അയർലണ്ടിൽ സമ്മാനങ്ങൾ ലഭിക്കുമ്പോൾ നൽകേണ്ട Capital Acquisitions Tax-ൽ നിന്നും ഇളവ് ലഭിക്കുന്നത് എങ്ങനെ? (ഭാഗം 2)

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ സമ്മാനങ്ങള്‍ ലഭിക്കുമ്പോള്‍ നല്‍കേണ്ട Capital Acquisitions Tax (CAT)-ല്‍ നിന്നും ഇളവ് ലഭിക്കുന്നത് എങ്ങനെ എന്ന് വിശദീകരിക്കുന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം. ഒന്നാം ഭാഗം വായിക്കാനായി: https://www.rosemalayalam.com/20240821173720/133205/ സെക്യൂരിറ്റികളിന്മേല്‍ ഉള്ള ടാക്‌സ് ഇളവ് Section 81 CATCA 2003 പ്രകാരം ചിലയിനം സെക്യൂരിറ്റികള്‍ അല്ലെങ്കില്‍ യൂണിറ്റ് ട്രസ്റ്റ് സ്‌കീമുകളിലെ യൂണിറ്റുകള്‍ എന്നിവയുടെ കൈമാറ്റത്തിന് ടാക്‌സ് ഇളവ് ലഭിക്കും. ടാക്‌സില്‍ നിന്നും ഒഴിവാക്കപ്പെട്ട സെക്യൂരിറ്റികള്‍ കൈമാറുമ്പോഴാണ് ഈ ഇളവ് ലഭിക്കുന്നത്. ഇത് സംബന്ധിക്കുന്ന … Read more

അയർലണ്ടിൽ സമ്മാനങ്ങൾ ലഭിക്കുമ്പോൾ നൽകേണ്ട Capital Acquisitions Tax-ൽ നിന്നും ഇളവ് ലഭിക്കുന്നത് എങ്ങനെ?

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ നമുക്ക് ലഭിക്കുന്ന സമ്മാനത്തിന്- വീടോ, സ്വര്‍ണ്ണമോ, പണമോ മറ്റ് സമ്മാനങ്ങളോ- നല്‍കേണ്ടിവരുന്ന ടാക്‌സിനെയാണ് Capital Acquisitions Tax (CAT) എന്ന് പറയുന്നത്. ഇത്തരത്തില്‍ ഒരു ബന്ധുവോ, സുഹൃത്തോ ഇഷ്ടദാനമായി വീടോ, സ്ഥലമോ തരിക, മറ്റ് സമ്മാനങ്ങള്‍ തരിക മുതലായ സാഹചര്യങ്ങളില്‍ സര്‍ക്കാരിന് അതിന്മേല്‍ നികുതി അഥവാ ടാക്‌സ് നല്‍കാന്‍ നാം ബാധ്യസ്ഥരാണ്. അതേസമയം Capital Acquisitions Tax Consolidation Act (CATCA) 2003 പ്രകാരം വിവിധ സാഹചര്യങ്ങളില്‍ ഈ ടാക്‌സ് ഇളവ് … Read more

അയർലണ്ടിൽ മദ്യപിച്ച് വാഹനമോടിച്ചാൽ ലഭിക്കുന്ന പിഴകളും ശിക്ഷകളും എന്തെല്ലാം?

അഡ്വ. ജിതിൻ റാം ലോകത്തെ മറ്റേത് രാജ്യത്തുമെന്ന പോലെ ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നത് അയര്‍ലണ്ടിലും നിയമവിരുദ്ധമാണ്. മദ്യം അടക്കമുള്ള ലഹരികള്‍ ഇതില്‍ പെടുന്നു. രാജ്യത്ത് മദ്യം ഉപയോഗിച്ച് വാഹനമോടിച്ചാല്‍ നേരിടേണ്ടിവരുന്ന നിയമപരമായ ഭവിഷ്യത്തുകളെ കുറിച്ചാണ് ഈ ലേഖനം. Road Traffic Act 1961 ആണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ രാജ്യത്ത് പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്. ഈ നിയമത്തില്‍ 2006, 2011, 2014, 2016, 2018, 2024 കാലഘട്ടങ്ങളില്‍ ഭേദഗതികളും, കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടായിട്ടുണ്ട്. നിയമപ്രകാരം ഡ്രൈവിങ്ങിനിടെ ഗാര്‍ഡ കൈ കാണിച്ച് … Read more

അയർലണ്ടിൽ നായ്ക്കളെ വളർത്താനുള്ള നിയമങ്ങൾ – രണ്ടാം ഭാഗം: നിരോധനം ഉള്ള നായ്ക്കളും നിയമലംഘനങ്ങളും

