അയർലണ്ടിലെ Proportional Representation വോട്ടിങ് സംവിധാനം എന്ത്? ജനപ്രതിനിധികൾ തെരഞ്ഞെടുക്കപ്പെടുന്നത് എങ്ങനെ?

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടേതിന് സമാനമായി ജനാധിപത്യസംവിധാനം തന്നെയാണ് അയര്‍ലണ്ടില്‍ നിലനില്‍ക്കുന്നതെങ്കിലും, ഇവിടുത്തെ വോട്ടിങ് രീതിയില്‍ കാര്യമായ വ്യത്യാസം ഉണ്ട്. ഇന്ത്യയില്‍ ഏറ്റവുമധികം വോട്ട് ലഭിക്കുന്ന ഒരു സ്ഥാനാര്‍ത്ഥി വിജയിയാകുന്ന രീതിയാണ് നിലനില്‍ക്കുന്നതെങ്കില്‍, അയര്‍ലണ്ടിലെ വോട്ടിങ് proportional representation with a single transferrable vote (PR–STV അല്ലെങ്കില്‍ PR)രീതിയിലാണ് നടത്തപ്പെടുന്നത്. അതായത് ബാലറ്റ് പേപ്പറില്‍ ഉള്ള ഓരോ സ്ഥാനാര്‍ത്ഥിക്കും 1, 2, 3 എന്നിങ്ങനെ മുന്‍ഗണന അനുസരിച്ച് വോട്ട് രേഖപ്പെടുത്താം. വിജയിയാകണമെന്ന് നിങ്ങള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് … Read more

അയർലണ്ടിൽ മണ്ഡലം മാറ്റി വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർത്തവരെ കാത്തിരിക്കുന്നത് വൻ നിയമക്കുരുക്ക്

പ്രിയ സ്നേഹിതരെ, ഞാന്‍ ജിതിന്‍ റാം, വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലൂക്കനിലെ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വോട്ടിങ് ലിസ്റ്റില്‍ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് പലയിങ്ങളില്‍ നിന്നായി, പലരും എന്നെ കോണ്‍ടാക്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വളരെ ഗൗരവമേറിയ ഒരു വിഷയം നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്താനാണ് ഈ കുറിപ്പ്. ജൂണ്‍ 7-ലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലേക്ക് ഇനി കുറച്ചു ദിവസങ്ങള്‍ കൂടിയേ ബാക്കിയുള്ളൂ. അതിന് മുന്നോടിയായി ചില സ്ഥാനാര്‍ത്ഥികള്‍ അവര്‍ മത്സരിക്കുന്ന മണ്ഡലത്തിന് പുറത്ത് താമസിക്കുന്ന ആളുകളുടെ … Read more

അയർലണ്ടിൽ ജോലി മാറുമ്പോൾ പിന്തുടരേണ്ട നടപടിക്രമങ്ങൾ എന്തെല്ലാം? ഒപ്പം നിങ്ങളുടെ അവകാശങ്ങളും അറിയാം

അഡ്വ. ജിതിൻ റാം ഒരു ജോലിയിൽ നിന്നും മറ്റൊരു ജോലിയിലേക്ക് മാറാൻ ശ്രമിക്കുമ്പോൾ നമ്മൾ പിന്തുടരേണ്ട ചില രീതികളുണ്ട്. കൃത്യമായി നോട്ടീസ് നൽകുക, റഫറൻസുകൾ ശേഖരിക്കുക എന്നിവ അവയിൽ ചിലതാണ്. ജോലി വിടുന്നതിന് മുൻപ് നമ്മുടെ തൊഴിലുടമയെ ജോലി വിടുന്ന കാര്യത്തെ കുറിച്ച് അറിയിക്കണം. ഇതിനെ “നോട്ടീസ് കൊടുക്കൽ” എന്ന് പറയുന്നു. എത്ര കാലം കൂടി നമ്മൾ പ്രസ്തുത സ്ഥാപനത്തിൽ ജോലിയിൽ തുടരുമെന്ന് വ്യക്തമാക്കുന്ന നോട്ടീസ് പിരിയഡ് കാലയളവ് ഇതിൽ വ്യക്തമാക്കിയിരിക്കണം. ഇത്തരത്തിൽ ജോലി വിടുമ്പോൾ അറിഞ്ഞിരിക്കേണ്ട … Read more

