ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം അക്രമമായി; കടയ്ക്കും കാറുകൾക്കും തീയിട്ടു

വടക്കൻ അയർലണ്ട് തലസ്ഥാനമായ ബെൽഫാസ്റ്റിൽ നടന്ന കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ വ്യാപക അക്രമം. ശനിയാഴ്ച രാത്രി നടന്ന പ്രക്ഷോഭത്തിൽ ഒരു വ്യാപാര സ്ഥാപനത്തിനും, നിരവധി കാറുകൾക്കും അക്രമികൾ തീയിട്ടു. തുടർന്ന് അക്രമം നടന്ന Donegall Road പ്രദേശത്ത് Police Service of Northern Ireland (PSNI) ക്യാമ്പ് ചെയ്യുകയാണ്. ശനിയാഴ്ച പകൽ നടന്ന പ്രകടനത്തിലും വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതിന്റെ ബാക്കിയായിരുന്നു രാത്രിയിലെ സംഭവം. Donegall Road-ലേക്ക് ജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുമുണ്ട്. പകൽ നഗരത്തിൽ … Read more

Coolock-ൽ പ്രതിഷേധം അവസാനിക്കുന്നില്ല; വീണ്ടും തീവെപ്പ്, 3 ഗാർഡകൾക്ക് പരിക്ക്, ഒരാൾ അറസ്റ്റിൽ

വടക്കന്‍ ഡബ്ലിനിലെ Coolock-ല്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാനുദ്ദേശിച്ചിരുന്ന കെട്ടിത്തിലെ പണിക്ക് വന്ന വാഹനത്തിന് തീവച്ചതിന് പിന്നാലെ ഇന്നലെ വീണ്ടും കെട്ടിടത്തിനകത്ത് തീവെപ്പ്. ഇവിടെ മുമ്പ് ഒരു ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് നിലവില്‍ അഭയാര്‍ത്ഥികളെ താമസിപ്പിക്കാന്‍ അധികൃതര്‍ ശ്രമം നടത്തിവരുന്നത്. ഈയാഴ്ച ആദ്യമുണ്ടായ തീവെപ്പിനും, ഗാര്‍ഡയ്ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ക്കും ശേഷം ഇന്നലെ വൈകിട്ട് വീണ്ടും കെട്ടിടത്തില്‍ തീപടര്‍ന്നു. വെള്ളിയാഴ്ച ഇവിടെ വീണ്ടും ഏകദേശം 1,000-ഓളം പേര്‍ പങ്കെടുത്ത പ്രതിഷേധപ്രകടനം സമാധാനപൂര്‍ണ്ണമായി അവസാനിച്ചെങ്കിലും, അല്‍പ്പ സമയത്തിന് ശേഷം Malahide Road-ല്‍ … Read more

ഡബ്ലിനിൽ ടെന്റുകളിൽ കഴിയുന്ന അഭയാർത്ഥികൾക്ക് നേരെ ആക്രമണം; രേഖകൾ നദിയിലെറിഞ്ഞു

ഡബ്ലിന്‍ സിറ്റി സെന്ററില്‍ വഴിയോരത്ത് ടെന്റ് കെട്ടി താമസിച്ചിരുന്ന അഭയാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം. ചൊവ്വാഴ്ച രാത്രി ഒരു സംഘമാളുകള്‍ ആയുധങ്ങളുമായി എത്തി ആക്രമിക്കാനെത്തിതിനെത്തുടര്‍ന്ന് ടെന്റുകളില്‍ താമസിക്കുകയായിരുന്ന 15 അഭയാര്‍ത്ഥികള്‍ ഇവിടെ നിന്നും ഒഴിഞ്ഞുപോയി. രാത്രി 11.40-ഓടെയാണ് 10-ഓളം വരുന്ന ഒരു സംഘമാളുകള്‍ River Liffey-യ്ക്ക് സമീപത്തെ ടെന്റുകളിലേയ്ക്ക് ആയുധങ്ങളുമായി എത്തിയത്. അഭയാര്‍ത്ഥികളില്‍ പലരും ഈ സമയം ഉറങ്ങുകയും, മറ്റ് ചിലര്‍ ടെന്റുകള്‍ക്ക് പുറത്ത് നില്‍ക്കുകയുമായിരുന്നു. അക്രമികള്‍ കത്തികളും പൈപ്പുകളുമുപയോഗിച്ച് ടെന്റുകള്‍ കുത്തിക്കീറി നശിപ്പിക്കുകയും, അഭയാര്‍ത്ഥികളുടെ രേഖകള്‍ സമീപത്തെ … Read more

ഐറിഷ് പ്രധാനമന്ത്രിയുടെ കുടുംബവീടിന് മുന്നിൽ മുഖംമൂടിധാരികളായ കുടിയേറ്റവിരുദ്ധരുടെ പ്രതിഷേധം

