തെളിവുണ്ടായിരുന്നെങ്കില്‍ പിണറായിക്ക് കക്ഷിചേരാമായിരുന്നവെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇത്രയും വലിയ തെളിവുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് പിണറായി കേസില്‍ കക്ഷി ചേര്‍ന്നില്ലെന്ന് മുഖ്യമന്ത്രി. വലിയ തെളിവുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് ഹാജരാക്കാത്തത്. പിണറായെ കമ്മീഷന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തുകയായിരുന്നു.തന്റെ ഓഫീസില്‍ സിസി ടിവി സ്ഥാപിച്ചത് കഴിഞ്ഞ സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ മുറിയിലെ സിസി ടി.വിയിലെ ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്ന് പറഞ്ഞ് ചിലര്‍ ബഹളം വയ്ക്കുകയാണ്. എന്നാല്‍, ഇതിന് ഉത്തരവാദി ഞാനല്ല, ദൃശ്യങ്ങള്‍ ഒരു മാസം കഴിഞ്ഞാല്‍ ഡിലീറ്റ് ആവുന്ന വിധത്തില്‍ ക്രമീകരിച്ചത് ഇടതു … Read more

അപകടം പറ്റിയ അന്യസംസ്ഥാന തൊഴിലാളിക്ക് ജോസ് കെ മാണിയുടെ ഭാര്യയുടെ സഹായം

കോട്ടയം : ഒട്ടോറിക്ഷ തട്ടി പരുക്കേറ്റ് വഴിയില്‍ കിടന്ന അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ജോസ് കെ.മാണി എം.പിയുടെ ഭാര്യ രക്ഷകയായി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ മുട്ടമ്പലം കോട്ടയം ക്ലബിനു സമീപമായിരുന്നു സംഭവം. നിരവധി വാഹനങ്ങള്‍ അതുവഴി കടന്നുപോയെങ്കിലും പരുക്കേറ്റ് വഴിയോരത്ത് കിടന്ന ഇയാളെ സഹായിക്കാന്‍ ആരും തയ്യാറായില്ല. ഇതിനിടെയാണ് ട്യൂഷന് പോയ മകളെ തിരികെ വിളിക്കാനായി എം.പിയുടെ ഭാര്യ അതുവഴി എത്തിയത്. പരുക്കേറ്റ് ഒരാള്‍ വഴിയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നിഷാ ജോസ് കാര്‍ നിര്‍ത്തി അയാളെ വാഹനത്തില്‍ കയറ്റാന്‍ … Read more

ബോബി ചെമ്മണ്ണൂരിനെതിരെ വിഎസ്..തെറ്റിദ്ധാരണയെന്ന് ബോബി ചെമ്മണ്ണൂരും

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരെ ആരോപണം ഉന്നയിച്ച് വിഎസ് അച്യുതാനന്ദന്‍. തെറ്റിദ്ധാരണ മൂലമാണ് ആരോപണമെന്ന് മറുപടി നല്‍കി ബോബി ചെമ്മണ്ണൂരും രംഗത്തെത്തി. 2000 കോടി രൂപയുടെ ആക്ഷേപമാണ് വിഎസ് കഴിഞ്ഞ ദിവസം ഉന്നയിച്ചിരിക്കുന്നത്. റിസര്‍വ്വ് ബാങ്കിന്റേയും സര്‍ക്കാരിന്റേയും ചട്ടങ്ങള്‍ പാലിക്കാതെയാണ് ബോബി ചെമ്മണ്ണൂര്‍ പണമിടപാടുകള്‍ നടത്തുന്നതെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ഒരാള്‍ പരാതി നല്‍കിയിട്ടും ആഭ്യന്തരവകുപ്പ് ഒരു നടപടിയും എടുത്തില്ലെന്നാണ് വിസ് പറയുന്നത്. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു ഫയല്‍ തന്നെ ഇല്ലെന്നാണ് പാതിക്കാരന് മറുപടി ലഭിച്ചതെന്നും … Read more

