ആറ് യുവാക്കളെ ലൈംഗികമായി ഉപദ്രവിച്ച മുൻ ജഡ്‌ജിന്‌ അയർലണ്ടിൽ തടവ് ശിക്ഷ

ആറ് യുവാക്കളെ ലൈംഗികമായി ഉപദ്രവിച്ച മുന്‍ ജഡ്ജിന് നാല് വര്‍ഷം തടവ് ശിക്ഷ. മുന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ജഡ്ജ് ആയിരുന്ന Gerard O’Brien (59) ആണ് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കുറ്റകൃത്യത്തിന്റെ പേരില്‍ വെള്ളിയാഴ്ച ശിക്ഷിക്കപ്പെട്ടത്. ഇയാള്‍ അദ്ധ്യാപകനായി ജോലി ചെയ്തിരുന്ന കാലത്തായിരുന്നു കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. കൗണ്ടി ടിപ്പററിയിലെ Thurles-ലുള്ള Slievenamon Road, Old School House സ്വദേശിയാണ് പ്രതിയായ Gerard O’Brien. വിചാരണയ്ക്ക് ശേഷം കഴിഞ്ഞ ഡിസംബറില്‍ Central Criminal … Read more

ഓപ്പറേഷൻ തോർ ; വെക്സ്ഫോർഡ് കൗണ്ടിയിൽ 85,000 യൂറോയുടെ വൻ കഞ്ചാവ് വേട്ട , 10 പേർ അറസ്റ്റിൽ

വെക്സ്ഫോർഡ് കൗണ്ടിയിൽ ഓപ്പറേഷൻ തോറിലൂടെ വൻ കഞ്ചാവ് വേട്ട നടത്തി ഗാർഡ പോലീസ്. സ്ഥലത്തെ സംശയാസ്പദമായ ഇടങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് വൻ കഞ്ചാവ് ശേഖരം പിടിച്ചെടുത്തത്. കൗണ്ടിയിലെ ഒരു വീട്ടു പരിസരത്ത് , ഉദ്യോഗസ്ഥർ കഞ്ചാവ് കൃഷി കണ്ടെത്തുകയും ഏകദേശം €43,000 വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. അതേസമയം തെക്കൻ കൗണ്ടിയിലെ മറ്റൊരു വീട്ടിൽ നിന്ന് ഏകദേശം €42,000 വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു. ഓപ്പറേഷന്റെ ഭാഗമായി 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിൽപ്പനയ്ക്കോ വിതരണത്തിനോ ആയി മയക്കുമരുന്ന് … Read more

ഡബ്ലിനിലെ കാംഡൻ സ്ട്രീറ്റിൽ മോഷ്ടാവിന്റെ അതിക്രമം, കൗമാരക്കാരൻ ആശുപത്രിയിൽ

ശനിയാഴ്ച ഡബ്ലിൻ നഗരത്തിൽ നടന്ന കവർച്ചക്കിടെ ഉണ്ടായ അക്രമത്തിൽ കൗമാരക്കാരന് പരിക്കേറ്റു.ഡബ്ലിൻ 2 ലെ കാംഡൻ സ്ട്രീറ്റിലാണ് അക്രമം ഉണ്ടായത്. അതേസമയം പരിക്കേറ്റ കൗമാരക്കാരനെ സെൻ്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ജീവന് ഭീഷണിയല്ലെന്ന് ഗാർഡ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് 20 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാർഡേ കൂട്ടിച്ചേർത്തു.

