അയർലണ്ടിലെ 32-35 പ്രായക്കാരായ സ്ത്രീകൾക്കും ഇനി സൗജന്യ ഗർഭനിരോധനോപാധികൾ ലഭ്യം

HSE-യുടെ സൗജന്യഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഇനി 32-35 പ്രായക്കാരായ സ്ത്രീകള്‍ക്കും ലഭിക്കും. ഇതോടെ രാജ്യത്തെ 17-35 പ്രായക്കാരായ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ഗര്‍ഭനിരോധ സംവിധാനങ്ങള്‍ ലഭ്യമാകും. ജിപിമാരുമായുള്ള കണ്‍സള്‍ട്ടേഷന്‍, ഫാമിലി പ്ലാനിങ്, സ്റ്റുഡന്റ് ഹെല്‍ത്ത്, പ്രൈമറി കെയര്‍ സെന്ററിലെ ചികിത്സ എന്നീ സേവനങ്ങളും സൗജന്യമാണ്. HSE-യുടെ റീ-ഇംബേഴ്‌സ്‌മെന്റ് ലിസ്റ്റിലുള്ള കോണ്‍ട്രാസെപ്റ്റീവുകളുടെ പ്രിസ്‌ക്രിപ്ഷനുകളും സൗജന്യമായി ലഭിക്കും. സ്ത്രീകള്‍ക്ക് പുറമെ ഈ പ്രായത്തിലുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍, നോണ്‍ ബൈനറി ആയിട്ടുള്ളവര്‍ എന്നിവര്‍ക്കും സൗജന്യം ലഭ്യമാണ്. ഗര്‍ഭനിരോധനമാര്‍ഗ്ഗങ്ങള്‍ ലഭിക്കാനുള്ള സാഹചര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ മുന്‍ഗണന … Read more

അയർലണ്ടിലെ ജനകീയ ചിപ്സ് ബ്രാൻഡ് ആയ Tayto-യിൽ ഗോൾഫ് ബോൾ കഷണങ്ങൾ; പാക്കുകൾ തിരിച്ചെടുത്ത് കമ്പനി

അയര്‍ലണ്ടിലെ ജനകീയ ചിപ്‌സ് ബ്രാന്‍ഡായ Tayto ഏതാനും ഉല്‍പ്പന്നങ്ങള്‍ തിരികെ വിളിക്കുന്നു. ചില ചിപ്‌സ് പാക്കറ്റുകളില്‍ ഗോള്‍ഫ് ബോളിന്റെ കഷണങ്ങള്‍ പെട്ടിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്നാണ് നടപടി. ഉരുളക്കിഴങ്ങ് കൃഷിക്കൊപ്പം ഗോള്‍ഫ് ബോളും പെട്ടുപോയതാണെന്നും, പിന്നീട് ഈ ഉരുളക്കിഴങ്ങുകളുപയോഗിച്ച് ചിപ്‌സ് ഉണ്ടാക്കുമ്പോള്‍ അതിനകത്ത് ബോളിന്റെ കഷണങ്ങള്‍ കൂടിച്ചേരുകയായിരുന്നുവെന്നുമാണ് കരുതുന്നത്. 2024 ഓഗസ്റ്റ് 21, 22, 23 തീയതികള്‍ എക്‌സ്പയറി ഡേറ്റ് ആയിട്ടുള്ള പാക്കുകളാണ് തിരിച്ചെടുക്കുന്നത്. തിരിച്ചെടുക്കുന്ന പാക്കുകളുടെ വിവരങ്ങള്‍ ചുവടെ: ഉപഭോക്താക്കള്‍ ഇവ വാങ്ങുകയോ, വാങ്ങിയവര്‍ കഴിക്കുകയോ ചെയ്യരുത്. നടപടിയില്‍ … Read more

