ഡബ്ലിനിലെ ഗാർഡാ സ്റ്റേഷനിൽ ബോംബ് ഭീഷണി; അടിയന്തിരമായി സ്റ്റേഷൻ ഒഴിപ്പിച്ചു

ഡബ്ലിനിലെ ക്ലോണ്ടാൽക്കിൻ ഗാർഡാ സ്റ്റേഷൻ ഇന്നലെ രാത്രി അടിയന്തിരമായി അടച്ചു പൂട്ടുകയും സ്റ്റാഫുകളെ ഒഴിപ്പിക്കുകയും ചെയ്തത് പരിഭ്രാന്തിക്കിടയാക്കി. സമീപ പ്രദേശത്ത് നിന്നു കണ്ടെത്തിയ ഒരു സ്ഫോടക വസ്തുവുമായി ഒരു വ്യക്തി സ്റ്റേഷനിലേക്ക് വന്നതിനെ തുടർന്നായിരുന്നു ഈ നടപടി. സംഭവത്തെ തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്റ്റേഷൻ അടച്ചു, പരിസരത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഐറിഷ് ഡിഫെൻസ് ഫോഴ്സ് ന്റെ ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി ഉപകരണം പരിശോധിച്ച് സുരക്ഷിതമാക്കിയ ശേഷം ഇത് പ്രവർത്തനക്ഷമമല്ല എന്ന്  സ്ഥിരീകരിച്ചു. എന്നാൽ, ഉപകരണം കൂടുതൽ … Read more

അയർലൻഡ് മലയാളി കൂട്ടായ്മ ആയ പെഡൽസ് ൻ്റെ ആഭിമുഖ്യത്തിൽ സമാധാന സംഗമം നടന്നു

പെടൽസ് അയർലൻഡ്, കഴിഞ്ഞ ജനുവരി 30ന്, മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനത്തിൽ യുദ്ധത്തിനെതിരെ ഡബ്ലിൻ Clayton ഹോട്ടലിൽ നടത്തിയ സമാധാന സംഗമം വളരെ ശ്രദ്ധ ആകർഷിച്ചു. അസമത്വം ലോകസമാധാനം, അഹിംസ, തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ വിവിധ യൂണിവേഴ്സിറ്റിയിൽ നിന്നുള്ള പ്രൊഫസർമാർ സംസാരിക്കുകയും ചർച്ച നടത്തുകയും ചെയ്തു. മലയാളികളുടെ രണ്ടാം തലമുറയിലെ ആദ്യ ലോക്കൽ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട ബ്രിട്ടോ പേരേപ്പാടൻ, ‘ലോകസമാധാനത്തിന് യുവജനങ്ങളുടെ പങ്ക് ‘ എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകസമാധാനത്തെ ആസ്പദമാക്കി … Read more

ലീഷില്‍ വന്‍ മയക്കുമരുന്ന് വേട്ട ; €14.1 മില്ല്യണ്‍ മൂല്യമുള്ള കൊക്കൈൻ പിടിച്ചെടുത്തു

വെസ്റ്റ് ഡബ്ലിനിലെ പ്രധാന മയക്കുമരുന്ന് വിതരണ ശൃംഖലയെ തകര്‍ത്ത് നടത്തിയ ഓപ്പറേഷനില്‍ ഗാര്‍ഡ, ലീഷില്‍ €14.1 മില്ല്യണ്‍ മൂല്യമുള്ള കൊക്കെയ്ന്‍ പിടിച്ചെടുത്തു. ഡബ്ലിൻ ക്രൈം റെസ്പോൺസ് ടീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയില്‍, മൗണ്ട്മെല്ലിക്കിലെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നും 182 കിലോഗ്രാം കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. തുടർന്ന് നടത്തിയ പരിശോധനകളിൽ, പിടിച്ചെടുത്ത കാറിൽ ഒളിപ്പിച്ചിരുന്ന മറ്റൊരു 17 കിലോ കൊക്കെയ്ൻ കൂടി കണ്ടെത്തി. നാല് കിലോ കാനബിസ് ഹർബ് കൂടി മറ്റൊരു സ്ഥലത്ത് നിന്നും പിടിച്ചെടുത്തു പിടിച്ചെടുത്ത … Read more

