അയർലണ്ടിലെ യാക്കോബായ സഭയുടെ വികാരിയായിരുന്ന ഫാ. ബിജു പാറേക്കാട്ടിലിന്‌ യാത്രയയപ്പ് നൽകി

വാട്ടർഫോർഡ് സെൻറ് മേരീസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് വികാരിയായി പത്തു വർഷക്കാലം സേവനമനുഷ്ഠിച്ച ഫാദർ ബിജു എം പാറേക്കാട്ടിലിന്‌ വാട്ടർഫോർഡ് പള്ളി യാത്രയയപ്പ് നൽകി. മഹാപരിശുദ്ധനായ ഗീവർഗീസ് സഹദായുടെ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ഫാദർ ബിബിൻ തോമസ് അധ്യക്ഷത വഹിച്ചു. പള്ളി സെക്രട്ടറി ആൻഡ്രൂസ് ജോയ്, ജോയിൻ്റ് സെക്രട്ടറി റെജി എൻ ഐ, ട്രസ്റ്റി ബിജു പോൾ, ജോയിൻ്റ് ട്രസ്റ്റി ഗ്രേസ് ജേക്കബ് ജോൺ,സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ തമ്പി തോമസ്, വനിതാ സമാജം … Read more

വാട്ടർഫോർഡ് മലയാളിയുടെ മാതാവ് ഓമന ജോസഫ് (66) നിര്യാതനായി.

വാട്ടർഫോർഡ്: അയർലണ്ടിലെ വാട്ടർഫോർഡിൽ താമസിക്കുന്ന, ഷാജി പി ജോണിന്റെ ഭാര്യ, രാജി ഷാജിയുടെ പ്രിയമാതാവ്, OMANA JOSEPH (66) (കൊച്ചഴിക്കകത്ത്, അങ്ങാടിക്കൽ, പുത്തൻകാവ്, ചെങ്ങന്നൂർ.) നിര്യാതനായി. പന്തളം പ്ലാമൂട്ടിൽ പീടികയിൽ കുടുംബാംഗമാണ്. മക്കൾ: രാജി (അയർലണ്ട്), റീജ (ദുബായ്), ജോമോൻ. മരുമക്കൾ‍: ഷാജി (കാട്ടുശ്ശേരിൽ‍, കുരമ്പാല പന്തളം), റോമി (അറപ്പുരയിൽ ലൂയി വില്ല, അടൂർ ), അഞ്ജു (പുതുശ്ശേരിയിലൽ‍, തിരുവല്ല) ശവസംസ്കാര ശുശ്രൂഷകൾ 19 -ന് ശനിയാഴ്ച 11 മണിക്ക്, ഭവനത്തിൽ ആരംഭിക്കും, തുടർന്ന് പുത്തൻകാവ് St: … Read more

വാട്ടർഫോർഡിലെ  അയർലൻഡ് മലയാളിയുടെ പിതാവ് നിര്യാതനായി

വാട്ടർഫോർഡ് :  വാട്ടർഫോർഡിലെ    ആദ്യകാല  പ്രവാസി മലയാളിയായ ഷാജി ജേക്കബിന്റെ  പിതാവ്  പാലാട്ടി   ആന്റണി ചാക്കോ (94) നിര്യാതനായി.സംസ്കാരം അങ്കമാലി യോർദ്ദാനപുരം സെന്റ് ജോൺ ദി  ബാപ്റ്റിസ്റ്റ്  ദേവാലയത്തിൽ വച്ച്  13/12/20 വൈകുന്നേരം 03.30 – ന് നടത്തപ്പെടുന്നു. ഭാര്യ പരേതയായ അന്നം, മക്കൾ: ആൻറണി (ബിസിനസ്), എൽസി (ന്യൂസിലാൻഡ്), റോസിലി, ജെസ്സി, ടോമി ( സ്വിറ്റ്സർലൻഡ്), ഷാജി (അയർലൻഡ്), ജോസി (തുറവൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്), ജാസ്മി  (അയർലൻഡ്), ജിയോ (അയർലൻഡ്). മരുമക്കൾ: … Read more

ഷേക്‌സ്‌പിയറിന്റെ ഒഥല്ലോ പ്രമേയമാകുന്ന ‘ഋ’ ഫസ്റ്റ്‍‍ലുക്ക് പുറത്ത് വിട്ട് നിവിൻ; സംവിധാനം ചെയ്യുന്നത് വൈദികൻ; നിർമാതാക്കളിൽ  ഒരാൾ അയർലണ്ട് മലയാളി

