ലേബർ കോടതി നിർദ്ദേശം അംഗീകരിച്ച് പൈലറ്റുമാരുടെ സംഘടന; എയർ ലിംഗസ് സമരത്തിന് ശുഭപര്യവസാനം

എയര്‍ ലിംഗസ് കമ്പനിയിലെ സമരത്തിന് പരിഹാരം കാണാനായി ലേബര്‍ കോടതി മുന്നോട്ടുവച്ച 17.75% ശമ്പളവര്‍ദ്ധന എന്ന നിര്‍ദ്ദേശം അംഗീകരിക്കുന്നതായി പൈലറ്റുമാര്‍. ശമ്പളവര്‍ദ്ധന അംഗീകരിക്കണമോ എന്നത് സംബന്ധിച്ച് പൈലറ്റുമാരുടെ സംഘടനയായ IALPA അംഗങ്ങള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ഭൂരിപക്ഷം പേരും അനുകൂലമായി വോട്ട് രേഖപ്പെടുത്തി. അതേസമയം 24% ശമ്പളവര്‍ദ്ധനയായിരുന്നു പൈലറ്റുമാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ 12.5% ശമ്പളവര്‍ദ്ധനയായിരുന്നു എയര്‍ ലിംഗസിന്റെ വാഗ്ദാനം. തുടര്‍ന്ന് പൈലറ്റുമാരുടെ സമരം തീരുമാനമാകാതെ നീണ്ടതോടെ ഇടപെട്ട ലേബര്‍ കോടതി ഇരു കക്ഷികളുടെയും വാദങ്ങള്‍ കേട്ട ശേഷം 17.75% … Read more

അയർലണ്ടിൽ എയർ ലിംഗസ് സർവീസുകൾ സാധാരണ നിലയിലേയ്ക്ക്; പൈലറ്റ് സമരം പൂർണ്ണമായും പിൻവലിച്ചു

അയര്‍ലണ്ടിലെ പൈലറ്റ് സമരം പൂര്‍ണ്ണമായും പിന്‍വലിച്ചതോടെ എയര്‍ ലിംഗസ് സര്‍വീസുകള്‍ ബുധനാഴ്ച മുതല്‍ സാധാരണ നിലയിലേയ്‌ക്കെത്തി. മൂന്നാഴ്ചയോളം നീണ്ട വര്‍ക്ക് ടു റൂള്‍ സമരവും, ഒരു ദിവസം നടത്തിയ എട്ട് മണിക്കൂര്‍ നേരത്തെ പണിമുടക്കും കാരണം നൂറുകണക്കിന് ഫ്‌ളൈറ്റുകള്‍ കമ്പനി റദ്ദാക്കിയിരുന്നു. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് എയര്‍ ലിംഗസിലെ Irish Air Line Pilots’ Association (IALPA) പൈലറ്റുമാര്‍ പ്രഖ്യാപിച്ച സമരം ഒത്തുതീര്‍പ്പാകാതെ നീണ്ടതിനെത്തുടര്‍ന്ന് ലേബര്‍ കോടതി ഇടപെട്ട് മുന്നോട്ട് വച്ച നിര്‍ദ്ദേശം അംഗീകരിച്ചാണ് അസോസിയേഷന്‍ സമരം … Read more

അയർലണ്ടിൽ പൈലറ്റുമാരുടെ സമരം അവസാനിക്കുന്നു; ലേബർ കോടതി നിർദ്ദേശത്തിൽ ശമ്പള വർദ്ധന നൽകാമെന്ന് എയർ ലിംഗസ്

ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പൈലറ്റുമാര്‍ക്ക് 17.75% ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള ലേബര്‍ കോടതി നിര്‍ദ്ദേശം എയര്‍ ലിംഗസ് അംഗീകരിച്ചു. എട്ട് മണിക്കൂര്‍ പണിമുടക്കിന് പുറമെ വര്‍ക്ക് ടു റൂള്‍ രീതിയില്‍ അധികസമയം ജോലിക്കെത്താതെയുള്ള എയര്‍ ലിംഗസ് പൈലറ്റുമാരുടെ സമരം കടുത്ത പ്രതിസന്ധിയിലേയ്ക്ക് എത്തിയതോടെയാണ് ലേബര്‍ കോടതി പ്രശ്‌നത്തില്‍ ഇടപെട്ടത്. നിര്‍ദ്ദേശം അംഗീകരിക്കുന്നതായി പൈലറ്റുമാരുടെ സംഘടനയായ IALPA നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. 24% ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ടാണ് പൈലറ്റുമാര്‍ സമരമാരംഭിച്ചത്. എന്നാല്‍ 12.5% വര്‍ദ്ധന നല്‍കാം എന്നായിരുന്നു എയര്‍ ലിംഗസിന്റെ … Read more

