യൂറോപ്യൻ മെഡൽ നേടിയ കായികതാരങ്ങളോടുള്ള ആദരം; പ്രത്യേക ഡിസൈനുള്ള പോസ്റ്റ്മാർക്കുമായി അയർലണ്ടിലെ തപാൽ വകുപ്പ്

റോമില്‍ നടന്ന യൂറോപ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്ത് മെഡലുകള്‍ കരസ്ഥമാക്കിയ ഐറിഷ് കായികതാരങ്ങള്‍ക്ക് ആദരവുമായി രാജ്യത്തെ തപാല്‍ വകുപ്പ്. മെഡല്‍ ജേതാക്കളായ Christopher O’Donnell, Rhasidat Adeleke, Sophie Becker, Phil Healy, Sharlene Mawdsley, Tom Barr, Ciara Mageean എന്നിവരോടുള്ള ആദരസൂചകമായി ഇവരെ പ്രതിനിധീകരിക്കുന്ന, പ്രത്യേകം ഡിസൈന്‍ ചെയ്ത നാഷണല്‍ പോസ്റ്റ്മാര്‍ക്ക് പുറത്തിറക്കുമെന്ന് An Post അറിയിച്ചു. രാജ്യത്തെ പ്രചോദിപ്പിച്ച കായികതാരങ്ങളെക്കുറിച്ചുള്ള രാജ്യത്തിന്റെ അഭിമാനവും, ആരാധനയും ഇതുവഴി പ്രകടമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി An Post … Read more

അയർലണ്ട് ലീഗ് ഓഫ് നേഷൻസ് അംഗമായി 100 വർഷം; സ്റ്റാംപ് പുറത്തിറക്കി An Post

അയര്‍ലണ്ട് ‘ലീഗ് ഓഫ് നേഷന്‍സി’ല്‍ അംഗമായതിന്റെ നൂറാം വാര്‍ഷികത്തില്‍ An Post പുതിയ സ്റ്റാംപ് പുറത്തിറക്കുന്നു. ഒന്നാംലേക മഹായുദ്ധത്തിന് ശേഷം സമാധാനം പുലരുക എന്ന ഉദ്ദേശ്യത്തോടെ ലോകത്താദ്യമായി വിവിധ രാജ്യങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് രൂപീകരിച്ച സഖ്യമാണ് ലീഗ് ഓഫ് നേഷന്‍സ്. 1920 ജനുവരി 10-നായിരുന്നു ഇത്. എന്നാല്‍ 1923 സെപ്റ്റംബറിലാണ് അയര്‍ലണ്ട് സഖ്യത്തിന്റെ ഭാഗമാകുന്നത്. 1946-ഓടെ ഈ സഖ്യം പിരിച്ചുവിടുകയും, സഖ്യത്തിന്റെ അധികാരങ്ങളും, പ്രവര്‍ത്തനങ്ങളും United Nations-ന് കൈമാറുകയും ചെയ്തു. ലീഗ് ഓഫ് നേഷന്‍സില്‍ അംഗമായതാണ് പിന്നീട് സ്വതന്ത്രരാഷ്ട്രമായി … Read more

അയർലണ്ടിൽ തൊഴിലില്ലായ്മാ വേതനം വീണ്ടും പോസ്റ്റ് ഓഫീസുകൾ വഴി; അപേക്ഷകർ നേരിട്ടെത്തണം

അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഏറെക്കുറേ പിന്‍വലിച്ചതോടെ തൊഴിലില്ലായ്മാ വേതനം വീണ്ടും പോസ്റ്റ് ഓഫീസുകള്‍ വഴിയാക്കുമെന്ന് മന്ത്രി. കോവിഡ് കാലത്തിന് മുമ്പുള്ള പോലെ തൊഴിലില്ലായ്മാ വേതനം വാങ്ങാനായി ഇനിമുതല്‍ ആളുകള്‍ നേരിട്ട് പോസ്റ്റ് ഓഫീസുകളില്‍ ഹാജരാകണമെന്ന് സാമൂഹികസുരക്ഷാ വകുപ്പ് മന്ത്രി ഹെതര്‍ ഹംഫ്രിസ് വ്യക്തമാക്കി. ആദ്യ ഘട്ടത്തില്‍ പുതിയ അപേക്ഷകര്‍ക്ക് മാത്രമാണ് ഇത് ബാധകം. വരും മാസങ്ങളില്‍ എല്ലാ അപേക്ഷകര്‍ക്കുമായി ഇത് വ്യാപിപ്പിക്കും. 2020-ല്‍ കോവിഡ് ബാധയ്ക്ക് പിന്നാലെയാണ് സാമൂഹിക അകലം ഉറപ്പാക്കാനും, കോവിഡ് വ്യാപനം തടയാനുമായി തൊഴിലില്ലായ്മാ … Read more

An Post-ന്റെ ട്രക്കിൽ അയർലണ്ടിലേക്ക് ഒളിച്ചുകടക്കാൻ ശ്രമം; ഡബ്ലിനിൽ ഒരാൾ പിടിയിൽ

ഡബ്ലിനിലെ പോസ്റ്റല്‍ സെന്ററില്‍ എത്തിയ ട്രക്കിന് പുറകില്‍ നിന്നും പിടികൂടിയ ആള്‍ യൂറോപ്പിലേയ്ക്ക് അനധികൃതമായി ഒളിച്ചുകടന്നതെന്ന് ഗാര്‍ഡ. തിങ്കളാഴ്ചയാണ് പാഴ്‌സലുമായി എത്തിയ ട്രക്കിന് പുറകില്‍ നിന്നും ഒരു പുരുഷനെ കണ്ടെത്തിയത്. തുടര്‍ന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ ഗാര്‍ഡയെ വിവരമറിയിക്കുകയായിരുന്നു. യൂറോപ്പിലേയ്ക്ക് ഒളിച്ചുകടന്ന ഇയാള്‍ കസ്റ്റംസിന്റെയും, ട്രക്ക് ഡ്രൈവറുടെയുമെല്ലാം കണ്ണുവെട്ടിച്ച് ട്രക്കിനകത്ത് ഇരിക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്. കൗണ്ടി വെക്‌സ്‌ഫോര്‍ഡിലെ Rosslare Europrt വഴിയാണ് ട്രക്ക് അയര്‍ലണ്ടിലെത്തിയത്. അവിടെ നിന്ന് ഡബ്ലിനിലേയ്ക്കും. എന്നാല്‍ യൂറോപോര്‍ട്ടിലെ സ്‌കാനറില്‍ ഇദ്ദേഹത്തെ കണ്ടെത്താനായില്ല. എല്ലാ … Read more