2024 BT Young Scientist അവാർഡ് ലിമറിക്ക് സ്വദേശി Seán O’Sullivan-ന്

2024-ലെ BT Young Scientist അവാര്‍ഡ് ലിമറിക്കിലെ Seán O’Sullivan-ന്. VerifyMe: A new approach to authorship attribution in the post-ChatGPT era എന്ന പ്രോജക്ടിനാണ് Coláiste Chiaráin-ലെ അഞ്ചാംവര്‍ഷം വിദ്യാര്‍ത്ഥിയായ സള്ളിവന് ഒന്നാം സമ്മാനം ലഭിച്ചത്. നിര്‍മ്മിതബുദ്ധി അഥവാ Artificial Intelligence (AI)-മായി ബന്ധപ്പെട്ട് മനുഷ്യര്‍ നേരിടുന്ന വെല്ലുവിളികള്‍ അടിസ്ഥാനമാക്കിയായിരുന്നു 17-കാരനായ സള്ളിവന്റെ പ്രോജക്ട്. മനുഷ്യനാണോ, AI ആണോ ഒരു കാര്യം സൃഷ്ടിച്ചത് എന്ന് മനസിലാക്കിയെടുക്കുന്നതിനായി പ്രത്യേക രീതിയും പ്രോജക്ടിന്റെ ഭാഗമായി ഇദ്ദേഹം … Read more

ആകാശം കീഴടക്കാൻ അയർലണ്ടും; ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു

അയര്‍ലണ്ടിന്റെ ആദ്യ ഉപഗ്രഹമായ Eirsat-1 വിജയകരമായി വിക്ഷേപിച്ചു. യുഎസിലെ കാലിഫോര്‍ണിയയിലുള്ള Vandenberg Space Force Base-ല്‍ നിന്നും വെള്ളിയാഴ്ചയാണ് Falcon 9 SpaceX റോക്കറ്റിന്റെ സഹായത്തോടെ ഉപഗ്രഹത്തിന്റെ വിക്ഷേപണം നടന്നത്. European Space Agency (ESA)-ന്റെ പദ്ധതിക്ക് കീഴില്‍ University College Dublin-ലെ ഗവേഷകരാണ് Eirsat-1 രൂപകല്‍പ്പന ചെയ്യുകയും, നിര്‍മ്മിക്കുകയും, ടെസ്റ്റ് ചെയ്യുകയും ചെയ്തത്. ഒരുകൂട്ടം പേരുടെ കഠിനാദ്ധ്വനമാണിതെന്ന് പറഞ്ഞ Eirsat-1-ന്റെയും, UCD Centre for Space Research-ന്റെയും ഡയറക്ടറായ Professor Lorraine Hanlon, ഉപഗ്രഹമുപയോഗിച്ച് പരമാവധി … Read more

Iressense’23 ഡിസംബർ 3-ന് ഡബ്ലിനിൽ; ഡോ. K. M. ശ്രീകുമാർ മുഖ്യ പ്രഭാഷകൻ

Essense Global അയർലൻഡ് ഘടകം സംഘടിപ്പിക്കുന്ന Iressense ’23  ഡിസംബർ 3 ഞായറാഴ്ച വൈകീട്ട് 4 മണിമുതൽ 9 മണി വരെ താല scientoloy ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ഇന്നത്തെ കാലത്ത് വിശ്വസിച്ച് ഒന്നും കഴിക്കാൻ പറ്റില്ല. മുഴുവൻ വിഷമല്ലേ വിഷം! നമ്മൾ വളരെയധികം കേട്ടിട്ടുള്ളതും പറയുന്നതുമായ ഒരു അന്ധവിശ്വാസമാണ് രാസവളങ്ങളും രാസ കീടനാശിനികളും ഭീകരമായ വിഷമാണ് എന്നത് . 1940കളിലെ ബംഗാൾ ക്ഷാമത്തിൽ പട്ടിണി കിടന്ന് മാത്രം മരിച്ചത്  40 ലക്ഷത്തിൽ അധികം ആളുകളാണ്. ജൈവവളങ്ങളും … Read more