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ നായ്ക്കളെ വളര്‍ത്താന്‍ നിയമപരമായി ചെയ്യേണ്ട കാര്യങ്ങളെ പറ്റിയുള്ള ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്. ആദ്യം ഭാഗം വായിക്കാനായി: അയർലണ്ടിൽ നായ്ക്കളെ വളർത്താൻ പാലിക്കേണ്ട നിയമങ്ങൾ; എന്താണ് ഡോഗ് ലൈസൻസും മൈക്രോചിപ്പും? നിങ്ങളുടെ വളര്‍ത്തുനായ മറ്റുള്ളവര്‍ക്ക് ശല്യമായാല്‍? നിങ്ങളുടെ നായ് നിര്‍ത്താതെ കുരച്ച് അയല്‍ക്കാര്‍ക്ക് ശല്യമാകുകയാണെങ്കില്‍ അവര്‍ക്ക് നിങ്ങള്‍ക്കെതിരെ ജില്ലാ കോടതിയെ സമീപിക്കുകയും, കേസ് നടത്തുകയും ചെയ്യാവുന്നതാണ്. നിങ്ങളുടെ പട്ടി ഇത്തരത്തില്‍ അനാവശ്യമായി കുരയ്ക്കുകയാണെങ്കില്‍ അത് നിയന്ത്രിക്കാനുള്ള ട്രെയിനിങ് നല്‍കാനായി സമീപിക്കുക: https://supportus.dogstrust.ie/dog-school/book-here/ https://www.dspcadogtraining.ie/ … Read more

അയർലണ്ടിൽ നായ്ക്കളെ വളർത്താൻ പാലിക്കേണ്ട നിയമങ്ങൾ; എന്താണ് ഡോഗ് ലൈസൻസും മൈക്രോചിപ്പും?

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ ഈയിടെയായി നായകള്‍ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചിരുന്നു. വളര്‍ത്തുനായുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ചിലയിനം നായ്ക്കളെ വളര്‍ത്തുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് വരെയെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. ഈ സാഹചര്യത്തില്‍ അയര്‍ലണ്ടില്‍ നായ്ക്കളെ വളര്‍ത്താന്‍ നിയമപരമായി ചെയ്യേണ്ടത് എന്തെല്ലാമെന്ന് നോക്കാം. നായ്ക്കളെ വളര്‍ത്താന്‍ നിങ്ങള്‍ ഒരു പട്ടിയെ വളര്‍ത്താന്‍ തീരുമാനിക്കുകയാണെങ്കില്‍ അത് പൂര്‍ണ്ണമായും നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഒപ്പം ഡോഗ് ലൈസന്‍സ് നേടുകയും, നായ്ക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുകയും വേണം. … Read more

അയർലണ്ടിൽ ഹൗസിങ് ടാക്സ് ഇളവ് വഴി വലിയൊരു തുക വർഷം തോറും ലാഭിക്കാം; എങ്ങനെയെന്നറിയാം…

അഡ്വ. ജിതിൻ റാം മറ്റേതൊരു രാജ്യത്തും എന്ന പോലെ അയര്‍ലണ്ടിലും സര്‍ക്കാരിന്റെ പ്രധാനവരുമാനം ടാക്‌സ് അഥവാ നികുതി ആണ്. രാജ്യത്ത് ജീവിക്കുന്ന ഓരോരുത്തരും ഇത്തരത്തില്‍ പലവിധങ്ങളായ ടാക്‌സ് സര്‍ക്കാരിന് നല്‍കാന്‍ ബാധ്യസ്ഥരാണ്. അതേസമയം ഈ ടാക്‌സില്‍ റിലീഫ് അഥവാ ഇളവ് ലഭിക്കാനും പ്രത്യേക സാഹചര്യങ്ങളില്‍ സാധിക്കും. വലിയൊരു തുക തന്നെ ഇത്തരത്തില്‍ ലാഭിക്കാവുന്നതുമാണ്. ഹൗസിങ് ടാക്‌സുമായി ബന്ധപ്പെട്ട് അയര്‍ലണ്ടില്‍ ലഭിക്കുന്ന ഇത്തരം ഇളവുകളെപ്പറ്റിയാണ് ഈ ലേഖനത്തില്‍ വിശദീകരിക്കുന്നത്. റെന്റ് ടാക്‌സ് ക്രെഡിറ്റ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ഏറെ … Read more

അയർലണ്ടിൽ ഫ്ലൈറ്റ് ക്യാൻസൽ ആയാൽ ലഭിക്കുന്ന അവകാശങ്ങൾ എന്തെല്ലാം? എത്ര തുക നഷ്ടപരിഹാരം ലഭിക്കും?

അഡ്വ. ജിതിൻ റാം അയര്‍ലണ്ടിലെ എയര്‍ ലിംഗസ് പൈലറ്റുമാരുടെ സമരം കാരണം നിരവധി വിമാന സര്‍വീസുകളാണ് ഈയിടെ ക്യാന്‍സലായത്. ഇതിന് മുമ്പും സമരവും, അല്ലാത്തതുമായ കാരണങ്ങള്‍ കൊണ്ട് സര്‍വീസുകള്‍ മുടങ്ങിയിട്ടുണ്ട്. ഇത്തരത്തില്‍ സര്‍വീസുകള്‍ മുടങ്ങുമ്പോള്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാര്‍ക്ക് നിയമപ്രകാരം അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലുള്ള അവകാശങ്ങളും, ആനുകൂല്യങ്ങളും എന്തെല്ലാമാണെന്ന് നോക്കാം. ആര്‍ക്കെല്ലാം അവകാശങ്ങള്‍ ലഭിക്കും? യൂറോപ്യന്‍ യൂണിയന്‍ (ഇയു) അല്ലെങ്കില്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ (ഇഇഎ) ഉള്ള എയര്‍പോര്‍ട്ടുകള്‍ വഴി യാത്ര ചെയ്യുന്ന എല്ലാവര്‍ക്കും … Read more

ലൂക്കനിലെ ഭരണകക്ഷി സ്ഥാനാർഥി ജിതിൻ റാമിന് പിന്തുണയുമായി കായിക മന്ത്രി

ഡബ്ലിന്‍ ലൂക്കനിലെ ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ ജിതിന്‍ റാമിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സാന്നിദ്ധ്യമറിയിച്ച് കായികവകുപ്പ് മന്ത്രി കാതറിന്‍ മാര്‍ട്ടിന്‍. കഴിഞ്ഞ ദിവസം നടന്ന പ്രചരണപരിപാടികള്‍ക്കിടെ മന്ത്രി മാര്‍ട്ടിനൊപ്പം ഡബ്ലിന്‍ വെസ്റ്റ് ടിഡിയായ ഫ്രാന്‍സസ് ഡഫിയും ജിതിന് പിന്തുണയറിയിച്ചു. Airlie Park-ല്‍നടന്ന പരിപാടിയില്‍ മന്ത്രിയുടെ സജീവസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. അയര്‍ലണ്ടിലെ ജനപ്രതിനിധിയാകാനുള്ള മുന്നേറ്റത്തിന് പിന്തുണ നല്‍കുന്ന എല്ലാവര്‍ക്കും നന്ദിയറിയിക്കുന്നതായി സ്ഥാനാര്‍ത്ഥി ജിതിന്‍ റാം പറഞ്ഞു. ജൂണ്‍ 7-ന് വരുന്ന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഒന്നാം നമ്പറില്‍ വോട്ട് രേഖപ്പെടുത്തി … Read more

മലയാളിയും ലൂക്കനിലെ ഭരണകക്ഷി സ്ഥാനാർത്ഥിയുമായ ജിതിൻ റാമിന് നേരെ ഡബ്ലിനിൽ വംശീയാധിക്ഷേപവും ആക്രമണവും

മലയാളിയും, ലൂക്കനിലെ ഗ്രീന്‍ പാര്‍ട്ടി കൗണ്‍സില്‍ സ്ഥാനാര്‍ത്ഥിയുമായ ജിതിന്‍ റാമിന് നേരെ വംശീയാധിക്ഷേപവും, ആക്രമണവും. ഇന്നലെ ഡബ്ലിനിലെ Shackleton-ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ ജിതിനെയും സംഘത്തെയും ഒരാള്‍ വംശീയമായി അധിക്ഷേപിക്കുകയും, ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വോട്ട് ചോദിക്കാനായി ചെന്ന ജിതിനോട് കയര്‍ത്ത അക്രമി, തുടര്‍ച്ചയായി ‘Fu**ing Indian’ എന്ന് ആക്രോശിക്കുന്നത് കേള്‍ക്കാം. ഒപ്പം എന്തുകൊണ്ടാണ് Airlie Park ഇന്ത്യക്കാര്‍ മാത്രം ഉപയോഗിക്കുന്നത് എന്നും ആരോപിക്കുന്നുണ്ട്. എന്നാല്‍ പാര്‍ക്ക് പൊതുസ്വത്താണെന്നും, എല്ലാവര്‍ക്കും ഉപയോഗിക്കാമെന്നും … Read more

മറ്റുള്ളവരെ പറ്റി അപവാദം പറഞ്ഞാൽ സ്വന്തം സമ്പാദ്യം മുഴുവനും നഷ്ടമായേക്കും; അയർലണ്ടിലെ Defamation Act-നെ പറ്റി ചിലത്…

അഭിപ്രായസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം നല്‍കുന്ന രാജ്യമാണ് അയര്‍ലണ്ട്. ആരെ പറ്റിയും വിമര്‍ശനം നടത്താനും, എന്തിനെ പറ്റിയും അഭിപ്രായം പറയാനും നിയമം ഇവിടെ നിങ്ങള്‍ക്ക് അവകാശം നല്‍കുന്നു. അതേപോലെ തന്നെ വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തിനും വലിയ വില കല്‍പ്പിക്കുന്ന രാജ്യമാണ് അയര്‍ലണ്ട്. സമൂഹത്തില്‍ നല്ല നിലയില്‍ ജീവിക്കാനും, അതിന് വിഘാതം സൃഷ്ടിക്കുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഐറിഷ് ഭരണഘനയില്‍ വകുപ്പുകളുണ്ട്. അത്തരത്തിലൊന്നാണ് Defamation Act. അയര്‍ലണ്ടിലെ Defanation Act 2009 പ്രകാരം അപവാദം പറയുക, ദുഷ്പ്രചരണം നടത്തുക എന്നിവയെല്ലാം … Read more