ബംഗളുരൂവിൽ നിന്നും ലണ്ടൻ ഗേറ്റ്‌വിക്കിലേയ്ക്ക് നോൺ സ്റ്റോപ് സർവീസുമായി എയർ ഇന്ത്യ

ബംഗളൂരുവില്‍ നിന്നും ലണ്ടന്‍ ഗേറ്റ്‌വിക്കിലേയ്ക്ക് (LGW) നോണ്‍ സ്‌റ്റോപ്പ് വിമാനസര്‍വീസുമായി എയര്‍ ഇന്ത്യ. ഓഗസ്റ്റ് 18 മുതലാണ് സര്‍വീസ് ആരംഭിക്കുക. ഇതോടെ ഇന്ത്യയില്‍ നിന്നും യുകെയിലെ ഏറ്റവും വലിയ രണ്ടാമത്തെ എയര്‍പോര്‍ട്ടായ ഗേറ്റ്‌വിക്കിലേയ്ക്ക് എയര്‍ ഇന്ത്യ സര്‍വീസ് ഉള്ള അഞ്ചാമത്തെ നഗരമാകും ബംഗളൂരു. അയര്‍ലണ്ടിലേയ്ക്കുള്ള യാത്രക്കാര്‍ക്കും ഏറെ ഗുണകരമാകും സര്‍വീസ്. ആഴ്ചയില്‍ അഞ്ച് സര്‍വീസാണ് ബംഗളൂരു- ലണ്ടന്‍ ഗേറ്റ്‌വിക്ക് റൂട്ടില്‍ എയര്‍ ഇന്ത്യ നടത്തുക. സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യയുടെ Boeing 787 Dreamliner വിമാനത്തില്‍ 18 … Read more

പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കും; എയർ ഇന്ത്യ പ്രതിസന്ധിക്ക് പരിഹാരം

മൂന്ന് ദിവസമായി തുടരുന്ന എയർ ഇന്ത്യ പ്രതിസന്ധിക്ക് പരിഹാരം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് സിഇഒ അലോക് സിങ്ങും ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ പിരിച്ചുവിട്ട 40 ജീവനക്കാരെയും തിരിച്ചെടുക്കാന്‍ ധാരണയായി. ഇതോടെ സമരം അവസാനിപ്പിക്കാന്‍ ജീവനക്കാര്‍ തയാറാകുകയായിരുന്നു. അവധിയെടുത്ത ജീവനക്കാര്‍ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി നാളെ ജോലിക്ക് കയറും. മൂന്നു ദിവസങ്ങള്‍ക്കകം പതിവ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നും അലോക് സിങ് അറിയിച്ചു. ടാറ്റ ഏറ്റെടുത്ത എയർ ഇന്ത്യയിലെ പരിഷ്കാരങ്ങൾക്കെതിരെ പരാതി പറഞ്ഞതിന് പിന്നാലെയാണ് ജീവനക്കാർ അസുഖ കാരണം പറഞ്ഞ് … Read more

കൂട്ട അവധിക്ക് പിന്നാലെ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിട്ട് എയർ ഇന്ത്യ

കൂട്ട അവധിയെടുത്തത് കാരണം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നതിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിട്ട് എയര്‍ ഇന്ത്യ. മുന്‍കൂട്ടി അറിയിക്കാതെ ജോലിയില്‍ നിന്നും വിട്ടുനിന്നുവെന്ന് കാട്ടി 30 ക്യാബിന്‍ ക്രൂ ജീവനക്കാരെയാണ് അധികൃതര്‍ പിരിച്ചുവിട്ടത്. ചൊവ്വാഴ്ച രാത്രി മുതലാണ് നിരവധി ജീവനക്കാര്‍ ആരോഗ്യപ്രശ്‌നങ്ങളെന്ന് പറഞ്ഞ് കൂട്ട ലീവെടുക്കുകയും, തുടര്‍ന്ന് 86 ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയും ചെയ്തത്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം എയര്‍ ഇന്ത്യയിലുണ്ടാക്കിയ പരിഷ്‌കരണങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു ജീവനക്കാര്‍ കൂട്ട അവധി എടുത്തത്. അധികൃതര്‍ വിവേചനപരമായി പെരുമാറുന്നുവെന്നും ജീവനക്കാര്‍ … Read more

