അയർലണ്ടിൽ അതി ശൈത്യം തുടരും; 15 കൗണ്ടികളിൽ ഓറഞ്ച് മുന്നറിയിപ്പ്

അയര്‍ലണ്ടില്‍ അതി ശൈത്യം ഇന്നും തുടരുമെന്ന് Met Éireann മുന്നറിയിപ്പ് നൽകി. 15 കൗണ്ടികളിൽ ഇന്നലെ രാത്രി 7 മണിമുതൽ ഇന്ന് രാവിലെ 8 മണിവരെ ഓറഞ്ച് മുന്നറിയിപ്പ് പ്രാബല്യത്തിൽ ഉണ്ടാകും. ഓറഞ്ച് മുന്നറിയിപ്പിൽ ഉൾപ്പെട്ട കൗണ്ടികളില്‍, Carlow, Kildare, Kilkenny, Laois, Longford, Meath, Offaly, Westmeath, Cavan, Monaghan, Galway, Roscommon, Tipperary, Leitrim and Donegal എന്നിവ ഉള്‍പെടുന്നു. അതോടൊപ്പം, രാജ്യം മുഴുവന്‍ പകൽ 12 മണിവരെ സ്റ്റാറ്റസ് യെല്ലോ മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. … Read more

നോക്കിൽ ഫാ. ബിനോജ് മുളവരിക്കൽ നയിക്കുന്ന ഏകദിന ധ്യാനം

നോക്ക്, അയർലണ്ട് : ക്രിസ്തുമസിനു ഒരുക്കമായി അയർലണ്ട് സീറോ മലബാർ സഭയുടെ ഗാൽവേ റീജിയൺ സംഘടിപ്പിക്കുന്ന ഏകദിന ധ്യാനം നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടക്കും. ഡിസംബർ 21 ശനിയാഴ്ച് നോക്ക് സെൻ്റ് ജോൺസ് ഹാളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 4:30 വരെയാണ്  ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.  പ്രശസ്ത ധ്യാനഗുരുവും, സീറോ മലബാര്‍ യൂത്ത് അപ്പോസ്റ്റലേറ്റ് യൂറോപ്പ് ഡയറക്ടറും, മ്യൂസിഷ്യനും, ശ്രദ്ധേയമായ നിരവധി ഭക്തി ഗാനങ്ങളുടെ സൃഷ്ടാവും ആയ  ഫാ. ബിനോജ് മുളവരിക്കലാണ് ധ്യാനം … Read more

Storm Darragh : 4 ലക്ഷം വീടുകൾക്കും സ്ഥാപനങ്ങള്‍ക്കും വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു

Storm Darraghന്‍റെ വരവോടെ അയര്‍ലണ്ടില്‍ ശക്തമായ കാറ്റും കനത്ത മഴയും ഇന്ന് രാവിലെ 4 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധ തകരാറുണ്ടാക്കി. കഴിഞ്ഞ രാത്രി ഗാൾവേയിലെ മെയ്‌സ് ഹെഡിൽ മണിക്കൂറില്‍ 141 കിലോമീറ്റർ വേഗതയിലുള്ള ശക്തമായ കാറ്റ് രേഖപ്പെടുത്തി. ക്ലേയർ, കോര്‍ക്ക് എന്നീ പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത യഥാക്രമം മണിക്കൂറില്‍ 120 ഉം 115 ഉം കിലോമീറ്റർ രേഖപെടുത്തി. Met Éireann റിപ്പോര്‍ട്ട്‌ പ്രകാരം, രാജ്യത്ത് ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പ് നിലനിൽക്കുന്നു, അതിനാൽ വളരെ ശക്തമായ … Read more