അയർലണ്ടിലേക്ക് 21 മില്യൺ യൂറോയുടെ കൊക്കെയിൻ കടത്ത്, ആറുപേരെ അറസ്റ്റ് ചെയ്ത് പോലീസ്

കൊക്കെയിൻ കടത്തുസംഘത്തിലെ ആറാമനെയും വലയിലാക്കി അയർലണ്ട് പോലീസ്. €21 മില്യൺ വിപണന മൂല്യമുള്ള 300 കിലോ കൊക്കെയ്നാണ് അയർലണ്ടിലെ ലിമെറിക്ക് കൗണ്ടിയിലുള്ള ഫോയ്‌നസ് തുറമുഖത്ത് നിന്നും പോലീസ് പിടിച്ചെടുത്തത്. കനഡയിൽ നിന്നെത്തിയ ഒരു ചരക്ക് കപ്പലിൽ നിന്നാണ് ലഹരിമരുന്ന് പിടിച്ചെടുത്തത്. വ്യാഴാഴ്ച റവന്യൂ ഉദ്യോഗസ്ഥർ പരിശോധന നടത്തിയതിനെത്തുടർന്നാണ് കൊക്കെയ്ൻ കണ്ടെടുത്തത്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച അഞ്ചു പേരെ അറസ്റ്റു ചെയ്തിരുന്നു. 35 മുതൽ 50 വരെ പ്രായമുള്ള പുരുഷന്മാരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം 32 … Read more

ഡബ്ലിനിൽ കൗമാരക്കാരെ കൊള്ളയടിച്ചു; യുവാവിനെ വലയിലാക്കി ഗാർഡ

ഡബ്ലിനിലെ Temple Bar-ല്‍ കൗമാരക്കാരെ കൊള്ളയടിച്ച സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കൗമാരക്കാരായ രണ്ട് ആണ്‍കുട്ടികളെ മൂന്നുപേര്‍ ചേര്‍ന്ന സംഘം കൊള്ളയടിച്ചത്. Pearse Street ഗാര്‍ഡ സംഭവസ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയ ശേഷം കുറ്റകൃത്യത്തിന്റെ ഫയല്‍ തയ്യാറാക്കി പബ്ലിക്ക് പ്രോസിക്ക്യൂഷന്‍ ഡയറക്ട്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും ഗാര്‍ഡ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധപരിശോധനകള്‍ നടത്തിവരികയാണ്. അക്രമം നടക്കുന്ന സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നവരോ അല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും തെളിവുകള്‍ കൈവശം ഉള്ളവരോ 01 … Read more

ലിമറിക്കിൽ യുവതി കൊല്ലപ്പെട്ട സംഭവം ; പിടിയിലായ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി PSNI

ലിമറിക്കില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പിടിയിലായ യുവാവിനെതിരെ കൊലക്കുറ്റം ചുമത്തി നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസ്(PSNI). റൊമാനിയന്‍ സ്വദേശിനിയായ 26 വയസ്സുകാരി Geila Ibram കൊല്ലപ്പെട്ട സംഭവത്തിലാണ് പോലീസ് നടപടി. ഇയാളെ ഇന്ന് രാവിലെ ബെല്‍ഫാസ്റ്റ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു Geila Ibram നെ Dock Road ലെ ഒരു അപാര്‍ട്മെന്റിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ ഗാര്‍ഡയും, PSNI സീരിയസ് ക്രൈം ബ്രാഞ്ചും സംയുക്തമായുള്ള അന്വേഷണമാണ് നിലവില്‍ പുരോഗമിക്കുന്നത്. ലിമറിക് യൂണിവേഴ്സിറ്റി … Read more

1984 കെറി ബേബീസ് കേസ് ; 38 വർഷങ്ങൾക്ക് ശേഷം രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗാർഡ

അയര്‍ലന്‍ഡിലെ പ്രമാധമായ 1984 കെറി ബേബീസ് കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് ഗാര്‍ഡ. കെറിയിലെ Cahersiveen ല്‍ White Strand ബീച്ചില്‍ പിഞ്ചുകുഞ്ഞിനെ (ജോണ്‍) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലാണ് 38 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റ് നടക്കുന്നത്. അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു പുരുഷനെയും, 50 വയസ്സിന് മുകളില്‍ പ്രായമുള്ള ഒരു സ്ത്രീയെയുമാണ് ഗാര്‍ഡ അറസ്റ്റ് ചെയ്തിരിക്കുന്നത്. Munster ല് വച്ചായിരുന്നു ഇവരുടെ അറസ്റ്റ്. നിലവില്‍ ഇരുവരെയും ഗാര്‍ഡ ചോദ്യം ചെയ്തുവരികയാണ്. കേസില്‍ 2018 … Read more

