ഈ അവധിക്കാലം വാട്ടർഫോർഡിലെ മനോഹരമായ ഡബിൾ ഡെക്കർ ബസിൽ ചെലവഴിച്ചാലോ?

വാട്ടര്‍ഫോര്‍ഡിലെ Tramaore-ല്‍ കണ്ണഞ്ചിപ്പിക്കുന്ന Tramore Eco ഡബിള്‍ ഡെക്കര്‍ ബസ് സഞ്ചാരികളെ കാത്തിരിക്കുന്നു. അവധിക്കാലം ചെലവഴിക്കാനായി സൗകര്യപ്രദമായ മാറ്റങ്ങള്‍ വരുത്തിയ ‘Dervla Decker’ എന്ന ഡബിള്‍ ഡെക്കര്‍ ബസാണ് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്. രണ്ട് ബെഡ്‌റൂമുകളും, അഞ്ച് ബെഡ്ഡുകളുമുള്ള ലക്ഷ്വറി ബസില്‍ ഒരേസമയം ആറ് പേര്‍ക്കാണ് താമസിക്കാന്‍ സാധിക്കുക. ജനലിലൂടെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കുകയുമാകാം. ഗ്യാലറി കിച്ചണ്‍, ഓവന്‍, സിങ്ക്, ഫ്രിഡ്ജ് തുടങ്ങിയ സൗകര്യങ്ങളും ബസിനകത്തുണ്ട്. ഇവയ്ക്ക് പുറമെ ഔട്ട്‌ഡോര്‍ ഗാര്‍ഡന്‍, നെരിപ്പോട്, ഫര്‍ണ്ണിച്ചര്‍, പാര്‍ക്കിങ് സ്‌പേസ് എന്നിവയുമുണ്ട്. … Read more

അയർലണ്ടിൽ നഴ്‌സിങ് അടക്കമുള്ള കോഴ്‌സുകൾക്ക് 665 അധിക സീറ്റുകൾ അനുവദിച്ച് സർക്കാർ

അയര്‍ലണ്ടിലെ ആരോഗ്യപ്രവര്‍ത്തകരുടെ കുറവ് നികത്താനായി രാജ്യത്തെ കോളജുകളില്‍ ഹെല്‍ത്ത്‌കെയര്‍ കോഴ്‌സുകള്‍ക്ക് 665 സീറ്റുകള്‍ കൂടി അനുവദിക്കാന്‍ സര്‍ക്കാര്‍. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി സൈമണ്‍ ഹാരിസ് ഇന്ന് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തും. ലീവിങ് സെര്‍ട്ടിന് ശേഷം പഠനം നടത്താവുന്ന സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റ് അസിസ്റ്റന്റ് കോഴ്‌സില്‍ 120 സീറ്റുകളാണ് അധികമായി അനുവദിക്കുക. കാവന്‍, വാട്ടര്‍ഫോര്‍ഡ്, ഡബ്ലിന്‍ കൗണ്ടികളിലെ അഞ്ച് Education and Training Boards (ETBs)-ലായാണ് ഇവ. സെപ്റ്റംബര്‍ മാസം മുതല്‍ ഈ കൗണ്ടികളിലെ കോളജുകളില്‍ മെഡിസിന്‍, … Read more

ക്രാന്തിയുടെ കുടുംബ സംഗമം മെയ് 27-ന് 

അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി കുടുംബ സംഗമം സംഘടിപ്പിക്കുന്നു. മെയ് 27 ശനിയാഴ്ച വൈകുന്നേരം 4 മണി മുതൽ 9 മണി വരെ മൂൺ കോയിൻ പാരിഷ് ഹാളിൽ(Eircode -X91 T959) വച്ചാണ് കുടുംബ സംഗമം നടത്തപ്പെടുന്നത്. ക്രാന്തിയുടെ അയർലണ്ടിലെ എല്ലാ യൂണിറ്റുകളിൽ നിന്നുമുള്ള അംഗങ്ങൾ കുടുംബസമേതം പരിപാടിക്ക് എത്തിച്ചേരുന്നതാണ്. ഗാനമേളയും, വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റു കൂട്ടും. അയർലണ്ടിലെ പ്രമുഖ കാറ്ററിംഗ് ഗ്രൂപ്പിന്റെ സ്വാദിഷ്ടമായ ഡിന്നറോടു കൂടി പരിപാടി അവസാനിക്കുന്നതാണ്. കുട്ടികൾക്കും, മുതിർന്നവർക്കും കലാപരിപാടികൾ … Read more

