കോർക്കിൽ യുവാവിനെ ബലമായി വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേ വാഹനം അപകടത്തിൽ പെട്ടു; പ്രതികളെ തേടി ഗാർഡ

കോര്‍ക്ക് സിറ്റിയില്‍ ആക്രമണത്തില്‍ പരിക്കേറ്റയാള്‍ ആശുപത്രിയില്‍. നവംബര്‍ 17 ഞായറാഴ്ചയാണ് Douglas-ലെ Maryborough Hill-ലുള്ള ഒരു വീട്ടില്‍ നിന്നും 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരനെ ബലമായി വലിച്ചിറക്കി കൊണ്ടുപോയതായി പരാതി ഉയര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ ഗാര്‍ഡ സാക്ഷികളെയും തെളിവും അന്വേഷിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെ 2.30-ഓടെ വീട്ടില്‍ നിന്നും ഇദ്ദേഹത്തെ ബലമായി വലിച്ചിറക്കി, കാറില്‍ കയറ്റി കൊണ്ടുപോയെന്നാണ് പരാതി. കോര്‍ക്കിലെ Bishopstown-ലുള്ള Curraheen Park-ല്‍ വച്ച് വാഹനം അപകടത്തില്‍ പെടുകയും, അക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ Cork University Hospital-ല്‍ … Read more

കോർക്കിൽ കത്തി കാട്ടി കൊള്ള; പ്രതി പിടിയിൽ

കോര്‍ക്കില്‍ കത്തികാട്ടി കൊള്ള നടത്തിയ ആള്‍ പിടിയില്‍. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് കോര്‍ക്ക് സിറ്റിയിലെ Summerhill North-ലെ ഒരു കടയിലെത്തിയ പ്രതി കത്തികാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയത്. തുടര്‍ന്ന് ഗാര്‍ഡ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഗോൾവേയിൽ കൊക്കെയ്നുമായി മൂന്ന് പേർ പിടിയിൽ; 2 കിലോ കൊക്കെയ്ൻ കണ്ടെത്തിയത് വേസ്റ്റ് ഗ്രൗണ്ടിൽ

കൗണ്ടി ഗോള്‍വേയില്‍ 150,000 യൂറോ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍. Doughiska പ്രദേശത്തെ വീടുകളില്‍ ഗാര്‍ഡ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നായ കൊക്കെയ്ന്‍ പിടിച്ചെടുത്തത്. അറസ്റ്റിലായ രണ്ട് പേര്‍ക്ക് 20-ലേറെ പ്രായമുണ്ട്. ഒരാള്‍ കൗമാരക്കാരനാണ്. വീട്ടിൽ നിന്നും കണ്ടെത്തിയ ഏതാനും ഗ്രാം കൊക്കെയ്ന് പുറമെ, ബാക്കിയുള്ള 2 കിലോഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തത് സമീപത്തെ വേസ്റ്റ് ഗ്രൗണ്ടില്‍ നിന്നാണ്. മയക്കുമരുന്നിന് പുറമെ മൂന്ന് റോളക്‌സ് വാച്ചുകള്‍, 2,500 യൂറോ പണം എന്നിവയും പിടിച്ചെടുത്തു. ഒരു റേഞ്ച് റോവർ ഡിസികവറി … Read more

റോഡിലെ ഐസിൽ തെന്നി വടക്കൻ അയർലണ്ടിൽ സ്‌കൂൾ ബസ് മറിഞ്ഞു; കുട്ടികൾ സുരക്ഷിതർ

അതിശക്തമായ മഞ്ഞുവീഴ്ച തുടരുന്നതിനിടെ വടക്കന്‍ അയര്‍ലണ്ടില്‍ ഐസ് നിറഞ്ഞ റോഡില്‍ നിന്നും തെന്നി കുട്ടികളുടെ സ്‌കൂള്‍ ബസ് അപകടത്തില്‍ പെട്ടു. Co Fermanagh-യിലെ Lisbellaw-യിലുള്ള Tattygare Road-ല്‍ വച്ച് ഇന്ന് രാവിലെയാണ് സ്‌കൂള്‍ കുട്ടികളുമായി പോകുകയായിരുന്ന ബസ് അപകടത്തില്‍ പെട്ടത്. കഠിനമായ തണുപ്പ് കാരണം റോഡില്‍ ഐസ് രൂപപ്പെട്ടതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. അതേസമയം സംഭവത്തില്‍ ആര്‍ക്കും കാര്യമായ പരിക്കില്ലെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് അറിയിച്ചു. റോഡില്‍ നിന്നും തെന്നിയ ബസ് സമീപത്തെ കിടങ്ങിലാണ് വീണത്. കുട്ടികളെ ഉടനെ … Read more

