കോർക്കിൽ വീടിന് തീപിടിച്ചു; രണ്ട് പേർക്ക് പരിക്ക്

കോര്‍ക്ക് സിറ്റിയില്‍ വീടിന് തീപിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ക്രിസ്മസ് ദിനമായ തിങ്കളാഴ്ച വൈകിട്ട് 6.20-ഓടെയാണ് Dyke Parade-ലെ ഒരു വീട്ടില്‍ തീ പടര്‍ന്നത്. സംഭവത്തില്‍ പരിക്കേറ്റ ഒരു സ്ത്രീയെയും പുരുഷനെയും Mercy University Hospital-ല്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല. തീ മറ്റ് കെട്ടിടങ്ങളിലേയ്ക്ക് പടരാതെ നിയന്ത്രിക്കാന്‍ സാധിച്ചതായി കോര്‍ക്ക് സിറ്റി ഫയര്‍ ബ്രിഗേഡ് അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

കിൽക്കെന്നിയിൽ സ്‌കൂൾ ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

കൗണ്ടി കില്‍ക്കെന്നിയില്‍ സ്‌കൂള്‍ ബസും, ലോറിയും കൂട്ടിയിടിച്ച് എട്ട് വിദ്യാര്‍ത്ഥികളടക്കം 12 പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച രാവിലെ 10.20-ഓടെ Ardloo-വിലെ N77-ലാണ് അപകടം നടന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലോറി ഡ്രൈവറെ ഹെലികോപ്റ്ററില്‍ താല യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. രിക്കേറ്റ ബസ് ഡ്രൈവറെ മിഡ്‌ലാന്‍ഡ് റീജനല്‍ ഹോസ്പിറ്റിലിലും പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഗുരുതരമല്ല. സംഭവത്തില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ക്കും, രണ്ട് മുതിര്‍ന്നവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇതില്‍ രണ്ട് പേരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്തു. … Read more

Leitrim-ൽ കെട്ടിടം തകർന്നുവീണു; അരമണിക്കൂർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീയെ രക്ഷിച്ചു

Co Leitrim-ലെ Mohill-ല്‍ കെട്ടിടം തകര്‍ന്ന് തെരുവിലേയ്ക്ക് വീണു. ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു വാന്‍ കെട്ടിടത്തിന്റെ ഭാഗങ്ങള്‍ വീണ് തകര്‍ന്നു. അപകടസമയത്ത് കെട്ടിടത്തില്‍ കുടുങ്ങിയ ഒരു സ്ത്രീയെ അര മണിക്കൂര്‍ നേരത്തിന് ശേഷം രക്ഷിച്ചു. ഇവരുടെ കൈയ്ക്ക് പൊട്ടലുണ്ട്. കടയുടെ മുന്‍ഭിത്തിയാണ് റോഡിലേയ്ക്ക് തകര്‍ന്ന് വീണത്. തുടര്‍ന്ന് ഗതാഗതം തടസപ്പെടുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ റോഡില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഏകദേശം 1,100 പേരാണ് Mohill-ല്‍ താമസിക്കുന്നവരായി ഉള്ളത്. … Read more

കൗണ്ടി ക്ലെയറിൽ ഗ്യാസ് പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

കൗണ്ടി ക്ലെയറിലെ ബാറില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് 1 മണിയോടെ Killaloe-ലെ Main Street-ലുള്ള Walsh’s ‘Top of the Town’ ബാറിലായിരുന്നു സംഭവം. ഗാര്‍ഡ സ്‌റ്റേഷന്റെയും, ഫയര്‍ സ്റ്റേഷന്റെയും തൊട്ടടുത്തുതന്നെയാണ് ബാര്‍ എന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കി. പൊട്ടിത്തെറിയില്‍ പരിക്കേറ്റ രണ്ടുപേരെ University Hospital Limerick-ല്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ഗ്യാസ് പൊട്ടിത്തെറിക്കാനുണ്ടായ കാരണം കണ്ടെത്താനായി വിദഗ്ദ്ധസംഘം പരിശോധന നടത്തുകയും ചെയ്യും. പൊട്ടിത്തെറിയെത്തുടര്‍ന്ന് ഇതുവഴി നിര്‍ത്തിവച്ചിരുന്ന ഗതാഗതം പിന്നീട് പുനഃസ്ഥാപിച്ചു.

