കവിത: തിരുഃഓണം (പ്രസാദ് കെ. ഐസക് )
പാടുവാനേവരും കൂടൊന്നുകൂടിയാല്‍ ഓണപ്പാട്ടൊന്നു നമുക്കുപാടാം നല്ലൊരുനാളിന്റെ ഓര്‍മയുണര്‍ത്തി ഒത്തൊരുമിക്കാനൊരോണമെത്തി ഓണത്തെപ്പറ്റി ഐതിഹ്യം പലതുണ്ട് പണ്ടുമുതല്‍ക്കേ പലവിധത്തില്‍ കേരളനാട് വാണരുളിപണ്ടു മാവേലിയെന്നൊരസുരരാജന്‍ ആനന്ദചിത്തര്‍ പ്രജകളെല്ലാമന്ന് അല്ലലില്ലാര്‍ക്കുമീനാട്ടിലന്ന് വഞ്ചനയില്ല ചതികളില്ല നമ്മുടെ നാടന്നു സ്വര്‍ഗ്ഗതുല്യം ആ നല്ലനാളിന്റെ ഓര്‍മ്മപുതുക്കലീ പൊന്നിന്‍ചിങ്ങത്തിലെ പൊന്നോണനാള്‍ വിളവെടുപ്പിന്‍ന്റെ മഹോത്സവം തന്നെയീ ചിങ്ങക്കൊയ്ത്തുകഴിയുംകാലം കര്‍ക്കിടകത്തിലെ മഴയൊക്കെ തോര്‍ന്നിട്ടു മാനംതെളിഞ്ഞൊരാ ചിങ്ങമെത്തും പാടമൊക്കെകൊയ്തു കറ്റമെതിച്ചു കളപ്പുരയൊക്കെ നിറയുമപ്പോള്‍. ചിങ്ങമാസത്തിലെ അത്തംമുതല്‍ പത്തുനാള്‍ പിന്നിട്ടാല്‍ ഓണമായി പലതരം പൂക്കള്‍തന്‍ ഉദ്യാനമായ്മാറും തൊടിയും പറമ്പും നമുക്കുചുറ്റും പൂക്കൂടകെട്ടിട്ടു പൂക്കള്‍പറിക്കുവാന്‍ പോയിടും … Read more