ആഷ്ലിങ് മർഫി കൊലപാതകം: പ്രതി Josef Puska (31) റിമാൻഡിൽ
ആഷ്ലിങ് മര്‍ഫി കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി Josef Puska (31)-യെ കോതി റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ചയാണ് ഡബ്ലിനിലെ ഒരു ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സ തേടുകയായിരുന്ന പ്രതിയെ ഗാര്‍ഡ അറസ്റ്റ് ചെയ്തത്. പരിക്കേറ്റതിന് ഇയാള്‍ വ്യക്തമായ കാരണം പറയാത്തതിനെത്തുടര്ന്നുള്ള സംശയത്തില്‍ ആശുപത്രി ജീവനക്കാര്‍ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു. അറസ്റ്റിന് ശേഷം ഇയാളെ ബുധനാഴ്ച വൈകിട്ട് Tullamore District Court-ലെ പ്രത്യേക ജഡ്ജിന് മുന്നില്‍ ഹാജരാക്കിയ ഗാര്‍ഡ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കൊലപാതകത്തിന് ആയുധം ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തില്‍ ഗാര്‍ഡ അതിന് … Read more