കോർക്ക് മലയാളിയുടെ മാതാവ് അന്തരിച്ചു

പരേതനായ ഐക്കരകുന്നേൽ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (71) വാർധക്യസഹജമായ രോഗത്തെ തുടർന്ന് ഇന്ന് വെളുപ്പിന് (12/08/2020) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: സിബി, ടെസ്സി(കോർക്ക് ), ലീന, സതീഷ്, ബിനോയ്. മരുമക്കൾ: തങ്കച്ചൻ കല്ലടയിൽ ( കക്കാടംപൊയിൽ), ടോണി മേക്കാട്ടുകുളം (കോർക്ക് – വടക്കാഞ്ചേരി), ഷാജികല്ലടയിൽ (വലിയകൊല്ലി), പ്രീതി വാഴയിൽ (നരിനട). കോർക്ക് സീറോ മലബാർ കമ്മ്യൂണിറ്റി കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതയുടെ ആത്മശാന്തിയ്ക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.

അയർലൻഡ് മലയാളി  സോമി ജേക്കബ്ബിന്റെ സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച , പൊതുദർശനം വ്യാഴാഴ്ച

ഡബ്ലിൻ ഹരോൾഡ് ക്രോസിൽ ഉള്ള ഔവ്വർ ലേഡീസ് ഹോസ്പൈസ് (Our Lady’s Hospice) സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്തിരുന്ന പത്തനംതിട്ട കോഴഞ്ചേരി സ്വദേശിനി സോമി ജേക്കബ് (62 വയസ്സ്) നിര്യാതയായി. 2004 മുതൽ അയർലണ്ടിൽ ജോലി നോക്കി വന്നിരുന്ന സോമി ഒരാഴ്ച ആയി ഡബ്ലിനിൽ താലയിൽ ഉള്ള വീട്ടിൽ പാലിയേറ്റീവ് കെയറിൽ ആയിരുന്നു. വീട്ടിൽ വച്ച് ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. മക്കള്‍ : വിമല്‍ ജേക്കബ്, വിപിന്‍ ജേക്കബ് മരുമകള്‍ : അഞ്ജു ഐസക്ക് … Read more

ഡബ്ലിൻ മലയാളി  സോമി ജേക്കബ് (62) നിര്യാതയായി

ഡബ്ലിനിലെ Our Lady’s Hospice -ലെ സ്റ്റാഫ് നേഴ്സ് ആയിരുന്ന  സോമി ജേക്കബ് (62) നിര്യാതയായി. കാൻസർ രോഗബാധയെ തുടർന്ന് മാസങ്ങളായി ചികിത്സയിൽ ആയിരുന്നു. താലയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. പത്തനംതിട്ട കോഴഞ്ചേരി സ്വദേശിയാണ്. 2004 മുതൽ അയർലണ്ടിൽ ജോലി ചെയ്യുന്നു. മക്കൾ : വിമൽ ജേക്കബ്, വിപിൻ ജേക്കബ് മരുമകൾ: അഞ്ജു ഐസക്ക്

ഡബ്ലിൻ മലയാളിയുടെ മാതാവ് അന്തരിച്ചു

ഡബ്ലിൻ : കോതമംഗലം കിഴക്കേത്തലക്കൽ കുമ്പുക്കൽ പരേതനായ കെ.ജെ.തോമസിന്റെ ഭാര്യ ലൂസി തോമസ് (61 )നിര്യാതയായി . പരേത കാഞ്ഞിരപ്പള്ളി കാളകെട്ടി പ്ലാത്തോട്ടം കുടുംബാംഗം . മക്കൾ :എച്ചു ജോർജ് (അയർലണ്ട് ),ബിച്ചു ജോയി ,എബി ,ബിബി നോബി . മരുമക്കൾ :ജോർജ് മാത്യു പ്ലാത്തോട്ടം (ഡബ്ലിൻ , അരുവിത്തുറ ) ,ജോയി തോമസ് അക്കരപട്ടിയേക്കൽ (അയ്യൻന്തോൾ) ,നോബി ഫ്രാൻസിസ് പാലക്കാട്ട് (അരിക്കുഴ ). സംസ്കാരം പിന്നീട്

Galway മലയാളിയുടെ പിതാവ് അന്തരിച്ചു

ഗോൾവേ Doughiska യിലുള്ള മാത്യൂസ് കരിമ്പന്നൂരിന്റെ ഭാര്യാ പിതാവ് ഇരിങ്ങോൽ ഉഴിഞ്ഞപ്പുറം O.P Pathrose (73) നിര്യാതനായി. ഭാര്യ ലില്ലി കാലടി ചേപ്പാല കുടുംബാംഗം. മൃതസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കുറുപ്പുംപടി St. Peter’s & Paul പള്ളിയിൽ നടക്കും. മക്കൾ :Shiji Augustine, Sheena Wilson, Sheena Baby, Sheena Mathew(Galway), Shijo Peter

ബോളിവുഡ് നടൻ സുശാന്ത് സിങ് മരിച്ചനിലയിൽ; ധോണിയുടെ ജീവചരിത്ര സിനിമയിലെ നായകൻ

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് (34) മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്‌റ്റൻ എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം എസ് ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശന്ത് സിങ്‌ അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചേതൻ ഭ​ഗതിന്റെ ത്രീ മിസ്റ്റേക്ക്‌സ് ഇൻ മെെ ലെെവ് … Read more

