സ്വോഡ്സിൽ കത്തിക്കുത്തേറ്റ് ചികിത്സയിലായിരുന്ന 19 കാരൻ മരണപ്പെട്ടു
സ്വോഡ്സിലെ Brookdale അവന്യൂവില്‍ വച്ച് കത്തിക്കുത്തേറ്റ 19 വയസ്സുകാരന്‍ Marius Mamaliga മരണപ്പെട്ടു. ഗുരുതര പരിക്കുകളോടെ Beaumont ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് യുവാവ് മരണപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു Brookdale അവന്യൂവില്‍ വച്ച് Marius നെ മറ്റൊരു യുവാവ് കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചത്. അക്രമം നടത്തിയ യുവാവ് പിന്നീട് കോടതിയില്‍ ഹാജരാവുകയും, തുടര്‍ന്ന് ഡബ്ലിന്‍ സിഡ്ട്രിക്ട് കോര്‍ട്ട് ഇയാളെ 51000 യൂറോ ജാമ്യത്തില്‍ വിട്ടയയ്ക്കുകയുമായിരുന്നു. പരിക്കേറ്റ യുവാവ് മരണപ്പെട്ട സാഹചര്യത്തില്‍ ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. … Read more