നൂറ് വർഷത്തെ സേവനത്തിന് ശേഷം ഡബ്ലിൻ 46A ബസ് റൂട്ടിന് അവസാന വിസില്‍

ഡബ്ലിനിലെ ഗതാഗത ചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ച 46A ബസ്, ഇന്നലെ അവസാന യാത്രക്ക് ശേഷം പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഏകദേശം ഒരു നൂറ്റാണ്ടോളം നഗരത്തിലുടനീളം യാത്രചെയ്ത 46A, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച, ഒരു ഐകോണിക് സർവീസായിട്ടാണ് അറിയപ്പെട്ടിരുന്നത്. നിലവിൽ ഈ ബസ് റൂട്ടിന്റെ സർവീസ് അവസാനിപ്പിച്ച്, ഡബ്ലിൻ നഗരത്തിന്റെ ഗതാഗത വികസന പദ്ധതിയായ ബസ് കണക്റ്റ്‌സിന്റെ ഭാഗമായി ഒരു പുതിയ 24-മണിക്കൂർ സർവീസ് ആരംഭിക്കും. 1926ൽ ആരംഭിച്ച 46A ബസ്, ബഗറ്റെൽയുടെ പ്രശസ്ത ഗാനമായ ‘Summer in … Read more

ഡബ്ലിനിൽ പുതിയ വനിതാ ആരോഗ്യകേന്ദ്രം ആരംഭിക്കാന്‍ ബ്ലാക്ക്‌റോക്ക് ക്ലിനിക്ക്; 50 പേര്‍ക്ക് തൊഴില്‍ നല്‍കും

ബ്ലാക്ക്‌റോക്ക് ക്ലിനിക്ക് ഹെൽത്ത് ഗ്രൂപ്പ്, ഡബ്ലിൻ സിറ്റി സെന്റെറില്‍ നാലു നിലകളിലായി ഒരു വനിതാ ആരോഗ്യകേന്ദ്രം സ്ഥാപിക്കുന്നു. ഇത് സ്ത്രീകളുടെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന മുന്നേറ്റമാണ് എന്ന്‍ ഗ്രൂപ്പ്‌ അറിയിച്ചു. വനിതാ ആരോഗ്യകേന്ദ്രം 50 ജോലി അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഡബ്ലിൻ സിറ്റി കൗൺസിലിന് സമർപ്പിച്ച പദ്ധതിയില്‍, ലാരി ഗുഡ്മാൻ ട്രസ്റ്റ് ഉടമസ്ഥതയിലുള്ള ബ്ലാക്ക്‌റോക്ക് UC, ഡബ്ലിൻ 2-ൽ 2-5 വാരിങ്ടൺ പ്ലേസിൽ ഒരു ഓഫീസ് വനിതാ ആരോഗ്യകേന്ദ്രമായി വികസിപ്പിക്കാന്‍ അനുമതി … Read more

പാലസ്തീൻ ഐക്യദാർഢ്യം; SIPTU ഉൾപ്പെടെ നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഈ ശനിയാഴ്ച ഡബ്ലിൻ സിറ്റിയിൽ

SIPTU ഉൾപ്പെടെ നിരവധി സംഘടനകളുടെ ആഭിമുഖ്യത്തിൽ ഈ ശനിയാഴ്ച ഡബ്ലിൻ സിറ്റിയിൽ വച്ച് പാലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ഡബ്ലിനില്‍ അന്തരിച്ച റോസ് ടോമിയുടെ പൊതുദർശനം നാളെ

ഡബ്ലിന്‍ ബ്യുമോണ്ടില്‍ അന്തരിച്ച മലയാളി നേഴ്സ് റോസ് ടോമിയുടെ പൊതുദർശനം നാളെ (ചൊവ്വാഴ്ച) ബ്യൂമോണ്ട് നേറ്റിവിറ്റി ഓഫ് ഔര്‍ ലോര്‍ഡ്‌ ദേവാലയത്തില്‍ നടക്കും. വൈകുന്നേരം നാല് മണിക്കാണ് വിശുദ്ധ കുറുബാന. തുടർന്ന്, വൈകുന്നേരം 7 മണി വരെ പൊതുദർശനത്തിനു വയ്ക്കും. സംസ്കാരം ചടങ്ങുകൾ പിന്നീട നാട്ടിൽ വച്ച് നടത്തപ്പെടും. കോട്ടയം കാരിത്താസ് സ്വദേശിനിയായ റോസ് ടോമി ബ്യൂമോണ്ട് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു. ക്യാൻസർ രോഗബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. വെള്ളിയഴ്ച പുലര്‍ച്ചെ ആയിരുന്നു അന്തരിച്ചത്.