മലയാള സിനിമയിൽ പുതിയ ചരിത്രം കുറിക്കാനെത്തുകയാണ് ‘ഋ’ എന്ന ചിത്രം. നിവിൻ പോളിയാണ് ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. പ്രണയ വസന്തം തീർത്ത ഷേക്‌സ്‌പിയറിന്റെ ഒഥല്ലോ പ്രമേയമാക്കി ഒരുക്കുന്ന ചിത്രമാണ് ‘ഋ’. നീണ്ട 23 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒഥല്ലോ വീണ്ടും മലയാളത്തിൽ സിനിമയാകുന്നു എന്ന പ്രത്യേകതയും ‘ഋ’ നുണ്ട്.  ഷേക്സ്പിയറിന്റെ ഒഥല്ലോയെ ആസ്പദമാക്കി അവസാനം പുറത്തിറങ്ങിയ മലയാള സിനിമ ദേശീയ പുരസ്‌കാരം നേടിയ കളിയാട്ടം ആയിരുന്നു. ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാൾ അയർലണ്ട് മലയാളികൂടിയായ … Read more

കൊറോണ ലക്ഷണങ്ങൾ ; രോഗിയെ വാട്ടർഫോർഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു 

വാട്ടർഫോർഡ്: ചൈനയിൽ നിന്നും ഈയിടെ തിരിച്ചെത്തിയ രോഗിയെ  കൊറോണ ലക്ഷണങ്ങൾ ഉള്ളതിനാൽ വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉയർന്ന ചൂടും, ചുമയുമായി രോഗി ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ജി.പി യെ സന്ദർശിച്ചത്. കൊറോണാ ലക്ഷണങ്ങൾ ആയതിനാൽ ഉടൻ ആംബുലൻസിൽ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വംശീയ അധിക്ഷേപത്തിനിരയായി ആസിഡ് ആക്രമണം നേരിട്ട യുവാവ് വാട്ടർഫോർഡ് എഫ്. സി ഫുട്‌ബോൾ ടീമിൽ

വംശീയ അധിക്ഷേപത്തിന്റെ  ഭാഗമായി ആസിഡ് ആക്രമണം നേരിട്ട യുവ ഫുട്ബോൾ താരം Tega Agberhiere വാട്ടർഫോർഡ് എഫ് സിയുടെ  യൂത്ത് ടീമിൽ ഇടംപിടിച്ചു. ആസിഡ് ആക്രമണം നേരിട്ട്  ഒരു വർഷത്തിനുള്ളിലാണ് Tega Agberhiere നു  പുതുജീവൻ നൽകുന്ന ഈ തീരുമാനം വാട്ടർഫോർഡ് എഫ്. സി  ഫുട്ബോൾ അക്കാദമി കൈകൊണ്ടത്. അയർലൻഡ് അണ്ടർ 17 ഫുട്ബോൾ ടീമിൽ അംഗമായിരുന്ന സമയത്താണ്  Tega Agberhiere ആക്രമണം നേരിടേണ്ടി വന്നത്. വാട്ടർഫോർഡിൽ വച്ചായിരുന്നു ആസിഡാക്രമണം നേരിട്ടതു.Tega Agberhiere ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് … Read more

വാട്ടർഫോർഡിൽ കുട്ടികൾക്കായുള്ള ഏകദിന ധ്യാനം

വാട്ടർഫോർഡ് സീറോമലബാർ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5 മണിവരെ കുട്ടികൾക്കായുള്ള ധ്യാനം വാട്ടർഫോർഡ് ന്യൂടൗൺ പള്ളിയിൽ  (St Joseph & St Benildus Catholic Church Waterford,X91W659) നടത്തപ്പെടുന്നു. അനോയെൻറ്റിംഗ് ഫയർ  കാത്തലിക് മിനിസ്ട്രീസ് അയർലണ്ട് (Sehion) ടീമിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ധ്യാനം വാട്ടർഫോർഡ് ലിസമോർ ബിഷപ്പ് അൽഫോൻസസ് കല്ലിനാൻ ഉൽഘാടനം ചെയ്യുന്നതാണ്. ധ്യാനത്തിലേയ്ക്ക് എല്ലാ കുട്ടികളെയും വാട്ടർഫോർഡ് സീറോമലബാർ ചാപ്ലയിൻ ഫാ. സിബി അറയ്ക്കൽ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ജനുവരി 11 ശനിയാഴ്ച

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ 2020 ജനുവരി 11 ശനിയാഴ്ച നടത്തപെടും. മുൻവർഷങ്ങളിലേതു പോലെ തന്നെ കുട്ടികളുടെയും മുതിർന്നവരുടെയും വിത്യസ്തമാർന്ന പ്രോഗ്രാമുകൾ അണിയറയിൽ ഒരുങ്ങിക്കഴിഞ്ഞു. സാന്റ വിസിറ്റും സോൾ ബീറ്റ്സിന്റെ മാസ്മരിക ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാനായി ഒരുക്കിയിട്ടുണ്ട്. ഹോളിഗ്രേയിലിന്റെ രുചികരമായ ഭക്ഷണ വിഭവങ്ങളും ആകർഷകമായ നിരവധി റാഫിൾ സമ്മാനങ്ങളും കാണികൾക്കായി ഒരുക്കിയിട്ടുണ്ട്. ഡെ ല സാല കോളേജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകിട്ട് മൂന്നു മണിക്ക് ആഘോഷ പരിപാടി തുടങ്ങും.