Artificial intelligence and Climate Change എന്ന വിഷയത്തിൽ ഡബ്ലിനിൽ സെമിനാർ

ഡബ്ലിൻ: Transition year ചെയ്യുന്ന കുട്ടികളുടെ നേതൃത്വത്തിൽArtificial intelligence and Climate Change എന്ന വിഷയത്തിൽ സെമിനാറുംകുട്ടികൾക്കായി വിവിധ മത്സരങ്ങളും ഡബ്ലിൻ ൽ നടത്തുന്നു. പെഡൽസ് അയർലൻഡ് എന്ന സംഘടനയാണ് കുട്ടികൾക്ക് വേണ്ടി വേദിയൊരുക്കുന്നത്.നവംബര്‍ 25 ആം തീയതി ശനിയാഴ്ച ഡബ്ലിനിൽ , പാല്‍മെര്‍സ്ടൗണിലെ സെയിന്റ് ലോര്‍ക്കന്‍സ് ബോയ്സ് സ്‌കൂള്‍ ഹാളിലാണ് രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ നീണ്ടു നില്‍ക്കുന്ന പരിപാടി നടക്കുന്നത്. Dr. Deepak P – (Asso. Professor … Read more

Iressense’23 ഡിസംബർ 3 ന് ഡബ്ലിനിൽ; ഡോ. K. M. ശ്രീകുമാർ മുഖ്യ പ്രഭാഷകൻ

Essense Global അയർലൻഡ് ഘടകം സംഘടിപ്പിക്കുന്ന Iressense ’23 ഡിസംബർ 3 ഞായറാഴ്ച വൈകീട്ട് 4 മണിമുതൽ 9 മണി വരെ താല scientoloy ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. “ഇന്നത്തെ കാലത്ത് വിശ്വസിച്ച് ഒന്നും കഴിക്കാൻ പറ്റില്ല. മുഴുവൻ വിഷമല്ലേ വിഷം!!” നമ്മൾ വളരെയധികം കേട്ടിട്ടുള്ളതും പറയുന്നതുമായ ഒരു അന്ധവിശ്വാസമാണ് രാസവളങ്ങളും രാസ കീടനാശിനികളും ഭീകരമായ വിഷമാണ് എന്നത് .1940-കളിലെ ബംഗാൾ ക്ഷാമത്തിൽ പട്ടിണി കിടന്ന് മാത്രം മരിച്ചത് 40 ലക്ഷത്തിൽ അധികം ആളുകളാണ്. ജൈവവളങ്ങളും ജൈവ … Read more

ആകാശത്തേക്ക് നോക്കിക്കോളൂ… അയർലണ്ടിൽ ഇന്ന് രാത്രി ചന്ദ്രഗ്രഹണം!

അയര്‍ലണ്ടില്‍ ഇന്ന് രാത്രി ഭാഗികമായ ചന്ദ്രഗ്രഹണം ദൃശ്യമാകും. ചന്ദ്രന്റെ താഴ്ഭാഗം ഭൂമിയുടെ നിഴല്‍ പതിഞ്ഞ് ഇരുട്ടിലാകുന്നതോടെയാണ് ഭാഗികമായ ഗ്രഹണം നടക്കുക. അടുത്ത വര്‍ഷം മാര്‍ച്ച് വരെ ഇനി ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെന്നതിനാല്‍, ആളുകള്‍ക്ക് അപൂര്‍വ്വമായ ഈ പ്രതിഭാസം ഇന്ന് രാത്രി വീക്ഷിക്കാമെന്ന് Astronomy Ireland പറയുന്നു. രാത്രി 9.15-ഓടെ സംഭവിക്കുന്ന ഗ്രഹണം 80 മിനിറ്റോളം തുടരും. ഈ സമയം ചന്ദ്രന്റെ 12% ഭാഗം വരെ ഭൂമിയുടെ നിഴലില്‍ ആകും. സൂര്യവെളിച്ചം പൂര്‍ണ്ണമായും മറയും എന്നതിനാല്‍, മുഴുവനായും കറുത്ത നിറത്തിലാണ് … Read more

ChatGPT നിർമ്മാതാക്കളായ OpenAI ഡബ്ലിനിൽ പുതിയ ഓഫിസ് തുറക്കുന്നു

നിര്‍മ്മിതബുദ്ധി (Artificial intelligence- AI) മേഖലയിലെ മുന്‍നിര കമ്പനിയായ OpenAI, ഡബ്ലിനില്‍ പുതിയ ഓഫിസ് തുറക്കുന്നു. മൈക്രോസോഫ്റ്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനിയായ OpenAI, മനുഷ്യര്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ AI സാങ്കേതികവിദ്യ എത്തരത്തില്‍ ഉപയോഗിക്കാമെന്നതില്‍ ഗവേഷണം നടത്തിവരുന്ന സ്ഥാപമാണ്. യുഎസിലെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ മൂന്നാമത്തെ ഓഫിസാണ് ഡബ്ലിനില്‍ പ്രവര്‍ത്തനമാരംഭിക്കുക. ലണ്ടനിലും ഓഫിസ് തുറക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം അയര്‍ലണ്ടില്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് OpenAI-യുടെ പദ്ധതി. പ്രാരംഭഘട്ടത്തില്‍ international payroll specialist, business … Read more