വർഷം 1500 യൂറോ ലാഭിക്കാം! അയർലണ്ടിലെ റെന്റ് ടാക്സ് ക്രെഡിറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

അഡ്വ. ജിതിൻ റാം അയര്‍ലണ്ടിലേയ്ക്ക് കുടിയേറി താമസിക്കുന്ന പ്രവാസികള്‍ മിക്കവരും വാടകവീടുകളിലോ, ഫ്‌ളാറ്റുകളിലോ ഒക്കെയാണ് കഴിയുന്നത്. രാജ്യത്തെ ഭവനവില, വാടക എന്നിവയെല്ലാം പലപ്പോഴും താങ്ങാനാകാത്തതാണെന്നും ഇതിനോടകം നമുക്ക് മനസിലായിക്കഴിഞ്ഞിരിക്കും. എന്നാല്‍ വാടകയുടെ അമിതഭാരം ജീവിതത്തെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പദ്ധതിയായ ‘Rent Tax Credit’ വഴി അത്യാവശ്യം നല്ലൊരു തുക വാടകയിനത്തില്‍ ലാഭിക്കാവുന്നതാണ്. ഇതിനെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ പലര്‍ക്കും ഈ പണം നഷ്ടപ്പെടുന്നുമുണ്ട്. എന്താണ് റെന്റ് ടാക്‌സ് ക്രെഡിറ്റ്, എത്ര തുക ലാഭിക്കാം, ആരൊക്കെ അര്‍ഹരാണ്, … Read more

ലൂക്കനിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥി അഡ്വ. ജിതിൻ റാമിന്റെ ഗതാതഗത പരിഷ്കാര നിർദ്ദേശ പത്രിക പുറത്തിറക്കി ഗതാഗത മന്ത്രി ഈമൺ റയാൻ

ലൂക്കനിലെ ഗതാഗത നയങ്ങളുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളുമായി ലൂക്കനിലെ ലോക്കല്‍ കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയായ അഡ്വ. ജിതിന്‍ റാം തയ്യാറാക്കിയ പ്രകടനപത്രിക ഗതാഗതമന്ത്രിയായ ഈമണ്‍ റയാന്‍ പ്രകാശനം ചെയ്തു. വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഗ്രീന്‍ പാര്‍ട്ടിയുടെ ടിക്കറ്റിലാണ് അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന് സുപരിചിതനായ ജിതിന്‍ റാം മത്സരിക്കുന്നത്. താലയില്‍ നിന്നും ആഡംസ്ടൗണിലേയ്ക്ക് നേരിട്ടുള്ള ബസ് സര്‍വീസ് ആരംഭിക്കുക, Bus 151 റൂട്ട് വിപുലീകരിക്കുക, ലൂക്കനിലെ SuperValu സ്‌റ്റോറിന് സമീപമുള്ള ഗതാഗതക്കുരുക്കിന് പരിഹാരം കാണുക, ആഡംസ്ടൗണിലേയ്ക്ക് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കുക, … Read more

അയർലണ്ടിലെ മോർട്ട്ഗേജ് തിരിച്ചടവിൽ ചെറുതല്ലാത്ത തുക ലാഭിക്കാം! മോർട്ട്ഗേജ് സ്വിച്ചിങ്ങിനെ പറ്റി അറിയൂ…

അഡ്വ. ജിതിൻ റാം നാട്ടിലായാലും, അയര്‍ലണ്ടിലായാലും സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മിക്കവരുടെയും സ്വപ്‌നമാണ്. അയര്‍ലണ്ടിലെത്തി മോര്‍ട്ട്‌ഗേജ് എടുത്ത് വീട് വാങ്ങിയവരും ഏറെയാണ്. എന്നാല്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വലിയൊരു സാമ്പത്തിക ഭാരം തന്നെയാണ് പലര്‍ക്കും ഉണ്ടാക്കുന്നത് എന്നതും കാര്യം സത്യമാണ്. പക്ഷേ ഒന്ന് മനസുവച്ചാൽ മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് വഴി അത്യാവശ്യം പണം ലാഭിക്കാന്‍ നമുക്ക് കഴിയും. എന്താണ് മോർട്ട്ഗേജ് സ്വിച്ചിങ്? നിലവിലെ മോര്‍ട്ട്‌ഗേജ്, അത് എടുത്ത ബാങ്ക് അല്ലെങ്കില്‍ സാമ്പത്തിക സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേയ്ക്ക് … Read more

സൂക്ഷിച്ചില്ലെങ്കിൽ കീശ കാലിയാകും; അയർലണ്ടിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഗതാഗത നിയമങ്ങൾ എന്തെല്ലാം?

