“Storm Darragh” ഇന്ന്‍ രാത്രി 16 കൌണ്ടികളിൽ Status Orange wind മുന്നറിയിപ്പുകൾ

Storm Darragh ഈ വാരാന്ത്യം രാജ്യത്ത് മുഴുവൻ ശക്തമായ കാറ്റും മഴയും ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാല്‍ MET ÉIREANN നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ 16 കൌണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ ബാധകമാണെന്ന് MET ÉIREANN അറിയിച്ചു. വാരാന്ത്യത്തിൽ Kerry, Clare, Galway, Mayo, Sligo, Leitrim, Donegal എന്നീ കൌണ്ടികളിലും, കൂടാതെ Fermanagh, Armagh, Tyrone, Down, Antrim, Derry കൌണ്ടികളിൽ, വെള്ളിയാഴ്ച രാത്രി മുതലും മുന്നറിയിപ്പുകൾ പ്രാബല്യത്തിലാകും. ഓറഞ്ച് … Read more

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സമ്മേളനം നടത്തി; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സമ്മേളനം നടത്തി അടുത്ത സമ്മേളന കാലയളവ് വരെ വാട്ടർഫോർഡ് യൂണിറ്റിനെ നയിക്കാനുള്ള പ്രതിനിധികളെ തെരഞ്ഞെടുത്തു. 28.11.24 ൽ യെച്ചൂരി നഗറിൽ ചേർന്ന സമ്മേളനം ക്രാന്തി ദേശീയ സെക്രട്ടറി ഷിനിത്ത് എ കെ ഉദ്ഘാടനം ചെയ്തു. ദേശീയ കമ്മിറ്റി അംഗം അഭിലാഷ് തോമസ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ട്രഷറർ ദയാനന്ദ് സ്വാഗതം പറഞ്ഞു. എഐസി ബ്രാഞ്ച് സെക്രട്ടറി ബിനു തോമസും എം എൻ ഐ കമ്മിറ്റി അംഗം അനൂപ് ജോണും ആശംസകൾ അറിയിച്ചു. രൂപം … Read more

വയനാട് ദുരന്ത ബാധിതർക്കായി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ കൈത്താങ് : ഭവന നിർമാണത്തിന് തറക്കല്ലിട്ടു.

വാട്ടർഫോർഡ് : വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിതർക്കായി മാനന്തവാടി ഒഴക്കൊടിയിൽ നിർമിച്ചു നൽകുന്ന വീടിന്റെ കല്ലിടിൽ കർമം ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ട് നിർവഹിച്ചു. മാനന്തവാടി കത്തീഡ്രൽ പള്ളി വികാരി ഫാ. സോണി വാഴക്കാട്ട്, സണ്ണി വണ്ടന്നൂർ (ഭൂമി നൽകിയ ആൾ), ശ്രീമതി സന്ധ്യ (ഗുണഭോക്താവ്), ഇടവകാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രസ്തുത ഭാവനനിർമാണത്തിനു ഭൂമി നൽകിയ ശ്രി സണ്ണി വണ്ടന്നൂരിനും, സംഭാവന നൽകിയ വാട്ടർഫോർഡ് സെന്റ് … Read more

ആരവങ്ങളുടെ കൈയടിത്താളവും ആകാംക്ഷയുടെ നെഞ്ചിടിപ്പും ആവേശങ്ങളുടെ അസുലഭ മുഹൂർത്തങ്ങളുമായി വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച സെവൻസ്മേള സമാപിച്ചു.

വാട്ടർഫോർഡ് : കാൽപന്ത്കളി പ്രേമികൾക്ക് കളിയാരാവത്തിൻ്റെ ഒരു ദിനം സമ്മാനിച്ചുകൊണ്ട് വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മേള സമാപിച്ചു. അയർലണ്ടിലെ ഫുട്ബോൾ പ്രേമികളും ടീമുകളും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ മേള . മേളയുടെ ആറാമത് സീസൺ ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ പകലും രാത്രിയുമായി നടന്നു. അണ്ടർ 30 , 30 പ്ലസ് എന്നീ വിഭാഗങ്ങളിലായി അയർലണ്ടിലെ പ്രമുഖരായ 18 ടീമുകൾ പങ്കെടുത്ത മത്സരം അത്യന്തം വാശിയേറിയതായിരുന്നു.  … Read more

സെൻറ് പാട്രിക്സ് ദിനാഘോഷത്തിൽ വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ.

