അയർലണ്ടിൽ യുവതിയെ മർദ്ദിച്ച് ബോധം കെടുത്തിയ സൈനികനെ സേനയിൽ നിന്നും പുറത്താക്കും

അയര്‍ലണ്ടില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ വിചാരണയ്ക്ക് ശേഷം ജയില്‍ ശിക്ഷ ഒഴിവായെങ്കിലും സൈനികനെ പുറത്താക്കാന്‍ തീരുമാനം. ഐറിഷ് പ്രതിരോധ സേനാംഗമായ Cathal Crotty-യെ വ്യാഴാഴ്ച സൈന്യത്തില്‍ നിന്നും പുറത്താക്കും. കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയെങ്കിലും Crotty-ക്ക് തടവ് ശിക്ഷ നല്‍കാതിരുന്നത് രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ത്തിയിരുന്നു. തുടര്‍ന്ന് ക്രിമിനല്‍ വിചാരണ നേരിടുന്ന സൈനികരുടെ വിവരങ്ങള്‍ കൈമാറാന്‍ പ്രതിരോധമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ സൈന്യത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തടവ് നല്‍കിയാല്‍ Crotty-യുടെ കരിയറിനെ അത് ബാധിക്കുമെന്ന കാരണത്താലായിരുന്നു കോടതി ശിക്ഷ ഒഴിവാക്കിയത്. പുറത്താക്കുന്നതിനെതിരെ … Read more

ലിമറിക്കിൽ യുവതിയെ മർദ്ദിച്ച് ബോധരഹിതയാക്കിയ സൈനികനെ പുറത്താക്കണം: പ്രതിഷേധം കനക്കുന്നു

തന്നെ തല്ലി ബോധം കെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും ജോലിയില്‍ തുടരുന്ന സൈനികനെ പുറത്താക്കണമെന്ന് ഇരയായ യുവതി. 24-കാരിയായ Natasha O’Brien-നെയാണ് 2022 മെയ് 29-ന് ലിമറിക്ക് സിറ്റിയില്‍ വച്ച് പ്രകോപനം കൂടാതെ ഐറിഷ് സേനയിലെ അംഗമായ Cathal Crotty (22), മര്‍ദ്ദിച്ച് ബോധരഹിതയാക്കിയത്. തുടര്‍ന്ന് കേസില്‍ ഇയാള്‍ അറസ്റ്റ് ചെയ്യപ്പെടുകയും, കഴിഞ്ഞ ബുധനാഴ്ച അവസാനിച്ച വിചാരണയില്‍ കോടതി ഇയാളെ ശിക്ഷിക്കുകയും ചെയ്തിരുന്നു. മൂന്ന് വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചതെങ്കിലും, വിധിന്യായത്തില്‍ ജഡ്ജ് ഇത് പൂര്‍ണ്ണമായും ഇളവ് ചെയ്തതോടെ പ്രതിയായ … Read more