ഡബ്ലിനിൽ സൈക്കിളുകൾ കൂട്ടിയിടിച്ചു; സ്ത്രീക്ക് പരിക്ക്

ഡബ്ലിനില്‍ തിങ്കളാഴ്ച രാവിലെ സൈക്കിളുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സൈക്കിള്‍ യാത്രക്കാരിയായ സ്ത്രീക്ക് പരിക്ക്. Glasnevin-ലെ Botanic Road-ലാണ് രാവിലെ 10 മണിയോടെ സൈക്കിളില്‍ എത്തിയ പുരുഷനും, സൈക്കിള്‍ യാത്രികയായ മറ്റൊരു സ്ത്രീയും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ സാരമായി പരിക്കേറ്റ സ്ത്രീയെ Mater Hospital-ല്‍ പ്രവേശിപ്പിച്ചു. പുരുഷന്റെ പരിക്കുകള്‍ സാരമുള്ളതല്ല. രാജ്യത്ത് റോഡപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ വാഹനപരിശോധനകള്‍ കര്‍ശനമാക്കാനും, വേഗതാ നിയന്ത്രണങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാനും സര്‍ക്കാര്‍ ഒരുങ്ങുകയാണ്.

അമിതവേഗക്കാർ കുടുങ്ങും; അയർലണ്ടിലെ റോഡുകളിൽ വേഗ പരിശോധനാ ക്യാമറകൾ 20% വർദ്ധിപ്പിക്കും

അയര്‍ലണ്ടില്‍ റോഡപകടമരണങ്ങള്‍ വളരെയധികം വര്‍ദ്ധിച്ച സാഹചര്യത്തില്‍ റോഡുകളിലെ വേഗ പരിശോധനാ ക്യാമറകളുടെ എണ്ണം 20% വര്‍ദ്ധിപ്പിക്കുമെന്ന് നീതിന്യായവകുപ്പ് മന്ത്രി ഹെലന്‍ മക്കന്റീ. വാഹനങ്ങളുടെ വേഗത പരിശോധിക്കുന്ന GoSafe വാനുകള്‍ക്കായി 1.2 മില്യണ്‍ യൂറോ അധികമായി വകയിരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഗാര്‍ഡ നടത്തിയ 24 മണിക്കൂര്‍ National Slow Down Day-യിലെ ആദ്യ അഞ്ച് മണിക്കൂറിനുള്ളില്‍ തന്നെ 125 ഡ്രൈവര്‍മാരെ അമിതവേഗതയ്ക്ക് പിടികൂടിയിരുന്നു. ഇതിലൊരാളാകട്ടെ 155 കി.മീ വേഗതയിലാണ് Westmeath-ലെ M6-ല്‍ കാര്‍ പറത്തിയത്. ഞായറാഴ്ച വരെയുള്ള … Read more

പറഞ്ഞാൽ മനസിലാകില്ല; അയർലണ്ടിലെ National Slow Down Day-യിൽ തോന്നിവാസം കാട്ടി ഡ്രൈവർ

അയര്‍ലണ്ടില്‍ National Slow Down Day-യില്‍ തോന്നിവാസം കാട്ടി ഡ്രൈവര്‍. രാജ്യത്ത് റോഡപകട മരണങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷിതമായ വേഗതയില്‍ വാഹനമോടിക്കുക എന്ന സന്ദേശത്തോടെ ഗാര്‍ഡ തിങ്കളാഴ്ച National Slow Down Day ആചരിച്ചത്. എന്നാല്‍ ഈ ഉപദേശങ്ങളെയെല്ലാം കാറ്റില്‍പ്പറത്തിയാണ് Westmeath-ലെ M6-ല്‍ ഒരാള്‍ 120 കി.മീ വേഗപരിധിയുള്ള റോഡില്‍ 155 കി.മീ വേഗത്തില്‍ കാറോടിച്ചത്. രാജ്യത്ത് ഇതുവരെ റോഡപകടങ്ങളില്‍ 127 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് മാസത്തില്‍ മാത്രം 25 പേര്‍ക്ക് റോഡില്‍ ജീവന്‍ നഷ്ടമായി. അമിതവേഗമാണ് … Read more