പ്രധാനമന്ത്രി സൈമണ്‍ ഹാരിസിന്റെ കുടുംബവീടിന് മുന്നില്‍ ഐറിഷ് പതാകയുമേന്തിയെത്തിയ മുഖംമൂടിധാരികളുടെ പ്രതിഷേധം. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് കൗണ്ടി വിക്ക്‌ലോയിലെ Greystones-ലുള്ള ഹാരിസിന്റെ കുടുംബവീടിന് മുന്നില്‍ പ്രതിഷേധവുമായി ഒരുകൂട്ടം മുഖംമൂടിധാരികളെത്തിയത്. അതിര്‍ത്തികള്‍ അടയ്ക്കുക, കുടിയേറ്റക്കാരെ കൂട്ടത്തോടെ തിരികെ അയയ്ക്കുക, അഭയാര്‍ത്ഥികളുപയോഗിച്ച ടെന്റുകള്‍ നീക്കം ചെയ്യുക എന്നിവ ആവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഗാര്‍ഡ സംഘത്തെ പിരിച്ചുവിട്ടു. അതേസമയം രാഷ്ട്രീയക്കാരുടെ വീടുകളും, കുടുംബങ്ങളും ലക്ഷ്യം വച്ചുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് സൈമണ്‍ ഹാരിസ് നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു. മെയ് മാസത്തില്‍ … Read more

മലയാളിയും ലൂക്കനിലെ ഭരണകക്ഷി സ്ഥാനാർത്ഥിയുമായ ജിതിൻ റാമിന് നേരെ ഡബ്ലിനിൽ വംശീയാധിക്ഷേപവും ആക്രമണവും

മലയാളിയും, ലൂക്കനിലെ ഗ്രീന്‍ പാര്‍ട്ടി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയുമായ ജിതിന്‍ റാമിന് നേരെ വംശീയാധിക്ഷേപവും, ആക്രമണവും. ഇന്നലെ ഡബ്ലിനിലെ Shackleton-ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ജിതിനെയും സംഘത്തെയും ഒരാള്‍ വംശീയമായി അധിക്ഷേപിക്കുകയും, ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വോട്ട് ചോദിക്കാനായി ചെന്ന ജിതിനോട് കയര്‍ത്ത അക്രമി, തുടര്‍ച്ചയായി ‘Fu**ing Indian’ എന്ന് ആക്രോശിക്കുന്നത് കേള്‍ക്കാം. ഒപ്പം എന്തുകൊണ്ടാണ് Airlie Park ഇന്ത്യക്കാര്‍ മാത്രം ഉപയോഗിക്കുന്നത് എന്നും ആരോപിക്കുന്നുണ്ട്. എന്നാല്‍ പാര്‍ക്ക് പൊതുസ്വത്താണെന്നും, എല്ലാവര്‍ക്കും ഉപയോഗിക്കാമെന്നും … Read more

അയർലണ്ടിൽ വീണ്ടും കുടിയേറ്റ വിരുദ്ധരുടെ അക്രമം; അഭയാർത്ഥികൾക്കായി വിട്ടുകൊടുത്ത സ്ഥലത്തെ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചു

അയർലണ്ടിൽ വീണ്ടും അക്രമം അഴിച്ചുവിട്ട് കുടിയേറ്റ വിരുദ്ധർ. ടിപ്പററിയിലെ Clonmel-ൽ അഭയാർത്ഥികളെ താമസിപ്പിക്കാൻ വിട്ടുനൽകിയ സ്ഥലത്താണ് വ്യാഴാഴ്ച ഒരു സംഘം സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചത്. ഒപ്പം നിരവധി വാഹനങ്ങൾക്ക് തീയിടുകയും ചെയ്തു. ഇവിടെ കരാർ ജോലി ചെയ്യുകയായിരുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടതായും വന്നു. സ്ഥലത്ത് കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചതിനു പിന്നാലെയാണ് അക്രമം നടന്നിരിക്കുന്നത്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, അന്വേഷണം നടക്കുകയാണെന്നും ഗാർഡ അറിയിച്ചു. … Read more

‘കുടിയേറ്റക്കാരെ പുറത്താക്കുക’; ഡബ്ലിനിൽ വൻ ജനാവലി പങ്കെടുത്ത് കുടിയേറ്റ വിരുദ്ധ മാർച്ച്

ഡബ്ലിനിൽ വൻ ജനാവലി പങ്കെടുത്ത കുടിയേറ്റ വിരുദ്ധ മാർച്ച്. തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ ഗാർഡൻ ഓഫ് റിമംബറൻസിൽ നിന്നും ആരംഭിച്ച് ഓ കോണൽ സ്ട്രീറ്റ് വഴി മാർച്ച് കടന്നു പോയ മാർച്ചിനൊപ്പം ഉടനീളം ശക്തമായ ഗാർഡ സാന്നിധ്യവും ഉണ്ടായിരുന്നു. GPO-യ്ക്ക് സമീപം ഉണ്ടായിരുന്ന ചെറിയൊരു സംഘം പലസ്തീൻ അനുകൂല പ്രക്ഷോഭകർക്ക് സമീപത്തുകൂടെയാണ് മാർച്ച് കടന്നുപോയത്. ഈ സമയം ഇരു സംഘങ്ങളും മുദ്രാവാക്യങ്ങൾ മുഴക്കുകയും, അനിഷ്ട സംഭവങ്ങൾ തടയാനായി ഇരു സംഘങ്ങൾക്കും ഇടയിലായി ഗാർഡ ഉദ്യോഗസ്ഥർ നിലകൊള്ളുകയും … Read more