അഞ്ച് വര്‍ഷത്തിനുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യനെ മറികടക്കും, വീണ്ടും നിര്‍മിത ബുദ്ധിക്കെതിരെ ഇലോണ്‍ മസ്‌ക്

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് എതിരെയുള്ള വാദങ്ങളുമായി വീണ്ടും ഇലോണ്‍ മസ്‌ക്. കാര്യങ്ങള്‍ വിചിത്രമായി മാറുന്ന അവസ്ഥയായിരിക്കും വരാനിരിക്കുന്നതെന്ന് അദ്ദേഹം മനുഷ്യനെ മറികടക്കുമോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്? ഈ ചോദ്യം കേട്ടുതുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. എന്നാല്‍ അതിന് അധികനാള്‍ വേണ്ടിവരില്ലെന്ന് ടെസ്ല, സ്‌പെയ്‌സ് എക്‌സ് സ്ഥാപനങ്ങളുടെ സിഇഒ ഇലോണ്‍ മസ്‌ക്. നിര്‍മിത ബുദ്ധി മനുഷ്യനെക്കാള്‍ സ്മാര്‍ട്ട് ആകുമെന്നും 2025ഓടെ അവ നമ്മെ മറികടക്കുമെന്നും പറഞ്ഞിരിക്കുകയാണ് അദ്ദേഹം. ”നിര്‍മിതബുദ്ധി മനുഷ്യനെക്കാള്‍ കൂടുതല്‍ സ്മാര്‍ട്ട് ആകുന്ന സാഹചര്യത്തിലേക്കാണ് വരുന്നത്. അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള സമയം കൊണ്ട് … Read more

സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ – ഗാനിമേഡ് – ചിത്രം പകർത്തി ജൂനോ! |Images of north pole of Ganymede – Juno

ഗാനിമേഡിന്റെ ത്രിമാനമാതൃക! കറക്കിനോക്കൂ. സൗരയൂഥത്തിലെ ഏറ്റവും വലിയ ചന്ദ്രൻ. സിലിക്കേറ്റ് പാറയും ഐസും നിറഞ്ഞ പ്രതലം. ഒരുപക്ഷേ ഭൂമിയിലെ എല്ലാ കടലുകളിലും ഉള്ളതിനെക്കാൾ കൂടുതൽ ജലം ഉള്ള ഇടം. അതാണ് ഗാനിമേഡ് എന്ന ഉപഗ്രഹം. വ്യാഴത്തിന്റെ ഏറ്റവും വലിയ ഉപഗ്രഹം. വ്യാഴത്തിന്റെ മാത്രമല്ല, സൗരയൂഥത്തിലെ തന്നെ ഏറ്റവും വലിയ ഉപഗ്രഹമാണത്. ബുധനെക്കാളും വലിയ ഒരു ഉപഗ്രഹം! ആ ഗാനിമേഡിന്റെ ധ്രുവപ്രദേശത്തിന്റെ ചിത്രം പകർത്തിയിരിക്കുകയാണ് ജൂനോ. വ്യാഴത്തെക്കുറിച്ചു പഠിക്കാൻ വിക്ഷേപിച്ച പേടകമാണത്. വ്യാഴത്തിന്റെ നിരവധി ക്ലോസ്അപ്പ് ചിത്രങ്ങൾ ഇതിനകം … Read more

ചൊവ്വയിൽ സമ്മർ റോഡ് ട്രിപ്പ് നടത്തി നാസയുടെ ക്യൂരിയോസിറ്റി റോവർ

നാസയുടെ ചൊവ്വ പര്യവേക്ഷണമായ ക്യൂരിയോസിറ്റിയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നാസ ഇന്നലെ പുറത്തുവിട്ടു. ക്യൂരിയോസിറ്റിയുടെ റോവർ ചൊവ്വയിൽ സഞ്ചരിക്കുന്നതായി നാസ അറിയിച്ചു. ക്യൂരിയോസിറ്റി റോവർ സമ്മർ റോഡ് ട്രിപ്പ് നടത്തുകയാണെന്നും ഏറെ പ്രതീക്ഷയോടെയാണ് റോവറിന്റെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. സൾഫേറ്റ് ബെയറിംഗ് യൂണിറ്റിന്റെ പ്രവർത്തനമാണ് ഇനി റോവറിൽ നടക്കുക. Clay-bearing യൂണിറ്റിന്റെ പ്രവർത്തനം കഴിഞ്ഞ വർഷം നടന്നിരുന്നു. ചൊവ്വയിലെ ഗെയ്ൽ ഗർത്തത്തിലൂടെയാകും റോവർ ഇനി സഞ്ചരിക്കുക. ഈ പ്രദേശത്തുള്ള ജലത്തിന്റെ സാന്നിധ്യം, മറ്റു ലവണങ്ങളുടെ സാന്നിധ്യം … Read more

