കുഞ്ഞ് ഷെറിനെ കൊന്നത് വെസ്ലി മാത്യു എന്ന് കുറ്റസമ്മതം

ഹൂസ്റ്റണ്‍ : വളര്‍ത്തുമകളെ കൊലപ്പെടുത്തിയ കേസില്‍ വെസ്ലി മാത്യു കോടതി മുന്‍പാകെ കുറ്റസമ്മതം നടത്തി. അമേരിക്കന്‍ മലയാളികളായ സിനി – വെസ്ലി മാത്യു ദമ്പതിമാരുടെ ദത്തു മകളായിരുന്നു കൊല്ലപ്പെട്ട ഷെറിന്‍ മാത്യൂസ്. 2017 ഒക്ടോബര്‍ മാസത്തിലായിരുന്നു സംഭവം നടന്നത്. വീട്ടില്‍ നിന്നും കാണാതായ ഷെറിനെ കുറച്ചകലെയുള്ള കലുങ്കില്‍ കണ്ടെത്തുകയായിരുന്നു. ഈ ഭാഗത്തു നിന്നും ലഭിച്ച സി.സി .ടി.വി ദൃശ്യങ്ങളാണ് കൊലയാളി വെസ്ലി തന്നെയാണെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ വെസ്ലിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. … Read more

എഫ്ബിഐ ജമാല്‍ ഖഷോഗി വധം അന്വേഷിക്കില്ല; യുഎന്‍ ആവശ്യം ട്രംപ് തള്ളി

മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം എഫ്.ബി.ഐ അന്വേഷിക്കണമെന്ന ഐക്യരാഷ്ട്ര സംഘടനയുടെ അഭ്യര്‍ത്ഥന ഡൊണാള്‍ഡ് ട്രംപ് തള്ളി. സൗദി അറേബ്യയിലേക്കുള്ള അമേരിക്കയുടെ ആയുധ വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുമെന്ന് കണ്ടാണ് അങ്ങിനെയൊരു തീരുമാനം എടുത്തതെന്നാണ് സൂചന. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഖഷോഗിയുടെ കൊലപാതകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് യു.എന്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നത്. ‘ഉചിതമായ രീതിയില്‍ അമേരിക്കയ്ക്കുള്ളില്‍ ക്രിമിനല്‍ പ്രോസിക്യൂഷനുകള്‍ നടത്തുകയും വേണ’മെന്നും പറഞ്ഞിരുന്നു. അന്വേഷണത്തിന് എഫ്ബിഐയെ ചുമതലപ്പെടുത്തുമോയെന്ന ചോദ്യത്തിന് ‘ഇത് ഒരുപാട് അന്വേഷിക്കപ്പെട്ട കേസാണെന്നാണ്’ ട്രംപ് മറുപടി പറഞ്ഞത്. ആര് അന്വേഷിച്ചുവെന്ന് വീണ്ടും … Read more

ട്രംപിനെതിരെ വീണ്ടും ലൈംഗീകാരോപണവുമായി എഴുത്തുകാരിയായ ജീന്‍ കരോള്‍…

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ പുതിയ ലൈംഗികാരോപണം. അമേരിക്കന്‍ ഫാഷന്‍ മാഗസിനില്‍ എഴുത്തുകാരിയായ ജീന്‍ കരോളാണ് ട്രംപില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവങ്ങള്‍ പങ്കുവച്ചത്. ഫാഷന്‍ സ്റ്റോറിന്റെ ഡ്രസ്സിങ്ങ് റൂമില്‍ വച്ച് ട്രംപ് മോശമായി പെരുമാറിയെന്നാണ് ന്യൂയോര്‍ക്ക് മാഗസിന്റെ കവര്‍ സ്റ്റോറിയില്‍ അവര്‍ വെളിപ്പെടുത്തുന്നത്. ഏകദേശം ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണ് ജീന്‍ കരോള്‍ ഇപ്പോള്‍ തുറന്ന് പറയുന്നത്. അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷം പതിനാറോളം പേരാണ് ട്രംപിനെതിരെ സമാനമായ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുള്ളത്. 1995-96 … Read more

തിരുവല്ലയില്‍ വീട് വില്‍പനയ്ക്ക്

തിരുവല്ല, കുമ്പനാട് ഗ്രേസ് മൗണ്ട് സ്‌കൂളിന് സമീപം എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ വീട് വില്‍പനയ്ക്ക്. 1750sq ft house in 5 Cent ,3 bedrooms with attached bathrooms ,double storied ,with all facilities availble for immediate move .. Contact 00965 65942858 (Whats app) +353 (87) 614 6401

വീറ്റോ ഭീഷണിയുമായി ട്രംപ്: ഭീഷണി, സൗദിക്ക് ആയുധം വില്‍ക്കാനുള്ള ട്രംപിന്റെ തീരുമാനം സെനറ്റ് വോട്ടിനിട്ട് തടഞ്ഞതിനെ തുടര്‍ന്ന്….