സെന്റ് പാട്രിക്സ് ദിനാഘോഷത്തിൽ വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ

അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും നിരവധിയായ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ പ്രദേശങ്ങളിലായി നടക്കുന്ന വർണ്ണാഭമായ പരേഡുകൾ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നവയാണ്. വാട്ടർഫോർഡിൽ നടന്ന പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമാർന്ന കലാപരിപാടികൾ കൊണ്ടും, മനസ്സുകൾ കീഴടക്കിയ ആശയാവിഷ്കാരങ്ങൾ കൊണ്ടും കാണികളുടെ പ്രശംസ നേടിയെടുക്കാൻ അസോസിയേഷന്റെ പരേഡിനായി. ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന പരമ്പരാഗത വേഷവിധാനങ്ങളോടു കൂടി കുട്ടികളും മുതിർന്നവരും പങ്കെടുത്ത പരേഡിൽ മഹാബലി, ചെണ്ടമേളം, ഗുജറാത്തിന്റെ നാടോടി … Read more

വാട്ടർഫോർഡ് ടൈഗേഴ്‌സ് ഇൻഡോർ ക്രിക്കറ്റ് ടൂർണ്ണമെന്റിൽ ജേതാക്കളായി വാട്ടർഫോർഡ് വൈകിങ്‌സ്‌

വാട്ടർഫോർഡിലെ ബാലിഗണർ ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെട്ട ആവേശോജ്വലമായ വാട്ടർഫോർഡ് ടൈഗേഴ്‌സ് ഓൾ അയർലണ്ട് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില് വാട്ടർഫോർഡ് വൈകിങ്‌സ്‌ ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ വാട്ടർഫോർഡ് ടൈഗേഴ്‌സ് റണ്ണേഴ്സ് അപ്പായി. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നിരവധി ടീമുകള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പ് ഐറിഷ് മലയാളികളുടെ ഏറ്റവും വലിയ കൂടിച്ചേരലുമായി. ക്യാപ്റ്റൻ ജോബിൻറെ മികവുറ്റ ക്യാപ്റ്റൻസി പ്രകടനം ടൂര്‍ണമെന്റിലുടനീളം ശ്രദ്ധേയമായിരുന്നു.മിന്നുന്ന പ്രകടനം കാഴ്ചവെച്ച് വൈകിങ്‌സ്‌ പ്ലയെർസ് കാസിം മാന്‍ ഓഫ് ദി മാച്ച് അവാർഡും , സുനിൽ ബെസ്റ്റ് … Read more

വാട്ടർഫോർഡ് ടൈഗേഴ്‌സിന്റെ പ്രഥമ ഇൻഡോർ ക്രിക്കറ്റ് ടൂണമെന്റ് ഇന്ന്

സംഘാടന മികവ് കൊണ്ട് ജന മനസ്സുകളിൽ ഇടം പിടിച്ച വാട്ടർഫോർഡ് ടൈഗേഴ്സിന്റെ ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റ് 11/03/23(ശനിയാഴ്ച്ച)ബാലിഗണർ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ 8.00 മണി മുതൽ വൈകുന്നേരം 8.00 മണി വരെ നീളുന്ന ഈ ക്രിക്കറ്റ് മാമാങ്കത്തിൽ അയർലണ്ടിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 15 ടീമുകൾ പങ്കെടുക്കുന്നു. നിരവധി ഫുട്‌ബോൾ ടൂർണമെന്റുകൾ മികച്ച രീതിയിൽ നടത്തി കഴിവ് തെളിയിച്ച ടൈഗേഴ്സിന്റെ ക്രിക്കറ്റ് ടൂർണമെന്റുകളിലേക്കുള്ള ആദ്യ ചുവടു വെയ്പ്പാണിത്. പയറ്റി തെളിഞ്ഞ ക്യാപ്റ്റന്മാരുടെ കീഴിൽ … Read more

വാട്ടർഫോർഡ് മലയാളി അസോസിയേഷന് നവനേതൃത്വം

വാട്ടർഫോർഡും പരിസര പ്രദേശങ്ങളിലെയും പ്രവാസിമലയാളി സമൂഹത്തിൽ കഴിഞ്ഞ പതിനഞ്ച് വർഷക്കാലമായി സജീവമായി പ്രവർത്തിക്കുന്ന വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗം തിരഞ്ഞെടുത്ത കമ്മറ്റിയുടെ ആദ്യയോഗമാണ് 2023-25 കാലാവധിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. മുൻ പ്രസിഡണ്ട് ബോബി ഐപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനൂപ് ജോണിനെ പ്രസിഡണ്ടായും നെൽവിൻ റാഫേലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.വൈസ് പ്രസിഡണ്ടായി സുനിമോൾ തമ്പി ജോയിന്റ് സെക്രട്ടറിയായി ബിജു മാത്യു എന്നിവരെ കമ്മറ്റി തിരഞ്ഞെടുത്തു. വിപിൻ ജോസിനെ ട്രഷറർ സ്ഥാനത്തേക്കും ജോബി … Read more

