അബോര്‍ഷനില്‍ തളരാതിരിക്കാന്‍

അബോര്‍ഷന്‍ പല കാരണങ്ങള്‍കൊണ്ടും ഉണ്ടാകാം. ദമ്പതിമാരെ മാനസികമായി തളര്‍ത്തുന്ന അബോര്‍ഷന്റെ കാരണങ്ങളും പരിഹാര മാര്‍ഗങ്ങളും. നീണ്ട കാത്തിരിപ്പിന്റെ ഫലമാകും അബോര്‍ഷന്‍ എന്ന ഒറ്റ വാക്കില്‍ തകര്‍ന്നു വീഴുന്നത്. അബോര്‍ഷന്‍ പല കാരണങ്ങള്‍കൊണ്ടും സംഭവിക്കാം. ഇതില്‍ ഒഴിവാക്കപ്പെടാനാവാത്ത കാരണങ്ങള്‍പോലുമുണ്ട്. സാധാരണയായി ഗര്‍ഭം ധരിച്ച് ഇരുപത്തിരണ്ട് ആഴ്ചയ്ക്കുള്ളില്‍ അലസിപ്പോകുന്നതിനെയാണ് അബോര്‍ഷന്‍ എന്നു പറയുന്നത്. ജനിതക വൈകല്യമാണ് അബോര്‍ഷന് ഒരു പ്രധാന കാരണം. ആദ്യത്തെ പന്ത്രണ്ട് ആഴ്ചയ്ക്കുള്ളിലാണ് അബോര്‍ഷനു സാധ്യത കൂടുതല്‍. പതിനഞ്ച് ശതമാനം ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ സാധ്യത കണക്കാക്കുന്നു. പ്രായം … Read more

മൂഡ് നന്നാക്കാന്‍ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങള്‍

നിങ്ങളുടെ സുഹൃത്തുക്കളില്‍ ആരെയെങ്കിലും എപ്പോഴും മൂഡൗട്ടായി കാണാറുണ്ടോ? ടെന്‍ഷനോ, മാനസികസമ്മര്‍ദ്ദമോ വിഷാദമോ കാരണമായിരിക്കും ചിലര്‍ എപ്പോഴും മൂഡൗട്ടായിട്ടിരിക്കുന്നത്. എന്നാല്‍ ഭക്ഷണക്രമത്തില്‍ ചില മാറ്റങ്ങളൊക്കെ വരുത്തിയാല്‍ മൂഡൗട്ട് മാറ്റാവുന്നതാണ്. താഴെ കൊടുത്തിരിക്കുന്ന അഞ്ചു ഭക്ഷണങ്ങള്‍ ശീലമാക്കിയാല്‍ മൂഡൗട്ട് ഇല്ലാതാക്കാം… 1, കോഫി മുഡ് മാറ്റുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട പാനീയമാണ് കോഫി. കോഫി കുടിച്ച് അരമണിക്കൂറിനുള്ളില്‍ത്തന്നെ ഇതിന്റെ ഫലം അറിയാനാകും. നാഡീവ്യവസ്ഥയില്‍ പ്രവര്‍ത്തിച്ച് തലച്ചോറിനെ ഉത്തേജിപ്പിക്കാനും ഒരു കാര്യത്തില്‍ ശ്രദ്ധ കൂട്ടാനും കോഫിക്ക് സാധിക്കും. നിങ്ങളുടെ മൂഡ് നന്നാക്കുന്നതിനുപുറമെ ഹൃദയത്തിന്റെ … Read more

