അയർലണ്ടിലെ ഇലക്ട്രിക്ക് കാർ വിപണി കിതപ്പ് തുടരുന്നു; സർക്കാർ ഇടപെടൽ അത്യാവശ്യമെന്ന് വിദഗ്ദ്ധർ

അയര്‍ലണ്ടിലെ ഇലക്ട്രിക് കാര്‍ വില്‍പ്പന ഇടിവ് തുടരുന്നു. ഒക്ടോബര്‍ മാസത്തില്‍ പുതിയ ഇലക്ട്രിക് കാറുകളുടെ വില്‍പ്പനയില്‍ 2023 ഒക്ടോബറിനെ അപേക്ഷിച്ച് 12.3% ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം പുതിയ കാറുകളുടെ ആകെ വില്‍പ്പന 10% വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 16,556 പുതിയ ഇവികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 25.4% കുറവാണിത്. തുടര്‍ച്ചയായി ഒമ്പതാം മാസവും ഇവി വില്‍പ്പന ഇടിഞ്ഞതായാണ് ഒക്ടോബറിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് Society of the Irish … Read more

നിങ്ങൾ ഓരോ 3 വർഷത്തിലും കാർ മാറ്റാറുണ്ടോ? അയർലണ്ടിലെ മൂന്നിലൊന്ന് പേരും അപ്രകാരം ചെയ്യുന്നതായി സർവേ

അയര്‍ലണ്ടിലെ മൂന്നിലൊന്ന് കാറുടമകളും ഓരോ 3-5 വര്‍ഷം കൂടുമ്പോഴും കാര്‍ മാറ്റുന്നതായി സര്‍വേ. അവൈവ ഇന്‍ഷുറന്‍സ് നടത്തിയ സര്‍വേയിലാണ് രാജ്യത്തെ 34% പേരും മേല്‍ പറഞ്ഞ കാലയളവില്‍ ഓരോ തവണയും വാഹനം മാറ്റി വാങ്ങിക്കുന്നതായി വ്യക്തമായത്. ചെറുപ്പക്കാരാണ് ഇത്തരത്തില്‍ കാര്‍ മാറ്റം പതിവാക്കിയിരിക്കുന്നത്. അതേസമയം 26% പേര്‍ മാത്രമാണ് വളരെ അത്യാവശ്യമായി വന്നാല്‍ മാത്രമേ നിലവില്‍ ഉപയോഗിക്കുന്ന കാര്‍ മാറ്റി വാങ്ങുകയുള്ളൂ എന്ന് പ്രതികരിച്ചത്. ഇക്കാര്യത്തോട് കൂടുതലും യോജിച്ചത് സ്ത്രീകളാണ്. കാര്‍ മാറ്റിവാങ്ങുന്നതില്‍ പൊതുവെ പുരുഷന്മാരാണ് രാജ്യത്ത് … Read more

അയർലണ്ടിൽ ഇലക്ട്രിക്ക് കാറുകൾക്ക് പ്രിയം കുറയുന്നു; ഈ വർഷം ഏറ്റവുമധികം വിൽക്കപ്പെട്ടത് ഹ്യുണ്ടായുടെ ഈ മോഡൽ

അയര്‍ലണ്ടില്‍ ഇലക്ട്രിക് കാറുകള്‍ക്ക് പ്രിയം കുറയുന്നു. ഈ വര്‍ഷം ഇതുവരെ 19.1% ഇടിവാണ് ഇവി വില്‍പ്പനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഏപ്രിലില്‍ മാത്രം 41% വില്‍പ്പന കുറഞ്ഞു. ഈ വര്‍ഷം ഇതുവരെ 9,028 പുതിയ ഇവികളാണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. ആകെ വില്‍പ്പന നടത്തിയ കാറുകളുടെ 12.7% ആണിത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പന നടന്ന ആകെ കാറുകളില്‍ 16% ആയിരുന്നു ഇവി. പെട്രോൾ, ഡീസൽ, ഹൈബ്രിഡ് വിൽപ്പനയിൽ വളർച്ച മറുവശത്ത് പെട്രോള്‍, ഡീസല്‍, … Read more

