ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം ഏതാണ് എന്നറിയാമോ?   

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകല്‍പ്പനയാണ് വിഖ്യാതമായ പ്രിക്‌സ് വേര്‍സെയില്‍സ് വേള്‍ഡ് ആര്‍കിടെക്ച്ചര്‍ ആന്‍ഡ് ഡിസൈന്‍ അവാര്‍ഡ് നേടികൊടുത്തത്. പാരിസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവുമായി അത്യാധുനിക സാങ്കേതികവിദ്യയെ  സമന്വയിപ്പിക്കുന്ന സായിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ മികച്ച രൂപകൽപന ഏറെ ശ്രദ്ധേയമെന്ന് അധികൃതർ പറഞ്ഞു. കായികവേദികള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ മികച്ച രൂപകല്‍പ്പനകള്‍ക്ക് അംഗീകാരം നല്‍കാന്‍ … Read more