Kildare ൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോളണ്ട് പൗരൻ മരണപ്പെട്ടു

Kildare ലെ ന്യൂബ്രിഡ്ജില്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പോളിഷ് പൗരന്‍ മരണപ്പെട്ടു. ബുധനാഴ്ച രാവിലെയോടെയായിരുന്നു ഇദ്ദേഹത്തെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് Naas ജനറല്‍ ഹോസ്പിറ്റലിലേക്ക് എത്തിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. വീട്ടില്‍ നടന്ന തര്‍ക്കത്തിനിടയിലാണ് ഇയാള്‍ക്കെതിരെ ആക്രമം നടന്നതെന്നാണ് ലഭ്യമാവുന്ന വിവരം. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന മുപ്പത്കാരനായ ഒരാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ന്യൂബ്രിഡ്ജ് ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നവര്‍ ന്യൂബ്രിഡ്ജ് ഗാര്‍ഡ സ്റ്റേഷനിലോ, … Read more

ഡബ്ലിൻ വിമാനത്താവളത്തിൽ തായ്‌വാൻ സ്വദേശിയിൽ നിന്നും 1.8 മില്യൺ യൂറോ മൂല്യം വരുന്ന കറൻസി പിടികൂടി

ഡബ്ലിന്‍ വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ തായ്‍വാന്‍ സ്വദേശിയില്‍ നിന്നും 1.8 മില്യണ്‍ യൂറോ മൂല്യം വരുന്ന കറന്‍സികള്‍ പിടികൂടി. അമ്പതു വയസ്സുകാരിനില്‍ നിന്നുമാണ് വന്‍തോതില്‍ കറന്‍സികള്‍ പിടികൂടിയത്. യൂറോ. യു.എസ് ഡോളര്‍, Sterling എന്നീ കറന്‍സികളായിരുന്നു റവന്യൂ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്. ഇയാളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ലണ്ടനിലെ Gatwick വിമാനത്താവളത്തില്‍ നിന്നുമാണ് ഇയാള്‍ ഡബ്ലിനില്‍ എത്തിച്ചേര്‍ന്നത്. പിടിച്ചെടുത്ത തുക അയര്‍ലന്‍ഡില്‍ വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാന്‍ എത്തിച്ചതെന്നാണ് സംശയിക്കുന്നത്. Criminal Courts of Justice ന്റെ … Read more

മയോയിലെ വീട്ടിൽ 80 വയസ്സുകാരൻ കൊല്ലപ്പെട്ട നിലയിൽ ; ഒരാൾ പിടിയിൽ

മയോയിലെ Castlebar ലെ വീട്ടില്‍ 80 വയസ്സുകാരന്‍ കൊല്ലപ്പെട്ട നിലയില്‍‍. കൊലപാതകിയെന്ന് സംശയിക്കുന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് 6.30 ഓടെയായിരുന്നു ഇതുസംബന്ധിച്ച് ഗാര്‍ഡയ്ക്കും എമര്‍ജന്‍സി സര്‍വ്വീസ് വിഭാഗങ്ങള്‍ക്കും വിവരം ലഭിച്ചത്. ഇവരെത്തുമ്പോള്‍ വീട് കത്തിനശിച്ച നിലയിലായിരുന്നു. അഗ്നിശമനവിഭാഗം തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൊലപാതകിയെന്ന് സംശയിക്കുന്നയാളെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. ഇയാളെ നിലവില്‍ Castlebar ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് വിധേയനാക്കുകയാണ്. സംഭവം നടന്ന വീട്ടില്‍ … Read more