അയർലണ്ടിൽ 30 സ്റ്റോറുകൾ കൂടി; പുതുതായി 1,000 പേർക്ക് ജോലി നൽകാൻ Aldi

അയര്‍ലണ്ടില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 30 പുതിയ സ്റ്റോറുകള്‍ കൂടി തുറക്കാന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ Aldi. 400 മില്യണ്‍ യൂറോ നിക്ഷേപിച്ച് നടത്തുന്ന വിപുലീകരണം വഴി 1,000 പേര്‍ക്ക് ജോലി നല്‍കുമെന്നും കമ്പനി അറിയിച്ചു. രാജ്യത്തെ 13 കൗണ്ടികളിലെ വിവിധ പ്രദേശങ്ങളിലായാണ് 30 സ്റ്റോറുകള്‍ തുറക്കുന്നത്. സ്‌റ്റോറുകള്‍, വെയര്‍ഹൗസ്, ഓഫിസ് മുതലായ ഇടങ്ങളിലാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. അയര്‍ലണ്ടില്‍ തങ്ങളുടെ 25-ആം വാര്‍ഷികവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് Aldi, ഭാവിപദ്ധതികള്‍ വിശദീകരിച്ചത്.

ലിമറിക്കിൽ പുതിയ സ്റ്റോർ സ്ഥാപിക്കാൻ Aldi; 30 പേർക്ക് ജോലി

ലിമറിക്കില്‍ പുതിയ സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാന്‍ Aldi. 30 പേര്‍ക്ക് പുതുതായി തൊഴിലസവരമൊരുക്കുന്ന സ്‌റ്റോര്‍ Moyross-ലാണ് നിര്‍മ്മിക്കുന്നത്. 1,135 സ്‌ക്വയര്‍ഫീറ്റില്‍ 7 മില്യണ്‍ യൂറോയാണ് സ്‌റ്റോറിനായി മുടക്കുന്നത്. 2025-ഓടെ പ്രവര്‍ത്തനമാരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. 110 കാര്‍ പാര്‍ക്കിങ് സ്‌പേസുകള്‍, ആറ് ഇലക്ട്രിക് കാറുകള്‍ ഒരേസമയം ചാര്‍ജ്ജ് ചെയ്യാനുള്ള സൗകര്യം എന്നിവയും Moyross-ലെ സ്റ്റോറിന്റെ പ്രത്യേകതകളാകും. പൂര്‍ണ്ണമായും സോളാര്‍ പവര്‍ ഉപയോഗിച്ചാകും സ്‌റ്റോര്‍ പ്രവര്‍ത്തിക്കുക.

അയർലണ്ടിൽ നിത്യോപയോഗ സാധനങ്ങൾക്ക് 23% വരെ വിലക്കുറവ് പ്രഖ്യാപിച്ച് Aldi

അയര്‍ലണ്ടില്‍ ഒരുപിടി നിത്യോപയോഗ സാധനങ്ങള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ച് പ്രശസ്ത സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Aldi. ജനങ്ങളുടെ പല നിത്യോപയോഗ സാധനങ്ങള്‍ക്കും 23% വരെ വില കുറച്ചതായി കമ്പനി അറിയിച്ചു. അടുത്തയാഴ്ച സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളുടെ പ്രിയ ഭക്ഷണങ്ങളായ Crumbed Lean Ham, Sliced Chicken/Turkey, Tube It Fromage Frais, Sandwich Thins, Kids Smoothies മുതലായവയ്ക്ക് വില കുറച്ചിട്ടുണ്ട്. Protein Puddings and Mousses, Irish Lean Beef Burgers, Free Range Chicken Fillets, … Read more

സാധനം വാങ്ങാൻ ആളില്ല; അയർലണ്ടിലെ രണ്ട് Supervalu സ്റ്റോറുകൾ പൂട്ടി

അയര്‍ലണ്ടില്‍ ജീവിതച്ചെലവ് വര്‍ദ്ധന തുടരുന്നതിനിടെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയ്‌നായ Supervalu-വിന്റെ രണ്ട് സ്‌റ്റോറുകള്‍ അടച്ചുപൂട്ടി. ലാഭകരമല്ല എന്ന കാരണത്താലാണ് വടക്കന്‍ ഡബ്ലിനിലെ Ballymun-ലെയും, കില്‍ക്കെന്നിയിലെ Market Cross-ലെയും Supervalu സ്റ്ററോറുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയത്. ഈ രണ്ട് സ്റ്റോറുകളിലും ഉപഭോക്താക്കളും കുറവായിരുന്നു. ഈ വര്‍ഷമാദ്യം കമ്പനി കോര്‍ക്ക് സിറ്റിയിലെ Merchants Quay-ലുള്ള തങ്ങളുടെ സ്‌റ്റോറും പൂട്ടിയിരുന്നു. ഇപ്പോള്‍ പൂട്ടിയ രണ്ട് സ്റ്റോറുകളിലുമായി 80-ഓളം പേര്‍ക്കാണ് ജോലി നഷ്ടമാകുക. ജീവിതച്ചെലവ് ഉയര്‍ന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഈയിടെ രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ … Read more