പൈലറ്റുമാർക്ക് 17.75% ശമ്പള വർദ്ധന നടപ്പിൽ വരുത്താൻ എയർ ലിംഗസിന് ലേബർ കോടതി നിർദ്ദേശം

പൈലറ്റുമാരുടെ ശമ്പളത്തില്‍ 17.75% വര്‍ദ്ധന വരുത്താന്‍ എയര്‍ ലിംഗസിന് നിര്‍ദ്ദേശം നല്‍കി ലേബര്‍ കോടതി. ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പൈലറ്റുമാര്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് ലേബര്‍ കോടതിയുടെ ഇടപെടല്‍. നേരത്തെ പൈലറ്റുമാരുടെ സംഘടനയായ IALPA-യും, എയര്‍ ലിംഗസ് അധികൃതരും പല തവണ ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാതെ വന്നതോടെ ലേബര്‍ കോടതി വിഷയം ഏറ്റെടുക്കുകയായിരുന്നു. സമരം അവസാനിക്കാതെ വന്നതോടെ നിരവധി വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും, ആയിരക്കണക്കിന് യാത്രക്കാരെ അത് ബുദ്ധിമുട്ടിലാക്കുകയും ചെയ്തിരുന്നു. ശമ്പളത്തില്‍ 24% വര്‍ദ്ധനയാണ് പൈലറ്റുമാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ … Read more

ചർച്ച വീണ്ടും അലസിപ്പിരിഞ്ഞു; എയർ ലിംഗസ് സമരത്തിൽ ഔദ്യോഗികമായി ഇടപെടാൻ ലേബർ കോടതി

സമരം ഒത്തുതീര്‍പ്പാക്കാനായി പൈലറ്റുമാരുടെ പ്രതിനിധികളും, എയര്‍ ലിംഗസ് വിമാനക്കമ്പനി അധികൃതരും തമ്മില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയും അലസിപ്പിരിഞ്ഞതോടെ വിഷയത്തില്‍ ഔദ്യോഗികമായി ഇടപെടാന്‍ ലേബര്‍ കോടതി. ഇന്നലെ എട്ട് മണിക്കൂറോളം ലേബര്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ ഇരുകക്ഷികളും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു. 24% ശമ്പളവര്‍ദ്ധനയാണ് എയര്‍ ലിംഗസിലെ Irish Airline Pilots’ Association (IALPA)-ലുള്‍പ്പെട്ട പൈലറ്റുമാര്‍ മുന്നോട്ട് വച്ചതെങ്കിലും, 12.5% വര്‍ദ്ധന എന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് എയര്‍ ലിംഗസ്. ഇതോടെ പ്രശ്‌നത്തില്‍ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ ആക്ട് പ്രകാരം ഇടപെട്ട് … Read more

ഡബ്ലിൻ എയർപോർട്ടിൽ മാർച്ച് ചെയ്ത് പ്രതിഷേധിച്ച് പൈലറ്റുമാർ; പണിമുടക്ക് തുടരുന്നു

ഇന്ന് നടക്കുന്ന എട്ട് മണിക്കൂര്‍ പണിമുടക്കിന്റെ ഭാഗമായി എയര്‍ ലിംഗസ് പൈലറ്റുമാര്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ മാര്‍ച്ച് നടത്തി. രാവിലെ 6 മണിയോടെ എയര്‍ ലിംഗസിന്റെ ഹെഡ് ഓഫീസില്‍ നിന്നുമാണ് എയര്‍പോര്‍ട്ടിലേയ്ക്ക് നൂറുകണക്കിന് പൈലറ്റുമാര്‍ ഫുള്‍ യൂണിഫോമില്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമെന്തി പ്രതിഷേധ മാര്‍ച്ച് നടത്തിയത്. എയര്‍പോര്‍ട്ടിലെ രണ്ട് ടെര്‍മിനലുകള്‍ക്ക് മുന്നിലൂടെയും രണ്ട് തവണ പൈലറ്റുമാര്‍ മഴയത്തും മാര്‍ച്ച് ചെയ്തു. മാര്‍ച്ചിനെത്തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 1 മണി വരെയാണ് പൈലറ്റുമാര്‍ പണിമുടക്കുന്നത്. ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ട് … Read more

