ഐറിഷ് കമ്പനിയായ ട്രാൻസ്‌നാ കേരളത്തിലും; കമ്പനിയെ കേരളത്തിൽ എത്തിച്ചത് വ്യവസായ വകുപ്പിന്റെ മീറ്റ് ദി ഇൻവെസ്റ്റർ പ്രോഗ്രാം

അഡ്വാന്‍സ്ഡ് സെമികണ്ടക്ടര്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ങ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അയര്‍ലണ്ട് ആസ്ഥാനമായുള്ള ട്രാസ്‌ന സൊല്യൂഷന്‍സ് ടെക്‌നോളജി ലിമിറ്റഡ് കേരളത്തിലും പ്രവര്‍ത്തനം ആരംഭിച്ചു. സെമികണ്ടക്ടര്‍ ഡിസൈന്‍, എഡ്ജ് കംപ്യൂട്ടിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ മേഖലകളില്‍ പ്രാവീണ്യമുള്ള കമ്പനി കേരളം മുന്നോട്ടുവെക്കുന്ന നൂതനവ്യവസായങ്ങളുടെ കൂട്ടത്തിലുള്ളതാണ്. ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കമ്പനി തങ്ങളുടെ നാട്ടില്‍ വരണമെന്ന താല്‍പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കേരളത്തെയാണ് ട്രാസ്‌ന തെരഞ്ഞെടുത്തത്. വ്യവസായ വകുപ്പിന്റെ മീറ്റ് ദി ഇന്‍വെസ്റ്റര്‍ പരിപാടിയിലൂടെയാണ് കമ്പനി കേരളത്തില്‍ നിക്ഷേപത്തിനായി തയ്യാറായത്. കേരളത്തിലെ യൂണിറ്റ് … Read more

കാൻസർ ബാധിച്ച കുട്ടിക്ക് മൂലകോശം ദാനം ചെയ്ത് അയർലണ്ട് മലയാളിയായ അനീഷ് ജോർജ്ജ്

രക്താർബുദബാധിതനായ പതിമ്മൂന്നുകാരന് മൂലകോശം ദാനം ചെയ്ത് അയർലണ്ട് മലയാളിയായ അനീഷ് ജോർജ്ജ്. മുമ്പ് നടന്ന ഒരു മൂലകോശദാന ക്യാമ്പിൽ അനീഷ് നൽകിയ കോശം ഇപ്പോൾ പതിമ്മൂന്നുകാരനായ രോഗിക്ക് യോജിക്കുമെന്നും നൽകാൻ തയ്യാറാണോയെന്നും ചോദിച്ച് സന്നദ്ധസംഘടന വിളിക്കുകയായിരുന്നു.രക്താർബുദം ബാധിച്ച അഞ്ചുവയസ്സുകാരന് മൂലകോശം തേടി യുള്ള ക്യാമ്പിലാണ് അനീഷ് പണ്ട് പങ്കെ ടുത്തത്. അന്ന് ഫലംകാണാതെ കുഞ്ഞ് മരിച്ചിരുന്നു. അമ്മ സെലീന അർബുദം ബാധിച്ച് മരിച്ചതിനാൽ തന്നെ അനീഷിന് ഇത്തവണയും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.  വിമാന ടിക്കറ്റ് സന്നദ്ധസംഘടന നൽകി. … Read more

ഓസ്‌ട്രേലിയയിൽ ആദ്യമായി ഒരു ഇന്ത്യക്കാരൻ മന്ത്രി സ്ഥാനത്ത്; ചരിത്രം കുറിച്ച് ജിൻസൺ ആന്റോ ചാൾസ്

ഓസ്‌ട്രേലിയയില്‍ സംസ്ഥാന മന്ത്രിയായി ചരിത്രം കുറിച്ച് കോട്ടയം സ്വദേശി ജിന്‍സണ്‍ ആന്റോ ചാള്‍സ്. നോര്‍ത്തേണ്‍ ടെറിറ്ററി സംസ്ഥാനത്തെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ജിന്‍സണ്‍, ഓസ്‌ട്രേലിയയില്‍ പ്രാദേശിക മന്ത്രിസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്ന നേട്ടം കൂടിയാണ് കരസ്ഥമാക്കിയിരിക്കുന്നത്. ഇടത് സ്വഭാവമുള്ള ലേബര്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച അദ്ദേഹം കായികം, കല, സംസ്‌കാരം, യുവജനക്ഷേമം, ഭിന്നശേഷി എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. കോട്ടയം പുന്നത്താനി ചാള്‍സ് ആന്റണി- ഡെയ്‌സി ചാള്‍സ് ദമ്പതികളുടെ മകനായ ജിന്‍സണ്‍, ആന്റോ ആന്റണി എംപിയുടെ … Read more

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത്; മലയാള സിനിമയിൽ സ്ത്രീകൾക്ക് നേരെ നടക്കുന്നത് വലിയ രീതിയിലുള്ള ചൂഷണം

ഏറെ ചര്‍ച്ചകള്‍ക്കും, കോടതി സ്‌റ്റേയ്ക്കും, എതിര്‍പ്പുകള്‍ക്കും ശേഷം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്ന് ഉച്ചയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മലയാളസിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്തെല്ലാമെന്ന് കണ്ടെത്താനാണ് മുന്‍ ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ കമ്മിറ്റിയെ സര്‍ക്കാര്‍ നിയോഗിച്ചത്. 2019 ഡിസംബര്‍ 31-ന് കമ്മിറ്റി സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടാണിത്. മുതിർന്ന നടി ശാരദ, മുൻ ബ്യൂറോക്രാറ്റ് കെ. ബി വത്സലകുമാരി എന്നിവർ ആയിരുന്നു ബാക്കി കമ്മിറ്റി അംഗങ്ങൾ. പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ … Read more

വയനാടിനെ ചേർത്തുപിടിച്ച് അയർലണ്ട് മലയാളികളും, മയോ മലയാളി അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 207,750 രൂപ സംഭാവന നൽകി

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനായി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മയോ മലയാളി അസോസിയേഷൻ. 207,750 രൂപയാണ് അസോസിയേഷൻ കഴിഞ്ഞ ദിവസം സംഭാവന നൽകിയത്. ദുരന്തബാധിതരെ കയ്യയച്ച് സഹായിക്കാൻ അയർലണ്ടിലെ നിരവധി പ്രവാസികളാണ് മുന്നോട്ടു വന്നിട്ടുള്ളത്.