ഇനിയെങ്കിലും വേഗത കുറയ്‌ക്കൂ… Operation ‘Slow Down’-മായി ഗാർഡ

അയര്‍ലണ്ടിലെ റോഡപകടങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ Operation ‘Slow Down’-മായി ഗാര്‍ഡ. ഇന്ന് (തിങ്കളാഴ്ച) രാവിലെ 7 മണിമുതല്‍ 24 മണിക്കൂര്‍ നേരത്തേയ്ക്കാണ് റോഡുകളില്‍ അമിതവേഗം അടക്കമുള്ള നിയമലംഘനങ്ങള്‍ ഗാര്‍ഡ കര്‍ശനമായി നിരീക്ഷിക്കുക. Road Safety Authority-യുമായി ചേര്‍ന്നാണ് ഓപ്പറേഷന്‍. ഈ വര്‍ഷം ഇതുവരെ 127 പേര്‍ക്കാണ് രാജ്യത്ത് വാഹനാപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്ന് പറഞ്ഞ ഗാര്‍ഡ, മുന്‍ വര്‍ഷം ഇതേകാലയളവിനെ അപേക്ഷിച്ച് 23 പേര്‍ അധികമായി മരിച്ചുവെന്നും വ്യക്തമാക്കി. മരിച്ചവരില്‍ മൂന്നില്‍ ഒന്നും 25 … Read more

ഐറിഷ് റോഡുകളിൽ അപകടങ്ങൾ നിലയ്ക്കുന്നില്ല; വാഹനങ്ങളുടെ വേഗത കുറയ്ക്കാൻ നീക്കം

അയര്‍ലണ്ടില്‍ ഈയിടെയായി റോഡപകടങ്ങളില്‍ ആളുകള്‍ മരിക്കുന്നത് വര്‍ദ്ധിച്ച സാഹചര്യത്തില്‍ രാജ്യമെമ്പാടുമുള്ള റോഡുകളിലെ പരമാവധി വേഗത പരിമിതപ്പെടുത്താന്‍ നീക്കം. ഇത് സംബന്ധിച്ചുള്ള നിര്‍ദ്ദേശം വൈകാതെ തന്നെ മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്ന് RTE Radio One-ല്‍ സംസാരിക്കവെ ഗതാഗതമന്ത്രി Eamon Ryan വ്യക്തമാക്കി. കാല്‍നടയാത്രക്കാര്‍, മോട്ടോര്‍സൈക്കിള്‍ യാത്രക്കാര്‍ എന്നിവരും കൂടുതലായി അപകടത്തില്‍ പെടുന്ന സാഹചര്യത്തില്‍, റോഡുകള്‍ പുനര്‍രൂപകല്‍പ്പന ചെയ്യാന്‍ ആലോചനയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അപകടങ്ങള്‍ കുറയ്ക്കാന്‍, റൂറല്‍ റോഡുകളില്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കണമെന്ന ഗാര്‍ഡ റോഡ്‌സ് പൊലീസിങ് അസിസ്റ്റന്റ് കമ്മിഷണര്‍ Paula … Read more

അപകടങ്ങൾ തുടർക്കഥയാകുന്നു; Portlaoise-ൽ കാറിടിച്ച് 3 വയസുകാരിക്ക് ദാരുണാന്ത്യം

Co Laois-ല്‍ കാറിടിച്ച് കാല്‍നടയാത്രക്കാരിയായ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. ബുധനാഴ്ച ഉച്ചയ്ക്ക് 1.15-ഓടെ Portlaoise-ലെ Fairgreen-ലുള്ള Cosby Avenue-വില്‍ വച്ചാണ് നടന്നുപോകുകയായിരുന്ന Rosaleen McDonagh എന്ന പെണ്‍കുട്ടിയെ കാര്‍ ഇടിച്ചത്. പരിക്കേറ്റ റോസലീനെ Midland Regional Hospital-ല്‍ എത്തിച്ചെങ്കിലും, പിന്നീട് മരിച്ചു. അപകടം നടന്ന സ്ഥലം ശാസ്ത്രീയ പരിശോധനക്കായി സംരക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന്‌ ദൃക്സാക്ഷികളായവരോ, അപകടത്തിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞവരോ അല്ലെങ്കില്‍ സംഭവത്തെ കുറിച്ച് അറിവുള്ളവരോ ആയി ആരെങ്കിലും ഉണ്ടെങ്കില്‍ 057-867 4100 എന്ന നമ്പറില്‍ Portlaoise ഗാര്‍ഡ … Read more