സത്ഗമയ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി
അയർലണ്ടിലെ ആദ്യ ഹിന്ദുമലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘിന്റെ നേതൃതത്തിൽ മകരവിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി ആഘോഷിച്ചു. കൊടുംതണുപ്പിനെപ്പോലും അവഗണിച്ച് വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ആയിരത്തോളം അയ്യപ്പഭക്തരുടെ ശരണം വിളികളാൽ മുഖരിതമായ ക്ഷേത്രാങ്കണം മറ്റൊരു അയ്യപ്പസന്നിധാനമായി മാറുകയായിരുന്നു. ശബരിമലക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ച ക്ഷേത്രവും കൊടിമരവും പതിനെട്ടാം പടിയും ഇതുവരെ അയർലണ്ട് കാണാത്ത ഒരു മകരവിളക്ക് മഹോത്സവത്തിനാണ് സത്ഗമയ ഈ വർഷം വേദിയൊരുക്കിയത്. ഭക്തകണ്ഠങ്ങളിൽ നിന്നൊരേസ്വരത്തിലുയർന്ന ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന ശരണഘോഷങ്ങൾ, ജാതിയും മതവും മറന്നു മനുഷ്യനൊന്നാണെന്ന സത്യം ഏഴുകടലുകൾക്കിപ്പുറവും പ്രവാസികൾ … Read more