കുടിയേറ്റക്കാരെ നാടുകടത്താന്‍ ബ്രിട്ടീഷ് സർക്കാരും ; ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍, 800 പേരെ തിരിച്ചയച്ചു

പ്രസിഡന്റ്‌ ട്രംപ് ഇന്ത്യകാര്‍ക്ക് തന്ന പണി അമേരിക്കയില്‍ മാത്രം ഒതുങ്ങുന്നില്ല, ട്രംപ് മോഡലിനെ പിന്തുടർന്ന് ബ്രിട്ടീഷ് സർക്കാരും ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ പ്രക്രിയയ്ക്ക് തയ്യാറെടുക്കുന്നു. ഇതിനോടകം 800 കുടിയേറ്റക്കാരെ നാടുകടത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വലിയൊരു വിഭാഗം ആളുകൾ യുകെയിൽ ജോലി ചെയ്യുന്നതിനാൽ, ഈ നടപടി ഇന്ത്യൻ സമൂഹത്തിന് ഗുരുതരമായ ആഘാതമുണ്ടാക്കും. വിദ്യാർഥി വിസകളിൽ എത്തി ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരുള്ള രാജ്യമാണ് യുകെ. ഇവരെ കൂട്ടത്തോടെ തിരിച്ചയക്കാനാണ് സര്‍ക്കാര്‍ നീക്കം. ബ്രിട്ടീഷ് ഹോം … Read more

ഗാസയിലെ UNRWAയുടെ പ്രവർത്തനങ്ങൾക്കായി €20m ധനസഹായം പ്രഖ്യാപിച്ച് അയര്‍ലണ്ട് സര്‍ക്കാര്‍

അയര്‍ലണ്ട് സര്‍ക്കാര്‍ ഐക്യരാഷ്ട്ര സംഘടനയുടെ പലസ്തീൻ സഹായ ഏജൻസിയായ UNRWAയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി €20 മില്ല്യണ്‍ ധനസഹായം പ്രഖ്യാപിച്ചു. ഈ ഫണ്ടിംഗ് ഗാസ, വെസ്റ്റ് ബാങ്ക്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളില്‍  പലസ്തീൻ അഭയാർത്ഥികൾക്കായി UNRWA നടത്തുന്ന പ്രവർത്തനങ്ങള്‍ക്കുള്ള സഹായമാണെന്ന് വിദേശകാര്യ മന്ത്രി സൈമൺ ഹാരിസ് വ്യക്തമാക്കി. ഗാസയിലെ പ്രതിസന്ധി ഭീകരാവസ്ഥയിലാണെന്നും ഹാരിസ് പറഞ്ഞു. ഈ നിർണായക സമയത്ത് ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായം എത്തിക്കാനുള്ള അയർലൻഡിന്റെ പ്രതിബദ്ധതയാണ് ഈ ധനസഹായം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്ന് ഹാരിസ് … Read more

ജന്മാവകാശ പൗരത്വം സംബന്ധിച്ച ട്രംപിന്‍റെ ഉത്തരവ് തടഞ്ഞ് കോടതി; US ലെ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികള്‍ക്ക് ആശ്വാസം

അമേരിക്കയിൽ ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ ഉത്തരവ് കോടതി വീണ്ടും തടഞ്ഞു. അമേരിക്കൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ ആദ്യ ദിവസം തന്നെ ജന്മാവകാശ പൗരത്വം നിർത്തലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് ട്രംപ് പുറത്തിറക്കിയിരുന്നു. ഇതാണ് നിയമനടപടികൾ പൂർത്തിയാകുന്നതുവരെ നടപ്പാക്കുന്നത് കോടതി തടഞ്ഞത്. അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങൾ ജനനസമയത്ത് യുഎസ് പൗരന്മാരാണ്. അതാണ് നമ്മുടെ രാജ്യത്തിന്റെ നിയമവും പാരമ്പര്യവുമെന്ന് മേരിലാൻഡ് ജില്ലാ ജഡ്ജി ഡെബോറ ബോർഡ്മാൻ ഉത്തരവിൽ പറഞ്ഞു. ജന്മാവകാശ പൗരത്വം നിർത്തലാക്കാനുള്ള എക്സിക്യൂട്ടീവ് ഉത്തരവ് … Read more

