വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 11 ശനിയാഴ്ച
വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ 2020 ജനുവരി 11 ശനിയാഴ്ച നടത്തപെടും. മുൻവർഷങ്ങളിലേതു പോലെ തന്നെ കുട്ടികളുടെയും മുതിർന്നവരുടെയും വിത്യസ്തമാർന്ന പ്രോഗ്രാമുകൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. സാന്റ വിസിറ്റും സോൾ ബീറ്റ്സിന്റെ മാസ്മരിക ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാനായി ഒരുക്കിയിട്ടുണ്ട്. ഹോളിഗ്രേയിലിന്റെ രുചികരമായ ഭക്ഷണ വിഭവങ്ങളും ആകർഷകമായ നിരവധി റാഫിൾ സമ്മാനങ്ങളും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്. ഡെ ല സാല കോളേജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ആഘോഷ പരിപാടി തുടങ്ങും.