50-മത്തെ ഐറിഷ് ക്രാഫ്റ്റ് & ഡിസൈൻ എക്സിബിഷന്‍ ഇന്നു മുതല്‍ ഡബ്ലിനില്‍

അയര്‍ലണ്ടിലെ 50-മത്തെ ക്രാഫ്റ്റ് & ഡിസൈൻ എക്‌സ്‌ഹിബിഷൻ  ‘ഷോക്കെയ്‌സ്’ ഡബ്ലിനിലെ RDS-ൽ ഇന്ന്‍ മുതല്‍ ആരംഭിക്കും. രാജ്യത്തെ പ്രമുഖ ക്രാഫ്റ്റ് & ഡിസൈൻ ആർട്ടിസ്റ്റുകൾക്ക്, അവരുടെ കര കൌശല ഉത്പന്നങ്ങൾ ‘ഷോക്കെയ്‌സ്’ ല്‍ പ്രദർശനം നടത്താം. ജനുവരി 19 മുതല്‍ 21 വരെയാണ് പ്രദര്‍ശനം. പ്രാരംഭത്തിൽ “നാഷണൽ ക്രാഫ്റ്റ് ഫെയർ” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ പ്രദർശനത്തിൽ, 20 രാജ്യങ്ങളിൽ നിന്നുള്ള 4,000 ത്തോളം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇത് ഈ മേഖലയിലെ കലാകാരന്‍മാര്‍ക്ക് കൂടുതൽ … Read more

ഡബ്ലിനില്‍ വന്‍ കഞ്ചാവ് വേട്ട; €4,00,000 വിലമതിക്കുന്ന കഞ്ചാവ് പിടികൂടി

ശനിയാഴ്ച ഡബ്ലിനിലെ സ്വോർഡ്‌സിലെ ഒരു വസതിയിൽ നടത്തിയ പരിശോധനയിൽ 40 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്യുകയും ഏകദേശം 400,000 യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടികൂടുകയും ചെയ്തു. ഡബ്ലിൻ മെട്രോപോളിറ്റൻ മേഖലയിൽ (DMR) മയക്കുമരുന്ന് വില്പനയും വിതരണവും ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും സംബന്ധിച്ച തുടർച്ചയായ അന്വേഷണത്തിന്റെ ഭാഗമായാണ് ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീം സ്ഥലത്ത് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ, 500 ഗ്രാം തൂക്കമുള്ള 40 വാക്വം സീൽ ചെയ്ത കഞ്ചാവ് ബാഗുകൾ പിടിച്ചെടുത്തു, മൊത്തം 20 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവിനു … Read more

ഐ ഓ സീ അയർലണ്ട് ഡോ. മൻമോഹൻ സിങ് അനുസ്മരണം ജനുവരി 26

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അയർലണ്ടിന്റെ നേതൃത്വത്തിൽ, ഇന്ത്യൻ പ്രധാന മന്ത്രിയായിരുന്ന, സാമ്പത്തിക വിദഗ്ദ്ധനുമായിരുന്ന, ഡോക്ടർ മൻമോഹൻ സിങിന്റെ നിര്യാണത്തിലുള്ള അനുസ്മരണ യോഗം ജനുവരി 26-)o  തീയതി ഞായറാഴ്ച 2:30 pm ന്‌ ഡബ്ലിൻ ലൂക്കാന് സമീപമുള്ള ഷീല പാലസിൽ  (Upstairs) കൂടുന്നു. എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഐ ഓ സീ അയർലണ്ട് ഭാരവാഹികൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് : 0851667794 , 0831919038