റെ എണ്ണം റെക്കോർഡിൽ

അയര്‍ലണ്ടില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് (ഫസ്റ്റ് ടൈം ബയേഴ്‌സ്) മോര്‍ട്ട്‌ഗേജ് ലഭിക്കുന്നത് 2007-ലെ Celtic Tiger കാലത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് Banking and Payments Federation of Ireland (BPFI). ഒപ്പം ഫസ്റ്റ് ടൈം ബയേഴ്‌സിന് ലഭിക്കുന്ന മോര്‍ട്ട്‌ഗേജ് തുക 264,621 യൂറോയില്‍ നിന്നും ശരാശരി 282,084 യൂറോ ആയി വര്‍ദ്ധിച്ചതായും 2023 വര്‍ഷത്തിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം മോര്‍ട്ട്‌ഗേജുകള്‍ നല്‍കുന്നത് പൊതുവെ കുറഞ്ഞെങ്കിലും 26,000 ഫസ്റ്റ് ടൈം ബയേഴ്‌സിന് മോര്‍ട്ട്‌ഗേജ് ലഭിച്ചു. … Read more

അയർലണ്ടിൽ വീടുകൾ നവീകരിക്കാൻ സർക്കാർ പദ്ധതി വഴി വായ്പ; കുറഞ്ഞ പലിശനിരക്കിൽ ജനുവരി മുതൽ ലഭ്യമാകും

അയർലണ്ടിൽ വീടുകൾ നവീകരിക്കാനായി കുറഞ്ഞ പലിശനിരക്കിൽ സർക്കാർ നൽകുന്ന വായ്പകൾ അടുത്ത വർഷം ജനുവരി മുതൽ ലഭ്യമാകും. ഇത് സംബന്ധിച്ച പദ്ധതിക്ക് സർക്കാർ കഴിഞ്ഞ ദിവസം അന്തിമ രൂപം നൽകി. ഇൻസുലേഷൻ, സോളാർ പാനലുകൾ, ഹീറ്റ് പമ്പുകൾ തുടങ്ങിയ ജോലികൾക്കായാണ് പണം ലഭിക്കുക. Sustainable Energy Association of Ireland (SEAI)-ന്റെ ഗ്രാന്റുകളോടൊപ്പം ഈ തുക ഉപയോഗിക്കാം. 10 വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കാവുന്ന വിധത്തിൽ 5,000 മുതൽ 75,000 യൂറോ വരെയാണ് വായ്പകൾ ലഭിക്കുക. ക്രെഡിറ്റ് യൂണിയനുകൾ, ബാങ്കുകൾ … Read more