ആനക്കൊമ്പില്‍ തൂങ്ങി അഭ്യാസപ്രകടനം:ഫഹദിനെതിരെ അറസ്റ്റ് ചെയ്യണമെന്ന് മൃഗസ്‌നേഹികള്‍

  കൊച്ചി: ആനക്കൊമ്പില്‍ തൂങ്ങി അഭ്യാസപ്രകടനം നടത്തിയ ഫഹദിനെതിരെ പരാതിയുമായി മൃഗസ്‌നേഹികള്‍. നടനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഇവര്‍ സംസ്ഥാനത്തെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെ സമീപിച്ചിരിക്കുകയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ആനയുടെ കൊമ്പില്‍ തൂങ്ങിയ ഫഹദിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ‘ഫഹദ് ഫാസിലി’ന്റെ ധൈര്യം എന്ന തലക്കെട്ടോടെ വന്ന വീഡിയോ ഇതുവരെ രണ്ടുലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞത്. ഫഹദിനെതിരെ നടപടിയെടുക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് അംഗമായ എം.എന്‍ ജയചന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് … Read more

തെളിവുണ്ടായിരുന്നെങ്കില്‍ പിണറായിക്ക് കക്ഷിചേരാമായിരുന്നവെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളാര്‍ കേസില്‍ ഇത്രയും വലിയ തെളിവുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ട് പിണറായി കേസില്‍ കക്ഷി ചേര്‍ന്നില്ലെന്ന് മുഖ്യമന്ത്രി. വലിയ തെളിവുകള്‍ ഉണ്ടെങ്കില്‍ എന്തുകൊണ്ടാണ് അത് ഹാജരാക്കാത്തത്. പിണറായെ കമ്മീഷന്‍ നോട്ടീസ് നല്‍കി വിളിച്ചു വരുത്തുകയായിരുന്നു.തന്റെ ഓഫീസില്‍ സിസി ടിവി സ്ഥാപിച്ചത് കഴിഞ്ഞ സര്‍ക്കാരാണ്. മുഖ്യമന്ത്രിയുടെ മുറിയിലെ സിസി ടി.വിയിലെ ദൃശ്യങ്ങള്‍ മായ്ച്ചു കളഞ്ഞുവെന്ന് പറഞ്ഞ് ചിലര്‍ ബഹളം വയ്ക്കുകയാണ്. എന്നാല്‍, ഇതിന് ഉത്തരവാദി ഞാനല്ല, ദൃശ്യങ്ങള്‍ ഒരു മാസം കഴിഞ്ഞാല്‍ ഡിലീറ്റ് ആവുന്ന വിധത്തില്‍ ക്രമീകരിച്ചത് ഇടതു … Read more

അപകടം പറ്റിയ അന്യസംസ്ഥാന തൊഴിലാളിക്ക് ജോസ് കെ മാണിയുടെ ഭാര്യയുടെ സഹായം

കോട്ടയം : ഒട്ടോറിക്ഷ തട്ടി പരുക്കേറ്റ് വഴിയില്‍ കിടന്ന അന്യസംസ്ഥാന തൊഴിലാളിയ്ക്ക് ജോസ് കെ.മാണി എം.പിയുടെ ഭാര്യ രക്ഷകയായി. ഇന്നലെ വൈകുന്നേരം ആറുമണിയോടെ മുട്ടമ്പലം കോട്ടയം ക്ലബിനു സമീപമായിരുന്നു സംഭവം. നിരവധി വാഹനങ്ങള്‍ അതുവഴി കടന്നുപോയെങ്കിലും പരുക്കേറ്റ് വഴിയോരത്ത് കിടന്ന ഇയാളെ സഹായിക്കാന്‍ ആരും തയ്യാറായില്ല. ഇതിനിടെയാണ് ട്യൂഷന് പോയ മകളെ തിരികെ വിളിക്കാനായി എം.പിയുടെ ഭാര്യ അതുവഴി എത്തിയത്. പരുക്കേറ്റ് ഒരാള്‍ വഴിയില്‍ കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നിഷാ ജോസ് കാര്‍ നിര്‍ത്തി അയാളെ വാഹനത്തില്‍ കയറ്റാന്‍ … Read more

ബോബി ചെമ്മണ്ണൂരിനെതിരെ വിഎസ്..തെറ്റിദ്ധാരണയെന്ന് ബോബി ചെമ്മണ്ണൂരും

തിരുവനന്തപുരം: ബോബി ചെമ്മണ്ണൂരിനെതിരെ ആരോപണം ഉന്നയിച്ച് വിഎസ് അച്യുതാനന്ദന്‍. തെറ്റിദ്ധാരണ മൂലമാണ് ആരോപണമെന്ന് മറുപടി നല്‍കി ബോബി ചെമ്മണ്ണൂരും രംഗത്തെത്തി. 2000 കോടി രൂപയുടെ ആക്ഷേപമാണ് വിഎസ് കഴിഞ്ഞ ദിവസം ഉന്നയിച്ചിരിക്കുന്നത്. റിസര്‍വ്വ് ബാങ്കിന്റേയും സര്‍ക്കാരിന്റേയും ചട്ടങ്ങള്‍ പാലിക്കാതെയാണ് ബോബി ചെമ്മണ്ണൂര്‍ പണമിടപാടുകള്‍ നടത്തുന്നതെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് ഒരാള്‍ പരാതി നല്‍കിയിട്ടും ആഭ്യന്തരവകുപ്പ് ഒരു നടപടിയും എടുത്തില്ലെന്നാണ് വിസ് പറയുന്നത്. വിവരാവകാശ നിയമപ്രകാരം അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു ഫയല്‍ തന്നെ ഇല്ലെന്നാണ് പാതിക്കാരന് മറുപടി ലഭിച്ചതെന്നും … Read more

അരുവിക്കരയില്‍ പോകുമോ എന്ന് വ്യക്തമാക്കാതെ വിഎസ്

തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താന്‍ പങ്കെടുക്കുമോയെന്ന് വ്യക്തമാക്കാതെ വി.എസ്. വാര്‍ത്താ സമ്മേളനത്തില്‍ അരുവിക്കരയില്‍ പോകുമോ എന്ന ചോദ്യത്തിന്. പോകില്ലെന്ന വാര്‍ത്ത കൊടുത്തവരാണ് അതിന് മറുപടി നല്‍കേണ്ടതെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ അരുവിക്കര തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട ചുമതല വി.എസിന് നല്‍കിക്കൊണ്ടുള്ള പ്രഖ്യാപനം കോടിയേരി ബാലകൃഷണന്‍ നടത്തിയിരുന്നു. അരുവിക്കര തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ നിന്നും വി.എസിനെ ഒഴിവാക്കിയിരുന്നു. ഇത് പാര്‍ട്ടിയില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തില്‍ വി.എസിനെ ഉള്‍പ്പെടുത്താന്‍ … Read more