അയർലണ്ടിൽ മഞ്ഞു വീഴ്ച ശക്തം: ഡബ്ലിൻ അടക്കം 11 കൗണ്ടികളിൽ ഓറഞ്ച് വാണിങ്; രാജ്യമെങ്ങും യെല്ലോ വാണിങ്

അതിശൈത്യം തുടരുന്ന അയര്‍ലണ്ടില്‍ 11 കൗണ്ടികള്‍ക്ക് ഓറഞ്ച് വാണിങ്ങുമായി കാലാവസ്ഥാ വകുപ്പ്. Carlow, Dublin, Kildare, Kilkenny, Laois, Offaly, Wexford, Wicklow, Munster, Galway, Roscommon എന്നീ കൗണ്ടികളിലാണ് ഇന്ന് രാത്രി 9 മണി മുതല്‍ നാളെ (വ്യാഴം) ഉച്ചയ്ക്ക് 12 മണി വരെ ഓറഞ്ച് ഐസ് വാണിങ് നിലവില്‍ വരിക. ഇതിന് പുറമെ ഇന്ന് രാത്രി 8 മണി മുതല്‍ നാളെ ഉച്ചയ്ക്ക് 12 മണി വരെ രാജ്യമെങ്ങും യെല്ലോ വാണിങ്ങും ഉണ്ടാകും. റോഡില്‍ … Read more

ഫിക്സഡ് മോർട്ട്ഗേജ് റേറ്റ് 0.5% കുറച്ച് ബാങ്ക് ഓഫ് അയർലണ്ട്

ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് റേറ്റുകളിന്മേല്‍ 0.5% കുറവ് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് അയര്‍ലണ്ട്. പുതുക്കിയ നിരക്കുകള്‍ ഇന്നുമുതല്‍ നിലവില്‍ വരും. നിലവിലെ ഉപഭോക്താക്കള്‍ക്കും, പുതിയ ഉപഭോക്താക്കള്‍ക്കും ഇളവ് ബാധകമായിരിക്കുമെന്നും, Building Energy Rating (BER) A മുതല്‍ G വരെയുള്ള എല്ലാ വീടുകള്‍ക്കും ഇളവ് ലഭിക്കുമെന്നും ബാങ്ക് അറിയിച്ചു. പുതുക്കിയ നിരക്കുകള്‍ പ്രകാരം നാല് വര്‍ഷത്തേയ്ക്കുള്ള ഫിക്‌സഡ് മോര്‍ട്ട്‌ഗേജ് 3.1% (BER അനുസരിച്ച്) മുതല്‍ ലഭ്യമാകുമെന്നും, അതുവഴി 300,000 യൂറോയുള്ള മോര്‍ട്ട്‌ഗേജിന് വര്‍ഷം ശരാശരി 1,000 യൂറോ പഴയ … Read more

തണുത്ത് വിറച്ച് അയർലണ്ട്; ഡ്രൈവർമാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!

അയര്‍ലണ്ടില്‍ കഠിനമായ തണുപ്പും, മഞ്ഞുറയലും ആരംഭിച്ചതോടെ മുന്നറിയിപ്പുകളുമായി റോഡ് സുരക്ഷാ അതോറിറ്റി (RSA). ഈ ആഴ്ചയിലുടനീളം മൈനസ് ഡിഗ്രിയിലേയ്ക്ക് വരെ താപനില താഴുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. മഞ്ഞ് കാരണം റോഡില്‍ കാഴ്ച കുറയുന്നതും, ഐസ് രൂപപ്പെടുന്നതും അപകടസാധ്യത കൂട്ടുമെന്നതിനാല്‍, സുരക്ഷാ മുന്നറിയിപ്പുകളുമായി RSA രംഗത്തെത്തിയിരിക്കുകയാണ്. റോഡില്‍ കാഴ്ച കുറയുന്നതിനാല്‍ വേഗത കുറയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അടുത്തെത്തിയാല്‍ മാത്രമേ പലപ്പോഴും മറ്റ് വാഹനങ്ങളെയും കാല്‍നയാത്രക്കാരെയും കാണാന്‍ സാധിക്കുകയുള്ളൂ. വേഗതയില്‍ പോകുമ്പോള്‍ റോഡില്‍ ഐസ് ഉണ്ടെങ്കില്‍ ബ്രേക്ക് ചവിട്ടിയാല്‍ … Read more