സൗദി അറേബ്യക്ക് ദശകോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള ആയുധങ്ങള്‍ വില്‍ക്കാനുള്ള ട്രംപിന്റെ നീക്കം യുഎസ് സെനറ്റ് വോട്ടിനിട്ട് തടഞ്ഞു. കഴിഞ്ഞമാസം കോണ്‍ഗ്രസ്സിനെ മറികടന്നാണ് 8 ബില്യണ്‍ ഡോളറിന്റെ ഇടപാടിനായി ട്രംപ് ശ്രമിച്ചത്. സൗദി അറേബ്യക്ക് ഇറാനില്‍ നിന്നുമുള്ള കടുത്ത നീക്കങ്ങളെ നേരിടേണ്ടതുണ്ടെന്ന ന്യായം പറഞ്ഞായിരുന്നു ഇത്. എന്നാല്‍ സെനറ്റ് ഈ വിഷയം വോട്ടിനിടുകയും പരാജയപ്പെടുത്തുകയും ചെയ്തതോടെ കനത്ത തിരിച്ചടിയാണ് ട്രംപിനേറ്റിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള സെനറ്റാണ് ട്രെപിന്റെ നീക്കത്തിനെതിരെ രംഗത്തു വന്നതെന്നത് ശ്രദ്ധേയമാണ്. വില്‍പ്പനയെ തടയുന്ന മൂന്ന് പ്രമേയങ്ങളാണ് … Read more

‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍’: 2020-ലെ പൊതു തെരഞ്ഞെടുപ്പിന് ഒരുങ്ങി ഡൊണാള്‍ഡ് ട്രംപ്; നേരിടാന്‍ പോകുന്നത് കടുത്ത വെല്ലുവിളികള്‍….

2020-ല്‍ നടക്കാന്‍ പോകുന്ന അമേരിക്കന്‍ പൊതു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തുടക്കം കുറിച്ചു. ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍’ എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ചത്. 20,000 സീറ്റുകളുള്ള ആംവേ സെന്ററിലാണ് ഒരു സംഗീതോത്സവത്തിന്റെ പ്രതീതി സൃഷ്ടിച്ചുകൊണ്ട് ട്രംപ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഭീമന്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍, ഫുഡ് ട്രക്കുകള്‍, ഗസ്ലേഴ്സ് എന്നറിയപ്പെടുന്ന ഒരു ബാന്‍ഡ് തുടങ്ങി ചടങ്ങിന്റെ മോടി കൂട്ടുന്ന പല പരിപാടികളും സംഘാടകര്‍ ആസൂത്രണം ചെയ്തിരുന്നു. എന്നാല്‍ വീണ്ടും … Read more

ട്രംപിന്റെ മകള്‍ക്കും ഭര്‍ത്താവിനുമെതിരെ സാമ്പത്തികാരോപണം; രണ്ടു വര്‍ഷത്തിനിടയില്‍ ഇവാങ്ക ട്രംപും ഭര്‍ത്താവ് ജേര്‍ഡും ഉണ്ടാക്കിയത് 135 ദശലക്ഷം ഡോളര്‍…

ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപും ഭര്‍ത്താവ് ജേര്‍ഡ് കുഷ്‌നറും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 135 മില്യണ്‍ ഡോളര്‍ വരുമാനം നേടിയതായി റിപ്പോര്‍ട്ട്. ഇരുവരും രണ്ടു വര്‍ഷമായി ട്രംപിന്റെ ഉപദേശകരാണ്. അവരുടെ വിശാലമായ റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിംഗുകളും, സ്റ്റോക്കുകളും ബോണ്ടുകളുമൊക്കെയാണ് വരുമാനം ഇത്രമാത്രം ഉയര്‍ത്തിയത്. ഇവാങ്കയുടെ പേരിലുള്ള വാഷിംഗ്ടണ്‍ ഡിസി-യിലെ ഹോട്ടലില്‍നിന്നും 2018-ല്‍ 3.95 മില്യണ്‍ ഡോളര്‍ വരുമാനമാണ് ലഭിച്ചത്. വിദേശ നയതന്ത്രജ്ഞന്മാരുടെ പ്രധാന സാങ്കേതമാണത്. ഹാന്‍ഡ് ബാഗുകള്‍, ഷൂകള്‍ തിടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന മറ്റൊരു കമ്പനിയില്‍ നിന്നും … Read more