അയർലണ്ടിലെ Aldi-യിൽ ജോലി ചെയ്യാൻ തയ്യാറാണോ? ഇപ്പോൾ അപേക്ഷിക്കാം

തിരക്കേറുന്ന ക്രിസ്മസ് കാലത്തിന് മുമ്പായി അയര്‍ലണ്ടില്‍ 340 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സൂപ്പര്‍മാര്‍ക്കറ്റ് ചെയിനായ Aldi. നിലവില്‍ Aldi-യുടെ അയര്‍ലണ്ടിലെ 160 സ്‌റ്റോറുകളിലായി 4,650 പേര്‍ ജോലി ചെയ്യുന്നുണ്ട്. Adamstown, Cabra, Ballyhaunis, Athenry, Kanturk എന്നിവിടങ്ങളില്‍ ഈ വര്‍ഷം പുതിയ സ്റ്റോറുകളും കമ്പനി തുറന്നിരുന്നു. ഡബ്ലിനില്‍ 79, കോര്‍ക്കില്‍ 72, മേയോയില്‍ 25, ഗോള്‍വേയില്‍ 22, കെറിയില്‍ 77, കില്‍ഡെയറില്‍ 15 എന്നിങ്ങനെയാണ് ജോലി ഒഴിവുകള്‍ ഉള്ളത്. നിലവിലെ സ്‌റ്റോറുകളിലേയ്ക്കും, പുതിയ സ്‌റ്റോറുകളിലേയ്ക്കുമായി നിലവില്‍ റിക്രൂട്ട്‌മെന്റ് നടന്നുവരികയാണ്. … Read more

ഗോൾവേയിലും കോർക്കിലും പുതിയ സ്റ്റോറുകൾ തുറന്ന് Aldi; 60 പേർക്ക് ജോലി

ഗോള്‍വേയിലും, കോര്‍ക്കിലും പുതിയ സ്റ്റോറുകള്‍ തുറക്കുക വഴി 60 പേര്‍ക്ക് തൊഴില്‍ നല്‍കി Aldi. 18 മില്യണ്‍ യൂറോയുടെ നിക്ഷേപം നടത്തിയാണ് ഗോള്‍വേയിലെ Athenry-യിലും കോര്‍ക്കിലെ Kanturk-ലും പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ പുതിയ സ്റ്റോറുകള്‍ സ്ഥാപിച്ചത്. Kanturk-ലെ സ്‌റ്റോര്‍, കോര്‍ക്ക് കൗണ്ടിയിലെ Aldi-യുടെ 26-ാം ഷോപ്പാണ്. ഇവിടെ 30 സ്ഥിരജോലികളാണ് സൃഷ്ടിക്കപ്പെട്ടത്. പരിസ്ഥിതി സൗഹൃദമായി നിര്‍മ്മിച്ച ഈ സ്‌റ്റോറില്‍ ഗ്രീന്‍ ഇലക്ട്രിസ്റ്റി, സോളാര്‍ പാനലുകള്‍ എന്നിവയുണ്ട്. രണ്ട് സ്റ്റോറുകള്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചതോടെ അയര്‍ലണ്ടിലുള്ള ആകെ Aldi സ്‌റ്റോറുകളുടെ … Read more

അയർലണ്ടിൽ പാൽ വില കുറച്ച് Lidl-ഉം Aldi-യും; വിലക്കുറവ് പ്രഖ്യാപിച്ച് Supervalu-ഉം

അയര്‍ലണ്ടിലെ പ്രധാന സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ Lidl, Aldi എന്നിവ പാല്‍ വിലയില്‍ കുറവ് വരുത്തി. സ്വന്തം ബ്രാന്‍ഡുകളുടെ പാലിനാണ് ശനിയാഴ്ച മുതല്‍ 10 സെന്റ് കുറച്ചത്. തിങ്കളാഴ്ച മുതല്‍ സമാനമായ വിലക്കുറവ് Supervalu-വും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ Lidl-ല്‍ രണ്ട് ലിറ്റര്‍ പാലിന് വില 2.19 യൂറോയില്‍ നിന്നും 2.09 യൂറോ ആയി കുറഞ്ഞു. ഉപഭോക്താക്കള്‍ക്കാകെ 3 മില്യണ്‍ യൂറോ ഇതുവഴി ലാഭമുണ്ടാകുമെന്ന് കമ്പനി പറഞ്ഞു. ദിവസേന വിപണിവില നിരീക്ഷിക്കുന്നതായും, ഉപഭോക്താക്കളില്‍ നിന്നും അമിതവില ഈടാക്കുന്നില്ലെന്ന് തങ്ങള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും … Read more