US സ്വാതന്ത്ര്യദിനത്തിൽ Buck Moon ആകാശ വിസ്മയം കാണാം

US സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവർക്ക് ഇരട്ടിമധുരമായി ആകാശ വിസ്മയം. ജൂലൈ 4 രാത്രി മുതൽ ജൂലൈ 5 രാവിലെ വരെ Buck Moon ചന്ദ്രഗ്രഹണം ആസ്വദിക്കാം. ഈ ദിവസം ചന്ദ്രൻ സാധാരണയേക്കാൾ കൂടുതൽ ഇരുണ്ടതായി കാണപ്പെടും. വടക്കേ അമേരിക്ക, തെക്കേ അമേരിക്ക തെക്കുപടിഞ്ഞാറൻ യൂറോപ്പിലും, ആഫ്രിക്കയുടെ ചില പ്രദേശങ്ങളിലും ഈ ഗ്രഹണം ദൃശ്യമാകും. സൂര്യ-ചന്ദ്ര ഗ്രഹണങ്ങൾ എങ്ങനെ കാണാമെന്നും ആസ്വദിക്കാമെന്നും അറിയുന്നതിന് NASA-യുടെ എക്ലിപ്സ് ഗൈഡ് പരിശോധിക്കുക.

കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക് നാസയുടെ അഭിനന്ദനം

നാസയുടെ അടുത്ത ചൊവ്വ ദൗത്യമായ മാർസ്റോവർ മഹാമാരിയോട് പോരാടുന്ന ധീരരായ ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിക്കും. കൊറോണ വൈറസ് വ്യാപനം തടയാനും കോവിഡ് -19 ബാധിച്ച ആളുകൾക്ക് ചികിത്സ നൽകാനും പോരാടുന്ന ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റ് ആരോഗ്യ പ്രവർത്തനകരെയും ആദരിക്കുന്നതിനായി ജൂലൈ 20 ന് വിക്ഷേപിക്കുന്ന മാർസ് 2020 റോവർ പെർസെവെറൻസിൽ ഒരു ഫലകം സ്ഥാപിക്കുമെന്ന് നാസ അറിയിച്ചു. മറ്റുള്ളവരുടെ നന്മയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്ക്‌ ആദരവ്  നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കാലിഫോർണിയ, പസഡെനയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽ‌ഷൻ … Read more

കൊറോണ ; വ്യക്തി ശുചിത്വത്തെപ്പറ്റി ഡബ്ലിനിലെ 4 വയസുകാരി ജോയുടെ വീഡിയോ

കൊറോണ ബാധ പടരുന്ന സാഹചര്യത്തിൽ  പിന്തുടരേണ്ട ശീലങ്ങൾ ഡബ്ലിനിലെ നാലു വയസുകാരി ജോ വീഡിയോയിലൂടെ വിശദീകരിക്കുന്നു.

ചൊവ്വയിലേക്കയയ്ക്കുന്ന മാര്‍സ് 2020 റോവറിനു കുട്ടികള്‍ പേരിടുന്നൂ!

നവനീത് കൃഷ്ണൻ എസ്സ് ചൊവ്വയിലേക്ക് ഈ വര്‍ഷം അയയ്ക്കാന്‍ പോകുന്ന വാഹനമാണ് മാര്‍സ് 2020 റോവര്‍. ചൊവ്വയിലെത്തി അവിടെ ആറു ചക്രങ്ങളില്‍ ഓടിനടന്ന് ചൊവ്വയെക്കുറിച്ച് ആഴത്തില്‍ പഠിക്കുകയാണ് ലക്ഷ്യം. നിലവില്‍ ഈ റോവറിന് പേരിട്ടിട്ടില്ല. ഈ വലിയ ദൗത്യത്തിനു പേരിടാന്‍ വേണ്ടി നാസ അമേരിക്കയിലെ കുട്ടികളോടാണ് അഭ്യര്‍ത്ഥിച്ചത്. കുട്ടികള്‍ക്കായി ഇതിനുവേണ്ടി മത്സരവും നടത്തി. പാത്ത്ഫൈന്‍ഡര്‍, സ്പിരിറ്റ്, ഓപ്പര്‍ച്യുണിറ്റി, ക്യൂരിയോസിറ്റി തുടങ്ങിയ പേരുകളാണ് ഇതിനു മുന്‍പുള്ള റോവറുകള്‍ക്ക് നല്‍കിയിരുന്നത്. ഇതേപോലെ ആകര്‍ഷകവും ദൗത്യത്തിന്റെ അര്‍ത്ഥം വെളിവാക്കുന്നതുമായി പേരാണ് കുട്ടികളോട് … Read more

അയർലണ്ടിലും ശുക്രനെ തിരിച്ചറിയാന്‍ അവസരം! ഇത് പാഴാക്കരുത്!