അനധികൃത കുടിയേറ്റം ; സൈനിക വിമാനത്തിൽ ഇന്ത്യക്കാരെയും നാടുകടത്തി ട്രംപ്

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നടപടി ശക്തമായി തുടരുന്നതിനിടെ ഇന്ത്യൻ കുടിയേറ്റക്കാർക്കെതിരെയും നടപടി സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യകാരായ അനധികൃത കുടിയേറ്റക്കാരുമായി ഒരു വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കന്‍ ഭരണകൂടം തയാറാക്കിയിട്ടുള്ള അനധികൃത കുടിയേറ്റക്കാരുടെ പ്രാഥമിക പട്ടികയില്‍ 18,000 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. സി-7 സൈനീക വിമാനത്തിലാണ്  അനധികൃത കുടിയേറ്റക്കാരെ പറഞ്ഞയച്ചതെന്നും എന്നാല്‍ 24 മണിക്കൂറായിട്ടും വിമാനം ഇന്ത്യയിലെത്തിയിട്ടിലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.  ട്രംപിന്‍റെ … Read more

ഇന്ത്യൻ വിദ്യാർത്ഥികള്‍ക്ക് തിരിച്ചടി ; സ്റ്റുഡന്റ് പെർമിറ്റുകളുടെ എണ്ണം കുറച്ച് കാനഡ

കാനഡയില്‍ പഠനം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളടക്കം മുഴുവന്‍ വിദേശ വിദ്യാർത്ഥികളെയും ബാധിക്കുന്ന തീരുമാനവുമായി കനെഡിയന്‍ സര്‍ക്കാര്‍. കാനഡയില്‍ പഠനം നടത്തുന്നതിനുള്ള സ്റ്റുഡന്റ് പെർമിറ്റുകളുടെ എണ്ണം കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യപനം. ഇത് തുർച്ചയായ രണ്ടാം വർഷമാണ് വിദേശ വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ് പെർമിറ്റുകൾ കുറയ്ക്കുന്നത്. 2025ൽ ആകെ 4,37,000 പെർമിറ്റുകൾ മാത്രമാണ് കാനഡ അനുവദിക്കാനായി പോകുന്നത്. 2024നെ അപേക്ഷിച്ച് നോക്കുമ്പോൾ പത്ത് ശതമാനത്തോളം കുറവാണു ഇത്. 2024 മുതലാണ് കാനഡ വിദേശ വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയത്. രാജ്യത്ത് റിയൽ എസ്റ്റേറ്റ്, … Read more

അനധികൃത കുടിയേറ്റം : യുഎസിൽ നിന്ന് 18,000 പേരെ മടക്കിയെത്തിക്കാൻ ഇന്ത്യ

അമേരിക്കയിൽ അനധികൃത കുടിയേറ്റക്കാരായ എല്ലാ പൗരന്മാരെയും തിരിച്ചു വിളിക്കാനൊരുങ്ങി ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണകൂടവുമായി ചേർന്ന് പ്രവർത്തിക്കാൻ സർക്കാർ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. ജനുവരി 20ന് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ട്രംപ് അധികാരമേറ്റതിന് തൊട്ടു പിന്നാലെ സ്വീകരിച്ച എക്സിക്യൂട്ടീവ് നടപടികളിൽ പ്രധാനപെട്ടതായിരുന്നു യുഎസിലേക്കുള്ള അനധികൃത കുടിയെറ്റത്തിനെതിരായുള്ള പ്രഖ്യാപനം. രേഖകളില്ലാത്ത 18,000 ഇന്ത്യൻ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്ന് അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരിൽ ഭൂരിഭാഗവും. ട്രംപ് അധികാരമേറ്റ ഉടൻ … Read more

ഗാസയിൽ 23 വയസ്സുള്ള ഐറിഷ് പൗരൻ മരിച്ചു

ഗാസയിൽ 23 വയസ്സുള്ള ഐറിഷ് പൗരൻ അബ്ദല്ലാ അൽമദൌൻ കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മരണം ഈ മാസം ആദ്യം സംഭവിച്ചിരുന്നെങ്കിലും, പൗരത്വം കഴിഞ്ഞ രാത്രി ആണ് ഐറിഷ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. അബ്ദല്ലാ ഐറലണ്ടിൽ ജനിച്ച്, ഗാസയിൽ താമസിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന്റെ കാര്യത്തിൽ കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല, എന്നാൽ അബ്ദല്ലാ ഏകദേശം രണ്ട് ആഴ്ചകൾ മുമ്പ് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്‌. അബ്ദല്ലയുടെ മരണം വെസ്റ്റ് ബാങ്കിലെ രാമള്ളയിൽ ഉള്ള ഐറിഷ് പ്രതിനിധി ഓഫിസിലൂടെയാണ് വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചത്. അബ്ദല്ലയുടെ മരണ … Read more

