ഡബ്ലിൻ സീറോ മലബാർ സഭയ്ക്ക് നവ നേതൃത്വം

ഡബ്ലിൻ സീറോ മലബാർ സഭയുടെ പുതിയ അത്മായ നേതൃത്വം  ചുമതല ഏറ്റെടുത്തു. സീറോ മലബാർ സഭയുടെ അയർലണ്ട്  നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് ഓലിയക്കാട്ടിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ   ഡബ്ലിൻ റീജിയണൽ കമ്മറ്റി യോഗത്തിലാണ് 2025 -26 വർഷത്തേയ്ക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തത്. യോഗത്തിൽ ചാപ്ലിന്മാരായ ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. ബൈജു ഡേവിസ് കണ്ണാംപള്ളി എന്നിവരും സംബന്ധിച്ചു. ഡബ്ലിനിലെ  ഒൻപത് കുർബാന സെൻ്ററുകളിലേയും, നാസ്, അത്തായി, നാവൻ, ഡൺഡാൽക്ക്, ദ്രോഗഡ കുർബാന സെൻ്ററുകളിലേയും   കൈക്കാരന്മാരും, … Read more

ഡബ്ലിനിൽ 150-ഓളം ഗാർഡ ഉദ്യോഗസ്ഥരുടെ വമ്പന്‍ പരിശോധന: ആയുധങ്ങളും €400,000 വിലമതിക്കുന്ന മയക്കുമരുന്നുകളും വസ്തുക്കളും പിടികൂടി

ഡബ്ലിനിലെ വടക്കൻ മേഖലയിൽ 150-ത്തിലധികം ഗാർഡ ഉദ്യോഗസ്ഥർ ഇന്നലെ നടത്തിയ വൻ പരിശോധനയിൽ ആയുധങ്ങളും €400,000 മൂല്യമുള്ള മയക്കുമരുന്നും, ഡിസൈനർ വാച്ചുകളും വസ്ത്രങ്ങളും, വ്യവസായ ഉപകരണങ്ങളും പിടികൂടി. മൂന്നു പേർ അറസ്റ്റിലായതായി ഗാർഡാ അറിയിച്ചു. ഈ പരിശോധനകൾ, രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന കൂളോക്, റഹേനീ പ്രദേശങ്ങളിലെ സംഘടിത ക്രിമിനൽ സംഘങ്ങളെ ലക്ഷ്യമിട്ടുള്ള ഒരു വമ്പൻ ഗാർഡാ ഓപ്പറേഷനിന്റെ ഭാഗമായാണ് നടപ്പിലാക്കിയത്. ഗാർഡാ ഉദ്യോഗസ്ഥർ 160,000 യൂറോ വിലമതിക്കുന്ന കഞ്ചാവും 22,000 യൂറോ വിലയുള്ള കോക്കെയിനും പിടിച്ചെടുത്തു. ഇതുകൂടാതെ, 161,000 … Read more

സ്പെയ്‌നിൽ മല കയറ്റത്തിനിടെ മരണപെട്ട ഐറിഷ് യുവതിയെ തിരിച്ചറിഞ്ഞു

സ്‌പെയിനിലെ എൽ ചോറോ മലനിരകളിൽ ട്രക്കിംഗിനിടെ ഉണ്ടായ ദുരന്തത്തിൽ പെട്ട് മരിച്ചത് ഡബ്ലിനിലെ ഷാൻകിൽ സ്വദേശിയായ  ഇവ് മക്കാർത്തി (21) ആണെന്ന് സ്ഥിരീകരിച്ചു.  സ്പെയ്‌നിലെ എൽ ചൊറോ ഗ്രാമത്തിന് സമീപമുള്ള കാമിനിറ്റോ ഡെൽ റെയ് പാതയിൽ വെള്ളിയാഴ്ച വൈകുന്നേരം റോക്ക് ക്ലൈബിങ്ങിനിടെയാണ് അടി തെറ്റി വീണു ഇവ് മരണപ്പെട്ടത്. യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിനിൽ ഫിസിയോളജിയില്‍  അവസാന വർഷ വിദ്യാർത്ഥിനിയായ ഇവ്, Loreto Abbey school, ഡാൽക്കിയിലെ മുൻ വിദ്യാർത്ഥിനിയുമായിരുന്നു. ഇവിന്റെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്ത് വീണെങ്കിലും, തൊട്ടടുത്ത … Read more

പുതുവർഷത്തെ വരവേൽക്കാൻ ത്രസിപ്പിക്കുന്ന ‘Bollywood NYE Masquerade’ ഡബ്ലിനിലെ ഷീല പാലസില്‍

