ഇറാന്‍-അമേരിക്ക പ്രതിഷേധം ശക്തമാകുന്നു; ട്രംപിന്റെ ഉപരോധം വകവെയ്ക്കാതെ യുറേനിയം സമ്പൂഷ്ടീകരണ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറെടുത്ത് ഹസന്‍ റുഹാനി…
ദിവസങ്ങള്‍ കഴിയുംതോറും അമേരിക്കയും ഇറാനും തമ്മിലുള്ള പോര് കൂടുതല്‍ ശക്തമാവുകയാണ്. 2015-ലെ ആണവ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം അനുവദനീയമായ അളവിനപ്പുറം യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് ഇറാന്‍. നേരത്തെ അമേരിക്കയുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ 3.67 ശതമാനം യുറേനിയമേ സമ്പുഷ്ടീകരിക്കൂ എന്ന് ഇറാന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ട്രംപ് ആ കരാറില്‍നിന്നും ഏകപക്ഷീയമായി പിന്മാറുകയും, ഇറാനെതിരെ കടുത്ത ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തതോടെ 5 ശതമാനത്തില്‍ കൂടുതലായി യുറേനിയം സമ്പുഷ്ടീകരണത്തിന്റെ പരിധി ഉയര്‍ത്താനുള്ള തീരുമാനത്തിലാണ് ഇറാന്‍. തങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര യുറേനിയം സമ്പുഷ്ടീകരിക്കാനാണ് … Read more