അയർലണ്ടിലെ കോവിഡ് കേസുകളിൽ 60% വർദ്ധന; പടരുന്നത് JN.1 വകഭേദം

അയര്‍ലണ്ടിലെ കോവിഡ് കേസുകള്‍ കഴിഞ്ഞയാഴ്ച 60% വര്‍ദ്ധിച്ചതായി ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വെയ്‌ലന്‍സ് സെന്റര്‍ (HSPC). ജൂണ്‍ 16 മുതല്‍ 22 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 1,042 കോവിഡ് രോഗികളാണ് ഉള്ളത്. മുന്‍ ആഴ്ചത്തെക്കാള്‍ 650 പേര്‍ക്ക് കൂടുതലായി രോഗം ബാധിച്ചു. കോവിഡുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിലെ കോവിഡ് ബാധ ‘മിതമായതില്‍ നിന്നും ഉയര്‍ന്ന അളവ് വരെ’ ആണെന്നാണ് അധികൃതര്‍ പറയുന്നത്. കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും 56% വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച … Read more

അയർലണ്ടിലെ മീസിൽസ് വാക്സിൻ പദ്ധതിക്ക് തിരിച്ചടിയായത് വാക്സിൻ ഓട്ടിസത്തിന് കാരണമാകുമെന്ന വ്യാജപ്രചരണം

അയര്‍ലണ്ടില്‍ മീസില്‍സ് പടരുന്നത് തടയുന്നതില്‍ തിരിച്ചടിയായത് വാക്‌സിനും, ഓട്ടിസവും തമ്മില്‍ ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിച്ച വ്യാജവാര്‍ത്ത. മീസില്‍സിനെ പ്രതിരോധിക്കാനായി എടുക്കുന്ന എംഎംആര്‍ വാക്‌സിന്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് വ്യാജവാര്‍ത്ത പരന്നത് കാരണം പലരും വാക്‌സിന്‍ എടുക്കാന്‍ മടി കാണച്ചതായി ആരോഗ്യകുപ്പ് അധികൃതര്‍, ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോനലിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്‌സിന്‍ എടുക്കാത്തത് കാരണം രാജ്യത്തെ 18-19 പ്രായക്കാരായവരില്‍ അഞ്ചില്‍ ഒന്ന് പേരും പ്രതിരോധമില്ലാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ചെറിയ പ്രായക്കാരായ ആണ്‍കുട്ടികളിലാണ് ഓട്ടിസം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. മീസില്‍സ് … Read more

അയർലണ്ടിൽ ചിക്കൻപോക്സ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 126% വർദ്ധിച്ചു

അയര്‍ലണ്ടില്‍ ചിക്കന്‍പോക്‌സ് ബാധയെ തുടര്‍ന്ന് രോഗികള്‍ക്ക് ആശുപത്രിയില്‍ കിടത്തി ചികിത്സ നല്‍കേണ്ടിവരുന്നത് 126% വര്‍ദ്ധിച്ചു. Health Protection Surveillance Centre-ന്റെ Infectious Disease Notifications റിപ്പോര്‍ട്ടിലാണ് 2023-ല്‍ രോഗബാധകാരണം കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായുള്ള കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചിക്കന്‍ ബോക്‌സ് ബാധിച്ച 75 പേരെയായിരുന്നു 2022-ല്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നതെങ്കില്‍ 2023-ല്‍ അത് 170 ആയി ഉയര്‍ന്നു. അയര്‍ലണ്ടില്‍ ഓരോ വര്‍ഷവും ശരാശരി 58,000 പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിക്കുന്നതായും, ഓരോ 250 പേരിലും ഒരാള്‍ വീതം … Read more

