ഗൃഹാതുരമായ ഓർമകളുമായി Rosemary Creations Ireland-ന്റെ ‘ഇണങ്ങി ഒന്നു പിണങ്ങി’ ആൽബം യൂട്യൂബിൽ ശ്രദ്ധ നേടുന്നു
ജീവിതത്തിന്റെ ഇന്നലെകളിലേക്ക് നിങ്ങളുടെ ഓര്‍മകളെ കൂട്ടിക്കൊണ്ട് പോകുന്ന ഗൃഹാതുരത്വം തുളുമ്പുന്ന അതി മനോഹരമായ വീഡിയോ ആല്‍ബം ‘ഇണങ്ങി ഒന്നു പിണങ്ങി’ യൂട്യാബില്‍ റിലീസ് ചെയ്തു. Rosemary Creations Ireland ആണ് ആല്‍ബം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഗാനരചന ബെന്നി അറയ്ക്കല്‍, സംഗീതം അനില്‍ സുരേന്ദ്രന്‍, ഗായിക ഐശ്വര്യ അനില്‍. ആല്‍ബത്തിന്റെ ഡയറക്ടര്‍ അഭിജിത് അനില്‍കുമാര്‍, ക്രിയേറ്റീവ് ഡയറക്ടര്‍ കുട്ടി ജോസ്. ക്യാമറ, എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് ജോര്‍ജിന്‍ ജോര്‍ജ്. ദേവിക നായര്‍ ആണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. ആല്‍ബം കാണാം: