ഡോണഗലിൽ മോട്ടോർസൈക്കിൾ അപകടം; കൗമാരക്കാരൻ മരിച്ചു

കൗണ്ടി ഡോണഗലിലുണ്ടായ മോട്ടോര്‍സൈക്കിള്‍ അപകടത്തില്‍ കൗമാരക്കാരന്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ Killygordon-ലെ റെയില്‍വേ റോഡിലായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ച മോട്ടോര്‍സൈക്കിളും, മറ്റൊരു കാറും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായിരുന്നു അപകടം. കൗമാരക്കാരന്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഇദ്ദേഹത്തിന്റെ ശരീരം Letterkenny University Hospital-ലേയ്ക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അപകടസ്ഥലത്ത് ഫോറന്‍സിക് പരിശോധന നടത്തുമെന്നറിയിച്ച ഗാര്‍ഡ, അപകടത്തിന്റെ ദൃക്‌സാക്ഷികളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്.

ഡബ്ലിനിൽ അമിതവേഗത്തിൽ കാറോടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ച സംഭവം; പ്രതിക്ക് 6 വർഷം തടവും, 20 വർഷം ഡ്രൈവിംഗ് വിലക്കും

ഡബ്ലിനിലെ N7 റോഡില്‍ അപകടകരമായ വേഗത്തില്‍, റോങ് സൈഡില്‍ വാഹനമോടിച്ച് ഒരാളുടെ മരണത്തിന് കാരണക്കാരനായ പ്രതിയെ ആറ് വര്‍ഷം തടവിന് ശിക്ഷിച്ച് കോടതി. സംഭവത്തില്‍ വേറെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബര്‍ 21-നായിരുന്നു സംഭവം. ഡബ്ലിനിലെ Tallaght-ല്‍ വച്ച് പ്രതിയായ Thomas Doran (29) അതിവേഗത്തില്‍ വാഹനമോടിക്കുന്നത് കണ്ട് ഗാര്‍ഡ കുറച്ച് ദൂരം ഇയാളെ പിന്തുടര്‍ന്നിരുന്നു. എന്നാല്‍ അമിതവേഗതയിലായിരുന്ന ഇയാളെ പിന്തുടരുന്നത് അപകടമാണെന്ന് മനസിലാക്കിയ ഗാര്‍ഡ പിന്‍വാങ്ങി. തുടര്‍ന്ന് N7-ല്‍ 700 മീറ്ററോളം … Read more

കോർക്കിൽ കാറപകടത്തിൽ പെട്ട സ്ത്രീക്ക് ഓർമ്മ നഷ്ടമായ കേസ് 14.75 മില്യൺ യൂറോയ്ക്ക് ഒത്തുതീർന്നു

കോര്‍ക്കില്‍ ട്രാക്ടര്‍, ട്രെയിലര്‍ എന്നിവയുമായി കൂട്ടിയിടിച്ച കാറിലെ യാത്രികയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയ സംഭവത്തില്‍ കേസ് 14.75 മില്യണ്‍ യൂറോയ്ക്ക് ഒത്തുതീര്‍പ്പായി. ഹൈക്കോടതിയില്‍ വച്ചാണ് നഷ്ടപരിഹാരത്തുക നല്‍കി കേസ് ഒത്തുതീര്‍പ്പിലെത്തിയതായി ഇരു കക്ഷികളും അറിയിച്ചത്. 2011 ഒക്ടോബര്‍ 4-നായിരുന്നു Olivia Redmond O’Callaghan എന്ന മൂന്ന് കുട്ടികളുടെ മാതാവ് സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. ഇവരുടെ ഭര്‍ത്താവായ Redmond O’Callaghan ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. അപകടത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടിരുന്നു. അപകടസമയത്ത് 28 വയസായിരുന്നു Olivia-യുടെ പ്രായം. ഈ … Read more

ഡബ്ലിനിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി

ഡബ്ലിനില്‍ കാറുകള്‍ കൂട്ടിയിടിച്ച് കത്തിയ അപകടത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെയാണ് Longmile Road-ല്‍ രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും, അപകടത്തില്‍ കാറുകളൊന്നിന് തീപിടിക്കുകയും ചെയ്തത്. കത്തിയ കാറില്‍ ഡ്രൈവറും രണ്ട് യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. മറ്റേ കാറില്‍ ഡ്രൈവര്‍ മാത്രവും. നാല് പേരെയും പരിക്കുകളോടെ St. James’s Hospital-ല്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് ഒരു ലെയിന്‍ ഏതാനും മണിക്കൂറുകള്‍ അടച്ചിട്ടേണ്ടിവന്നിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Co Clare- ൽ വാഹനാപകടം; ഒരു മരണം

Co Clare-ല്‍ കന്നുകാലിയുമായി പോകുകയായിരുന്ന വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു. Shannon – Bunratty റൂട്ടിലുള്ള N18-ല്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.10-ഓടെയായിരുന്നു അപകടം. ലാന്‍ഡ് റോവര്‍ വാഹനത്തിന് പുറകിലെ ട്രെയിലറില്‍ കന്നുകാലിയുമായി പോകവേ വാഹനം കീഴ്‌മേല്‍ മറിയുകയായിരുന്നു. ഡ്രൈവര്‍ മാത്രമായിരുന്നു വാഹനത്തിനകത്ത് ഉണ്ടായിരുന്നത്. വാഹനത്തിന്റെ മേല്‍ഭാഗം തകര്‍ന്ന് അകത്ത് കുടുങ്ങിയ ഡ്രൈവറെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇദ്ദേഹം സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. കൗണ്ടി ലിമറിക്ക് സ്വദേശിയായ ഇദ്ദേഹത്തിന് 40-ലേറെ പ്രായമുണ്ട്.