“Storm Darragh” ഇന്ന്‍ രാത്രി 16 കൌണ്ടികളിൽ Status Orange wind മുന്നറിയിപ്പുകൾ

Storm Darragh ഈ വാരാന്ത്യം രാജ്യത്ത് മുഴുവൻ ശക്തമായ കാറ്റും മഴയും ഉണ്ടാക്കാൻ സാധ്യത ഉള്ളതിനാല്‍ MET ÉIREANN നിരവധി കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ 16 കൌണ്ടികളിൽ സ്റ്റാറ്റസ് ഓറഞ്ച് കാറ്റ് മുന്നറിയിപ്പുകൾ ബാധകമാണെന്ന് MET ÉIREANN അറിയിച്ചു. വാരാന്ത്യത്തിൽ Kerry, Clare, Galway, Mayo, Sligo, Leitrim, Donegal എന്നീ കൌണ്ടികളിലും, കൂടാതെ Fermanagh, Armagh, Tyrone, Down, Antrim, Derry കൌണ്ടികളിൽ, വെള്ളിയാഴ്ച രാത്രി മുതലും മുന്നറിയിപ്പുകൾ പ്രാബല്യത്തിലാകും. ഓറഞ്ച് … Read more

SMCC Galway പിതൃവേദി ഒരുക്കുന്ന ക്രിസ്മസ് കാരോള്‍ സോങ്ങ് കോമ്പിറ്റിഷന്‍ ഡിസംബര്‍ 15 ന്

ക്രിസ്മസ് നോടനുബന്ധിച്ച്  SMCC Galway പിതൃവേദി ഒരുക്കുന്ന ക്രിസ്മസ് കാരോള്‍ സോങ്ങ് കോമ്പിറ്റിഷന്‍ ഡിസംബര്‍ 15 ന് ഞായറാഴ്ച നടക്കും. Mervue കമ്മ്യൂണിറ്റി സെന്‍റെരില്‍ വച്ച് വൈകീട്ട് 5 മണി മുതല്‍ ആണ് പരിപാടി നടക്കുക. ക്രിസ്മസ് കാരോള്‍ സോങ്ങ് ല്‍ ഒന്നാം സ്ഥാനം നേടുന്ന വിജയിക്ക് 250 യൂറോ ക്യാഷ് പ്രൈസും എവെര്‍ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തിനു 150 യൂറോ യും എവെര്‍ റോളിംഗ് ട്രോഫിയും, മൂന്നാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 100 … Read more

ഡബ്ലിനിൽ ലുവാസ് പോലെ ഗോൾവേയിൽ ‘ഗ്ലുവാസ്’; നഗരത്തിൽ ലൈറ്റ് റെയിൽ കോറിഡോർ നിർമ്മിക്കാൻ അധികൃതർ

ഡബ്ലിനിലെ ലുവാസിന് സമാനമായ ലൈറ്റ് റെയില്‍ സംവിധാനം ഗോള്‍വേയിലും നിര്‍മ്മിക്കാന്‍ സാധ്യത. ഇതുമായി ബന്ധപ്പെട്ട് National Transport Authority (NTA) നടത്തിയ പഠനത്തില്‍ ഗോള്‍വേയില്‍ 15 കിലോമീറ്റര്‍ ദൂരത്തില്‍ ലൈറ്റ് റെയില്‍ കോറിഡോര്‍ നിര്‍മ്മിക്കാവുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോള്‍വേയില്‍ നിര്‍മ്മിക്കാനിരിക്കുന്ന റെയില്‍ ഇടനാഴിയെ ‘ഗ്ലുവാസ്’ എന്നാണ് പ്രദേശവാസികള്‍ വിളിക്കുന്നത്. നിര്‍മ്മാണത്തിന് കുറഞ്ഞത് 1.34 ബില്യണ്‍ യൂറോയെങ്കിലും പ്രതീക്ഷിക്കുന്ന പദ്ധതി യാഥാര്‍ത്ഥ്യാമായാല്‍ ഗോള്‍വേ നഗരത്തിലെ കാര്‍ യാത്രകള്‍ക്ക് 10% കുറവ് വരുമെന്നാണ് നിഗമനം. അതേസമയം ഏത് റൂട്ടില്‍ ആയിരിക്കണം റെയില്‍വേ … Read more

പരി: മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2024 ഏപ്രിൽ 21 മുതൽ 27 വരെ ഗാൽവേയിൽ

ഗാൾവേ സെന്റ്റ് ജോർജ് സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ പരി: മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2024 ഏപ്രിൽ 21 ഞായറാഴ്‌ച മുതൽ 27 ശനിയാഴ്ച വരെ ആഘോഷപൂർവ്വം കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രാർത്ഥനയോടും നേർച്ച കാഴ്‌ചകളോടും കൂടെ പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികളായ ഓരോരുത്തരോടും കർത്തൃനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു എന്ന് വികാരി റവ.ഫാ.ജിനോ ജോസഫ്അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0894 595 016