ചുംബനം ക്യാന്‍സറിന് കാരണമാകുന്നുവെന്ന് പഠനം

  ന്യൂഡല്‍ഹി: ചുംബനം പുക വലിക്കുന്നതിനേക്കാള്‍ ഹാനികരമാണെന്ന് റിപ്പോര്‍ട്ട്. ലിപ് ലോക് ചെയ്യുന്നതിലൂടെ തലയിലും കഴുത്തിലും കാന്‍സര്‍ ബാധയുണ്ടാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുകവലിയും മദ്യപാനവും പോലെ ചുംബനവും ക്യാന്‍സര്‍ പിടിപെടാനുള്ള പ്രധാന കാരണമാണെന്നാണ് ഗവേഷകരുടെ വാദം. ലണ്ടനിലെ റോയല്‍ ഡാര്‍വിന്‍ ആശുപത്രിയിലെ ഗവേഷകരായ ഡോക്ടര്‍മാരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഡോ. മഹിബന്‍ തോമസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.മെയില്‍ ഓണ്‍ലൈന്‍ എന്ന വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. ചുംബനത്തിലൂടെ പടരുന്ന ഹ്യൂമന്‍ പാപിലോമ വൈറസ് (എച്ച്.പി.വി) ആണ് മനുഷ്യരില്‍ … Read more

നട്ടെല്ലിന് ബലം കൂടുതല്‍ ആണ്‍കുട്ടികള്‍ക്കെന്ന് പഠനം

  ലോസ് ആഞ്ചല്‍സ്: നട്ടെല്ലിന് ബലം കൂടുതല്‍ ആണ്‍കുട്ടികള്‍ക്കെന്ന് പഠനം. പെണ്‍കുട്ടികളേക്കാള്‍ ബലവും വലിപ്പവുമുള്ള നട്ടെല്ലുമായാണ് ആണ്‍കുട്ടികള്‍ ജനിക്കുന്നത്. ആണ്‍കുട്ടികളുടെ നട്ടെല്ലിനേക്കാള്‍ 10.6 ശതമാനം ചെറുതും ബലം കുറഞ്ഞതുമായ നട്ടെല്ലാണ് പെണ്‍കുട്ടികള്‍ക്കെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. അമേരിക്കയിലെ ലോസ് ആഞ്ചല്‍സിലെ സബാന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ചില്‍ഡ്രനാണ് പഠനം നടത്തിയത്. സസ്തനികളില്‍ മനുഷ്യര്‍ക്ക് മാത്രമാണ് നട്ടെല്ലില്‍ ഇത്തരം വ്യത്യാസം പ്രകടമാകുന്നതെന്നും ഗവേഷണ സംഘത്തിലെ വിസെന്റ് ഗില്‍സാന്‍സ് പറഞ്ഞു. ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ജേണല്‍ ഓഫ് പെഡിസ്ട്രിക്‌സിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. നട്ടെല്ലിലെ … Read more

പശുവിന്റെ ഹൃദയവാല്‍വ് വച്ച് വൃദ്ധയെ രക്ഷപ്പെടുത്തി

  ചെന്നൈ: ഇന്ത്യന്‍ വൈദ്യശാസ്ത്രത്തിന് മറ്റൊരു അപൂര്‍വ നേട്ടം കൂടി. 81 വയസുകാരിയായ വൃദ്ധയ്ക്കു പശുവിന്റെ ഹൃദയവാല്‍വ് വച്ചുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് അപൂര്‍വ ശസ്ത്രക്രിയ നടന്നത്. നാലംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം മൂന്നു മണിക്കൂര്‍ സമയമെടുത്താണ് പശുവിന്റെ ഹൃദയവാല്‍വ് വൃദ്ധയ്ക്കു വച്ചുപിടിപ്പിച്ചത്. 11 വര്‍ഷം മുന്‍പ് ഹൃദയത്തിന്റെ വാല്‍വ് മാറ്റിവച്ച വൃദ്ധയ്ക്കുതന്നെയാണു വീണ്ടും ശസ്ത്രക്രിയ വേണ്ടിവന്നത്. ആദ്യം മാറ്റിവച്ച വാല്‍വ് ചുരുങ്ങി ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുമെന്ന ഘട്ടത്തിലാണു പശുവിന്റെ ഹൃദയവാല്‍വ് … Read more

പുറത്തിറങ്ങാതെ കിടപ്പുമുറിയില്‍ സ്വയം അടച്ചിരിക്കുന്ന യുവാക്കളുടെ എണ്ണം 10 ലക്ഷം കടന്നു, എന്താണ് ഹിക്കിക്കോമോറി?