ഐഫോൺ 12 കൂടുതൽ റേഡിയേഷൻ പുറത്തുവിടുന്നു; വിൽപ്പന നിർത്തിച്ച് ഫ്രാൻസ്

ഐഫോണ്‍ 12 പുറത്തുവിടുന്ന റേഡിയേഷന്‍ പരിധിയിലധികമാണെന്നും, രാജ്യത്ത് ഈ മോഡലിന്റെ വില്‍പ്പന കമ്പനി നിര്‍ത്തണമെന്നും ഫ്രാന്‍സ്. ഫ്രഞ്ച് സര്‍ക്കാരിന് കീഴിലുള്ള ദി നാഷണല്‍ ഫ്രീക്വന്‍സി ഏജന്‍സിയാണ് (ANFR) ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പം ഈ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ എത്രയും പെട്ടെന്ന് കൈക്കൊള്ളണമെന്നും രാജ്യത്തെ റേഡിയേഷന്‍ നിരീക്ഷണ ഏജന്‍സിയായ ANFR ആപ്പിളിനോട് ആവശ്യപ്പെട്ടു. ഐഫോണ്‍ 12-ല്‍ നടത്തിയ അപ്‌ഡേഷന്‍ പരിശോധിക്കുമെന്ന് പറഞ്ഞ ഏജന്‍സി, റേഡിയേഷന്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഫ്രാന്‍സില്‍ വിറ്റ ഫോണുകള്‍ തിരിച്ചെടുക്കേണ്ടിവരുമെന്ന് കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ … Read more

ഇന്ത്യ ദിനോസറുകളുടെ സ്വന്തം നാടോ? തെളിവുകൾ ഇതാ…!

രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ നിന്നും നീണ്ട കഴുത്തുള്ള, സസ്യഭോജിയായ ദിനോസറിന്റേത് (dicraeosaurid dinosaur) എന്ന് കരുതപ്പെടുന്ന ഫോസില്‍ അവശിഷ്ടം കണ്ടെടുത്തു. IIT-Roorkee-ല്‍ നിന്നുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘവും Geological Survey of India (GSI)-യും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഇന്ത്യ ദിനോസര്‍ പരിണാമത്തിന്റെ മര്‍മ്മപ്രധാന കേന്ദ്രമായിരുന്നു എന്നതിന് ബലം കൂട്ടുന്ന തെളിവ് ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ജേണലായ ‘Scientific Reports-‘ലാണ്് ഈ ഗവേഷണം സംബന്ധിച്ച വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശാസ്ത്രലോകം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത 167 മില്യണ്‍ വര്‍ഷം മുന്‍പ് നിലനിന്നിരുന്ന ഒരു പുതിയ … Read more

ലോകത്തിലെ ആദ്യത്തെ മൾട്ടി മെഗാവാട്ട് കാർബൺഡൈ ഒക്‌സൈഡ് ബാറ്ററിയുമായി ഇറ്റാലിയൻ സ്റ്റാർട്ട് അപ്പ് കമ്പനി

ഇറ്റലിയിലെ സാർഡിനിയ ദ്വീപ് ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായാണ് ഇതുവരെ അറിയപ്പെട്ടിട്ടുള്ളത്.. എന്നാൽ എനർജി ഡോം എന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനി നിർമിച്ച ലോകത്തിലെ ആദ്യത്തെ കാർബൺ ഡൈ ഓക്സൈഡ് ബാറ്ററിയുടെ ഹോം എന്ന പേരിലും ഇനിമുതൽ സാർഡിനിയ ദ്വീപ് അറിയപ്പെടും. ഭൂമിയുടെ അന്തരീക്ഷം ചൂടാക്കുന്നതിൽ കാർബൺ ഡൈ ഓക്സൈഡിന്റെ പങ്ക് ചെറുതല്ലെന്ന് നമുക്കറിയാം .ഇതിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലോക രാജ്യങ്ങൾ തങ്ങളുടെ കാർബൺ ഉദ്‌വമനം കുറക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. ഇവിടെയാണ് ഇറ്റാലിയൻ കമ്പനിയുടെ ഹീറോയിസം.. … Read more