കൌണ്ടി ഗോൾവേയിൽ മലങ്കര കത്തോലിക്ക മാസ്സ് സെന്ററിന്റെ ഔദ്യോഗികമായ തുടക്കം ജനുവരി 14 ന്

അയർലണ്ടിലെ മലങ്കര കത്തോലിക്ക സഭയുടെ ഗാൽവേയിലെ കുർബാന സെന്റർ 2024 ജനുവരി 14 നു ഞായറാഴ്ച 2:00 മണിക്ക് ഗാൽവേ, ഫോർസ്റ്റർ സ്ട്രീറ്റിലുള്ള സെന്റ് പാട്രിക് ദൈവാലയത്തിൽ വെച്ച് സീറോ മലങ്കര കത്തോലിക്കാ സഭയുടെ അയർലണ്ട് കോർഡിനേറ്റർ ഫാ. ചെറിയാൻ താഴമണ്ണിന്റെ മുഖ്യ കാർമ്മികത്വത്തിലും,ഫാ. ഷിനു വർഗീസ് അങ്ങാടിയിൽ, ഫാ. ജിജോ എബ്രഹാം ആശാരിപറമ്പിൽ എന്നിവരുടെ സഹകർമികത്വത്തിലും വി. കുർബാനയോടു കൂടി തുടക്കം കുറിക്കുന്നു.ഈ സുദിനത്തിൽ ഏവരെയും സ്നേഹപൂർവ്വം സെന്റ് പാട്രിക്ക് ദൈവാലയത്തിലേക്കു സ്വാഗതം ചെയ്യുന്നതായി ഫാ. … Read more

ഗോൾവേയിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 30ന്

ഗോൾവേ : GICC (Galway Indian Cultural Community ) യുടെ നേതൃത്വത്തിൽ നടത്തി വരുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ 2023 December 30 ന് ഗോൾവേ സിറ്റി സോൾട്ട് ഹില്ലിലുള്ള ലെഷർ ലാൻഡിൽ (Leisure Land) വെച്ചു നടത്തപ്പെടുന്നു. ഉച്ചകഴിഞ്ഞു മൂന്നു മണിയോടെ പരിപാടികൾ ആരംഭിക്കും. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, സാന്താ ക്ളോസ് സന്ദർശനം, സമ്മാനങ്ങൾക്കായുള്ള നറുക്കെടുപ്പുകൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.കൂടാതെ DJ Darshan – ന്റെ Performance, റോയൽ കേറ്ററിങ്ങ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറും … Read more

ഗോൾവേയിൽ സംഘർഷം അക്രമത്തിലേക്ക് നീങ്ങി 2 പേരെ കാർ ഇടിപ്പിച്ചു; 15 പേർ അറസ്റ്റിൽ

ഗോള്‍വേയില്‍ ഇക്കഴിഞ്ഞ ഞായറാഴ്ച പുരുഷനെയും, സ്ത്രീയെയും കാറിടിപ്പിച്ചതടക്കമുള്ള അക്രമസംഭവത്തില്‍ 15 പേരെ അറസ്റ്റ് ചെയ്തു. അപകടത്തില്‍ ഇരുവര്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഒരുകൂട്ടം ആളുകള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത് അക്രമത്തിലേയ്ക്ക് നീങ്ങിയെന്നാണ് കരുതുന്നത്. കാറിടിച്ച് പരിക്കേറ്റവരടക്കം നാല് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. വെള്ളിയാഴ്ച രാവിലെ ഗോള്‍വേയില്‍ നിന്നും മൂന്ന് പുരുഷന്മാരെ കൂടി അറസ്റ്റ് ചെയ്തതോടെയാണ് സംഭവവുമായി ബന്ധപ്പെട്ട് ആകെ പിടിയിലായവരുടെ എണ്ണം 15 ആയത്. അക്രമസംഭവത്തിന്റെയും, കാര്‍ ഇടിപ്പിക്കുന്നതിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. അതേസമയം സംഘര്‍ഷമുണ്ടാകാന്‍ … Read more