കേരള സൂപ്പർ ലീഗിൽ പൃഥ്വിരാജിനോട് ഏറ്റുമുട്ടാൻ മറ്റൊരു നടൻ; കണ്ണൂർ ടീമിനെ സ്വന്തമാക്കി ആസിഫ് അലി

കൊച്ചി: കേരളത്തിലെ കാല്‍പ്പന്ത് പ്രേമികളെ ആവേശക്കൊടുമുടി കയറ്റാനൊരുങ്ങുന്ന സൂപ്പര്‍ ലീഗ് കേരളയുടെ കിക്കോഫിന് ഇനി ദിവസങ്ങള്‍ മാത്രം. പൃഥ്വിരാജിന് പിന്നാലെ സൂപ്പര്‍ ലീഗ് കേരളയില്‍ ക്ലബ് ഉടമയായി നടന്‍ ആസിഫ് അലിയും രംഗത്തെത്തിയത്തോടെ, ഫുട്‌ബോള്‍ പോരിനൊപ്പം സിനിമാ താരങ്ങളുടെ പോരിനും കൂടി വേദിയാവുകയാണ് സൂപ്പര്‍ ലീഗ്. സൂപ്പര്‍ ലീഗ് കേരള ടീമായ കണ്ണൂര്‍ വാരിയേഴ്സിന്റെ ഉടമയായാണ് ആസിഫ് അലി എത്തുന്നത്. ക്ലബില്‍ നിക്ഷേപം നടത്തിയതില്‍ സന്തോഷമുണ്ടെന്നും കേരളത്തിന്റെ കായിക മേഖലയ്ക്ക് തനിക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുമെന്നും … Read more

‘ഹൃദയത്തിൽ ഇടിമുഴക്കം പോലെ മുല്ലപ്പെരിയാർ’; ആശങ്ക പങ്കുവച്ച് സുരേഷ് ഗോപി

മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ സാറ്റലൈറ്റ് സംവിധാനം വേണം. ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും, കോടതി പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു. ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത്. നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വയനാട് ദുരന്തവും തുംഗഭദ്ര അണക്കെട്ടിനുണ്ടായ തകരാറും കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിയും തമിഴ്‌നാട് … Read more

വയനാടിനെ ചേർത്തുപിടിച്ച് അയർലണ്ട് മലയാളികളായ കുട്ടികൾ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അര ലക്ഷം രൂപ കൈമാറി അയർലണ്ട് മലയാളികളായ കുട്ടികൾ. അയർലണ്ട് ഡ്യൂ ഡ്രോപ്‌സിലെ കുട്ടികളാണ് ജൂലൈ 27-ന് പോർട്ളീഷിൽ നടന്ന ഉത്സവ് ചെണ്ടമേളം മത്സരത്തിൽ ഒന്നാം സമ്മാനം ലഭിച്ച 501 യൂറോയോടൊപ്പം തങ്ങളുടെ കൈവശമുണ്ടായിരുന്ന തുകയും ചേർത്ത് വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയത്. അവധിക്ക് നാട്ടിൽ വന്ന ടീം അംഗങ്ങളായ ലിയോ, ലിയ, ജോസഫ്, ലിൻസ്, ടി.പി ബിജു എന്നിവരാണ് തുക കൈമാറിയത്. വഴിക്കടവ് മണിമുളിയിൽ … Read more

വയനാട്ടിലെ ഉരുൾപൊട്ടലിൽ 63 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ 63 മരണം. ശക്തമായ മഴയെത്തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും, മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. നിരവധി പേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിക്കിടക്കുകയാണ്. നൂറോളം പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ കതരുകയും, ഒലിച്ചുപോകുകയും ചെയ്തിട്ടുണ്ട്. നിരവധി പേരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറത്തേയ്ക്ക് വരെ ഒഴുകിപ്പോയി. ചാലിയാര്‍ പുഴയിലടക്കം കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇത്തരത്തില്‍ വയനാട്ടില്‍ നിന്നും ഒലിച്ചുവന്നതാണെന്നാണ് കരുതുന്നത്. മുണ്ടക്കൈയിലേയ്ക്കുള്ള പാലം തകര്‍ന്നതിനാല്‍ തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ സാധിച്ചിരുന്നില്ല. ദേശീയദുരന്തനിവാരണ സേനയുടെ (NDRF) … Read more

കേരളത്തിൽ വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന 14-കാരൻ മരിച്ചു

കേരളത്തിൽ വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 14-കാരൻ ഇന്ന് മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശിയായ കുട്ടിക്ക് ഈ മാസം 10നാണു പനി ബാധിച്ചത്. പല ആശുപത്രികളിലും കാണിച്ച ശേഷം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിലെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.50ഓടെ ഹൃദയാഘാധമുണ്ടായി 11.30ഓടെ മരണം സംഭവിക്കുകയായിരുന്നുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. സംസ്‍കാരം നിപ പ്രോട്ടോക്കോൾ പ്രകാരം നടത്തും. കുട്ടിയുടെ മാതാപിതാക്കളും … Read more