പുതുവർഷത്തിന്റെ ആവേശം ഉയർത്താന്‍ വലിയ സംഗീത ആഘോഷ രാവിന് ഡബ്ലിനിലെ  ഷീല പാലസ് റസ്റ്ററന്റ് സാക്ഷ്യം വഹിക്കുന്നു. ഡിസംബർ 31-ന് രാത്രി 10 മണിമുതൽ AURA, Sheela Palace, Liffey Valley-യിൽ വച്ച് ‘Bollywood new year Masquerade’ അരങ്ങേറും. പ്രശസ്ത DJ ദർശന്റെ നേതൃത്വത്തിൽ, ബോളിവുഡ് സംഗീതത്തിന്റെ താളങ്ങളിൽ നൃത്തമാടാനും പുതുവത്സരത്തിന്‍റെ ആവേശം പകർന്നുനൽകാനും ഒരവസരം. രാത്രി 10 മണി മുതൽ AURA,SHEELA PALACE, LIFFEY VALLEY- ൽ ആണ് സംഗീത പരിപാടി നടക്കുക. ഈ … Read more

ഇന്ത്യൻ കമ്പനിയായ ജസ്പേ ഡബ്ലിനിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നു; 30-ൽ കൂടുതൽ ജോലി അവസരങ്ങൾ

ബാങ്കുകൾക്കും എന്റർപ്രൈസുകൾക്കും പണമിടപാട് പരിഹാരങ്ങൾ നൽകുന്ന ഇന്ത്യൻ ഫിൻടെക് കമ്പനിയായ ജസ്പേ, ഡബ്ലിനിൽ ഒരു പുതിയ ഓഫീസിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡബ്ലിനിലെ ടീമിനെ 30-ലധികം പ്രൊഫഷണലുകൾ വരെ വിപുലീകരിക്കാനാണ് ജസ്പേയുടെ പദ്ധതി. കമ്പനിയുടെ ആഗോള വളർച്ചാ തന്ത്രത്തിലെ ഒരു പ്രധാന ചുവടായി ഈ നീക്കത്തെ കാണുന്നു. യൂറോപ്പിലെ വ്യാപകമാകുന്ന ഉപഭോക്തൃ അടിസ്ഥാനത്തെ മികച്ച രീതിയിൽ സേവിക്കുക എന്നതാണ് ജസ്പേയുടെ ലക്ഷ്യം. ജസ്പേ, ഇന്ത്യയുടെ സാങ്കേതിക ഹബ്ബായ ബംഗളൂരുവിൽ ആസ്ഥാനമിട്ട് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണു. … Read more

യുഎസ് നീതിസേവക വകുപ്പിന്റെ ആന്റിട്രസ്റ്റ് വിഭാഗത്തിനെ നയിക്കാന്‍ അയര്‍ലണ്ട് വനിതയെ നിയമിച്ച് ട്രംപ്

അയര്‍ലണ്ട് ലെ ഡബ്ലിൻ സ്വദേശിനിയായ ഗെയിൽ സ്ലേറ്റർ, യുഎസ് നീതിസേവക വകുപ്പിന്റെ ആന്റിട്രസ്റ്റ് വിഭാഗത്തിന്റെ പുതിയ നേതാവായി നിയമിക്കപ്പെട്ടു. ഇത് പ്രസിഡന്റ്-elect ഡോണാൾഡ് ട്രംപിന്റെ പുതിയ ഭരണകൂടത്തിൽ വലിയ പ്രാധാന്യമുള്ള ഒരു സ്ഥാനമാണ്. ആന്റിട്രസ്റ്റ് നിയമവും സാമ്പത്തിക നയവും സംബന്ധിച്ച ശക്തമായ അനുഭവമുള്ള ഗെയിൽ സ്ലേറ്റർ, മുമ്പ് ടെക്‌നോളജി, ടെലികമ്മ്യൂണിക്കേഷൻസ്, സൈബർസുരക്ഷ തുടങ്ങിയ മേഖലകളിൽ സേവനം നൽകിയിട്ടുണ്ട്. സ്ലേറ്റർ, ഇനി മുതല്‍ യുഎസ് ഏജൻസികൾ നടത്തുന്ന വലിയ കമ്പനികളായ ഗൂഗിൾ, വിസ, ആപ്പിൾ തുടങ്ങിയവയുടെ ആന്റിട്രസ്റ്റ് കേസുകളില്‍ … Read more

ഡബ്ലിനിൽ ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് നാളെ (ശനി, 9 നവംബർ)

അയർലണ്ടിലെ കേരള വോളിബോൾ ക്ലബ്ബിന്റെ (KVC Ireland) 15 – ആം വാർഷികത്തോടനുബന്ധിച്ച് ഓൾ യൂറോപ്പ് വോളിബോൾ ടൂർണമെന്റ് നവംബർ 9 ശനിയാഴ്ച Gormanston Sports Complex -ലെ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടുന്നു.  അന്നേ ദിവസം രാവിലെ 10 മണിക്ക് ഡെപ്യൂട്ടി ഇന്ത്യൻ അംബാസിഡർ ഭദ്രദീപം കൊളുത്തി ടൂർണമെന്റ്  ഉത്ഘാടനം ചെയ്യും. തുടർന്ന് യു.കെ യിലെ പ്രമുഖ ടീമുകളായ കാർഡിഫ് , ബെർമിങ്ങാം , ലിവർപൂൾ, Taste  of Wirral  , അയർലണ്ടിലെ പ്രമുഖ ടീമുകളായ KVC ഡബ്ലിൻ, … Read more

ഡബ്ലിൻ ബസുകളിൽ സുരക്ഷയൊരുക്കാൻ ഇനി Safer Journeys Team

യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി ഡബ്ലിൻ ബസ് നടപ്പിലാക്കുന്ന Safer Journeys Team ഉടൻ പ്രവർത്തനം ആരംഭിക്കും. 20 ആഴ്ചത്തെ പരീക്ഷണ പദ്ധതി ആയി നടപ്പിലാക്കുന്ന ടീമിൽ രണ്ട് മൊബൈൽ യൂണിറ്റുകൾ ആണ് ഉണ്ടാകുക. ഇതിൽ ഒന്ന് ഡബ്ലിന്റെ നോർത്ത് സൈഡിലും, മറ്റൊന്ന് സൗത്ത് സൈഡിലും പ്രവർത്തിക്കും. സുരക്ഷാ പ്രശ്നം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സഹായം നൽകാൻ ഇനി മുതൽ ഈ സംഘങ്ങൾ എത്തും. ഞായർ മുതൽ വ്യാഴം വരെ ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ … Read more

ഓൾ അയർലൻഡ് വടംവലി മാമാങ്കം ഈ ശനിയാഴ്ച (28 സെപ്റ്റംബർ) ഡബ്ലിനിൽ

നിരവധി അനവധി കാരുണ്യ പ്രവർത്തനം കൊണ്ട് ജനഹൃദയങ്ങലിൽ ഇടം നേടിയ ഫ്രണ്ട്സ് ഓഫ് ഫിസ്ബറോ അയർലണ്ടിലെ എല്ലാ പ്രമുഖ വടംവലി ടീമുകളെയും നവാഗത വടംവലി ടീമുകളെയും അണിനിരത്തിക്കൊണ്ട് ഈ ശനിയാഴ്ച അണിയിച്ചൊരുക്കുന്ന വടംവലി മാമാങ്കം നോർത്ത് ഡബ്ലിൻ ഹോളി ചൈൽഡ് സ്കൂളിൻറെ മൈതാനിയിൽ നടത്തപ്പെടുന്നു. വടംവലിക്ക് മാത്രം പ്രാധാന്യം നൽകിക്കൊണ്ട് നടത്തുന്ന ഈ ടൂർണമെൻറ് വടംവലി പ്രേമികൾക്ക് ഒരു പുതിയ അനുഭവം ആയിരിക്കും. വടംവലി സീസണിന്റെ അവസാനഘട്ടത്തിലെത്തിനിൽക്കുന്ന ഈ ഒരു അവസരത്തിൽ വടംവലിയുടെ ചക്രവർത്തിപ്പട്ടം ആരു ചൂടും … Read more

ഡബ്ലിനിൽ ജീവൻരക്ഷാ ഉപകരണങ്ങൾ മോഷ്ടിക്കുന്നത് പതിവാകുന്നു; മുന്നറിയിപ്പുമായി കൗൺസിൽ

ഡബ്ലിനില്‍ വെള്ളത്തില്‍ ജീവന്‍രക്ഷയ്ക്കായി ഉപയോഗിക്കുന്ന ring buoy മോഷണം പതിവാകുന്നു. ഒരു മാസത്തിനിടെ ഇത്തരത്തില്‍ 30 ring buoys ആണ് ഡബ്ലിനില്‍ നിന്നും മോഷണം പോയിരിക്കുന്നത്. ഇതോടെ ring buoy അലക്ഷ്യമായി വയ്ക്കാതെ സൂക്ഷിക്കണമെന്ന് Dublin City Council അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ ring buoys-ന് ഉള്ള സ്ഥാനം വളരെ വലുതാണെന്നും, ഇവ മോഷ്ടിക്കുന്നത് അതിശയിപ്പിക്കുന്നതാണെന്നും കൗണ്‍സില്‍ പറഞ്ഞു. ഇവ മോഷ്ടിക്കുന്നത് ക്രിമിനല്‍ കുറ്റമാണെന്നും, കുറ്റക്കാരെ ഗാര്‍ഡ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും … Read more