ദ്രോഗഡയില്‍ മലയാളി നേഴ്സ് നിര്യാതയായി
ഡബ്ലിന്‍ : ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോര്‍ജാണ് മരണപ്പെട്ടത് . 58 വയസായിരുന്നു, ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അര്‍ബുദ ബാധയെതുടര്‍ന്ന് നേരത്തെ ചികിത്സയില്‍ ആയിരുന്നു. ഏതാനും മാസം മുതല്‍ ജോലിയില്‍ നിന്നും അവധിയില്‍ ആയിരുന്നു. രണ്ട് ദിവസം മുന്‍പ് ബീനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നതായി പറയപ്പെടുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി ,സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തപ്പെടാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായും . ഭര്‍ത്താവും,മക്കളും ഐസലേഷനില്‍ ആണെന്നും പറയപ്പെടുന്നു. … Read more