അയർലണ്ടിലെ കാർ വിപണി 8% വളർച്ച കൈവരിച്ചു; പക്ഷേ ഇവി വിൽപ്പന താഴോട്ട്

അയര്‍ലണ്ടിലെ കാര്‍ വിപണി മുന്‍ വര്‍ഷത്തെക്കാള്‍ 8% വളര്‍ച്ച നേടിയതായി റിപ്പോര്‍ട്ട്. അതേസമയം 2023-ലെ ആദ്യ മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 2024-ലെ ആദ്യ പാദത്തില്‍ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന 14.2% ഇടിഞ്ഞതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2024 മാര്‍ച്ച് അവസാനം വരെ രാജ്യത്ത് 62,807 കാറുകളാണ് പുതുതായി രജിസ്റ്റര്‍ ചെയ്തത്. മുന്‍ വര്‍ഷം ആദ്യ മൂന്ന് മാസങ്ങളില്‍ ഇത് 58,151 ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 9,297 ഇവി കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍, ഇത്തവണ അത് 7,971 ആയി … Read more

യൂറോപ്പിലെ കാർ വിൽപ്പന ഉയരുന്നു; ഏറ്റവും വളർച്ച ഈ രാജ്യങ്ങളിൽ

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ യൂറോപ്പിലെ കാർ വിൽപ്പന കൈവരിച്ചത് 10.1% വളർച്ച. 2023 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് വലിയ നേട്ടമാണ് ഇത്തവണ വിപണിയിൽ ഉണ്ടായിരിക്കുന്നത്. ഹൈബ്രിഡ്- ഇലക്ട്രിക്ക് കാറുകൾക്കാണ് ഏറ്റവും ഡിമാൻഡ്. യൂറോപ്യൻ രാജ്യങ്ങളിൽ ഫ്രാൻസിലെ കാർ വിപണിയാണ് വളർച്ചയിൽ മുന്നിൽ. ഫ്രാൻസ് 13% വളർച്ച നേടിയപ്പോൾ ഇറ്റലി 12.8%, സ്പെയിൻ 9.9%, ജർമ്മനി 5.4% എന്നിങ്ങനെ വളർച്ച രേഖപ്പെടുത്തി. ഈ വർഷം ജനുവരിയിൽ ഏറ്റവും വിപണി വളർച്ച ഇലക്ട്രിക്ക് കാറുകൾക്ക് ആയിരുന്നെങ്കിൽ ഫെബ്രുവരി മാസം വളർച്ചയുടെ കാര്യത്തിൽ … Read more

ഐറിഷ് കാർ വിപണിയിലെ അപ്രമാദിത്വം തുടർന്ന് ടൊയോട്ട; എന്നാൽ ഏറ്റവുമധികം പേർ വാങ്ങിയത് ഹ്യുണ്ടായുടെ ഈ മോഡൽ!

അയര്‍ലണ്ടില്‍ പുതിയ കാറുകളുടെ വില്‍പ്പന ഒരു വര്‍ഷത്തിനിടെ 15% ഉയര്‍ന്നു. ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ 31,470 പുതിയ കാറുകളുടെ രജിസ്‌ട്രേഷനാണ് രാജ്യത്ത് നടന്നത്. പുതിയ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന വീണ്ടും ഉയരുന്നതാണ് വിപണിയിലെ ഇപ്പോഴത്തെ ട്രെന്‍ഡ്. 2023 ജനുവരിയില്‍ 3,674 ഇ-കാറുകളുടെ വില്‍പ്പനയാണ് നടന്നതെങ്കില്‍ ഈ ജനുവരിയില്‍ അത് 4,109 ആയി ഉയര്‍ന്നു. ആകെ വില്‍ക്കപ്പെടുന്ന പുത്തന്‍ കാറുകളില്‍ 13% ആണ് ഇവികള്‍. അതേസമയം നിലവില്‍ പെട്രോള്‍ ഉപയോഗിക്കുന്ന കാറുകള്‍ തന്നെയാണ് വില്‍പ്പനയില്‍ മുന്നില്‍- 32% ആണ് … Read more

Polestar-ന്റെ Electric SUV Coupe കാർ അയർലണ്ടിൽ വിൽപ്പനയ്ക്ക്; ഫീച്ചറുകളും വിലയും അറിയാം!

സ്വീഡിഷ് കമ്പനിയായ പോള്‍സ്റ്റാറിന്റെ (Polestar) നാലാമത്തെ ഇലക്ട്രിക് കാറായ Polestar 4 SUV Coupe അയര്‍ലണ്ടില്‍ വില്‍പ്പനയാരംഭിച്ചു. 2023 അവസാനത്തോടെ ചൈനയില്‍ അവതരിപ്പിച്ച കാറാണ് യൂറോപ്പില്‍ എത്തിയിരിക്കുന്നത്. 100 കിലോവാട്ട് ബാറ്ററി ഉപയോഗിക്കുന്ന രണ്ട് മോഡലുകളാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്. ലോങ് റേഞ്ച് സിംഗിള്‍ മോട്ടോര്‍ മോഡലിന് 268 ബിഎച്ച്പി പവറും, റിയര്‍ വീല്‍ ഡ്രൈവുമാണ്. അതേസമയം ലോങ് റേഞ്ച് ഡ്യുവല്‍ മോട്ടോര്‍ മോഡലിന് 536 ബിഎച്ച്പി പവറും, 4×4 ഡ്രൈവും ഉണ്ട്. ഈ മോഡലിന് പൂജ്യത്തില്‍ നിന്നും … Read more