നമ്മളില്‍ ഭൂരിഭാഗം പേരും വാഹനം ഓടിക്കാന്‍ അറിയുന്നവരും ഉപയോഗിക്കുന്നവരുമാണ്‌. എന്നാല്‍ പലർക്കും അയർലണ്ടിലെ വാഹന നിയമങ്ങളെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പിഴയടച്ച് കീശ കാലിയാകുകയും, ജയിൽശിക്ഷ വരെ ലഭിക്കുകയും ചെയ്തേക്കാം എന്നതിനാൽ, രാജ്യത്തെ പ്രധാന ഗതാഗതനിയമങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കാം. പെനാൽറ്റി പോയിന്റുകൾ അയർലണ്ടിലെ പെനാൽറ്റി പോയിന്റ് സംവിധാനത്തെ പറ്റി മനസിലാക്കാം. ഇന്ത്യയിലേതില്‍ നിന്നും വ്യത്യസ്തമായി ‘പെനാല്‍റ്റി പോയിന്റ്’ എന്നൊരു സംവിധാനം റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിലുണ്ട്. 2002-ലാണ് ഈ രീതി അയര്‍ലണ്ടില്‍ പ്രാവര്‍ത്തികമാക്കിയത്. ഓരോ … Read more

ഓൺലൈനിൽ സാധനം വാങ്ങി കബളിപ്പിക്കപ്പെട്ടാൽ ചെയ്യേണ്ടതെന്ത്? അയർലണ്ടിൽ നിങ്ങൾക്കുള്ള അവകാശങ്ങൾ അറിയാം

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്കായി ഓണ്‍ലൈന്‍ ഷോപ്പുകളെ ആശ്രയിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. അവശ്യസാധനങ്ങള്‍ നമുക്കുവേണ്ട ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ലഭ്യമാകും എന്നത് മാത്രമല്ല നമ്മള്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ നമുക്ക് എത്തിച്ച് തരികയും ചെയ്യും എന്നത് വലിയൊരു സൗകര്യം തന്നെയാണ്. എന്നാല്‍ ഇത്തരം ഓണ്‍ലൈന്‍ ഷോപ്പുകള്‍ പലതും ഉപഭോക്താവിനെ പറ്റിക്കുന്നതും പതിവ് കാഴ്ചയാണ്. പുതിയ ഫോണ്‍ ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് പഴയ ഫോണ്‍ നല്‍കുക, ഡിസ്പ്ലേ ചെയ്ത ചിത്രത്തില്‍ നിന്നും തീര്‍ത്തും വത്യസ്തമായ സാധനങ്ങള്‍ ലഭിക്കുക തുടങ്ങിയ … Read more

അയർലണ്ടിൽ ആദ്യമായി വീട് വാങ്ങിക്കുന്നവർക്ക് പ്രോപ്പർട്ടി വിലയുടെ 30% വരെ സർക്കാർ സഹായം; വരുമാന പരിധിയില്ലാത്ത First Home Scheme-നെക്കുറിച്ച് അറിയേണ്ടതെല്ലാം

അഡ്വ. ജിതിൻ റാം അയർലണ്ടിൽ ആദ്യമായി വീട് വാങ്ങിക്കുന്നവര്‍ക്ക് പ്രോപ്പര്‍ട്ടി വിലയുടെ 30 ശതമാനം വരെ സര്‍ക്കാര്‍ സഹായം ലഭിക്കുന്ന പദ്ധതിയാണ് First Home Scheme(FHS). ഒരു shared equity scheme എന്ന രീതിയിലാണ് സര്‍ക്കാര്‍ ഈ പദ്ധതി മുന്നോട്ട് വച്ചിരിക്കുന്നത്. വാങ്ങിക്കുന്ന വീടിന്റെ ഒരു നിശ്ചിത ഓഹരിക്ക് പകരമായി ആകെ വിലയുടെ 30 ശതമാനം വരെ പദ്ധതിയിലൂടെ സര്‍ക്കാരും, പങ്കാളികളായി ബാങ്കുകളും ചേര്‍ന്ന് നല്‍കും. ഈ 30 ശതമാനം ഷെയർ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് തിരികെ … Read more