വാട്ടർഫോർഡ്: അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും നിരവധിയായ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ പ്രദേശങ്ങളിലായി നടക്കുന്ന വർണ്ണാഭമായ പരേഡുകൾ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നവയാണ്. വാട്ടർഫോർഡിൽ നടന്ന പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമാർന്ന കലാപരിപാടികൾ കൊണ്ടും കാണികളുടെ പ്രശംസ നേടിയെടുക്കാൻ അസോസിയേഷന്റെ പരേഡിനായി. ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന പരമ്പരാഗത വേഷവിധാനങ്ങളോടു കൂടി കുട്ടികളും മുതിർന്നവരും പങ്കെടുത്ത പരേഡിൽ മഹാബലി, ചെണ്ടമേളം, പുലികളി എന്നിവ ഏറെ ആകർഷകമായിരുന്നു. ആവേശപൂർവ്വം … Read more

ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വാട്ടർഫോർഡ്

ന്യൂയോര്‍ക്ക് ടൈംസിന്റെ 2024-ലെ ഏറ്റവും മികച്ച സന്ദര്‍ശനസ്ഥലങ്ങളുടെ പട്ടികയില്‍ വാട്ടര്‍ഫോര്‍ഡും. 52 പ്രദേശങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഏക സ്ഥലവും വാട്ടര്‍ഫോര്‍ഡാണ്. ഈയിടെ ടൂറിസം രംഗത്ത് വാട്ടര്‍ഫോര്‍ഡ് കാര്യമായ നിക്ഷേപങ്ങള്‍ നടത്തിയതിന്റെ പ്രതിഫലനമാണ് തുടര്‍ച്ചയായി ലഭിക്കുന്ന അവാര്‍ഡുകള്‍. ഒരുമാസം മുമ്പ് Conde Nast Traveller-ന്റെ ‘Best Places to Go in 2024’ പട്ടികയിലും വാട്ടര്‍ഫോര്‍ഡ് ഇടംപിടിച്ചിരുന്നു. ചരിത്രം, പ്രകൃതി എന്നിവ ഒന്നുചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് വാട്ടര്‍ഫോര്‍ഡ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിക്കുന്നു. വൈക്കിങ് ട്രയാംഗിള്‍, റെജിനാള്‍ഡ്‌സ് … Read more

ആനിവേഴ്സറി നിറവിൽ ഓഫർ പെരുമഴയുമായി മലയാളികളുടെ സെലക്ട് ഏഷ്യ വാട്ടർഫോർഡ്

പ്രവാസികളുടെ ഇഷ്ടങ്ങറിഞ്ഞ് കൊണ്ട് മലയാളികളുടെ ഗൃഹാതുര സ്മരണകളെ തൊട്ടുണർത്തി നിങ്ങൾക്കിടയിലേയ്ക്ക് സെലക്റ്റ് ഏഷ്യ വാട്ടർ ഫോർഡ് കടന്നുവന്നിട്ട് ഡിസംബർ 23 ന് ഒരാണ്ടു പൂർത്തിയാവുകയാണ്. നിങ്ങൾക്കിഷ്ടപ്പെട്ട രുചിക്കൂട്ടുകളിലൂടെ ഞങ്ങൾ നിങ്ങളുടെ മനസ്സിലേയ്ക്ക് കുടിയേറിയ ആ ധന്യമായ ദിവസത്തിന്റെ ഓർമ്മ പുതുക്കാൻ , ഈ ദിനം നിങ്ങൾക്കൊപ്പം ഒരാഘോഷമാക്കാൻ സെലക്ട് ഏഷ്യാ വാട്ടർ ഫോർഡ് പുതിയ ഓഫറുകളുമായി നിങ്ങൾക്ക് മുന്നിലെത്തിയിരിക്കുകയാണ്..നാൽപ്പത് യൂറോയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുന്ന ഓരോ ഉപഭോക്താക്കൾക്കും 800 ഗ്രാം തൂക്കം വരുന്ന “എലൈറ്റ് കമ്പനിയുടെ പ്ലം … Read more