  ടോക്കിയോ: ജപ്പാനില്‍ പുറത്തിറങ്ങാതെ കിടപ്പുമുറിയില്‍ സ്വയം അടച്ചിരിക്കുന്ന യുവാക്കളുടെ എണ്ണം 10 ലക്ഷം കടന്നിരിക്കുന്നു. നഷ്ടപ്പെട്ട തലമുറ അല്ലെങ്കില്‍ അദൃശ്യരായ യുവത്വം എന്നറിയപ്പെടുന്ന ഇവര്‍ ഹിക്കിക്കോമോറി എന്ന മാനസികരോഗത്തിന്റെ പിടിയിലകപ്പെട്ടവരാണ്. ജപ്പാന്‍കാരെ ഏറെ പരിചിതമായ എന്നാല്‍ പേടിപ്പെടുത്തുന്ന ഒരു രോഗമാണ് ഹിക്കിക്കോമോറി. ജപ്പാന്‍ യുവാക്കളില്‍ കണ്ട് വരുന്ന ഒരുമാനസിക പ്രശ്‌നമാണിത്. ആ രോഗത്തിന്റെ പിടിയിലകപ്പെട്ടവരുടെ എണ്ണം പത്ത് ലക്ഷത്തോളമാകുന്നുവെന്നാണ് കണക്കുകള്‍. യുവാക്കളില്‍ കണ്ട് വരുന്ന ഉള്‍വലിയുന്ന സ്വഭാവമാണ് ഹിക്കിക്കോമോറി. സ്വന്തം മുറിയില്‍ നിന്ന് പോലും പുറത്ത് … Read more

കുടവയര്‍ സൗന്ദര്യ പ്രശ്നം മാത്രമല്ല

കുടവയറിനെ (അബ്‌ഡോമിനല്‍ ഒബീസിറ്റി) വെറുമൊരു സൗന്ദര്യപ്രശ്‌നം മാത്രമായി കരുതുന്നവരുണ്ടോ..എന്നാല്‍ സൗന്ദര്യ പ്രശ്നത്തേക്കാള്‍ഗൗരവമുള്ളതാണ് കുടവയര്‍. അപകടകരമായ ജീവിതശൈലീരോഗങ്ങള്‍ പിടിപെടാനുള്ള വലിയ സാധ്യത കൂടിയാണ് വയറിന്റെ ഭാഗത്തെ അമിതമായ കൊഴുപ്പടിയല്‍. പ്രമേഹം, ഹൃദ്രോഗം, രക്താതിസമ്മര്‍ദം, ഫാറ്റി ലിവര്‍ ഇങ്ങനെ രോഗങ്ങളുടെ പടയാണ് കുടവയറുള്ളവരെ കാത്തിരിക്കുന്നത്. മദ്യപന്മാരായ പുരുഷന്മാരെ ബാധിക്കും പോലെയുള്ള കടുത്ത കരള്‍രോഗങ്ങള്‍ പോലും കുടവയറുള്ള സ്ത്രീകളെ ബാധിക്കാറുണ്ട്. കുടവയറുണ്ടാകാന്‍ അഞ്ച് കാരണങ്ങളാണ് ഉള്ളതെന്നാണ് പൊതുവെ വിലയിരുത്തുന്നത്. ആരോഗ്യകരമല്ലാത്ത ഡയറ്റ്, വ്യായാമമില്ലായ്മ, സ്‌ട്രെസ്, കുറഞ്ഞ മെറ്റബോളിക് നിരക്ക് തുടങ്ങിയവയാണവ. 1 … Read more

ലിംഗാഗ്ര ചര്‍മ്മം നീക്കം ചെയ്യാവുന്ന ഉപകരണത്തിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

