അമേരിക്കന്‍ വിസ കിട്ടാന്‍ സോഷ്യല്‍ മീഡിയയിലെ വിശദാംശങ്ങളും നല്‍കണം: ട്രംപിന്റെ വിദേശനയത്തിന്റെ ചുവടുപിടിച്ച് പുത്തന്‍ തീരുമാനം…
അമേരിക്കന്‍ വിസ ലഭിക്കാന്‍ അപേക്ഷിക്കുന്നവര്‍ ഇനി അവരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളെക്കുറിച്ചുള്ള വിശദാംശങ്ങളും നല്‍കണം. ഇതിന് പുറമെ അഞ്ച് വര്‍ഷമായി ഉപയോഗിച്ച ഇ മെയില്‍ വിലാസങ്ങളും ഫോണ്‍ നമ്പറുകളും നല്‍കണമെന്നാണ് വിദേശകാര്യ വകുപ്പ് പുറത്തിറക്കിയ പുതിയ നിര്‍ദ്ദേശം. ജോലിക്കായും ഉപരിപഠനത്തിനായും അമേരിക്ക സന്ദര്‍ശിക്കേണ്ടിവരുന്നവര്‍ക്ക് ഈ നിബന്ധന ബാധകമാണ്. അഞ്ച് വര്‍ഷത്തെ സോഷ്യല്‍ മീഡിയ വിവരങ്ങളാണ് സമര്‍പ്പിക്കേണ്ടത്. നയതന്ത്രജ്ഞര്‍ക്കും ഔദ്യോഗികാവശ്യങ്ങള്‍ക്ക് അമേരിക്ക സന്ദര്‍ശിക്കേണ്ടി വരുന്നവര്‍ക്കും ഈ നിബന്ധനകളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അമേരിക്കന്‍ പൗരന്മാരുടെ സുരക്ഷിതത്വം ഉറപ്പാക്കാനാണ് സ്‌ക്രീനിങ് സംവിധാനം … Read more