യൂറോപ്യൻ സിറ്റി ഓഫ് ക്രിസ്മസ് അവാർഡ് നേടി വാട്ടർഫോർഡ്

‘യൂറോപ്യന്‍ സിറ്റി ഓഫ് ക്രിസ്മസ്’ അവാര്‍ഡിന് അര്‍ഹമായി ഐറിഷ് നഗരമായ വാട്ടര്‍ഫോര്‍ഡ്. ക്രിസ്മസുമായി ബന്ധപ്പെട്ട് ആശ്ചര്യകരമായ കാര്യങ്ങളും, സൗന്ദര്യവുമാണ് വാട്ടര്‍ഫോര്‍ഡിനെ നേട്ടത്തിന് അര്‍ഹമാക്കിയിരിക്കുന്നത്. പോളണ്ടില്‍ നിന്നുള്ള യൂറോപ്യന്‍ പാര്‍ലമെന്റ് അംഗമായ Danuta Hübner മേധാവിയായ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പിന്തുണയോടെ The organisation Christmas Cities Network ആണ് അവാര്‍ഡ് നല്‍കുന്നത്. യൂറോപ്യന്‍ യൂണിയനിലെയും, യു.കെയിലെയും നഗരങ്ങള്‍ക്ക് പുറമെ അന്‍ഡോറ, ഐസ്ലന്‍ഡ്, ലിക്ടന്‍സ്‌റ്റൈന്‍, മൊണാക്കോ, നോര്‍വേ, സ്വിറ്റ്‌സര്‍ലണ്ട് എന്നിവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒരു … Read more

വാട്ടർഫോർഡിൽ നിര്യാതനായ ജൂഡ് സെബാസ്റ്റ്യന്റെ പൊതുദർശനം ശനിയാഴ്ച

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ അന്തരിച്ച ജൂഡ് സെബാസ്റ്റ്യന്റെപൊതുദർശനം വാട്ടർഫോർഡ് ന്യൂടൗണിലെ സെൻറ് ജോസഫ് & സെൻറ് ബെനിൽഡസ് ചർച്ചിന്റെ പാരിഷ് ഹാളിൽ (Eircode- X91W659) നടക്കുന്നതാണ്. സെപ്റ്റംബർ 30 ശനിയാഴ്ച ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.30 വരെ പാരിഷ് ഹാളിൽ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. സംസ്കാരം പിന്നീട് കേരളത്തിൽ നടത്തും

വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ പള്ളിയിൽ പരി. മാതാവിന്റെ തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി

വാട്ടർഫോർഡ് സെന്റ്‌ മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ പരി. മാതാവിന്റെ തിരുനാൾ ആഗസ്റ്റ് 25, 26, 27 തീയതികളിൽ സമുചിതമായി ആഘോഷിക്കുന്നു. തിരുനാളിനോടനുബന്ധിച്ചു എല്ലാ കുടുംബ കൂട്ടായ്മകളിലും മാതാവിന്റെ ജപമാലയും പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും ആഗസ്റ്റ് 18 മുതൽ 24 വരെ ആചരിക്കുന്നതാണ്. തുടർന്ന് ആഗസ്റ്റ് 25 ന് ഫാ. സെബാസ്റ്റ്യൻ വെള്ളാമത്തറ നയിക്കുന്ന വാർഷിക ധ്യാനവും നടത്തപ്പെടുന്നു. ആഗസ്റ്റ് 26 ന് തിരുനാൾ കൊടിയേറ്റ് തുടർന്ന് പ്രസുദേന്തി വാഴ്ച, ജപമാല, ലദീഞ്ഞ്, പ്രദക്ഷിണം, നേർച്ച. … Read more