വാഷിംങ്ടണ്‍: വേദനയും അധിക രക്തസ്രാവവും കൂടാതെ പുരുഷന്മാര്‍ക്ക് ലിംഗാഗ്ര ചര്‍മ്മം നീക്കം ചെയ്യാവുന്ന ഉപകരണത്തിന് ലോകാരോഗ്യ സംഘടന(ഡബ്‌ള്യൂ.എച്ച്.ഒ)യുടെ അംഗീകാരം. ഷാങ്‌റിംഗ് എന്ന പ്‌ളാസ്റ്റിക് ഉപകരണമാണ് ഡബ്‌ള്യൂ.എച്ച്.ഒയുടെ അംഗീകാരം നേടിയത്. രണ്ട് പ്‌ളാസ്റ്റിക് വളയങ്ങള്‍ സംയോജിച്ചുള്ള ഉപകരണമാണ് ഷാങ്‌റിംഗ്. ശസ്ത്രക്രിയയിലൂടെ അഗ്രചര്‍മ്മത്തിലേക്ക് ഈ വളയങ്ങള്‍ കയറ്റിയാണ് ചര്‍മ്മം ഛേദിക്കുക. ചര്‍മ്മ നീക്കത്തിനു ശേഷം സാധാരണ പോലുള്ള തുന്നിക്കെട്ടിന്രെ ആവശ്യമില്ലെന്നതാണ് ഷാങ്‌റിംഗിന്രെ പ്രധാന സവിശേഷത. ആവശ്യത്തിനു ശേഷം നശിപ്പിച്ചുകളയാനുമാവും. പഴയ രീതിയ്ക്കു വേണ്ടിവരുന്നതിലും പകുതി സമയം കൊണ്ട് ‘സുന്നത്ത്’ സാധ്യമാക്കാമെന്നതാണ് … Read more

വയാഗ്രയുടെ ഉപയോഗം ത്വക്കിലെ ക്യാന്‍സറിന് കാരണമാകും

  ന്യൂയോര്‍ക്ക്:ലൈംഗിക ഉത്തേജക ഔഷധമായ വയാഗ്രയുടെ തുടര്‍ ഉപയോഗം ത്വക്കിലെ ക്യാന്‍സറിന് കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ ലന്‍ഗോന്‍ മെഡിക്കല്‍ സെന്റര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വയാഗ്രയുടെ ഉപയോഗം നേരിട്ടു ക്യാന്‍സറിനു കാരണമാകുന്നില്ലെങ്കിലും, മാറിയ ജീവിതശൈലി ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തല്‍. ഏകദേശം ഇരുപതിനായിരത്തോളം മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്താണ് ഇതുസംബന്ധിച്ച നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും മുന്നില്‍നില്‍ക്കുന്നവരിലാണ് ഇത്തരത്തില്‍ ത്വക്ക് ക്യാന്‍സര്‍ പിടിപെട്ടിട്ടുള്ളത്. സ്‌റ്റേസി ലോയബ് ആണ് പഠനത്തിനു നേതൃത്വം നല്‍കിയ … Read more

92 കാരിയുടെ വയറ്റില്‍ എഴുപത് വയസ്സ് പ്രായമുള്ള ഭ്രൂണം

  വീണതിനെ തുടര്‍ന്ന് 92 കാരിയായ സ്ത്രീ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് കഴിഞ്ഞ 70 വര്‍ഷമായി ഗര്‍ഭത്തിലൊരു കുഞ്ഞുമായാണ് ഇവര്‍ ജീവിച്ചത് എന്ന ഞെട്ടിക്കുന്ന വാര്‍ത്ത ലോകം അറിഞ്ഞത്. ചിലി സ്വദേശിയായ എസ്‌റ്റെല മെലന്‍ഡെസയുടെ വയറ്റിലാണ് ഡോക്ടര്‍മാര്‍ ഭ്രൂണത്തെ കണ്ടെത്തിയത്. അടുത്തിടെയുണ്ടായ ഒരു വീഴ്ചയെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ എസ്‌റ്റെല പതിവ് ചെക്കപ്പുകളുടെ ഭാഗമായി എക്‌സറേ എടുത്തിരുന്നു. എക്‌സറേയിലാണ് രണ്ട് കിലോ തൂക്കം വരുന്ന ഭ്രൂണത്തെ അടിവയറ്റില്‍ കണ്ടെത്തിയത്. ആരോഗ്യ രംഗത്ത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഈ … Read more