ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ വീടുകൾ കേന്ദ്രീകരിച്ചു പരക്കെ മോഷണം.
അയർലൻണ്ടിലെ Tullamore eiscir meadows ഏരിയായിലെ ലെ 2 വീടുകളിലും portlaoise ലെ വീട്ടിലുമാണ് ശനിയാഴ്ച്ച വൈകുന്നേരം വീട് പൊളിച്ചു കള്ളന്മാർ വൻ കവർച്ച നടത്തിയിരിക്കുന്നത്. Tullamore ൽ താഴത്തെ ബാത്ത് റൂമിന്റെ ജനാലഗ്ലാസ് തകർത്ത് അകത്തു പ്രവേശിച്ചാണ് സ്വർണ്ണവും പണവും കവർന്നത്.
ഗാർഡാ സംഭവസ്ഥലത്തെത്തി വിരലടയാള വിദഗ്ദരുടെ സഹായത്തോടെ പരിശോധന നടത്തിയെങ്കിലും, കവർച്ചാ സംഘം ബ്ലീച്ച് ഒഴിച്ച് വിരലടയാളം മായിച്ചു കളഞ്ഞതിനാൽ അതിലും വലിയ പ്രതീക്ഷയ്ക്ക് വകയില്ല.
ക്രിസ്തുമസ് ആഘോഷങ്ങൾക്കായി വീട്ടുകാർ പുറത്തു പോകുന്ന തക്കം നോക്കിയാണ് ഇക്കൂട്ടർ കവർച്ചയ്ക്ക് ഒരുങ്ങുന്നത്.
ക്രിസ്തുമസ് കാലയളവിൽ പാർട്ടിക്കും മറ്റുമായി പുറത്തു പോകുന്നവർ വിലപ്പെട്ട വസ്തുക്കൾ കൈവശം തന്നെ സൂക്ഷിക്കുന്നതാവും ഉചിതം. പ്രത്യേകിച്ച് ഇന്ത്യക്കാരെയാണ് ഇക്കൂട്ടർ ലക്ഷ്യം വച്ചിരിക്കുന്നത്. ആരെങ്കിലും ഓൺലൈൻ മുഖേന ഗോൾഡ് വിൽക്കാൻ ശ്രമിക്കുന്നതായോ, Eiscir Meadows ഏരിയായിലെ CCTV ൽ നിന്ന് മോഷ്ടാക്കളുടെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ എത്രയും വേഗം ഗാർഡായുമായി ബന്ധപ്പെടുക. ഒപ്പം എല്ലാവരും ഈ വിന്റർ കാലയളവിൽ പ്രത്യേകം ജാഗ്രത പുലർത്തുകയും ചെയ്യണമെന്ന് മലയാളി സംഘടനാ ഭാരവാഹികൾ ഓർമ്മപ്പെടുത്തി.