നവനീത് എസ്സ് കൃഷ്ണൻ ശുക്രനെ കണ്ടിട്ടില്ലാത്തവര്‍ കുറവായിരിക്കും. പക്ഷേ അത് ശുക്രനാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. മിക്കവരും അത് ഏതോ നക്ഷത്രമാണെന്നു കരുതി അധികം ശ്രദ്ധിക്കാതെ പോവുകയാണു പതിവ്. എന്തായാലും ഇപ്പോള്‍ ശുക്രനെ കാണാന്‍ ഏറ്റവും പറ്റിയ സമയമാണ്. നാളെയും മറ്റന്നാളും അതിന്റെ പിറ്റേന്നും ചന്ദ്രന്റെ ഏതാണ്ട് അടുത്തായി ശുക്രനെ കണ്ടെത്താനാകും. ചന്ദ്രനെ എല്ലാവര്‍ക്കും തിരിച്ചറിയാമല്ലോ. അതിന്റെ അടുത്തായതിനാല്‍ ശുക്രനെ തിരിച്ചറിയാന്‍ എളുപ്പമാണ്. ബുധനാഴ്ച (26-02-20) സന്ധ്യയ്ക്ക് ചന്ദ്രനെ നോക്കുക. പടിഞ്ഞാറേ ആകാശത്തില്‍ ചക്രവാളത്തോടു ചേര്‍ന്നാകും ചന്ദ്രന്‍. ചന്ദ്രന്റെ അല്പം … Read more

ചന്ദ്രൻ്റെ പ്രകാശ പ്രതിഭാസം അൽഭുതം തീർത്തു

നവനീത് ക്യഷ്ണൻ എസ്സ് ചിത്രത്തില്‍ കാണുന്നത് ചന്ദ്രനെയാണ്! ഏതാണ്ട് രണ്ട് ആഴ്ച മുന്‍പ് കാനഡയിലെ മനിറ്റോബ എന്ന സ്ഥലത്തുനിന്ന് ബ്രന്റ് മക്കിയന്‍ (brent mckean) പകര്‍ത്തിയ ചിത്രം. ചന്ദ്രപ്രകാശം അന്തരീക്ഷത്തിലെ മഞ്ഞുകണങ്ങളില്‍ തട്ടിയുണ്ടാകുന്ന വിവിധ പ്രതിഭാസങ്ങള്‍ ഒരുമിച്ചു വന്ന അപൂര്‍വ്വതയാണ് ചിത്രത്തില്‍. പ്രതിഫലം, അപവര്‍ത്തനം, ഡിഫ്രാക്ഷന്‍ തുടങ്ങിയ വിവിധ പ്രകാശപ്രതിഭാസങ്ങള്‍ എല്ലാംതന്നെ ഇവിടെ ഒരുമിച്ചു പ്രവര്‍ത്തിച്ചു. ചന്ദ്രനുചുറ്റും കാണുന്ന നിറങ്ങള്‍ മഞ്ഞുകണങ്ങളില്‍ ഡിഫ്രാക്ഷന്‍ സംഭവിക്കുന്നതുമൂലം ഉണ്ടാകുന്നതാണ്. 22 ഡിഗ്രി ഹാലോ എന്ന പ്രതിഭാസമാണ് അതിനുചുറ്റും. അന്തരീക്ഷത്തിലുള്ള ചില … Read more

രാവിലെ നോക്കിയാല്‍ മൂന്നു പേരെയും കൊണ്ട് 400കിലോമീറ്റര്‍ ഉയരത്തില്‍ കറങ്ങുന്ന അന്താരാഷ്ട്ര ബഹിരാകാശനിലയം കാണാം!

നവനീത് അന്താരാഷ്ട്ര ബഹിരാകാശനിലയം അഥവാ International Space Station നേരിട്ടു കാണാന്‍ കേരളത്തിലും തമിഴ്നാട്ടിലും കര്‍ണാടകയിലും ഒക്കെ അവസരമുണ്ട്. ഭൂമിയില്‍നിന്ന് ഏതാണ്ട് നാഞ്ഞൂറ് കിലോമീറ്റര്‍ ഉയരത്തിലുള്ള പരിക്രമണപഥത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം ഭൂമിയെ ചുറ്റുന്നത്. സെക്കന്‍ഡില്‍ 7.66 കിലോമീറ്റര്‍ എന്ന അതിവേഗതയിലാണ് ഈ ചുറ്റല്‍ എന്നും മറക്കരുത്. നാളെ (19-2-20) 5.37 മുതല്‍ അഞ്ച് മിനിറ്റോളം നിലയത്തെ ആകാശത്ത് കാണാം. മൂന്നു പേര്‍ അതില്‍ താമസിക്കുന്നുണ്ട് എന്ന കാര്യം ഓര്‍ക്കണേ. തെക്കുപടിഞ്ഞാറായി ഏതാണ്ട് 30 ഡിഗ്രി ഉയരത്തിലാവും നിലയം … Read more