ലിമറിക്കിൽ വാഹനാപകടം: ഐറിഷ് ദേശീയ ഫുട്ബോൾ താരത്തിന് പരിക്ക്
ലിമറിക്കിലുണ്ടായ വാഹനാപകടത്തില്‍ ഫുട്‌ബോള്‍ താരത്തിന് പരിക്ക്. അയര്‍ലണ്ടിന്റെ ദേശീയ വനിതാ ഫുട്‌ബോള്‍ താരമായ Savannah McCarthy-യെ കത്തുന്ന കാറില്‍ നിന്നും വലിച്ച് പുറത്തേക്കെടുത്താണ് രക്ഷിച്ചത്. കാലിന് ഗുരുതരമായ പരിക്കേറ്റ ഇവര്‍ University Hospital Limerick ചികിത്സയിലാണ്. ഞായറാഴ്ച രാത്രി 8.15-ഓടെ കെറി-ലിമറിക്ക് അതിര്‍ത്തി പ്രദേശമായ Tarbert-ല്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന് പിന്നാലെ McCarthy സഞ്ചരിച്ച കാറിന് തീപിടിക്കുകയും, നാട്ടുകാര്‍ അവരെ കാറില്‍ നിന്നും പുറത്തേയ്ക്ക് വലിച്ചെടുത്ത് രക്ഷിക്കുകയുമായിരുന്നു. McCarthy-ക്കൊപ്പം വേറെ രണ്ട് പുരുഷന്മാര്‍ … Read more