വാട്ടർഫോർഡിൽ അഭയാർത്ഥികൾക്കായുള്ള Direct Provision centre തുടങ്ങുന്നതിനെതിരെ പ്രതിഷേധം

വാട്ടര്‍ഫോര്‍ഡിലെ Lismore ല്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള ഡയറക്ട് പ്രൊവിഷന്‍ സെന്റര്‍ തുടങ്ങുന്നതിനെതിരെ പ്രതിഷേധം. ഇരുനൂറിലധികം ആളുകളാണ് ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഡയറക്ട് പ്രൊവിഷന്‍ സെന്റര്‍ ആരംഭിക്കുന്നതിന് മുന്നോടിയായി തദ്ദേശവാസികളില്‍ നിന്നും അഭിപ്രായം ആരാഞ്ഞില്ലെന്ന് സമരക്കാര്‍ ആരോപിച്ചു. 2016 ല്‍ അടച്ചുപൂട്ടിയ Lismore House ഹോട്ടലിലാണ് ഡയറക്ട് പ്രൊവിഷന്‍ സെന്റര്‍ ആരംഭിക്കുന്നത്. 117 അഭയാര്‍ത്ഥികളെ ഇവിടെ താമസിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. അയര്‍ലന്‍ഡില്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ തേടുന്ന 69 പേര്‍ ഉടന്‍ തന്നെ ഇവിടെയെത്തും. ഫെബ്രുവരി മാസം അവസാനത്തോടെ 26 … Read more

കൊടും തണുപ്പിലും ക്രിക്കറ്റിനെ കൈവിടാതെ അയർലൻഡ് ക്രിക്കറ്റ് പ്രേമികൾ ; വാട്ടർഫോർഡ് വൈകിങ്‌സ്‌ വിന്റർ പ്രീമിയർ ലീഗിൽ LCC ചാമ്പ്യന്മാർ

വാട്ടർഫോർഡ് വൈകിങ്‌സ്‌ ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനുവരി 14 നു വാട്ടർഫോർഡ് ബാലിഗണർ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന വൈകിങ്‌സ്‌ വിന്റർ പ്രീമിയർ ലീഗ് 2K23 ൽ LCC ചാമ്പ്യന്മാർ. ഓൾ അയർലണ്ടിൽ നിന്നും 18- ഓളം ടീമുകൾ പങ്കടുത്ത ടൂർണമെന്റിൽ AMC യെ ഫൈനലിൽ നേരിട്ടാണ് LCC കപ്പിൽ മുത്തമിട്ടത്‌. വാട്ടർഫോർഡിൻെറ ചരിത്രത്തിലെ ആദ്യ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിന്റെ മുഖ്യ സ്പോണ്‍സര്‍ ഷീല പാലസ് റെസ്റ്റോറന്റ് ഗ്രൂപ്പ് ആയിരുന്നു. ടൂർണമെന്റിൽ മിന്നും പ്രകടനം കാഴ്ചവെച്ച LCC പ്ലയെർ … Read more

വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം

വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച് കമ്യുണിറ്റിയുടെ നേതൃത്വം ഏറ്റെടുത്ത് പുതിയ പ്രതിനിധിയംഗംങ്ങൾ. പുതിയ കൈക്കാരൻമാരായി ടോം തോമസ്, ലൂയിസ് സേവ്യർ, ടെഡി ബേബി എന്നിവരെയും, സെക്രട്ടറിയായി ജോജി മാത്യു, ജോയിന്റ് സെക്രട്ടറിയായി ലിനെറ്റ് ജിജോ, പി. ആർ. ഒ. മനോജ് മാത്യു, പ്രോഗ്രാം കമ്മിറ്റി കൺവീനർ രേഖ ജിമ്മി, കമ്മറ്റി അംഗങ്ങളായി പി ജെ പ്രസാദ്, ഷാജി ജേക്കബ് , സിജോ പത്രോസ് , ജൂബി സന്തോഷ് , ആഗ്നസ് ആൻ അഗസ്റ്റിൻ … Read more