കൂട്ട ലീവെടുത്ത് ഫോൺ ഓഫ്‌ ചെയ്ത് ജീവനക്കാർ; 70-ഓളം സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ

എയർ ഇന്ത്യയുടെ ജീവനക്കാർ കൂട്ടത്തോടെ അവധിയെടുത്തത് മൂലം ഒഴിവാക്കേണ്ടി വന്നത് 70-ഓളം സർവീസുകൾ. ആരോഗ്യ പ്രശ്നങ്ങൾ എന്ന കാരണം പറഞ്ഞാണ് ജോലിക്കാർ അവധിയെടുത്തത്. പക്ഷേ എയർ ഇന്ത്യയുടെ പുതിയ തൊഴിൽ നിയമങ്ങളോടുള്ള അതൃപ്തിയാണ് കൂട്ട ലീവ് എടുക്കുന്നതിലേയ്ക്ക് നയിച്ചത്. മുതിർന്ന പല ക്യാബിൻ ക്രൂ അംഗങ്ങളും അവസാന നിമിഷം ലീവ് കൊടുത്ത് ഫോൺ ഓഫാക്കി വച്ചതായാണ് വിവരം. ഇവരെ ബന്ധപ്പെടാൻ അധികൃതർ ശ്രമിച്ചുവരികയാണെന്ന് ഇതിവൃത്തങ്ങൾ അറിയിച്ചു. റദ്ദാക്കിയ വിമാനങ്ങൾക്ക് പകരം യാത്ര സംവിധാനം ഏർപ്പാടാക്കി തരികയോ അല്ലെങ്കിൽ … Read more

എയർ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം; കരാർ ഒപ്പിട്ടത് 18,000 കോടിക്ക്

ഇന്ത്യയുടെ പൊതുവിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഇനി ബിസിനസ് ഭീമന്മാരായ ടാറ്റയ്ക്ക് സ്വന്തം. 18,000 കോടി രൂപയ്ക്കാണ് യൂണിയന്‍ സര്‍ക്കാര്‍ ഉമടസ്ഥതയിലുള്ള എയര്‍ ഇന്ത്യയെ ടാറ്റ സണ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. അവസാനഘട്ട ലേലത്തില്‍ സ്‌പൈസ് ജെറ്റിനെ കടത്തിവെട്ടിയാണ് ടാറ്റ കരാറില്‍ ഒപ്പുവച്ചത്. അതേസമയം ടാറ്റയ്ക്കിത് തങ്ങളുടെ പഴയൊരു ബിസിനസിന്റെ വീണ്ടെടുക്കലുമാണ്. 1932-ല്‍ ഇന്ത്യയിലെ ആദ്യ പൈലറ്റ് ലൈസന്‍സ് നേടിയ ആള്‍ കൂടിയായ ജെ.ആര്‍.ഡി ടാറ്റയാണ് എയര്‍ ഇന്ത്യ സ്ഥാപിച്ചത്. അന്ന് ടാറ്റ എയര്‍ലൈന്‍സ് എന്നായിരുന്നു കമ്പനിയുടെ പേര്. കറാച്ചിയില്‍ നിന്നും … Read more

ലണ്ടൻ-കൊച്ചി വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി മലയാളി യുവതി

വിമാനത്തില്‍ വച്ച് ഗര്‍ഭിണികള്‍ പ്രസവിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു അപൂര്‍വ്വസംഭവമല്ല. ഇത്തരമൊരു പ്രസവത്തില്‍ പക്ഷേ ഇന്ന് നായിക ഒരു മലയാളി യുവതിയാണ്. ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് പത്തനംതിട്ട സ്വദേശിയായ മരിയ ഫിലിപ്പാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ലണ്ടനില്‍ നിന്നും കൊച്ചിയിലേയ്ക്ക് പുറപ്പെട്ട ഡ്രീം ലൈനര്‍ വിമാനത്തില്‍ വച്ച് 7 മാസം ഗര്‍ഭിണിയായ മരിയയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ക്യാബിന്‍ ക്രൂവിനൊപ്പം യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരും, നാല് … Read more