ലണ്ടനിൽ നിന്നും ഡബ്ലിനിൽ എത്തിയ വിമാനത്തിൽ മീസിൽസ് ബാധ; മുന്നറിയിപ്പുമായി HSE

യു.കെയില്‍ നിന്നും അയര്‍ലണ്ടിലെത്തിയ ഒരു വിമാനത്തിലെ യാത്രക്കാര്‍ മീസില്‍സ് വൈറസുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നേക്കാമെന്ന മുന്നറിയിപ്പുമായി HSE. മെയ് 16 വ്യാഴാഴ്ച രാത്രി 8.10-ഓടെ ലണ്ടന്‍ ഗാറ്റ്‌വിക്കില്‍ നിന്നും ഡബ്ലിനില്‍ എത്തിയ Ryanair FR123 വിമാനത്തില്‍ ഉണ്ടായിരുന്നവര്‍ക്കാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അടുത്ത 21 ദിവസത്തേയ്ക്ക് മീസില്‍സ് രോഗലക്ഷണങ്ങള്‍ കാണുന്നുണ്ടോ എന്ന് ഇവര്‍ പ്രത്യേകം നിരീക്ഷിക്കണമെന്ന് HSE പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. രോഗലക്ഷണങ്ങള്‍ കണ്ടില്ലെങ്കില്‍ പോലും ഇവര്‍ ജൂണ്‍ 7 വരെയുള്ള മൂന്നാഴ്ചത്തേയ്ക്ക് പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധശേഷി … Read more

അയർലണ്ടിൽ ഹെൽത്ത് ഇൻഷുറൻസ് പോളിസി നിരക്ക് കുതിച്ചുയരുന്നു; നിലവിൽ മുടക്കേണ്ടത് എത്ര എന്നറിയാമോ?

അയര്‍ലണ്ടില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികളുടെ നിരക്ക് വര്‍ദ്ധിച്ച് പ്രായപൂര്‍ത്തിയായവര്‍ക്ക് ശരാശരി 1,685 യൂറോ ആയതായി Health Insurance Authority (HIA) റിപ്പോര്‍ട്ട്. HIA-യുടെ 2024 ആദ്യപാദ റിപ്പോര്‍ട്ട് അനുസരിച്ച് ഈ വര്‍ഷം ഇതുവരെ 4% ആണ് പ്രീമിയം നിരക്ക് ഉയര്‍ന്നത്. 2023-ന്റെ ആദ്യ പാദത്തെ അപേക്ഷിച്ച് 13% ആണ് വര്‍ദ്ധന. രാജ്യത്ത് ഏറ്റവുമധികം പേര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്ന സ്ഥാപനമായി Vhi തന്നെ തുടരുകയാണ്. രണ്ടാം സ്ഥാനത്ത് Laya Healthcare-ഉം, മൂന്നാം സ്ഥാനത്ത് Irish Life … Read more

കോവിഡിന്റെ പുതിയ രണ്ട് വകഭേദങ്ങൾ അയർലണ്ടിൽ; ഇതുവരെ 23 പേരെ ബാധിച്ചതായി HSE

അയര്‍ലണ്ടില്‍ കോവിഡിന്റെ പുതിയ ‘FLiRT’ വകഭേദങ്ങളായ KP.1.1, KP.2 എന്നിവ സ്ഥിരീകരിച്ചു. മെയ് 21 വരെയുള്ള കണക്കനുസരിച്ച് രാജ്യത്ത് 23 പേര്‍ക്ക് ഈ വകഭേദങ്ങളുള്ള കൊറോണ വൈറസ് ബാധിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. നേരത്തെയുണ്ടായിരുന്ന ഒമിക്രോണ്‍ വിഭാഗത്തില്‍ തന്നെ പെടുന്ന വകഭേദമാണ് പുതിയ രണ്ടെണ്ണവും. മുന്‍ വകഭേദങ്ങളെക്കാള്‍ കൂടുതല്‍ വേഗത്തില്‍ പരക്കാന്‍ സാധ്യതയുള്ളവയാണ് ഇവയെന്ന് സംശയമുണ്ട്. വൈറസുകള്‍ നിരന്തരം മ്യൂട്ടേഷനുകള്‍ക്ക് വിധേയമാകുകയും പുതിയ വകഭേദങ്ങള്‍ രൂപപ്പെടുകയും ചെയ്യും. പുതിയ വകഭേദങ്ങള്‍ ചിലപ്പോള്‍ പഴയവയെക്കാള്‍ അപകടകാരികളാകുകയും ചെയ്യും. യു.കെയില്‍ ഈയിടെയായി … Read more

ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എടുത്തവർക്കും പാർശ്വഫലങ്ങൾ ഉണ്ടായി: റിപ്പോർട്ട് പുറത്ത്

ആസ്ട്രാസെനിക്കയുടെ കോവിഡ് വാക്‌സിന് പിന്നാലെ ഇന്ത്യ വികസിപ്പിച്ച കോവാക്‌സിന്‍ എടുത്തവര്‍ക്കും പാര്‍ശ്വഫലങ്ങളുണ്ടായതായി പഠനഫലം. ഭാരത് ബയോടെക് പുറത്തിറക്കിയ വാക്‌സിന്‍ എടുത്ത മൂന്നില്‍ ഒരാള്‍ക്ക് വീതം പാര്‍ശ്വഫലങ്ങളുണ്ടായതായാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. ജര്‍മ്മനി ആസ്ഥാനമായുള്ള സ്പ്രിംഗര്‍ഇങ്ക് എന്ന ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന പഠനത്തില്‍ 926 പേരെയാണ് നിരീക്ഷിച്ചത്. ഇതില്‍ 50% പേര്‍ക്കും അണുബാധയുണ്ടായെന്നും, പ്രത്യേകിച്ചും ശ്വസനേന്ദ്രിയത്തെ ബാധിക്കുന്ന അണുബാധയാണുണ്ടായതെന്നും പഠനഫലത്തില്‍ പറയുന്നു. ഇതിന് പുറമെ ശ്വാസകോശ അണുബാധ, ഹൃദയാഘാതം, ഞരമ്പിനെ … Read more

രാത്രിയിലെ ദഹനപ്രശ്നങ്ങളും ഗ്യാസ്ട്രബിളും ഒഴിവാക്കണോ? എങ്കിൽ രാത്രി ഭക്ഷണത്തിൽ നിന്നും ഈ പച്ചക്കറികൾ ഒഴിവാക്കൂ…

ശരീരത്തിന്റെ ആരോഗ്യത്തിന് അതിപ്രധാനമായ ഒന്നാണ് പച്ചക്കറികൾ. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി രാത്രിയിൽ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കി പച്ചക്കറികൾക്ക് മുൻ‌തൂക്കം കൊടുത്തുകൊണ്ട് നിർമിക്കുന്ന സലാഡുകൾ കഴിക്കുന്നവരും നമുക്കിടയിലുണ്ട്. എന്നാൽ ചില പച്ചക്കറികൾ രാത്രിയിൽ കഴിക്കുന്നത് ദഹനപ്രശ്നങ്ങൾക്കും, ഗ്യാസ്ട്രബിളിനും, ഉറക്കപ്രശ്നങ്ങൾക്കും വഴിവയ്ക്കാൻ സാധ്യതയുണ്ട്. അതിനാൽ കഴിയുന്നതും ഈ പച്ചക്കറികൾ രാത്രി ഭക്ഷണത്തിൽ നിന്നും ഒഴിവാക്കാൻ നമ്മൾ ശ്രദ്ധിക്കണം. ബ്രോക്കോളിപലവിധ പോഷകങ്ങളുടെ കലവറയായ പച്ചക്കറിയാണ് ബ്രോക്കോളി. എന്നാൽ രാത്രിയിൽ ഇത് കഴിക്കുന്നത് ദഹന പ്രശ്നത്തിനും ഉറക്കം തടസപ്പെടുത്തുന്നതിനും കാരണമായേക്കും. ബ്രസൽ സ്പ്രൗട്സ്ദഹിക്കാൻ … Read more