ചത്ത എലിയെ കണ്ടെത്തിയതിനെ തുടർന്ന് ഗാൽവേ ആശുപത്രി ക്യാൻറീൻ അടച്ചു

നൂറുകണക്കിന് രോഗികളെ പരിചരിക്കുന്ന യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവേയിലെ അടുക്കള ചത്ത എലിയെ കണ്ടെത്തിയതിനെ തുടർന്ന് അനിശ്ചിത കാലത്തേക്ക് അടച്ചു. അടുത്തിടെ നടത്തിയ പരിശോധനയിൽ കീട നിയന്ത്രണ കരാറുകാർ എലികളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ചത്ത എലിയെ കണ്ടെത്തിയത്. എച്ച്‌എസ്‌ഇയുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ, ഏറ്റവും ഫലപ്രദമായ നിലയിൽ ആശുപത്രി ക്യാൻറീനും പരിസരവും വൃത്തിയാക്കേണ്ടതുണ്ട്. മാത്രവുമല്ല കൂടുതൽ പരിശോധനകളും നടത്തേണ്ടതുണ്ട്. തുടർനടപടികൾക്ക് ശേഷം ‘എത്രയും വേഗം’ ക്യാൻ്റീൻ തുറക്കുമെന്ന് ആശൂപത്രി അധികൃതർ അറിയിച്ചു.

ഗാല്‍വേയിൽ Servant Sisters നയിക്കുന്ന ധ്യാനം ഫെബ്രുവരി 21 & 22 ( വെള്ളി, ശനി) ദിവസങ്ങളിൽ

ഗാല്‍വേ: സെന്റ് തോമസ് സീറോ മലബാര്‍ കുട്ടായ്മയുടെ നേതൃത്യത്തിൽ യുവാക്കൾക്കും കുട്ടികള്‍ക്കും —- Servant Sisters നയിക്കുന്ന ധ്യാനം ഫെബ്രുവരി 21 & 22 ( വെള്ളി, ശനി) രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് നടത്തപ്പെടും. 1st Class മുതല്‍ 12th class കുട്ടികളെ വിവിധ വിഭാഗമാക്കി തിരിച്ചിട്ടുള്ള ക്ലാസ്സകളിലൂടെ കുട്ടികളെ ആത്മീയ വളർച്ചയിലേക്ക് നയിക്കുവാനും , പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആത്മീയവും മാന:സ്സികമായ ഉണര്‍വ്വും … Read more

മഞ്ഞു വീഴ്ചയ്ക്ക് സാധ്യത, 7 – കൗണ്ടികളിൽ യെല്ലോ മുന്നറിയിപ്പ്

തിങ്കളാഴ്ച രാവിലെ ഗാൾവേ , ലെറ്റ്റിം, മേയോ , റോസ്‌കോമ്മൺ, സ്ലൈഗോ , കാവൻ , ഡോണേഗൽ കൗണ്ടികളിൽ പൊതുവേയും, ഇവിടങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ പ്രത്യേകിച്ചും  മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. അതിനാൽ ഇവിടങ്ങളിൽ മെറ്റ് എയറാൻ യെല്ലോ  കാലാവസ്ഥാ മുൻകരുതൽ  പ്രഖ്യാപിച്ചു.  തിങ്കളാഴ്ച കുന്നിൻ പ്രദേശങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെങ്കിലും, താഴ്ന്ന പ്രദേശങ്ങിൽ കൂടി മഞ്ഞ്വീഴാൻ സാധ്യതയുണ്ട്, പ്രത്യേകിച്ച് Ulster, Connacht പ്രദേശങ്ങളിലെ കൗണ്ടികളിൽ . അറ്റ്ലാന്റിക് തീരങ്ങളിൽ ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത തളളിക്കളയാനാകില്ലെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ഏറ്റവും … Read more

ജി.ഐ.സി.സിയ്ക്ക് പുതിയ നേതൃത്വം;