ആറ് വയസുകാരി ഇന്ത്യന്‍ പെണ്‍കുട്ടി യുഎസ് മരുഭൂമിയില്‍ വെള്ളം കിട്ടാതെ മരിച്ചു…

യുഎസിലേയ്ക്കുള്ള കുടിയേറ്റ ശ്രമത്തിനിടെ ആറ് വയസുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി കടുത്ത ചൂടില്‍ വെള്ളം കിട്ടാതെ മരിച്ചു. കുട്ടിയുടെ അമ്മ മറ്റ് സംഘാംഗങ്ങള്‍ക്കൊപ്പം വെള്ളം തേടി പോയ സമയമാണ് മരണം സംഭവിച്ചത് എന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് ബോര്‍ഡര്‍ പട്രോളിനേയും ഡോക്ടറേയും ഉദ്ധരിച്ചാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏഴാം പിറന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോളാണ് ഗുര്‍പ്രീത് കൗറിന്റെ ദാരുണ അന്ത്യം. അരിസോണ സംസ്ഥാനത്തെ ലൂക് വില്ലെയിലാണ് കുട്ടി മരിച്ചത്. ഇവിടെ 42 ഡിഗ്രി സെല്‍ഷ്യല്‍ ചൂടാണ് നിലവിലുള്ളത്. … Read more

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സ് രാജിവെച്ചു…

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയും വക്താവുമായ സാറ സാന്‍ഡേഴ്സ് സ്ഥാനമൊഴിയുന്നു. 22 മാസത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് സാറ സാന്‍ഡേഴ്‌സ് ഒഴിയുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇക്കാര്യം ട്വിറ്ററില്‍ അറിയിച്ചത്. സാറ സാന്‍ഡേഴ്സ് വളരെ മികച്ച പ്രവര്‍ത്തനമാണ് നടത്തിയത് എന്നും സ്വന്തം സംസ്ഥാനമായ അര്‍കന്‍സാസിലേയ്ക്ക് പോകുന്ന സാറ അവിടെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് കരുതുന്നത് എന്നും ട്രംപ് പറഞ്ഞു. ട്രംപ് ഭരണകൂടത്തില്‍ സെക്രട്ടറിമാരടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പലരും കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജി വച്ച് പോയിരുന്നു. … Read more

ട്രംപിന്റെ മരുമകന്റെ കമ്പനിക്ക് അജ്ഞാത നിക്ഷേപകരില്‍ നിന്നും ലഭിച്ചത് 90 ദശലക്ഷം ഡോളര്‍…

ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവുമായ ജാര്‍ദ് കുഷ്‌നറുടെ റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് അജ്ഞാതരായ നിക്ഷേപകരില്‍നിന്നും 90 മില്യണ്‍ ഡോളര്‍ പണമാണ് ലഭിച്ചത്. ഇത് ട്രംപിന്റെ ഉപദേഷ്ടാവായി നിയമിതനായതിനുശേഷം മാത്രം നടന്ന ഇടപാടാണെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍പറേറ്റ് രേഖകള്‍ പ്രകാരം കുഷ്‌നര്‍ യുഎസ്സിനു വേണ്ടി അന്താരാഷ്ട്ര ദൂതനായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ വിദേശത്തു നിന്ന് അദ്ദേഹത്തിന്റെ കമ്പനിയായ ‘കാഡ്ര’യിലേക്ക് നിക്ഷേപങ്ങളുടെ കുത്തൊഴുക്കാണ്. പ്രമുഖ മള്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കായ ഗോള്‍ഡ് മാന്‍ സാക്‌സിന്റെ കെയ്മാന്‍ ദ്വീപിലുള്ള ശാഖയില്‍നിന്നുമാണ് … Read more