വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തിലുള്ള ഉപവാസ പ്രാര്‍ത്ഥന നാളെ അസംപ്ഷന്‍ ദേവാലയത്തില്‍

  പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ വോയിസ് ഓഫ് പീസ് മിനിസ്റ്റിറിയുടെ ആഭിമുഖ്യത്തില്‍ എല്ലാ ആദ്യ ശനിയാഴ്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയില്‍ വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും, ഈ വരുന്ന ശനിയാഴ്ച്ച (06-06-2015) രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെ പോര്‍ട്ട്‌ലീഷിനടുത്ത് ഹീത്തിലുള്ള അസംപ്ഷന്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ.് ശുശ്രൂഷകള്‍ക്ക് റവ.ഫാ.ജോര്‍ജ്ജ് OSB, റവ. ഫാ. ജെയ്‌സണ്‍ നേതൃത്വം നല്‍കുന്നതാണ്. കുടുംബങ്ങള്‍ പ്രാര്‍ത്ഥനയില്‍ വളരുന്നതിനും കര്‍ത്താവിന് ശുശ്രുഷ ചെയ്യുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും അയര്‍ലന്റിലെ എല്ലാ വിശ്വാസികളേയും … Read more

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ആദ്യവെള്ളി ശുശ്രൂഷകള്‍ വൈകുന്നേരം 6 മുതല്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈ മാസത്തെ ആദ്യവെള്ളി ശുശ്രൂഷകള്‍ ജൂണ്‍ 5 ന് താല സെന്റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍. വൈകുന്നേരം 6 മുതല്‍ 8:30 വരെയാണ് ചടങ്ങ്. ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു.

ഐപിസി യുകെ & അയര്‍ലന്‍ഡ് റീജിയന്‍ എട്ടാമത് ആനുവല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

ബ്രിസ്റ്റോള്‍ന്: ബ്രിസ്റ്റോള്‍ ഇന്ത്യ പെന്തക്കോസ്ത് ചര്‍ച്ച് എട്ടാമത് ആനുവല്‍ കണ്‍വന്‍ഷന്‍ ആത്മാവിന്റെ നിറവില്‍ അനുഗ്രഹ പൂര്‍ണ്ണമായി സമാപിച്ചു. മേയ് 29നു വൈകിട്ട് 6 മണിക്ക് പാസ്റ്റര്‍ ബാബു സക്കറിയായുടെ അധ്യക്ഷതയില്‍ കൂടിയ ആത്മീയ സമ്മേളനം റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം എചയ്തു. യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു. സങ്കീര്‍ത്തനം 29:3, 4 അടിസ്ഥാനമാക്കി സംസാരിച്ചു. തുടര്‍ന്ന് വിവിധ യോഗങ്ങളില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, പാസ്റ്റര്‍ എം. കെ. ജോര്‍ജ് പാസ്റ്ററന്മാരായ സി. … Read more