അയർലണ്ടിൽ സെക്കൻഡ് ഹാൻഡ് ബി ക്ലാസ് മെഴ്‌സിഡസ് ബെൻസ് വിൽപ്പനയ്ക്ക്

അയര്‍ലണ്ടില്‍ സെക്കന്‍ഡ് ഹാന്‍ഡ് ബി ക്ലാസ് ബെന്‍സ് വില്‍പ്പനയ്ക്ക്. 2013 മോഡല്‍ 1.6 ലിറ്റര്‍ പെട്രോള്‍ കാറിന് 122 എച്ച്പി പവറാണ് ഉള്ളത്. ഇതുവരെ 98,000 കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. സ്‌പോര്‍ട്‌സ് ട്രിം മോഡല്‍ വൈറ്റ് കളര്‍ കാറില്‍ അഞ്ച് പേര്‍ക്കുള്ള സീറ്റിങ് കപ്പാസിറ്റിയുണ്ട്. പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ 10.2 സെക്കന്റ് മാത്രം മതി. ട്രാന്‍സ്മിഷന്‍ ഓട്ടോമാറ്റിക് ആണ്. 2023 സെപ്റ്റംബറില്‍ NCT ഫിറ്റ്‌നസ് തീര്‍ന്നിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക: https://www.donedeal.ie/cars-for-sale/mercedes-benz-b-180-automatic-low-mileage/36058349

യൂറോപ്യൻ കാർ ഓഫ് ദി ഇയർ 2024; ഫൈനൽ റൗണ്ടിൽ എത്തിയിരിക്കുന്ന കാറുകൾ ഏതൊക്കെ?

യൂറോപ്പിലെ 2024 കാർ ഓഫ് ദി ഇയർ ടൈറ്റിലിനായി ഫൈനലിൽ ഏറ്റുമുട്ടുന്നത് ഏഴ് കാറുകൾ. BMW 5-series BYD Seal, Kia EV9, Peugeot E-3008/3008, Renault Scenic, Toyota C-HR, Volvo EX30 എന്നിവയാണ് അഭിമാനകരമായ നേട്ടത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഏഴ് ഫൈനലിസ്റ്റുകൾ. 28 പുതിയ കാറുകളുടെ നീണ്ട ലിസ്റ്റിൽ നിന്നും 22 രാജ്യങ്ങളിൽ നിന്നുള്ള 59 ജൂറി അംഗങ്ങൾ നടത്തിയ ആദ്യഘട്ട വോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് ഈ ഫൈനൽ ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. ഒരു ചൈനീസ് ബ്രാന്റ് … Read more

ഇയുവിൽ കാർ വിൽപ്പന കുത്തനെ ഉയർന്നു; വിറ്റതിൽ 50 ശതമാനവും പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ

യൂറോപ്യന്‍ യൂണിയനില്‍ പുതുതായി വില്‍ക്കപ്പെടുന്ന കാറുകളുടെ എണ്ണം 9.2% വര്‍ദ്ധിച്ചു. ഇതില്‍ തന്നെ ഇലക്ട്രിക് കാറുകളുടെ വില്‍പ്പന ഒരു വര്‍ഷത്തിനിടെ 14.3 ശതമാനം വര്‍ദ്ധിച്ചതായും European Automobile Manufacturers’ Association (ACEA) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഫുള്‍ ഹൈബ്രിഡ് കാറുകളുടെ വില്‍പ്പന മുന്‍ വര്‍ഷത്തെക്കാള്‍ 30% വര്‍ദ്ധിച്ചു. സെപ്റ്റംബര്‍ മാസം വരെയുള്ള റിപ്പോര്‍ട്ടാണിത്. സെപ്റ്റംബര്‍ മാസത്തില്‍ തുടര്‍ച്ചയായി 14-ആം മാസമാണ് ഇയുവിലെ കാര്‍ വില്‍പ്പന ഉയരുന്നത്. ഇലക്ട്രിക്, ഹൈബ്രിഡ്, പ്ലഗ് ഇന്‍ ഹൈബ്രിഡ് കാറുകളാണ് സെപ്റ്റംബര്‍ … Read more