വമ്പൻ റിക്രൂട്ട്മെന്റ് കാംപെയിനുമായി Aldi; 360 പേർക്ക് ജോലി നൽകും

അയര്‍ലണ്ടിലെ വിവിധ കൗണ്ടികളിലെ 156 സ്റ്റോറുകളിലേയ്ക്കായി 360-ലേറെ ജോലിക്കാരെ നിയമിക്കാന്‍ Aldi. ഇതില്‍ 99 ഒഴിവുകള്‍ ഡബ്ലിനിലാണെന്നും, അതില്‍ തന്നെ 73 എണ്ണം സ്ഥിരജോലിയാണെന്നും കമ്പനി അറിയിച്ചു. ബാക്കി 26 എണ്ണം നിശ്ചിത വര്‍ഷത്തേയ്ക്കുള്ള കരാര്‍ ജോലികളാണ്. തങ്ങളുടെ ജോലിക്കാര്‍ക്കുള്ള മണിക്കൂര്‍ ശമ്പളം വര്‍ദ്ധിപ്പിച്ചതായി Aldi ഫെബ്രുവരിയില്‍ അറിയിത്തിരുന്നു. ഇതോടെ തുടക്കക്കാര്‍ക്ക് മണിക്കൂറില്‍ 13.85 യൂറോ ആണ് കമ്പനി നല്‍കുന്നത്. നിലവില്‍ 4,650 പേരാണ് രാജ്യത്ത് Aldi-യുടെ വിവിധ സ്‌റ്റോറുകളിലായി ജോലി ചെയ്യുന്നത്. 2024 വരെയുള്ള മൂന്ന് … Read more

ഇനി ക്യൂ ഇല്ല! ലോകത്തെ തങ്ങളുടെ ആദ്യ ചെക്ക്-ഔട്ട് ഫ്രീ സ്റ്റോർ ഉദ്‌ഘാടനം ചെയ്ത് Aldi

ലോകത്തെ തങ്ങളുടെ ആദ്യ ചെക്ക്-ഔട്ട് ഫ്രീ സ്റ്റോര്‍ ഉദ്ഘാനം ചെയ്ത് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ Aldi. ലണ്ടനിലെ ഗ്രീന്‍വിച്ചിലാണ് ക്യൂ നിന്ന് പണം നല്‍കാതെ വേണ്ട സാധനവുമെടുത്ത് മടങ്ങാവുന്ന വിധത്തിലുള്ള ചെക്ക്-ഔട്ട് ഫ്രീ സ്റ്റോര്‍ Aldi അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ആമസോണ്‍, ടെസ്‌കോ കമ്പനികളും സമാനമായ ചെക്ക്-ഔട്ട് ഫ്രീ സ്റ്റോറുകള്‍ തുറന്നിരുന്നു. ബില്ലിങ്ങിനായി ഹൈ-ടെക് ക്യാമറകളാണ് സ്‌റ്റോറുകളില്‍ ജീവനക്കാര്‍ ഉപയോഗിക്കുന്നത്. ഉപഭോക്താക്കള്‍ ഓരോ സാധനം എടുക്കുമ്പോഴും ഒപ്പമുള്ള ജീവനക്കാരി/ജീവനക്കാരന്‍ ഹൈ-ടെക് ക്യാമറ ഉപയോഗിച്ച് അത് രേഖപ്പെടുത്തും. ശേഷം ഷോപ്പിങ് … Read more

കോർക്കിൽ പുതിയ സ്റ്റോർ തുടങ്ങാൻ Aldi; 25 പേർക്ക് സ്ഥിര ജോലി, മുതൽമുടക്ക് 7 മില്യൺ

കോര്‍ക്കിലെ Kanturk-ല്‍ 7 മില്യണ്‍ യൂറോ മുടക്കി പുതിയ സ്റ്റോര്‍ ആരംഭിക്കാന്‍ പ്രശസ്ത സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ Aldi. കോര്‍ക്ക് കൗണ്ടി കൗണ്‍സിലിന് സമര്‍പ്പിച്ച പ്ലാനിങ് പെര്‍മിഷന് അനുമതി ലഭിച്ചതോടെയാണ് പദ്ധതിയുമായി മുമ്പോട്ട് പോകുന്നതായി Aldi പ്രഖ്യാപിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ 25 പേര്‍ക്ക് പുതുതായി സ്ഥിരജോലി ലഭിക്കുകയും ചെയ്യും. 2023 അവസാനത്തോടെയാകും പുതിയ സ്റ്റോര്‍ പ്രവര്‍ത്തവനമാരംഭിക്കുക. നിര്‍മ്മാണസമയത്ത് 80 പേര്‍ക്ക് ജോലി ലഭിക്കും. 100% പുനര്‍നിര്‍മ്മിക്കാവുന്ന ഊര്‍ജ്ജം (renewable energy) ഉപയോഗിച്ചാകും സ്‌റ്റോര്‍ പ്രവര്‍ത്തിക്കുക. 103 കാറുകള്‍ക്ക് … Read more