സ്വവര്‍ഗ വിവാഹ ഹിതപരിശോധന കോടതി കയറുന്നു…പരാതി ഹൈക്കോടതിയില്‍

ഡബ്ലിന്‍: സ്വവര്‍ഗ വിവാഹ തുല്യത നല്‍കിയ ഹിതപരിശോധനഫലം കോടതിയിലേക്ക്. ഇക്കാര്യത്തില്‍ ഇതിനോടകം രണ്ട് പരാതികള്‍ സമര്‍പ്പിക്കപ്പെട്ടു കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച്ച ഹൈകോടതി ഇത് പരിശോധിക്കുമെന്നാണ് സൂചനയുള്ളത്. ഹിതപരിശോധന ഫലം ശരിവെച്ച് സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് തടയുന്നതിന് വേണ്ടിയാണ് ഇരു പരാതികളും നല്‍കിയിരിക്കുന്നത്. ക്ലെയര്‍കൗണ്ടിയിലെ ലിസ് ഡീന്‍ റോഡില്‍ നിന്നുള്ള ഇലക്ട്രീഷ്യനായ ജെറി വാല്‍ഷ്, കില്‍ക്കെന്നി കാലനില്‍ നിന്നുള്ള ഗാര്‍ഡനര്‍ മൗറീസ് ജെ ലിയോണ്‍ എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. വോട്ടെടുപ്പ് നടന്നിരിക്കുന്നത് ന്യായമായ രീതിയല്ലെന്നാണ് ഒരു ആരോപണം. . ലിയോണ്‍ … Read more

രാഹുല്‍ സെപ്തംബറില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷനായേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സെപ്തംബറില്‍ പാര്‍ട്ടിയുടെ അദ്ധ്യക്ഷനായി നിയമതിനായേക്കും. എ.ഐ.സി.സിയുടെ എണ്‍പത്തിനാലാമത് സമ്മേളനത്തിലാവും അമ്മയും നിലവില്‍ കോണ്‍ഗ്രസ് പ്രസിഡന്റുമായ സോണിയാ ഗാന്ധിയില്‍ നിന്ന് രാഹുല്‍ അധികാരം ഏറ്റെടുക്കുക. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുന്ന കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ വച്ചായിരിക്കും രാഹുലിന്റെ സ്ഥാനാരോഹണം. 2010 ഡിസംബറില്‍ ഡല്‍ഹിയിലെ ബുരാരിയിലാണ് ഇതിനുമുന്പ് കോണ്‍ഗ്രസിന്റെ സന്പൂര്‍ണ സമ്മേളനം നടന്നത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്ത രാഹുല്‍ 57 ദിവസത്തെ അജ്ഞാതവാസത്തിനു ശേഷം തിരികെയെത്തി നരേന്ദ്ര മോദി … Read more

വിരമിച്ച താരങ്ങളുടെ ട്വന്റി20 ക്രിക്കറ്റ് ലീഗ്: ഐ.സി.സി. അംഗീകാരം നല്‍കിയതായി സൂചന

ന്യൂഡല്‍ഹി: ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇതിഹാസ താരങ്ങളെ അണിനിരത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഷെയ്ന്‍ വോണും ചേര്‍ന്നൊരുക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലീഗിന് ഐ.സി.സി. അംഗീകാരം നല്‍കിയതായി സൂചന. ലീഗിന്റെ നടത്തിപ്പ് സംബന്ധിച്ച് ഇരുവരും ഐ.സി.സി. ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് റിച്ചാഡ്‌സണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ച ആവേശകരമായിരുന്നു എന്നാണ് ഷെയ്ന്‍ വോണ്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡുകളാണ് ടൂര്‍ണമെന്റിന് അനുമതി നല്‍കേണ്ടതെന്ന് ഐ.സി.സി. അധികൃതര്‍ ഇരുവരെയും അറിയിച്ചതായും സൂചനകളുണ്ട്. അമേരിക്കയിലാകും മത്സരങ്ങള്‍ക്ക് വേദി ഒരുങ്ങുക. വിരമിച്ച … Read more