അയർലണ്ടിൽ മൈനസ് 3 ഡിഗ്രി തണുപ്പ്; രാജ്യമെങ്ങും യെല്ലോ വാണിങ്

അയര്‍ലണ്ടില്‍ ശൈത്യം കടുക്കുന്നതോടെ വീണ്ടും മുന്നറിയിപ്പുകളുമായി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇന്ന് (ചൊവ്വ) രാത്രി 8 മണി മുതല്‍ ബുധനാഴ്ച രാവിലെ 10 മണി വരെ രാജ്യത്തുടനീളം സ്റ്റാറ്റസ് യെല്ലോ ലോ ടെംപറേച്ചര്‍, ഐസ് വാണിങ് നിലവില്‍ വരുമെന്ന് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി. അതിശക്തമായ തണുപ്പിനൊപ്പം മഞ്ഞുറയാനും, ഐസ് രൂപപ്പെടാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. താപനില മൈനസ് 3 ഡിഗ്രി വരെ താഴാനും സാധ്യതയുണ്ട്. മഞ്ഞ് കാരണം റോഡില്‍ കാഴ്ച കുറയാനും, ഐസ് രൂപപ്പെടാനും സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാരും, … Read more

University Hospital Limerick-ൽ ട്രോളിയിൽ കഴിയുന്ന രോഗികൾ 102; കണക്ക് പുറത്തുവിട്ട് നഴ്‌സുമാരുടെ സംഘടന

University Hospital Limerick (UHL)-ല്‍ ബെഡ്ഡ് ലഭിക്കാതെ ട്രോളികളില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 100 കടന്നതായി മുന്നറിയിപ്പ്. Irish Nurses and Midwives Organisation (INMO)-ന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 102 രോഗികളാണ് UHL-ല്‍ ട്രോളികളിലും മറ്റുമായി ചികിത്സ തേടുന്നത്. ഇതില്‍ 53 പേര്‍ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലാണെന്നും സംഘടന വ്യക്തമാക്കുന്നു. ഇന്ന് രാജ്യത്തെ വിവിധ ആശുപത്രികളിലായി ബെഡ്ഡ് ലഭിക്കാതെ ട്രോളികളില്‍ ചികിത്സ തേടുന്ന രോഗികളുടെ എണ്ണം 512 ആണെന്ന് INMO പറഞ്ഞു. ഇതില്‍ 393 … Read more

കഠിനമായ തണുപ്പും മഞ്ഞു വീഴ്ചയും; അയർലണ്ടിലെ 3 കൗണ്ടികൾക്ക് യെല്ലോ വാണിങ്

അതിശക്തമായ തണുപ്പിനെത്തുടര്‍ന്ന് Cavan, Donegal, Leitrim എന്നീ കൗണ്ടികളില്‍ യെല്ലോ സ്‌നോ ആന്‍ഡ് ഐസ് വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (തിങ്കള്‍) വൈകിട്ട് 7 മണി മുതല്‍ നാളെ രാവിലെ 8 മണി വരെയാണ് മുന്നറിയിപ്പ്. രാത്രിയോടെ ഇവിടങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകുമെന്നും, റോഡില്‍ കാഴ്ച കുറയുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് ഈയാഴ്ച പതിവിലുമധികം തണുപ്പ് അനുഭവപ്പെടുമെന്നും, മഞ്ഞുവീഴ്ചയ്‌ക്കൊപ്പം ഐസ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. താപനില പൂജ്യത്തിലും താഴുമെന്നും പ്രവചനമുണ്ടായിരുന്നു. ഇന്ന് രാവിലെ … Read more