കൃഷിയിടത്തിൽ നായ പ്രവേശിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.
ഡബ്ലിനിലെ Tallaghat പ്രാന്തപ്രദേശത്തുള്ള സ്വകാര്യ കൃഷിയിടത്തിൽ നായ പ്രവേശിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വെടിയേറ്റ യുവാവിന് ആശുപത്രിയിൽ ദാരുണാന്ത്യം. ഡബ്ലിനിലെ ഹേസൽ ഗ്രോവ് ഏരിയയിലെ ബ്ലെസിംഗ്ടൺ റോഡിനടുത്തുള്ള കൃഷിയിടത്തിൽ വെച്ചാണ് കീത്ത് കോൻനോൺ എന്ന യുവാവിന് വെടിയേറ്റത് . തലയ്ക്ക് വെടിയേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കോൺലോൻ ഇന്നലെ ഉച്ചയോടെയാണ് മരണപ്പെട്ടത്. സംഭവത്തിനിടെ ഒപ്പമുണ്ടായിരുന്ന നായയ്ക്കും വെടിയേറ്റിരുന്നു. നായയെ ചത്ത നിലയിൽ പിന്നീട് കണ്ടെത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന നായയുമായി ബന്ധപ്പെട്ട് രണ്ടുപേർ തമ്മിൽ ഉണ്ടായ തർക്കമാണ് … Read more