സിഖ് വിരുദ്ധ കലാപത്തില്‍ മന്‍മോഹന്‍സിങിനെതിരെ വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് 1984ലെ സിഖ് വിരുദ്ധ കലാപകേസില്‍ സി.ബി.ഐയില്‍ നിന്ന് ക്ലീന്‍ ചിറ്റ് ലഭിച്ചതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കലാപത്തില്‍ കുറ്റാരോപിതനും ആയിരുന്ന ജഗദീഷ് ടൈറ്റ്‌ലര്‍ വ്യക്തമാക്കിയതായി ഉന്നതന്റെ സാക്ഷ്യപ്പെടുത്തല്‍. കേസിലെ പ്രധാന സാക്ഷിയും ആയുധവ്യാപാരിയുമായ അഭിഷേക് വര്‍മ സി.ബി.ഐയ്ക്ക് നല്‍കിയ സത്യവാങ്മൂലത്തിലാണ് ഞെട്ടിക്കുന്ന ആരോപണങ്ങള്‍ രേഖപ്പെടുത്തിയിരുന്നത്. നാവികസേനാ ചാരവൃത്തി കേസില്‍ പ്രതിയാണ് വര്‍മ. 2010ല്‍ ടൈറ്റ്‌ലര്‍ക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതിനെ പരാമര്‍ശിക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവനയടങ്ങുന്ന റിപ്പോര്‍ട്ട് രണ്ടാം … Read more

അരുവിക്കരയില്‍ പോകുമോ എന്ന് വ്യക്തമാക്കാതെ വിഎസ്

തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ പങ്കെടുക്കുമോയെന്ന് വ്യക്തമാക്കാതെ വി.എസ്. വാര്‍ത്താ സമ്മേളനത്തില്‍ അരുവിക്കരയില്‍ പോകുമോ എന്ന ചോദ്യത്തിന്. പോകില്ലെന്ന വാര്‍ത്ത കൊടുത്തവരാണ് അതിന് മറുപടി നല്‍കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അരുവിക്കര തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട ചുമതല വി.എസിന് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം കോടിയേരി ബാലകൃഷണന്‍ നടത്തിയിരുന്നു. അരുവിക്കര തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ നിന്നും വി.എസിനെ ഒഴിവാക്കിയിരുന്നു. ഇത് പാര്‍ട്ടിയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തില്‍ വി.എസിനെ ഉള്‍പ്പെടുത്താന്‍ … Read more

പോര്‍ട്ട് ലോയ്സ് ആശുപത്രി തരം താഴ്ത്തല്‍ അടുത്ത വര്‍ഷം ആദ്യം നടന്നേക്കും

ഡബ്ലിന്‍ : വിവാദങ്ങളുടെ പശ്ചാതലത്തില്‍ പോര്‍ട്ട്ലോയ്സ് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിനെ തരംതാഴ്ത്തുന്നത് അടുത്ത വര്‍ഷത്തോടെ മാത്രം.  നടപടി ഇതോടെ തിരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ന്ന് വന്നേക്കും.  കഴിഞ്ഞ ദിവസം എച്ച്എസ്ഇ ആശുപത്രിയില്‍ സങ്കീര്‍ണ ശസ്ത്രക്രിയകള്‍ പാടില്ലെന്നും wholesale mlb jerseys രോഗികളെ സെന്‍റ് ജെയിംസ്, ?????????????? ടുളമോര്‍ ആശപുത്രികളിലേക്ക് wholesale jerseys മാറ്റാനും ആവശ്യപ്പെട്ടിരുന്നു.  ഇത് കൂടാതെ എമര്‍ജന്‍സി വിഭാഗം സേവനം രാവിലെ എട്ട്മുതല്‍ വൈകീട്ട് എട്ട് വരെയായി കുറയ്ക്കാനും നിര്‍ദേശമുണ്ട്. രോഗികളെ മാറ്റുന്നത് താമസിയാതെ തന്നെ നടക്കുമെന്ന് … Read more