എയർ ലിംഗസ് പൈലറ്റുമാർ സമരം ആരംഭിച്ചു; ഇതുവരെ മുടങ്ങിയത് 270 സർവീസുകൾ

ശമ്പളവര്‍ദ്ധനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെ തുടര്‍ന്നുള്ള എയര്‍ ലിംഗസ് പൈലറ്റുമാരുടെ സമരം ആരംഭിച്ചു. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ഓവര്‍ ടൈം ഡ്യൂട്ടി എടുക്കാതെയുള്ള വര്‍ക്ക് ടു റൂള്‍ സമരമാണ് ആരംഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ ജൂണ്‍ 29-ന് എട്ട് മണിക്കൂര്‍ പണിമുടക്കും നടത്തും. സമരം ആരംഭിച്ചതിന് പിന്നാലെ നിരവധി സര്‍വീസുകളാണ് മുടങ്ങിയിട്ടുള്ളത്. ആയിരക്കണക്കിന് യാത്രക്കാരെ സമരം ബാധിക്കും. പൈലറ്റുമാരുടെ സംഘടനയായ Irish Air Line Pilots’ Association (IALPA) പ്രതിനിധികളും, എയര്‍ ലിംഗസ് പ്രതിനിധികളും തമ്മില്‍ ഇന്നലെ ലേബര്‍ കോര്‍ട്ടില്‍ … Read more

അഞ്ച് ദിന സമരമില്ല; പകരം 8 മണിക്കൂർ പണിമുടക്ക്: എയർ ലിംഗസ് പൈലറ്റുമാർ

ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് അഞ്ച് ദിവസം നടത്താനിരുന്ന വര്‍ക്ക് ടു റൂള്‍ സമരം, ഒറ്റ ദിവസം എട്ട് മണിക്കൂര്‍ നേരത്തെ പണിമുടക്കായി മാറ്റി എയര്‍ ലിംഗസ് പൈലറ്റുമാര്‍. ജൂണ്‍ 26 മുതല്‍ അഞ്ച് ദിവസം അധികസമയ ജോലി ചെയ്യാതെയുള്ള വര്‍ക്ക് ടു റൂള്‍ സമരം നടത്താനായിരുന്നു എയര്‍ ലിംഗസിലെ The Irish Air Line Pilots’ Association (IALPA) അംഗങ്ങളായ പൈലറ്റുമാര്‍ ആദ്യം തീരുമാനിച്ചിരുന്നത്. ഇതിന് പകരമായി ജൂണ്‍ 29-ന് രാവിലെ 5 മണി മുതല്‍ 1 മണി … Read more

പൈലറ്റുമാരുടെ സമരം: സർവീസുകൾ റദ്ദാക്കി എയർ ലിംഗസ്, ബാധിക്കപ്പെടുന്ന യാത്രക്കാർക്ക് പകരം രണ്ട് ഓപ്‌ഷനുകൾ

ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് പൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ അടുത്തയാഴ്ചത്തെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി ഐറിഷ് വിമാനക്കമ്പനിയായ എയര്‍ ലിംഗസ്. ജൂണ്‍ 26 മുതല്‍ 30 വരെയാണ് കമ്പനിയിലെ പൈലറ്റുമാര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഈ ദിവസങ്ങളിലെ 10 മുതല്‍ 20 ശതമാനം സര്‍വീസുകള്‍ റദ്ദാക്കുന്നതായി എയര്‍ ലിംഗസ് അറിയിച്ചു. ഏതെല്ലാം സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നതെന്ന് രണ്ട് ദിവസത്തിനുള്ളില്‍ അറിയാന്‍ സാധിക്കുമെന്നും കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം സര്‍വീസുകള്‍ റദ്ദാക്കുന്നത് മൂലം നഷ്ടം സംഭവിക്കുന്ന ഉപഭോക്താക്കള്‍ക്ക് … Read more

ശമ്പള വർദ്ധന ആവശ്യപ്പെട്ട് എയർ ലിംഗസ്‌ പൈലറ്റുമാർ സമരത്തിലേക്ക്

ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് എയര്‍ ലിംഗസ് പൈലറ്റുമാര്‍ സമരത്തിലേയ്ക്ക്. സമരം വേണമോ എന്നത് സംബന്ധിച്ച് Irish Airline Pilots’ Association (IALPA) അംഗങ്ങള്‍ക്കിടയില്‍ നടത്തിയ ഹിതപരിശോധനയില്‍ 99% പേരും സമരത്തെ അനുകൂലിച്ചതോടെ പൂര്‍ണ്ണമായ പണിമുടക്കിലേയ്ക്ക് എയര്‍ ലിംഗസ് പൈലറ്റുമാര്‍ നീങ്ങുമെന്നാണ് സൂചന. അങ്ങനെയുണ്ടായാല്‍ രാജ്യത്തെ വിനോദസഞ്ചാര മേഖലയെയും, പുറംരാജ്യങ്ങളിലേയ്ക്ക് ടൂര്‍ പോകാന്‍ ഇരിക്കുന്നവരെയും അടക്കം അത് ബാധിക്കും. കഴിഞ്ഞ വാരാന്ത്യത്തിലാണ് അംഗങ്ങള്‍ക്കിടയില്‍ ഇത് സംബന്ധിച്ചുള്ള ബാലറ്റ് വോട്ടെടുപ്പ് നടന്നത്. 89% അംഗങ്ങളും വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നു. ആദ്യം നടത്തിയ ഇലക്ട്രോണിക് … Read more