ഗോള്‍വേ :ഗോള്‍വേയിലെ ഇന്ത്യക്കാരുടെ സംഘടനയായ ജി.ഐ.സി.സി 2020 പ്രവർത്തന വർഷത്തിലേയ്ക്ക്   പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോസഫ് തോമസ്  പ്രസിഡണ്ട്‌,  ഹാരിഷ് വിൽസൺ വൈസ് പ്രസിഡണ്ട്‌,  ജോസ് സെബാസ്റ്റിയൻ    സെക്രട്ടറി, വര്ഗീസ് വൈദ്യൻ  ട്രഷറർ,  ജിമ്മി മാത്യു ജോയിന്റ്  സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. ഗോൾവേയിലെ ഇന്ത്യക്കാരുടെ ഇടയിൽ കലാ കായിക സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് GICC. കഴിഞ്ഞ വർഷം മുതൽ ആരംഭിച്ച കായിക മത്സരങ്ങൾ കൂടുതൽ ജനപങ്കാളിത്തത്തോടെ നടത്തുവാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പുതുമയാർന്ന വിവിധ പരിപാടികള്‍ ആസൂത്രണം … Read more

GICC ക്രിസ്മസ് & ന്യൂ ഇയർ ആഘോഷം ഉജ്ജ്വലമായി.

ഗോൾവേ :  ഗോൾവേ ഇന്ത്യൻ കൽച്ചറൽ  കമ്മ്യൂണിറ്റിയുടെ (GICC) നേതൃത്വത്തിൽ ഗോൾവെയിൽ  സംഘടിപ്പിക്കപ്പെട്ട ക്രിസ്ത്മസ് ആൻഡ് ന്യൂ ഇയർ സെലിബ്രേഷൻ ആഘോഷത്തിന്റെ പൂര വേദിയായപ്പോൾ ഒരു കൂട്ടായ്മയുടെ ഒത്തു ചേരലിന്റെ നേർകാഴ്ചയും കൂടിയായി. പ്രവാസികളായ നാനാ വിഭാഗത്തിൽപെട്ട ഇന്ത്യക്കാർ ഒത്തു ചേർന്നു സാന്തോഷിക്കുന്നതിനും , ബന്ധങ്ങൾ പുതുക്കുന്നതിനും അപൂർവം കിട്ടിയ  അവസരത്തെ  ഏവരും ആഹ്‌ളാദത്തോടെയാണ്  സ്വീകരിച്ചത്. പരസ്പരം സംവാദിക്കാനും ബന്ധങ്ങൾ നിലനിർത്തുന്നതിനും ഒരു സമൂഹമായി ഒറ്റകെട്ടായി നിലകൊള്ളുന്നതിനും GICC-യുടെ നേതൃത്വത്തിൽ  സംഘടിപ്പിക്കപ്പെടുന്ന ആഘാഷങ്ങളെ ഗോൾവേ നിവാസികൾ എപ്പോഴും നിറഞ്ഞ … Read more

ഗോൾവേയിൽ ക്രിസ്തുമസ് പുതുവത്സര മാമാങ്കം നാളെ

ഗോൾവേയിലെ ഇന്ത്യൻ പ്രവാസികളുടെ ആഘോഷമായ ജി ഐ സി സിyuv ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് നാളെ വൈകിട്ട് തുടക്കം കുറിക്കും. ജി ഐ സി സി (ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി ) യുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏഴു വർഷമായി നടത്തി വരുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഈ കൊല്ലവും വിപുലമായ രീതിയിൽ ആണ് സംഘടിപ്പിചിരിക്കുന്നത്. നാളെ ഉച്ചക്ക് രണ്ടു മണിയോടെ ഗോൾവേ സിറ്റി സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ (Leisure Land) വച്ചാണ് ആഘോഷങ്ങളുടെ മാമാങ്കത്തിനു … Read more