IKEA യുടെ മാലിന്യ സംസ്‌കരണത്തിന് €1 ബില്ല്യണിന്‍റെ വമ്പന്‍ നിക്ഷേപവുമായി Ingka ഗ്രൂപ്പ്

ലോകത്തിലെ ഏറ്റവും വലിയ IKEA ഫ്രാഞ്ചൈസി ആയ Ingka Group, മാലിന്യ സംസ്‌കരണത്തിനായി €1 ബില്ല്യൺ (€1000 കോടി) നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. ഐകിയയുടെ ഫർണിച്ചർ, മെത്ത, കിടക്ക പാളികളില്‍ നിന്നുള്ള മാലിന്യങ്ങള്‍  ഉപേക്ഷിക്കുന്നുതോ, കത്തിക്കുന്നതോ, ലാൻഡ്ഫില്ലിലേക്ക് അയക്കുന്നതോ ഒഴിവാക്കുകയാണ് ഈ നിക്ഷേപത്തിന്റെ ലക്ഷ്യം. ഈ നിക്ഷേപം യൂറോപ്യൻ യൂണിയൻ പുതിയ നിയമം രൂപീകരിക്കുന്ന സാഹചര്യത്തിലാണ്, ഇതിലൂടെ ബ്ളോക്കിൽ വിൽക്കുന്ന ഓരോ ടെക്സ്റ്റൈൽ അല്ലെങ്കിൽ വസ്ത്രത്തിനും റീട്ടൈല്‍മാരിൽ നിന്ന് ഫീസ് ഈടാക്കും. ഈ ഫണ്ട് ഉപയോഗിച്ച് മാലിന്യ സംസ്‌കരണ … Read more

ലോസ് ആഞ്ചലസിലെ കാട്ടുതീയിൽ മരണം 24, തീ കൂടുതൽ പ്രദേശങ്ങളിലേക്ക് പടരുമെന്ന് മുന്നറിയിപ്പ്

ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണപ്പെട്ടവരുടെ എണ്ണം 24 ആയി. 16 പേരെ കാണാതായതായി. മരിച്ചവരിൽ അഞ്ച് പേരെ പാലിസേഡ്സ് ഫയർ സോണിൽ നിന്നും 11 പേരെ ഈറ്റൺ ഫയർ സോണിൽ നിന്നുമാണ് കണ്ടെത്തിയത്. പതിനായിരത്തിലധികം കെട്ടിടങ്ങളും സ്ഥാപനങ്ങളും കത്തിയമർന്നു. പ്രദേശത്ത് വരണ്ട കാറ്റായ സാന്റാ അന വീശിയടിക്കാന്‍ സാധ്യത ഉള്ളതിനാല്‍ അഗ്നിബാധ ഇനിയും കൂടുതല്‍ പ്രദേശങ്ങളിലേക്ക് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ തീയണയ്ക്കാനുള്ള തീവ്രശ്രമത്തിലാണ്. മണിക്കൂറിൽ 48 കിലോമീറ്റർ മുതൽ 113 കിലോമീറ്റർ വരെ … Read more

കാട്ടുതീ വ്യാപിക്കുന്നു, കെടുത്താനാകാതെ അമേരിക്കന്‍ ഭരണകൂടം

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ പടർന്നുപിടിക്കുന്ന മാരകമായ കാട്ടുതീ നിയന്ത്രിക്കാൻ പാടുപെട്ട് അഗ്നിശമന സേന അംഗങ്ങൾ. ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിൽ കുറവ് ഉണ്ടാകുകയും, വെള്ളത്തിന്റെ അനിയന്ത്രിത ഉപയോഗം ഭൂഗർഭ ജലവിതാനത്തെ ബാധിക്കാമെന്നു ഭരണകൂടം ആശങ്കപ്പെടുന്നുണ്ട്. റിപ്പോർട്ടുകള്‍  പ്രകാരം പ്രദേശത്ത് പടർന്നുപിടിച്ച തീ അണയ്ക്കാൻ ആവശ്യമായ വെള്ളമില്ലാത്തത് ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തീപിടിത്തം ഉണ്ടായ പല പ്രദേശങ്ങളിലെയും വാട്ടർ ഹൈഡ്രന്റുകളിൽ വെള്ളം തീർന്നതിനാൽ എന്തുചെയ്യണമെന്ന ആശങ്കയിലാണ് പ്രാദേശിക ഭരണകൂടങ്ങൾ. കാട്ടുതീ പടർന്നുപിടിച്ച പസിഫിക് പാലിസേഡ്‌സ് മേഖലയിൽ, ഇത്തരത്തിൽ നിരവധി വാട്ടർ … Read more