കോർക്ക് മലയാളിയുടെ പിതാവ് നിര്യാതനായി

ആദരാഞ്ജലികൾ കോർക്ക് സീറോ മലബാർ ചർച്ച് മതബോധനാദ്ധ്യാപകനും പാരിഷ് കൗൺസിൽ അംഗവുമായ ബിജു പൗലോസിന്റെ പിതാവ്  ശ്രീ. പി ഓ പൗലോസ് (84 ) മുംബൈയിലെ സ്വവസതിയിൽ വച്ച് നിര്യാതനായി. മൃതസംസ്കാരം വ്യാഴാഴ്ച രാവിലെ 11: 30 ന് മുംബൈ അന്ധേരിയിലെ സെയിന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ നടക്കും.  ഭാര്യ റോസി പൗലോസ്, മക്കൾ: ബിജു, ലിജു, ജോൺ (രണ്ടുപേരും മുംബൈ ), മരുമക്കൾ : സെബി , റീന, നീത.  കോർക്ക് സീറോ മലബാർ സമൂഹം, … Read more

ഡബ്ലിന്‍ മലയാളിയുടെ പിതാവ് നിര്യാതനായി

നിലമ്പൂര്‍ പൂക്കോട്ടുമ്പാടം മൂലേക്കുടിയില്‍ എം.ജെ ജോര്‍ജ്ജ് റിട്ട.അധ്യാപകന്‍ (71) നിര്യാതനായി. ഭാര്യ റിട്ട.അധ്യാപിക എലിസബത്ത് തെക്കേല്‍ (കരുവാരക്കുണ്ട്), ജോബിന്‍ (അധ്യാപകന്‍, നിലമ്പൂര്‍), സോബിന്‍ (ബ്യൂമോണ്ട് ഹോസ്പിറ്റല്‍, ഡബ്ലിന്‍), സിബിന്‍ (കുവൈത്ത്) എന്നിവര്‍ മക്കളും, മഞ്ചു (ചൂണ്ടല്‍) , ബിജോയ് പുല്ലുകാലായില്‍ (കുറവിലങ്ങാട്), വിനീഷ് പനച്ചിക്കല്‍ (പുല്ലുവഴി) എന്നിവര്‍ മരുമക്കളുമാണ്‌. സംസ്കാരം പിന്നീട്.

ഡബ്ലിനിൽ ഇന്ത്യൻ ദമ്പതികൾ മരിച്ചു; ഭർത്താവ് വാഹനാപകടത്തിലും ഭാര്യ അതെ തുടർന്നുള്ള ആഘാതത്തിലും

ഡബ്ലിനിൽ താമസിക്കുന്ന മാംഗ്ലൂർ സ്വദേശികളായിരുന്ന ദമ്പതികളാണ് ഒരു ദിവസത്തെ ഇടവേളയിൽ മരിച്ചത് . ഈ കഴിഞ്ഞ ബുധനാഴ്ച ( 15 ഏപ്രിൽ ) വെളുപ്പിനെ ( 12.15 am ) ആണ് 34 – കാരൻ ലോയൽ  സെക്ക്വേറ( Loyal Sequeira )  ഡ്രോഹഡയിൽ   M1 -ൽ കാറപകടത്തിൽ  മരിച്ചത്. ലോയൽ  ആ സമയം മോട്ടോർ വേയിൽ കൂടി നടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് വ്യാഴാഴ്ചയാണ്  ലോയലിന്റെ ഭാര്യ 36 – കാരി ഷാരോൺ സെക്ക്വേറ( Sharon … Read more

അയർലൻഡ് മലയാളി സെനി ചാക്കോ കേരളത്തിൽ നിര്യാതനായി

ഇരവിപേരൂർ –  കണ്ടല്ലൂർ മണ്ണിൽ  സെനി ചാക്കോ (50)  നിര്യാതനായി,  ശവസംസ്കാരം പിന്നീട് ഇരവിപേരൂർ സെന്റ് മേരീസ്  ക്‌നാനായ പള്ളിയിൽ നടത്തും. മലങ്കര സുറിയാനി ക്നാനായ അസോസിയേഷൻ അംഗമായും, അയർലൻഡ് ക്‌നാനായ  യാക്കോബായ ഇടവകയുടെ ട്രസ്റ്റിയായും. മസ്കറ്റിലെ  ക്നാനായ കമ്മ്യൂണിറ്റിയുടെ ( ക്നാനായ പ്രയർ ഗ്രൂപ്പ് ) ഭരണസമിതി അംഗവുമായി  പ്രവർത്തിച്ചിട്ടുണ്ട്.   കണ്ടല്ലൂർമണ്ണിൽ  പി. ചാക്കോയുടെയും. വെണ്ണിക്കുളം കൈതാരത്ത് പുത്തൻ പീടികയിൽ ജൈനമ്മയുടേയും  മകനാണ്.ഭാര്യ – കുറിച്ചി  ചെറുവേലിൽ ജിഷ സെനി ( അയർലൻഡ്) , … Read more